Tuesday 13 September 2011

മേക്കപ്പ്‌ വേണ്ടത്‌ ശരീരത്തിനോ മനസ്സിനോ?



 



സി.പി.രാജശേഖരൻ 

 അവനവനാൽ ആവും വിധം മേക്കപ്പ്‌ ചെയ്യാതെ, ആണായാലും പെണ്ണായാലും ആരും ഇന്ന്‌ പുറത്തിറങ്ങാൻ കൂട്ടാക്കാറില്ല. ആണുങ്ങളും പെണ്ണുങ്ങളെപ്പോലെ മത്സരിച്ച്‌ മേക്കപ്പ്‌ ചെയ്യുന്ന കാലവുമാണിത്‌. മേക്കപ്പ്‌ എന്നു പറഞ്ഞാൽ പൗഡർ പൂശി വെളിപ്പിക്കുക എന്ന്‌ അർത്ഥമില്ല. 'മറിച്ച്‌' 'ഉയർത്തുക' 'ഉത്തേജിപ്പിക്കുക' എന്നൊക്കെയാണ്‌ 'ങമസലൗ​‍ു'എന്ന വാഗ്ഘടന (ഫ്രെയ്സ്‌) കൊണ്ടുദ്ദേശിക്കുന്നത്‌. പുറത്തേക്കിറങ്ങുമ്പോൾ മാത്രമല്ല, വീട്ടിൽ നിൽക്കുമ്പോഴും ഇടയ്ക്കൊക്കെ കണ്ണാടിയിൽ ഒന്നു നോക്കി, സ്വന്തം ശരീരത്തിന്റെ, പ്രത്യേകിച്ച്‌ മുഖത്തിന്റെ പ്രസന്നത സ്വയം ബോധ്യപ്പെടുത്തുന്നത്‌ നല്ലതാണ്‌.


 മുഖം പ്രസന്നമാവുക എന്നു പറഞ്ഞാൽ ഏതാണ്ടൊരു മുക്കാൽ പങ്കും മനസ്സു പ്രസന്നമാകുക എന്നു തന്നെയാണർത്ഥം. തന്നെ കൂടുതൽ പ്രകാശിപ്പിക്കണമെന്നും താൻ കൂടുതൽ നന്നായിരിക്കണമെന്നും ആശങ്കയുണ്ടായാൽ മാത്രമേ, ഒരാൾ മേക്കപ്പ്‌ ചെയ്യുകയുള്ളു. ഈ ആശ ജനിപ്പിക്കുന്നതും മനസ്സായതുകൊണ്ട്‌ മേക്കപ്പിന്‌ കാരണമാകുന്നതും മനസ്സാണ്‌ എന്നർത്ഥം, അതായത്‌ മനസ്സിന്‌ ഉൽക്കർഷബോധം ഉണർത്താനാകുന്നില്ലെങ്കിൽ, നാം ശരീരത്തെ ശ്രദ്ധിക്കുകയേയില്ല എന്ന്‌ തീർച്ച. ശരിയല്ലേ, ഏതെങ്കിലും കടുത്ത ദുഃഖത്തിനോ വിരഹത്തിനോ നഷ്ടങ്ങൾക്കോ നിരാശയ്ക്കോ അടിപ്പെട്ട ആരെങ്കിലും മേക്കപ്പ്‌ ചെയ്ത്‌ സുന്ദരമായി നടക്കുന്നത്‌ നിങ്ങൾ കണ്ടിട്ടുണ്ടോ? (ഈയിടെയായി ടി.വി.ചാനൽ കവർ ചെയ്യുന്ന മരണവീടുകളിൽ അത്തരം ചായം തേച്ച ദുഃഖവും കാണുന്നു.)


