Tuesday 15 November 2011

കര്‍ഷകന്‍


 ഡോ.ജെ.കെ.എസ്‌.വീട്ടുർ
നിലയ്ക്കാത്ത മഴക്കോളില്‍ തകര്‍ന്നുവീഴും
കിടപ്പാടം പുതുക്കുവാന്‍ പണം കാണാതെ
വിയര്‍ക്കുന്ന മുഖം തോര്‍ത്തിയിരിക്കുന്നീയാള്‍
കരക്കാര്‍ക്കായി പുതുനെല്ലു വിതയ്ക്കും കൈകള്‍
വിശപ്പിണ്റ്റെ വിളിക്കു കാതടച്ചു പൊത്തി വിളങ്ങീടാ വയല്‍നോക്കി വിളര്‍ത്തു നീല്‍പൂ നിനയ്ക്കാത്ത കൊടും കാറ്റിലടിഞ്ഞു പോയാല്‍ ഉറയ്ക്കാത്ത പുതു നെല്ലുപതിരായി തീരും മലമൂര്‍ത്തി കനിഞ്ഞെണ്റ്റെ വിളകാക്കേണം പഴുക്കുമ്പോള്‍ പറനെല്ലു നടയ്ക്കു വയ്ക്കാം വെളിച്ചപ്പാടുറഞ്ഞന്നു പറഞ്ഞപോലെ കുരുതിയ്ക്കു കരുക്കള്‍, ഞാന്‍ എടുത്തുവയ്ക്കാം ചതിയ്ക്കല്ലേ മിന്നുമാല പണയം വച്ച്‌ വിതയ്ക്കുള്ള വിത്തുനേടി, ചാഴി ബാധിച്ചാല്‍ എനിയ്ക്കില്ല നയാപൈസ കടം വീട്ടാനായ്‌ ഉറക്കില്ലയവളെന്നെ വഴക്കായ്‌ പിന്നെ ഉടയോരേ നെടുനാളായ്‌ വിയര്‍പ്പൊഴുക്കി പണിയുന്നീ കരിമണ്ണിലിരുട്ടുവോളം ഉടുമുണ്ടു ബാക്കിയത്രേ കിടാങ്ങള്‍ക്കായി പുതിയ കുപ്പായമേകാന്‍ വരുന്നു ചിങ്ങം കൊടുത്തു വാക്കവര്‍ക്കു ഞാന്‍ കഴിഞ്ഞ കൊല്ലം മുടക്കാതെയുടുപ്പുകള്‍ അടുത്തകൊല്ലം വിതക്കാലം പലര്‍ക്കായിപ്പണിചെയ്യാതെ പനിച്ചങ്ങു കിടന്നുപോയ്‌ ക്ഷമിക്കുദേവാ കിഴക്കുന്നു മുഞ്ഞബാധ വരുന്നു, കേള്‍വി ഇതാ ഞാറു കൊതുബായി രക്ഷപെട്ടേക്കാം- അടവച്ചു വിരിയിച്ച പതിന്നാലെണ്ണം പകുതിയും പരുന്തിണ്റ്റെ പിടിയിലായി എരുത്തിലെ പശുക്കുട്ടി കുളമ്പുകേടാല്‍ ഇടയ്ക്കിടെക്കിടപ്പായി തളര്‍ന്നു ഞാനും- വലയ്ക്കല്ലെയെനിക്കിനിക്കരുത്തു പോരാനിലയ്ക്കാത്ത ചുമയ്ക്കിനി മരുന്നും ചേരാ.