Tuesday 15 November 2011

എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലുകള്‍ ഉദ്ദേശ്യലക്ഷ്യങ്ങളും ചുമതലകളും


സെബാസ്റ്റ്യന്‍ കെ. എസ്‌
എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലുകളുടെ അടിസ്ഥാനോദ്ദേശ്യം രാജ്യത്തിണ്റ്റെ കയറ്റുമതി പ്രോത്സാഹിപ്പിച്ച്‌ കയറ്റുമതിയില്‍ വര്‍ദ്ധനവ്‌ നേടുകയെന്നതാണ്‌. രാജ്യത്ത്‌ നിലവില്‍ വിവിധതരം ഉല്‍പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുവാന്‍ ൨൭ എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അത്‌ കൂടാതെ ൭ കമ്മോഡിറ്റി ബോര്‍ഡുകളും, രണ്ട്‌ അതോറിറ്റികളും എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലിണ്റ്റെ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്‌. നാളികേര വികസനബോര്‍ഡ്‌, കോഫി ബോര്‍ഡ്‌, കയര്‍ ബോര്‍ഡ്‌, റബ്ബര്‍ ബോര്‍ഡ്‌, സ്പൈസസ്‌ ബോര്‍ഡ്‌, ടീ ബോര്‍ഡ്‌, ടുബാക്കോ ബോര്‍ഡ്‌ എന്നിവയാണ്‌ എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലുകളായി പ്രവര്‍ത്തിക്കുന്ന കമ്മോഡിറ്റി ബോര്‍ഡുകള്‍.

കാര്‍ഷികോല്‍പന്നങ്ങളുടേയും സംസ്കരിച്ച ഭക്ഷ്യോല്‍പന്നങ്ങളുടേയും പ്രോത്സാഹന അതോറിറ്റിയും (അഗ്രികള്‍ച്ചര്‍ ആണ്റ്റ്‌ പ്രോസസ്ഡ്‌ ഫുഡ്‌ എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ അതോറിറ്റി) സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയും (മറൈന്‍ പ്രൊഡക്ട്സ്‌ എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ അതോറിറ്റിയും) എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്‌. രാജ്യത്തെ എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലുകളുടെ പരിപൂര്‍ണ്ണ പട്ടിക ഹാന്‍ഡ്‌ ബുക്ക്‌ ഓഫ്‌ പ്രൊസിജിയേഴ്സ്‌ (വാള്യം ൧) ല്‍ അനുബന്ധം ൩൧ ല്‍ കൊടുത്തിട്ടുണ്ട്‌. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കുവാന്‍ സാധിക്കുന്ന വിശ്വാസ യോഗ്യമായ രാജ്യമാണെന്ന പ്രതിച്ഛായ ലോകത്തിന്‌ നല്‍കുക എന്നതാണ്‌ എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലിണ്റ്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം. ഈ ലക്ഷ്യം നേടുന്നതിലേക്കായി ലോകനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുവാനുള്ള ദൌത്യം എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലിനുണ്ട്‌.

അന്താരാഷ്ട്രരംഗത്തുള്ള പുതിയ പ്രവണതകളും അവസരങ്ങളും മനസ്സിലാക്കി തങ്ങളുടെ അംഗങ്ങള്‍ക്ക്‌ അവ പകര്‍ന്ന്‌ നല്‍കി നേട്ടങ്ങള്‍ കൊയ്യുവാന്‍ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വവും കൌണ്‍സിലുകള്‍ക്കുണ്ട്‌. കൌണ്‍സിലുകള്‍ നല്‍കുന്ന പ്രധാനസേവനങ്ങള്‍൧.കയറ്റുമതി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന വാണിജ്യസംബന്ധമായ വിവരങ്ങള്‍ അംഗങ്ങള്‍ക്ക്‌ നല്‍കുക. ൨.നിലവിലുള്ള സാങ്കേതിക വിദ്യ, ഗുണനിലവാരം, രൂപകല്‍പന മുതലായവ മെച്ചപ്പെടുത്താനും പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുമുള്ള വിദഗ്ദ്ധോപദേശം അംഗങ്ങള്‍ക്ക്‌ നല്‍കുക. ൩.വിദേശ മാര്‍ക്കറ്റുകള്‍ കണ്ടെത്താനും, കയറ്റുമതി അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനുമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അംഗങ്ങള്‍ക്ക്‌ അവസരമൊരുക്കുക. ൪.വിദേശങ്ങളില്‍ നടക്കുന്ന പ്രദര്‍ശനങ്ങള്‍, വാണിജ്യമേളകള്‍ മുതലായവയില്‍ പങ്കെടുക്കുവാനുള്ള അവസരങ്ങള്‍ നല്‍കുക. ൫.കയറ്റുമതിക്കാരും കേന്ദ്ര-സംസ്ഥാന ഗവണ്‍മെണ്റ്റു കളുമായി കൂട്ടിയിണക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുക. ൬.അംഗങ്ങളുടേയും, രാജ്യത്തിണ്റ്റേയും ഇറക്കുമതി, കയറ്റുമതി സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും അംഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി നല്‍കുകയും ചെയ്യുക. കമ്പനി ആക്ടോ/ സൊസൈറ്റി ആക്ടോ അനുസരിച്ച്‌ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്‌ കൌണ്‍സിലുകള്‍. കേന്ദ്ര ഗവണ്‍മെണ്റ്റിണ്റ്റെ മേല്‍നോട്ടത്തില്‍ സ്വയംഭരണ സ്ഥാപനങ്ങളായാണ്‌ കൌണ്‍സിലുകള്‍ പ്രവര്‍ത്തിക്കുന്നത്‌. കയറ്റുമതി പ്രോത്സാഹനവും കയറ്റുമതിയില്‍ കൂടുതല്‍ ഊന്നലും നല്‍കുവാന്‍ കഴിയുന്ന വിദഗ്ദ്ധസമിതിയായിരിക്കണം കൌണ്‍സിലുകള്‍. ഇതിനായി മാനേജ്മെണ്റ്റ്‌, കയറ്റുമതി രംഗത്ത്‌ വിദഗ്ദ്ധരായവരെ കൌണ്‍സിലിണ്റ്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തേ ണ്ടതാണ്‌.