 ഒരളവോളം മേക്കപ്പ്‌ നിങ്ങളുടെ ശരീരത്തിന്‌ ആവശ്യമാണ്‌. എന്നാൽ അളവില്ലാത്ത, അപരിമേയമായ മേക്കപ്പാണ്‌ നിങ്ങളുടെ മനസ്സിന്‌ വേണ്ടത്‌. ശരീരവും മനസ്സും ഒരുപോലെ മേക്കപ്പ്‌ ചെയ്ത്‌ നിർത്താൻ കഴിഞ്ഞില്ലെങ്കിൽ, ശരീരമേക്കപ്പിന്‌ മാത്രമായി ചെലവിടുന്ന പണം മുഴുവൻ വേയ്സ്റ്റായി എന്നുറപ്പിക്കുക. മേക്കപ്പിനും മേക്കപ്പിനങ്ങൾക്കും ധാരാളം പണം വാരിക്കോരി ചെലവഴിക്കുന്നവരുണ്ട്‌. ഇതെല്ലാം വാരിപ്പൂശിയണിഞ്ഞാലും കണ്ണാടിയുടെ മുമ്പിലെത്തുമ്പോൾ എന്തോ ഒരതൃപ്തി അനുഭവപ്പെടുന്നു എങ്കിൽ, കുറവ്‌ നിങ്ങളുടെ ശരീരത്തിലല്ല; മനസ്സിലാണ്‌ എന്ന്‌ തിരിച്ചറിയണം. ശരീരം എന്നാൽ മുഖം മാത്രമാണ്‌ എന്നാണ്‌ മേക്കപ്പ്കാരിൽ 90 ശതമാനവും കരുതിയിട്ടുള്ളത്‌. അതുകൊണ്ടുതന്നെ പലരും കുളിക്കാതെ, കൈകാലുകൾ പോലും വേണ്ടവിധം വൃത്തിയാക്കാതെ മുഖം മാത്രം കഴുകി പൗഡറിട്ട്‌, പൊട്ടുതൊട്ട്‌ മാലയും കമ്മലും മാറ്റി, സാരി ചുളിയാതെ നടന്നു നീങ്ങുന്നതു കാണാം. സാരിയെല്ലാം ചുളുങ്ങിയാലും മറ്റുള്ളവരുടെ നെറ്റി ചുളിയരുത്‌ എന്ന്‌ മുൻകരുതലെടുക്കുന്നവർ ഈ ഫാഷൻ-മേക്കപ്പ്‌-ഭ്രമം പിടിച്ചവരിൽ കുറവാണ്‌. ചിലപ്പോൾ നിങ്ങളുടെ മേക്കപ്പും ഡ്രസ്സിംഗുമാണ്‌ നിങ്ങളെ ഏറ്റവും കൂടുതൽ വഷളാക്കി പൊതുരംഗത്ത്‌ അവതരിപ്പിക്കുന്നതുപോലും പലരും തിരിച്ചറിയാറില്ല എന്നത്‌ പരിതാപകരമായ സത്യമാണ്‌. നിങ്ങളുടെ അധികമേക്കപ്പും, അകവാസനകളും മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങരുത്‌.


 ഫേഷ്യൽ, പെഡിക്യൂർ, ഫുൾ ബോഡി കളറിംഗ്‌, പോളിഷിംഗ്‌, ഇല്യൂഷൻ, ബ്ലീച്ചിംഗ്‌, ഷേയ്ഡിംഗ്‌ തുടങ്ങിയ പദങ്ങളെല്ലാം മേക്കപ്പിൽ ഇന്ന്‌ സുലഭമായി പ്രയോഗിക്കുന്നത്‌, ഈ ശരീരം മിനുക്കൽ പ്രക്രിയയുമായി ബന്ധപ്പെടുത്തിയാണ്‌ . പല മേക്കപ്പിനങ്ങളും ഹെർബൽ (സസ്യജം) എന്ന പേരുകൂടി തുന്നിച്ചേർത്തു വരുന്നതും വെറുമൊരു ബിസിനസ്സ്‌ ടെക്നിക്കായി കണ്ടാൽ മതി.
 അധികമായാൽ അമൃതും വിഷമാണ്‌ എന്ന്‌ പറയുന്നതുപോലെ അധികമായാൽ മാരകവും അപഹാസ്യവുമായിത്തീരുന്ന ഒന്നാണ്‌ മേക്കപ്പ്‌ എന്ന്‌ ഓരോ സ്ത്രീയും തിരിച്ചറിയണം. വൃത്തിയുള്ള മുഖ വും ശരീരവുമാണ്‌ കാമിതം. നന്നായി വാഷ്‌ ചെയ്ത്‌ സ്കിന്നിന്ന്‌ ദോഷമില്ലാതെ സൂക്ഷിച്ചാൽ തന്നെ അതൊരു ഭംഗിയാണ്‌. എന്നാൽ പരസ്യത്തിൽ കാണുന്നതെല്ലാം വാരിത്തേച്ച്‌, ഒന്ന്‌ മിനുക്കിയെടുക്കാൻ മുഖത്ത്‌ പലതരം ചായക്കൂട്ടുകൾ തേച്ചാൽ, ഒരു നർത്തകിക്കുപോലും ഇന്നത്‌ ഒരു ഭംഗിയല്ല എന്ന കണ്ടെത്തലാണ്‌ ആധുനിക മേക്കപ്പിന്റെ പ്രധാന മേന്മ. കടകമ്പോളങ്ങളിൽ വിരാചിക്കുന്ന സാധനങ്ങൾ (കോസ്റ്റ്യൂംസ്‌ & കോസ്മിറ്റിക്സ്‌) വിറ്റഴിയാൻ പലതരം പരസ്യങ്ങൾ വരുമെങ്കിലും ഇതെല്ലാം നമുക്ക്‌ ആവശ്യമുള്ളതല്ല. അഥവാ ചിലതെങ്കിലും നാം ഒഴിവാക്കേണ്ടതാണ്‌ എന്ന ബുദ്ധി ഓരോ സാധാരണസ്ത്രീക്കും ഉണ്ടാകണം.


