Tuesday, 15 November 2011

കള്ളന്റെ സുവിശേഷങ്ങള്‍-2

കള്ളന്റെ സുവിശേഷങ്ങള്‍-2
അബ്ദുല്ലത്തീഫ്‌ നീലേശ്വരം
. സാധാരണക്കാരണ്റ്റെ ചെറിയപോക്കറ്റിലും വലിയഗാന്ധിതലകളുണ്ടെന്നുള്ളത്‌ ഓര്‍മ്മ വേണം. കിളവനെ കാണുമ്പോള്‍ തന്നെ പാവമാണെന്നു തോന്നുന്നു. കുറഞ്ഞ നാളുകളെങ്കിലും ക്ഷേത്രത്തില്‍ ഭജനമിരിക്കാനുള്ള യാത്രയായിരിക്കാം. വീണ്ടും ഉപദേശി ചമയുകയാണെന്ന്‌ കരുതരുത്‌. അല്‍പ്പം നേരും നെറിയും പുലര്‍ത്തുന്ന കുലമഹിമയുള്ള കള്ളനാണെന്നുള്ള തോന്നലില്‍ ഉണര്‍ത്തിച്ചുവെന്നേയുള്ളു. മനസ്സേ, അടങ്ങിയിരുന്നോണം.
എന്നെ ഭരിക്കാന്‍ വരരുതെന്നുള്ള വാണിംഗ്‌ മറന്നുവല്ലോ? 
ജനത്തെ തിരിച്ചറിയാനുള്ള നിണ്റ്റെ കഴിവില്ലായ്മ ഓര്‍ത്ത്‌ ലജ്ജ തോന്നുകയാണ്‌. വളവളാന്ന്‌ ഏതുനേരം ചിലയ്ക്കാനല്ലാതെ, കിളവണ്റ്റെ ഹിസ്റ്ററിയെക്കുറിച്ച്‌ നിനക്കെന്തറിയാം?
മറ്റു കള്ളന്‍മാര്‍ക്കിടയില്‍ കഴിവുള്ളവനെന്നുള്ള പെരുമനേടിയെടുത്തത്‌ ഫീല്‍ഡിലെ എക്സ്പിരിയന്‍സും കുശാഗ്രബുദ്ധിയും കൊണ്ടാണ്‌. വലുതായി കാണാവുന്ന കിളവണ്റ്റെ ഭൂതക്കണ്ണാടിപോലുള്ള കണ്ണടയില്‍ ആര്‍ത്തിതെളിഞ്ഞു കാണാം. 
ക്ളീന്‍ചാര്‍ട്ട്‌ നല്‍കാന്‍ പോന്നവിധം മനസ്സ്‌ കരുതുന്നതുപോലെ ആയ്ക്കങ്ങട്‌ പാവമൊന്നുമായിരിക്കില്ല. ഓജസ്‌ വാര്‍ന്നമെലിഞ്ഞ കിളവനെ കണ്ടാലറിയാം. റിട്ടെയേര്‍ഡ്‌ സര്‍ക്കാര്‍ ജീവനക്കാരനാണെന്ന്‌. 
പാവപ്പെട്ടവണ്റ്റെ കൈയ്യിന്ന്‌ ലക്കും ലഗാനുമില്ലാതെ, കണക്ക്‌ പറഞ്ഞ്‌, ഗാന്ധിതലയെണ്ണി വാങ്ങിയതിണ്റ്റെ ചുളിവുകള്‍ കൈവിരലുകളില്‍ തെളിഞ്ഞ്‌ കാണാറുണ്ട്‌. ഇവനൊക്കെ നാട്‌ കുട്ടിച്ചോറാക്കുന്ന സാക്ഷാല്‍ ബ്യൂറോക്രറ്റാണ്‌. കിളവനും ഭാര്യയും തമ്മില്‍ കാഴ്ചയില്‍ തന്നെ അന്തരമുണ്ട്‌. 
തുടരും
.