Tuesday 13 September 2011

കലികാല കാഴ്ചകൾ





ചന്ദ്രൻ നായർ

കണിക്കൊന്ന പൂത്തപോൽ കുവലയ മിഴിയാലൊരു 
കുസൃതി തെളിനോട്ടമയച്ചംബരം നിവരുന്നവേ
കഥയേറേയിനിയും പറവാനെന്നുണ്ടൊരു മുഖവുര പിന്നെ
കാലമിതറിയുന്നുവോ കനക മതിഭ്രമത്താൽ
കലമാൻ മിഴിയിലൊരു കാതര ഭാവം മിന്നിമറയാതെ 
കണക്കെന്നപോൽ കാറ്റിലാടി, രസിച്ചു  മദിക്കവേ
കാലയളവൊരു  കന്മതിലായ്‌  കാണെ മുന്നിൽ വളരവെ
കളിയൊട്ടും പാടില്ലാതെന്നുള്ള കാരണമെന്തും
കനവായ്‌ മനത്തട്ടിലൊരു കള്ളനാണയം വീഴുന്നുവോ?
കളി മറക്കുന്നുവോ, കരളിന്റെ കാമനകളൊക്കെയും
കവലകളിനിയും നിറയുന്ന വർണ്ണത്തോരണങ്ങളിലും
കാൽ പെരുമാറാത്തവിധം പെരുകുന്ന വഴി വാണി`ങ്ങളും
കലിയുഗ വരദാനം പാതാള മഹാബലി
കുട പലതും ചൂടി കുതൂഹലം പാറി നടക്കവേ
കുറയില്ലാതെല്ലോളം കമനീയ ഗാഥകൾ
കണിമറയില്ല ദൂരദർശന കാഴ്ചകൾ
കഥകൾ പലവിധം പരസ്യങ്ങൾ തരാതരം
കാമിനിമാർക്കു പ്രത്യേകം ഡ്രസ്സ്‌ മെറ്റീരിയലുകൾ
കാൽ മുട്ടുവരെ താഴ്‌ന്നു പോയേക്കാം വിധം അയയുന്ന
കാൽശറായികളുടെ മായിക പ്രപഞ്ചം.
കണ്ണുകൾതോറുമേതോ കാണാത്ത ഭീതിയുടെ
കമ്പിളി പുതപ്പുറയുന്ന കാനന, തേർവാഴ്ചയും
കണ്ടാലൊന്നുമില്ല ഞങ്ങൾക്ക്‌ 'അഴി' മതി യെന്നും
കരൾ നിറച്ചോരോ കൊള്ള നേതാക്കളും.
കോമൺമാനെന്ന തെരുവു തെണ്ടികളെ ശരിയാക്കും വിധം
കാടു കയറുന്നു വിലനിലവാര സൂചികകളും.
കാണാമിതൊന്നു മാത്രം ഇവിടെയായി പേരിൻ
കാണാചരടുകൾ പാഞ്ഞു വരുന്ന കഴുത്തിനു നേരെ
കണ്ണീരു വാർക്കുന്നു ജനം പൊരുളറിയാതെ
കാഴ്ചകളിനിയുമുണ്ടനവധി  കലികാല കാഴ്ചകൾ.