Thursday 13 October 2011

സദ്‌ വിചാരങ്ങളുടെ അസ്തിത്വം


എം.കെ.ജനാർദ്ദനൻ

കാലം കെട്ടൊരുകാലം കാലക്കേടിൻ
കാവ്യ ചുരുക്കം ചൊല്ലാം!
നമുക്കെത്രമനോഹര സുന്ദര-
സുരഭില സ്വപ്നദിനങ്ങൾ?
ഇന്നല്ലോലോകഭക്ഷ്യദിനം
പട്ടിണികൊണ്ടുനെഞ്ചൊട്ടി
കണ്ണുകുഴിഞ്ഞ്‌ 'ഒരെത്യോപ്യൻ'ശിശു
ഇന്നു പുലർച്ചേ മരിച്ചു ഒത്തിരി
ശൈശവകോലങ്ങൾ മരണം കാത്തുകിടപ്പൂ
ഇന്നല്ലോഉലകിൻ ശിശുദിനം
ഇന്നുവെളുക്കും മുമ്പെ ഏതൊ
യുവതിയിലാരോ 'അവിഹിതം'
നട്ടൊരു കുഞ്ഞ്‌ ചോരപുരണ്ട്‌,
കീറത്തുണി മേൽ കുറ്റിക്കാട്ടി
ലുറുമ്പുകൾതിന്നു മരിച്ചു...!
ഇന്നുപരിസ്ഥിതിതൻലോകദിനം ഒരു-
പകൽമാന്യൻതൻഭവനത്തിൻ കക്കൂസ്‌, ടാങ്കിൽ
നിറഞ്ഞ മലം ടിപ്പർ വണ്ടിയിലേറ്റി
തൊടുപുഴയാറിൻ ശുദ്ധതയേറും കുളി-
കുടിനീരിൽ തക്കംപക്കംനോക്കി.
അർദ്ധരാത്രിയിൽനാറ്റംപുഴയിൽനിക്ഷേപം ചെയ്തു
ഇത്തരമൊരു'മാന്യദേഹത്തെ'ഇവിടല്ലാതിനി-
യെവിടെകിട്ടാൻ? സാക്ഷരർതിങ്ങിയദേശംഭേഷ്‌!
ഇതത്രേ ഉലകം വാഴ്ത്തും മാതൃദിനം-
കണ്ടൊരു കാഴ്ച കരളലിയിക്കും കരയിക്കും തീർച്ച
മകതമ്മയെ വെട്ടിനുറുക്കി ചാക്കിൽകെട്ടി,
ഭവ്യതയോടെ കാറിൻ 'ഡിക്കി'യിലാക്കി -
വലിച്ചെറിയാതേതൊപുഴയാഴംതേടിപ്പോയി
എന്തിനുവേണ്ടിയറുംകൊലയറിയേണ്ടെ?
ബി.എം.ഡബ്ല്യു. പുത്തൻ കാറിനു ശതലക്ഷം
നൽകാനമ്മതടഞ്ഞു-താക്കോൽ
ക്കൂട്ടപിടിവലിയിൽ 'ചെത്തു'മകൻ
തായെ കെട്ടിവരിഞ്ഞ ജഡത്തെ-
യേതോ കൊക്കയിലിട്ടുപുലർന്നതു മാതൃദിനം...!
താതൻവൃദ്ധൻഞ്ഞാൻരോഗിചാവെത്താതെകിടപ്പൂ!
പുലരിയുദിച്ചുവരുമ്പോൾ പതിവില്ലാത്തൊരു
ഭാഗ്യഷോടതിപോൽ, വായ്ക്കരിയായ്‌,
തലയ്ക്കൽ മരുമകൻ വച്ചൊരു ചുടുചായ
കിട്ടിയ ഭാഗ്യം ചുണ്ടിൽ ചേർക്കവെ-മൊന്താള-
വളിന്നല്ലോ പിതൃദിനമച്ഛാ 'ക്ലിക്കു'ചിലച്ചു
കാമറയപ്പോൾ, പിറ്റേന്നുത്തെ പത്രത്താളിൽ
പിതൃസേവനചിത്രം കെട്ടുകാഴ്ചചമഞ്ഞൊരു കോലം
അവൾനിൽക്കുന്നു പത്രഛായാചിത്രത്തിൽ!
'ഗുട്ടൻസ്‌' പിടി കിട്ടിയതപ്പോൾ!
ടി.വി.യിൽ കാണേണ്ടതുതാനിന്നെ ത്രേ ശാസ്ത്രദിനം!മ
ശാസ്ത്രത്തിന്റെ വളർച്ചയിൽ ഹുക്കുഷിമ-
യിലാണവനിലയം കത്തിയമർന്നു,
അണുബാധകൾ കാറ്റിൽ കടലിൽ
പടരുന്നു ജീവൻനക്കിയെടുക്കും രാക്ഷസവക്ത്രം
ലോകം ചുറ്റിനിരങ്ങി...
അലകടലാകാംനാമലറിവിളിക്കാംനര-
ഹത്യകൾതീർക്കും ആണവനിലയം
ലോകത്തെങ്ങും വേണ്ടിനിയും!
ഇനിയൊത്തുപിടിക്കുക ഒത്തു ചലിക്കുക,
അന്തിക്കൂരകളന്ന ച്ചട്ടികൾ തകർന്നുകിടക്കും,
ജപ്പാനിൽ നര സോദരരെ കരയ്ക്കണ-
ക്കാനോരായിരമൊരുലക്ഷം കോടിമനസ്സുകൾ
ഒത്തുചലിക്കാം പരമസ്വാത്വികരവരിൽ
ശ്രീബുദ്ധനെയോർക്കാം അവരുടെ
നരകക്കടലിൽ തുഴയാകാം നാം ലോകജനം.