Tuesday 15 November 2011

വ്യര്‍ത്ഥ സ്വപ്‌നങ്ങള്‍


സജീവ്‌ അനന്തപുരി 



വെളിച്ചമില്ലാത്ത സൂര്യനിലോ,
നിലാവില്ലാത്ത ചന്ദ്രനിലോ,
ജലം വറ്റിയ പുഴകളിലോ,
അലകളില്ലാത്ത ആഴിയിലോ,
മഴ പെയ്യിക്കാത്ത മേഘങ്ങളിലോ,
ഇരുള്‍ മുറിഞ്ഞ രാത്രികളിലോ,
അക്ഷരങ്ങളില്ലാത്ത പുസ്തകങ്ങളിലോ,
ഞാന്‍ നിന്നെ തിരയുന്നില്ല.

ങ്കിലും,
കഴുത്ത്‌ ഞെരിച്ചു കണ്ണ് തുറിച്ചു -
മൃതമാക്കിയ മോഹങ്ങള്‍ നെഞ്ചിലൊതുക്കി 
മലര്‍ന്നു കിടന്നു കണ്ണുകള്‍ തുറന്നു വച്ച് 
കാണാതെ കാണട്ടെ നിന്നെ ഞാനീ-
നിറങ്ങളില്ലാത്ത വ്യര്‍ത്ഥ സ്വപ്നത്തിലെങ്കിലും !!