കൌണ്‍സിലുകളുടെ ആവശ്യത്തിനായുള്ള സാമ്പത്തികസഹായം കേന്ദ്രഗവണ്‍മെണ്റ്റാണ്‌ നല്‍കുന്നത്‌. കൌണ്‍സിലുകളുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്‌ കയറ്റുമതിക്കാര്‍ക്ക്‌ രജിസ്ട്രേഷന്‍ നല്‍കുക എന്നുള്ളതാണ്‌. നിശ്ചിത അപേക്ഷാഫോറത്തില്‍ അംഗത്വത്തിനായി അപേക്ഷിക്കുന്നവര്‍ക്കാണ്‌ കൌണ്‍സില്‍ അംഗത്വം നല്‍കുന്നത്‌. ഇങ്ങനെ അംഗത്വം നേടുന്നവര്‍ കൌണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്‌.

വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക്‌ ഒന്നിലധികം കൌണ്‍സിലുകളില്‍ അംഗത്വം എടുക്കേണ്ടി വന്നേക്കാം. അംഗത്വത്തിനായി അപേക്ഷിക്കുന്ന കയറ്റുമതിക്കാര്‍ അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകള്‍കൂടി സമര്‍പ്പിക്കേണ്ടതാണ്‌. ൧. ഐഇസി (ഇംപോര്‍ട്ട്‌ എക്സ്പോര്‍ട്ട്‌ കോഡ്‌) സര്‍ട്ടിഫിക്കറ്റിണ്റ്റെ പകര്‍പ്പ്‌൨.പാന്‍ കാര്‍ഡിണ്റ്റെ പകര്‍പ്പ്‌. അപേക്ഷകന്‌ പാന്‍കാര്‍ഡ്‌ ലഭിച്ചിട്ടില്ലെങ്കില്‍ പാന്‍ നമ്പര്‍ അനുവദിച്ചുകൊണ്ട്‌ ആദായ നികുതി വകുപ്പ്‌ നല്‍കിയ സര്‍ട്ടിഫിക്കറ്റിണ്റ്റെ പകര്‍പ്പ്‌. ൩. നിശ്ചിത ഫീസ്‌൪. നിര്‍മ്മാതാവായ കയറ്റുമതിക്കാരാനാ (മാനുഫാക്ച്ചറിംഗ്‌ എക്സ്പോര്‍ട്ടര്‍)യാണ്‌ രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ പ്രസ്തുത ഉല്‍പന്നത്തിണ്റ്റെ നിര്‍മ്മാതാവാണെന്ന്‌ തെളിയിക്കാനുള്ള രേഖകള്‍ രജിസ്ട്രേഷന്‍ കാലാവധിആര്‍. സി. എം. സി യുടെ കാലാവധി രജിസ്റ്റര്‍ ചെയ്യുന്ന വര്‍ഷത്തിലെ ഏപ്രില്‍ ൧ മുതല്‍ ൫ വര്‍ഷക്കാലത്തേക്കാണ്‌. ൫ വര്‍ഷത്തിന്‌ ശേഷം വരുന്ന മാര്‍ച്ച്‌ ൩൧ന്‌ രജിസ്ട്രേഷന്‍ കാലാവധി അവസാനിക്കുന്നു. കാലാവധി തീര്‍ന്ന്‌ ഒരുമാസത്തിനകം രജിസ്ട്രേഷന്‍ പുതുക്കാത്തവരുടെ അംഗത്വം സ്വമേധയാ നഷ്ടപ്പെടും.

രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലോ, ഘടനയിലോ, പേരിലോ, മേല്‍വിലാസത്തിലോ മാറ്റം വന്നിട്ടുണ്ടെങ്കില്‍ ആ വിവരം ഈ മാറ്റം നിലവില്‍ വന്ന്‌ ഒരു മാസത്തിനകം രേഖാമൂലം കൌണ്‍സിലിനെ അറിയിക്കേണ്ടതാണ്‌. എന്നാല്‍ തക്കതായ കാരണങ്ങളാല്‍ ഉണ്ടാകുന്ന കാലതാമസം കൌണ്‍സില്‍ വകവെച്ച്‌ കൊടുക്കുന്നതാണ്‌. സ്ഥാപനത്തിണ്റ്റെ പാര്‍ട്ട്ണര്‍മാര്‍ മാറുന്ന പക്ഷം പുതിയ പാര്‍ട്ട്ണര്‍ഷിപ്പ്‌ പ്രമാണത്തിണ്റ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ നല്‍കേണ്ടതാണ്‌. കയറ്റുമതിക്കാര്‍ തങ്ങള്‍ക്ക്‌ അംഗത്വമുള്ള കൌണ്‍സിലില്‍ കയറ്റുമതി സംബന്ധിച്ചുള്ള ത്രൈമാസകണക്കുകള്‍ കൃത്യമായി നല്‍കേണ്ടതാണ്‌. ഇങ്ങനെ നല്‍കാത്ത അംഗങ്ങളുടെ അംഗത്വം റദ്ദാക്കുവാന്‍ കൌണ്‍സിലിന്‌ അംഗീകാരമുണ്ട്‌. രജിസ്ട്രേഷന്‍ നിബന്ധനകള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ അംഗത്വം സ്ഥിരമായോ, ഒരു നിശ്ചിതകാലത്തേക്കോ റദ്ദുചെയ്യുവാന്‍ കൌണ്‍സിലിന്‌ അധികാരമുണ്ട്‌. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അംഗത്തിന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കേണ്ടതും തണ്റ്റെ ഭാഗം ന്യായീകരിക്കുവാനുള്ള ന്യായമായ അവകാശം നല്‍കേണ്ടതുമാണ്‌. അംഗത്വം റദ്ദ്‌ ചെയ്ത കൌണ്‍സില്‍ തീരുമാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍, ഡയറക്ടര്‍ ജനറല്‍ ഓഫ്‌ ഫോറിന്‍ ട്രേഡിനെയോ (ഉഏഎഠ) ഇക്കാര്യത്തിലേക്ക്‌ നിയുക്തനായ ഓഫീസറേയോ സമീപിക്കാവുന്നതാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ അപ്പലേറ്റ്‌ അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. സ്ഥാപനത്തിണ്റ്റെ ഡയറക്ടര്‍മാര്‍ മാറുന്ന പക്ഷം ഫോറം-൩൨ ണ്റ്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ, ഡയറക്ടര്‍ ബോര്‍ഡിണ്റ്റെ പ്രമേയത്തിണ്റ്റെ കോപ്പിയോ സമര്‍പ്പിച്ചാല്‍ മതിയാകുന്നതാണ്‌.

സ്ഥാപനത്തിണ്റ്റെ മേല്‍വിലാസത്തില്‍ മാറ്റം വരുന്നപക്ഷം പുതിയ മേല്‍വിലാസത്തിലുള്ള ഇംപോര്‍ട്ട്‌ എക്സ്പോര്‍ട്ട്‌ സര്‍ട്ടിഫിക്കറ്റിണ്റ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ, പുതിയ മേല്‍വിലാസത്തില്‍ ബന്ധപ്പെട്ട അധികാരിയില്‍ നിന്നും ഉല്‍പന്ന നിര്‍മ്മിതിക്കായി ലഭിച്ച അനുമതിപത്രത്തിണ്റ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ സമര്‍പ്പിച്ചാല്‍ മതിയാകും. ബന്ധപ്പെട്ട കൌണ്‍സിലുകളില്‍ അംഗത്വം ഉള്ളവര്‍ക്ക്‌ മാത്രമേ കേന്ദ്ര ഗവണ്‍മെണ്റ്റ്‌ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന കയറ്റുമതി ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹതയുള്ളൂ. കൌണ്‍സിലുകള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍പ്പെടുത്തി അവരുടെ അംഗങ്ങള്‍ക്ക്‌ സഹായം നല്‍കുവാന്‍ കഴിയും.
അസി. മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍, നാളികേര വികസന ബോര്‍ഡ്‌, കൊച്ചി