Thursday 13 October 2011

ഓണം



കെ.കെ.ശിവൻകുട്ടി

അത്തമാണീന്നിപ്പൂവാൽമുറ്റത്തുവിടരുന്ന
ചിത്രവുംമനതാരിൻപുഷ്പവുംവിടരുന്
ഒത്തിരിപ്രതീക്ഷകൾ വിടരുംമനസ്സിലെ
ഒത്തിരിവർണ്ണപ്പൂക്കൾ പൂക്കളംചമക്കുമ്പോൾ
പിഞ്ചുകരങ്ങളിൽ മനസ്സിൻമുഖഭാവത്തിൽ
പുഞ്ചിരിഉതിർക്കുന്നചുണ്ടിലുംവർണ്ണപ്പൂക്കൾ
ചെത്തിയും ചേമന്തിയുംമുക്കൂറ്റിമുല്ലപ്പൂവും
വെണ്മമുറ്റീടുംനല്ലത്തുമ്പപ്പൂപിച്ചിപ്പൂവും
ഒക്കെയും പറിച്ചവർകാനനംതോറുംതേടി
മുറ്റത്തിൻമണിസൗധത്തിന്റെമുറ്റത്തിൽ
വട്ടത്തിൽമെഴുകിയതറകളിൽചിട്ടയോ-
ടമരുംപുഷ്പങ്ങളാൽചിത്രങ്ങൾവരയ്ക്കുന്ന
പത്തുനാൾക്കകമെത്തുമീതിരുമുറ്റത്തിൽ
പുഷ്പങ്ങൾബൗധംതീർത്തതിരുമുറ്റത്തിരിക്കുവാൻ
മാവേലിമന്നൻവരുമെതിരേറ്റീടുവാൻ
വാശിയോടെല്ലാമെങ്ങും കുട്ടികൾ തിമർക്കുന്ന
അത്തംതൊട്ടിതിയങ്ങോട്ടോണമാണീണങ്ങൾക്കു
മാവേലിമന്നൻവന്നുമടങ്ങുംദിനംവരെ
കാണങ്ങൾവിറ്റിട്ടേലുമോണമുണ്ണണംപ്രജ
മാവേലിമന്നന്നതിനാണിനിയുംമനസ്സിന്നാശ
കാലങ്ങളെത്രയോആയിതടൽതന്നെഭരിച്ചുള്ള
മാവേലിമന്നൻവാണസൗഹൃദസ്മരണകൾ
മാലോകരാരുംതെല്ലുമറന്നട്ടില്ലീനാട്ടിൽ
ഓണംപോലല്ലോആരാജമന്നന്റെവാഴ്ചകൾ
ആസ്മരണകൾനിലനിറുത്തേണംനമ്മൾ
ഓണനാളിലെങ്കിലും കൃത്യംസർവ്വവും