Tuesday 13 September 2011

ഷാമിയ്ക്ക്‌ ചാർവ്വകൻ എഴുതുന്ന പ്രണയ സൂറത്ത്‌








കെ.എസ്.ചാർവ്വാകൻ


ഷാമിയാ...
നീ ഞാൻ ആകുന്നു.
ഞാൻ നീ ആകുന്നു.
ഞാൻ അസ്തിത്വത്തിൽ പൂക്കളിൽ
വൃന്ദാവനസാരംഗ്‌ കേട്ടു തുടങ്ങുന്നു.
ബിസ്മില്ലാഖാന്റെ ഷെഹനോയിയിൽ
പ്രണയ പരാഗണം...
2.
ഞാൻ നിൻ
ആഘോഷത്തിൻ പ്രണയം
ഇപ്പോൾ
ഷമ്നാ
നീ ആരഭിപാടുന്ന മലക്ക്ം...
പ്രണയത്തിൻ വാക്കുകൾ കോർത്തെടുത്ത
താളിയോലകൾ
നിൻ തൂവലുകളിൽ നിറയുന്നു.
ഞാൻ ഒരു
സൂറത്ത്‌ പാടുന്നു...
മണിപത്മേ ഷാമിയാ...
മണിപത്മേ ഷാമിയാ...
ചിത്തത്തിൻ പരിരംഭണ മന്ത്രം...
ഹരിത ഇലകളുടെ
ഇയലുകൾ...
ഞാൻ നിന്നിൽ മരിയ്ക്കുന്നു.
നീ എന്നിൽ മരിയ്ക്കുന്നു.
നമ്മുടെ അഹത്തിൻ മരണം.
നാം വീണ്ടും
പ്രണയ ഗർഭത്തിൽ
പുനർജനി തേടുന്നു.
ഷമ്നാ...
ഇവിടെ
നീ നിലനിൽക്കുന്നില്ല.
ഞാൻ
നിലനിൽക്കുന്നില്ല.
3.
പറക്കുന്ന പ്രണയം
കത്തുന്ന പ്രണയം
തിളയ്ക്കുന്ന പ്രണയം
നാം വീണ്ടും വീണ്ടും
പ്രണയത്തിൻ ഗർഭപ്പുരയിൽ...
ഞാൻ
നിൻ ശരീരത്തിൽ
നീരാടുന്നു.
നിൻയോനീപുഷ്പത്തിൽ
നിമഗ്നനാകുന്നു.
ആ പരിമളം
ഞാൻ മണത്തെടുക്കുന്നു
നാം അദ്വൈതാകാശത്തിൽ...
നാം മഹാമുദ്രതൻദളങ്ങളിൽ...
നാം ഏകത്വവസന്തത്തിൽ...
ഇപ്പോൾ
പ്രണയം
ദൈവാധരങ്ങളിൽ ഒന്നാകുന്നു.
പ്രണയം
പ്രഭാതത്തിൻ ഹൃദയത്തിലൊന്നായി
പുഷ്പങ്ങളെ പരിരംഭണം ചെയ്ത്‌
ഹരിതസ്തനങ്ങളിൽ സൂക്ഷിക്കുന്നു.
പ്രണയം യാതൊന്നുമല്ല...
4.
ഒരു ശുദ്ധമായ ശൂന്യത...
മനസ്സിൻ ആകാശത്തിൽ
ഒഴുകുന്ന മധുതടാകം...
നിലാവിൻ തടാകം...