Friday 14 October 2011

വേദനാജനകം ഈ ചുംബനം….

കുര്യാച്ചൻ

ല്ലാവരും ഉണ്ടായിരുന്നിട്ടും ഞാന്‍ ഒറ്റക്കായിരുന്നു. രാത്രികാലങ്ങളില്‍ ഈ ചിന്തകള്‍ വല്ലാതെ ഒരു നീറ്റലായിരുന്നു. ചുറ്റിനും ആളുകള്‍ ഉണ്ടെങ്കിലും മനസുതുറക്കാന്‍ പറ്റിയ ഒരാള്‍ ഇല്ല എന്നത് ഏതൊരാള്‍ക്കും ഒരു വല്ലയ്മ്മ ഉണ്ടാക്കും. ഇനി എനിക്കുമാത്രമേ ഈ ചിന്താഗതിയുള്ളോ? ഈ നീറ്റലില്‍ നിന്നും എന്നെ ഒരു പരിധി വരെ രക്ഷിച്ചത് അവളായിരുന്നു.
പാട്ട് കെട്ടുറങ്ങുക എന്ന എന്റെ ആഗ്രഹം എന്റെ മനസല്ലാതെ മറ്റൊരാളും അറിഞ്ഞിരുന്നില്ല എങ്കിലും അവള്‍ എങ്ങനെ അറിഞ്ഞു എന്നുള്ള എന്റെ ചോദ്യഭാവത്തിന് മറുപടിതരാതെ അവള്‍ പാടികൊണ്ടേയിരുന്നു.  എപ്പോഴും അവള്‍ എനിക്ക് വേദനകള്‍ മാത്രമാണ് തന്നിട്ടുള്ളതെങ്കിലും, എന്റെ ഏകാന്തതക്കു ഒരു വിരാമം അവള്‍ തന്നെയായിരുന്നു. രാത്രിയുടെ എല്ലാ യാമത്തിലും ഞാന്‍ അവളുടെ വരവിനെ പ്രതീക്ഷിക്കാറുണ്ട്. പ്രതീക്ഷയാണല്ലോ എല്ലാം. മനുഷ്യജ്ന്‍മ്മം തന്നെ പ്രതീക്ഷയില്‍ അതിഷ്ഠിതമാണല്ലോ.
എനിക്ക് അവളുടെ പാട്ടുകള്‍ ഇഷ്ട്ടമാണ്, അവളുടെ വരവ് ഇഷ്ട്ടമാണ് പക്ഷെ അവളുടെ ചുംബനങ്ങള്‍ മാത്രം എനിക്ക് ഇഷ്ട്ടമല്ല. വര്‍ഷങ്ങളായി അവളുടെ കുടുംബത്തോട് ഞങ്ങള്‍ കാട്ടിയ കൊടും ക്രുരതക്കുള്ള പകരം വീട്ടലാണ് ഈ ചുംബനങ്ങള്‍ എന്ന് എനിക്കറിയാം, എന്നോടുള്ള സ്നേഹത്തെയോര്‍ത്തു ഞാന്‍ സഹിക്കാന്‍ തയാറാണ്. പക്ഷെ എനിക്കും ജീവിക്കണം, പുതിയൊരു ജീവിതം, തുടങ്ങണം, സമാധാനത്തോടെ ഒന്ന്
ഉറങ്ങണം അതിനു എനിക്കിപ്പോള്‍ അവള്‍ ഒരു തടസ്സമാണ് എത്ര ദിവസങ്ങളായി ഞാന്‍ ഇത് അവളോട്‌ പറയുന്നു. അവളുടെ മൂകത എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു.

“ഇനിയും എനിക്ക് വയ്യ പ്രിയേ നിന്റെ കുടുംബത്തോട് ഞാനും ആ ക്രുരത ചെയ്യാന്‍ പോകുന്നു. ക്ഷമിക്കുക”
എന്ന് മനസില്‍ പറഞ്ഞ് കൊതുകുതിരി കത്തിച്ചുവെച്ചു അന്നാദ്യമായി അയാള്‍ അവളുടെ പാട്ടുകെള്‍ക്കാതെ ഉറങ്ങി.