Thursday 13 October 2011

ജലകന്യക


സുജകൃഷ്ണ

(ശംഖുമുഖം കടൽപ്പുറത്തെ പ്രസിദ്ധമായ കാനായിശിൽപം ജലകന്യക കാൺകെ ഉരുത്തിരിഞ്ഞ വരികൾ)
മുഗ്ദസൗന്ദര്യം രതിനിർവൃതിക്കുള്ളിൽപൂഴ്ത്തി
കള്ളനിദ്രകൊൾകയാണിവൾ
കാമാസക്തിതൻതളർച്ചയിൽ!
അംഗങ്ങളുദാസീന
സംഗമാണെങ്കിൽപോലും
ഭംഗമേകുന്നില്ലൊട്ടും
സ്വർഗ്ഗലാവണ്യംതുളുമ്പുന്നു!
ആർത്തിരമ്പുംകടൽത്തിര
ച്ചാർത്തിനെതോൽപിച്ചുപ്രേമ
ച്ചാർത്തണിയിച്ചുകള്ളൻ
കാനായിശിലാഹൃത്തിൽ!
ഓർത്തുനിൽക്കുകയാണു ഞാ-
നിവൾതൻമുഖലാസ്യം
ലിയനാഡോ ദാവിഞ്ചി
മൊണോലിസയ്ക്കേകിയ
രതിതൻനിഗൂഢമാം
ഭാവകാവ്യകല!!
നേർക്കുനേർമറയ്ക്കാൻ
മനസ്സിൻകള്ളത്തരം
നവരസകീർത്തിപത്രത്താലെ
ദാസ്യംനിർത്തിയെന്തിനോ
ഡാവിഞ്ചിമൊണോലിസയിൽ!
മൂർത്തസൗന്ദര്യം നഖക്ഷതമേൽക്കാൻ കൊതിയ്ക്കും
കന്യാവായ്പുറ്റ രതിഭാവം
സൗന്ദര്യമകുടോദ്ദേശ്യം
കലതൻരസശാസ്ത്രം
കാപട്യംതീണ്ടാ
രതിതൻ നിഗൂഢമാം
കാവ്യഭംഗികളാകാം!!