 നിങ്ങൾ സംശയാലുവോ, ക്രുദ്ധയോ, സങ്കടങ്ങൾ ഉള്ളവരോ, അഥവാ പ്രശ്നങ്ങളും പിരിമുറുക്കങ്ങളും നേരിടുന്നവരോ ആണെങ്കിൽ ഒരു മേക്കപ്പിനും നിങ്ങളുടെ മുഖത്തെ പ്രശോഭിക്കാനാവില്ല. അടിസ്ഥാന വികാരവിചാരങ്ങൾ എന്താണോ, അതാണ്‌ നിങ്ങളുടെ മുഖം അതായത്‌ സമയം പ്രകടിപ്പിക്കുക എന്നറിയുക. സാധാരണയായി സ്ത്രീകൾ ഉപയോഗിക്കുന്ന പല സൗന്ദര്യവർദ്ധകങ്ങളും യഥാർത്ഥത്തിൽ സൗന്ദര്യനാശിനികളാണെന്നു കൂടി നിങ്ങൾ തിരിച്ചറിയണം. പല തരം ത്വക്കാണ്‌ നമുക്കുള്ളത്‌.

എല്ലാത്തരം സ്കിന്നിനും യോജിച്ച സ്കിൻ ക്രീമുകൾ ഇല്ലെന്നു തന്നെ പറയാം. പല ക്രീമുകളും സ്കിന്നിന്റെ പൊതുസ്വഭാവത്തിന്‌ അനുസരിച്ച്‌ നിർമ്മിച്ചവയാണ്‌. എന്നാൽ ഓരോരുത്തരുടെ സ്കിന്നും ഓരോ രീതിയിലാണ്‌ ഇത്തരം ഉൽപന്നങ്ങളുമായി പ്രതികരിക്കുന്നത്‌. നാരങ്ങ ചേർത്ത സോപ്പിനേക്കാൾ നല്ലത്‌ തനി മഞ്ഞളാണ്‌ എന്നും നാം അറിയണം.

 കമ്പോളങ്ങളിൽ ഇറങ്ങുന്ന എല്ലാ സൗന്ദര്യ വർധകങ്ങളിലും പ്രകൃത്യുൽപന്നങ്ങൾ ചേർത്തുണ്ടാക്കിയ ഈ വിലപിടിച്ച വസ്തു മുഖത്ത്‌ പുരട്ടുന്നതിനു പകരം ആ പ്രകൃത്യുൽപന്നങ്ങൾ നേരിട്ട്‌ ഉപയോഗിച്ചാൽ ഗുണം കൂടുകയും ചെലവ്‌ കുറയുകയും ചെയ്യും. പൗഡർ, പേയ്സ്റ്റുകൾ, ഫെയ്സ്‌ പേക്കുകൾ, ഷേയ്ഡ്‌ എന്നിവ പല തൊലിയിലും ഗുണത്തിന്‌ പകരം ദോഷമുണ്ടാക്കിയതായും റിപ്പോർട്ടുകളിൽ കാണാം. (എന്നാൽ ചില വൈറ്റമിൻ ഗുളികകളും ചില ജെല്ലുകളും ക്രീമുകളും ചിലർക്ക്‌ ഗുണമുണ്ടാക്കുന്നുണ്ടെന്ന സത്യം വിസ്മരിക്കുന്നുമില്ല.) പക്ഷേ, അത്രയും ചെലവില്ലാതെ, തനി സസ്യജങ്ങൾ കൊണ്ട്‌ നമുക്ക്‌ മുഖകാന്തി വർദ്ധിപ്പിക്കാം.
 എന്നാൽ യഥാർത്ഥ മുഖകാന്തി സന്തുഷ്ടവും പ്രസന്നവും സംതൃപ്തവുമായ ഒരു ജീവിതത്തിന്റെ അഥവാ മനസ്സാന്നിധ്യത്തിന്റെ ലക്ഷണമാണ്‌ 'ങമസല ​‍ൗ​‍ു ​‍്യീ​‍ൗ​‍ൃ ​‍ാശിറ' എന്ന അനുശാസനമാണ്‌ നാം ഓരോരുത്തരും നമ്മോട്‌ നടത്തേണ്ടത്‌. മനസ്സ്‌ മേക്കപ്പ്‌ ചെയ്തെടുക്കേണ്ട സമയമാണിത്‌. മനസ്സ്‌ ഉത്തേജിതവും ഉത്കർഷിതവും അല്ലെങ്കിൽ സൗന്ദര്യവർധകങ്ങൾക്ക്‌ ഒന്നും ചെയ്യാനാകില്ല. നാട്ടിൽ പഴയ ഒരു ചൊല്ലുണ്ട്‌. "കഷ്ടകാലം വരുമ്പോഴാണ്‌ മുഖത്ത്‌ കറുത്തപാടുകൾ വീഴുന്നതെന്ന്‌." ഇത്‌ വെറുമൊരു ചൊല്ലല്ല. തികച്ചും മനഃശ്ശാസ്ത്രമാണ്‌. പക്ഷേ, കഷ്ടകാലം എന്നത്‌ നമുക്ക്‌ കിട്ടുന്ന ഒരു സ്ഥിരം കാലമല്ലെന്നും നമ്മുടെ കഷ്ടനഷ്ടങ്ങളും സങ്കടങ്ങളും നമുക്കുണ്ടാകുന്ന വ്യഥകാലമാണെന്നും അറിയുക. ആധികളും വ്യാധികളും തീർച്ചയായും മുഖം കറുപ്പിക്കുകയും അകാല ജരാനരകൾ മുഖത്ത്‌ വീഴ്ത്തുകയും ചെയ്യും. രക്തഓട്ടം സാധാരണ ഗതിയിൽ ഇത്തരക്കാർക്കുണ്ടാകില്ല.

