Friday 14 October 2011

അടച്ചിട്ടും തുറന്നുപോകുന്ന കണ്ണുകൾ



സയൻസൺ പുന്നശ്ശേരി

വെയിലോളം തണുപ്പുള്ള പ്രഭാതങ്ങൾ
കണ്ണിനെ പൊള്ളിക്കുന്ന കാഴ്ചകൾ
മഴയായി പെയ്യാൻ തുടങ്ങിയിട്ട്‌
എത്ര നാളായി, എത്ര നിശ്വകസങ്ങൾ
അമ്മകണ്ണീരിൽ ഒ​‍ിലിച്ചുപോയി.
ആശ്വാസത്തിന്റെ കുടനിവർത്തിയെത്താൻ
മരത്തണലുപോലുമില്ലല്ലോ...
കവിത പൂക്കേണ്ടുന്ന കശുമാവ്‌ കൊമ്പിൽ
എത്ര പ്രതീക്ഷകളാണ്‌ കരിഞ്ഞുണങ്ങിപ്പോയത്‌.

എല്ലാം ഒരുറക്കത്തിലെ പാഴ്കിനാവായെങ്കിലെന്ന്‌
പൂക്കുമോർമ്മകൾ അടക്കം പറയുന്നു.
പൂക്കൾ കരിയാതിരിക്കാൻ എന്നെന്നും
കരയാൻ വിധിക്കപ്പെട്ടവരുണ്ടിവിടെ
ഒരോ വീട്ടിലും ശകുനമായി ഉമ്മറപ്പടിയിൽ
നിഴൽ രൂപങ്ങളുണ്ട്‌
അകത്തളങ്ങളിൽ തേരാത്ത കണ്ണീർ കുടിച്ചു ജിവിക്കുന്ന
കുഴിയിലാണ്ട രണ്ട്‌ കിണറുകളുണ്ട്‌.
എത്ര നീട്ടിയാലൂം
അതിന്റെ ആഴത്തിൽ തൊടാൻ
കനിവുറവ്‌ വറ്റാത്ത കണ്ണുവേണം.
പക്ഷെയിന്നാർക്കും നേരം.,,,
പകലിരുട്ടിൽ പ്രകാശമായ്‌ ജ്വലിക്കുന്ന
പന്തത്തിലെണ്ണയാകാൻ.
തളരുന്ന മേനിക്ക്‌ കരുത്താകുവൻ,
അഭയം കൊതിക്കുന്നകണ്ണിലെ പുവാകുവാൻ
സുഹൃത്തേ കരിമഷിപുരട്ടിയിറങ്ങുക.
കാലഗതിവേഗ ചക്രങ്ങളിൽ നിമാഷർദപൊരുൾ
ലാഭമെന്നേ കുറിക്കപെടുമ്പോൾ...
നിശ്ചയം നിശ്ചലം ഭൂമിത്തുടുപ്പുകൾ.
ഓർമ്മകൾക്കപ്പുറം ജീവന്റെസത്തകൾ
ഞെക്കിപിഴിഞ്ഞൊപ്പിച്ച നേരുകൾ
ഫണമുയർത്തുന്നു,
കണ്ണുരുട്ടി പറഞ്ഞിട്ടും തലകുനിക്കാത്ത
വാക്കുമായി പൊരുതിനിന്നരാണിവർ,
കരഞ്ഞിട്ടും കിതച്ചുപോകാത്തവർ.