Thursday 13 October 2011

കള്ളന്റെ സുവിശേഷങ്ങൾ


അബ്ദുല്ലത്തീഫ് നീലേശ്വരം
1.
കിളവന്റെയും പത്നിയുടെയും മുമ്പിൽ കൊക്കിനെപോലെ തപസ്സിരിക്കാൻ തുടങ്ങിയതിന്റെ ഉദ്ദേശ്യം എന്താണ്‌?
 ഒരു ഉപദേശിയായെന്നോ തന്റെയൊപ്പം കഴിഞ്ഞുപോരുന്നതിന്റെ അവകാശമെന്നനിലയിലും നിന്റെ ദേഹം കെട്ടടങ്ങുവോളം നിന്നോടൊപ്പം വസിക്കാനുള്ള പെർമിഷൻ ഒടയതമ്പുരാൻ കനിഞ്ഞു നൽകിയ സ്വാതന്ത്ര്യം കൊണ്ടുമൊക്കെ ചോദിക്കുന്നതെന്ന്‌ കരുതിയാൽ മതി.
 സർവ്വസ്വാതന്ത്ര്യങ്ങളിലും കൈകടത്തുന്നത്‌ എനിക്കിഷ്ടമല്ലെന്ന്‌ നിനക്കറിയാമല്ലോ?
 നിന്റെ ഇച്ഛയ്ക്കൊത്ത്‌ കഴിയേണ്ടിവരികയെന്നാൽ പുണ്യാളനായി തീരുന്നതിന്‌ സമമായിരിക്കും മുടന്തൻ ചോദ്യങ്ങളുമായി ഒരു ഉപദേശിയുടെ മട്ടിൽ സമീപിക്കുകയില്ലെങ്കിൽ ഒരു അഭ്യുദയകാംക്ഷിയെന്ന നിലയിൽ സത്യം തുറന്ന്‌ പറയാം. എന്റെ ലക്ഷ്യം മോഷണം തന്നെയാണ്‌.
സെക്കന്റ്‌ ക്ലാസ്സ്‌ കമ്പാർട്ടുമന്റിൽ, തിക്കിലും തിരക്കിലുംപെട്ട്‌ ശ്വാസം വിടാൻ പ്രയാസപ്പെടുന്നവരുടെയിടയിൽ നൂണ്ടുചെന്നാൽ തന്നെ കിളവനിൽ നിന്നും തട്ടിയെടുക്കാൻ പോന്നതിന്റെ പതിന്മടങ്ങ്‌ കേവലം പരിമിതമായ നേരംകൊണ്ട്‌ നേടാമെങ്കിലും അതിനൊന്നും മുതിരാതെ നെറ്റിയിൽ ചന്ദനം പുരട്ടിയ ഈ സാത്വികന്റെ പിറകെ തന്നെ കൂടിയിരിക്കുകയാണല്ലോ!
 അങ്ങേര്‌ ഉറക്കം തൂങ്ങുന്നതും കാത്തിരിക്കുന്ന നിനക്കും ഒരു മനസ്സാക്ഷിയില്ലേ?
സോറി... മനസ്സ്‌ ഞാനാണല്ലോ
ഫസ്റ്റ്‌ ക്ലാസ്സ്‌ കമ്പാർട്ടുമന്റിൽ കളവ്‌ നടത്തുന്ന സ്റ്റാൻഡേർഡ്‌ ഗണത്തിൽപ്പെട്ട കള്ളനാണെങ്കിൽ തൊട്ടടുത്ത സീറ്റിലും അപ്പുറത്തുമായി ഇനിയും വി.ഐ.പികൾ വെറെയുണ്ട്‌.
സെക്കന്റ്‌ ക്ലാസ്സിലെ യാത്രക്കാരെ ഊച്ചാളികളായി കണക്കാക്കുന്ന പെരട്ട സ്വഭാവം നിക്കത്ര പിടിച്ചില്ലട്ടോ"
തുടരും