 അതുകൊണ്ടുതന്നെ രക്തശുദ്ധീകരണവും മനസ്സിന്റെയും ഞരമ്പിന്റെയും പ്രവർത്തനങ്ങളും മന്ദഗതിയിലാവുകയും ചെയ്യും. അങ്ങനെ വരുമ്പോൾ അത്‌ തീർച്ചയായും കോശങ്ങളെ നശിപ്പിക്കുകയും ദ്രവിപ്പിക്കുകയും ചെയ്യും. ഇതാണ്‌ മുഖത്തിന്റെ വാട്ടമായും കറുപ്പായും കഷ്ടകാലമായും നാം കാണുന്നത്‌. അതുകൊണ്ട്‌ പരമാവധി സന്തോഷം കണ്ടെത്താനും സങ്കടങ്ങൾ ഇല്ലാതാക്കാനും നമ്മൾ ശ്രമിക്കുന്നത്‌, മുഖകാന്തിക്കും അനുഗുണമാണ്‌. എങ്ങനെ സങ്കടങ്ങൾ ഇല്ലാതാക്കും? എങ്ങനെ സന്താപത്തിലും സന്തോഷം ഉണ്ടാകും! നമ്മേക്കാൾ മേന്മയേറിയവരെ കാണുക. എല്ലാം വിട്ടുകൊടുക്കുന്നവരും ഒന്നിലും വാശിപിടിക്കാത്തവരുമാണ്‌ മേന്മയുള്ളവർ എന്നറിയണം.

ചിലരുമായി-നമ്മേക്കാൾ സങ്കടങ്ങളും ദുഃഖങ്ങളും കഷ്ടങ്ങളും ഏറിയവരുമായി-നമ്മെ താരതമ്യപ്പെടുത്തുന്നത്‌ നല്ലതാണ്‌. എന്നാൽ മറ്റ്‌ ചിലരുമായി-സുഖഭോഗികളും അമിതമായി പണം ചെലവാക്കി വലിച്ചുവാരി സമ്പാദിക്കുന്നവരും കണ്ടമാനം തിന്നുന്നവരുമൊക്കെയായി നാം നമ്മുടെ നല്ല നിലവാരത്തെ ഒരിക്കലും താരതമ്യം ചെയ്തു താഴ്ത്തരുത്‌. കൂടുതൽ ദുഃഖവും നഷ്ടങ്ങളും ഉള്ളവരുമായി കമ്പയർ ചെയ്യുമ്പോൾ നമ്മുടെ ദുഃഖങ്ങളും കഷ്ടങ്ങളും വളരെ ചെറുതാണെന്നു ബോധ്യമാകും. അതെ, സത്യത്തിൽ നമ്മുടെയീ ദുഃഖങ്ങളും പ്രശ്നങ്ങളും ഒന്നമല്ല, നമുക്ക്‌ ശക്തമായ ഒരു മനസ്സുണ്ടെങ്കിൽ.