Tuesday 15 November 2011

സ്വതന്ത്ര വ്യാപാര ഉടമ്പടികള്‍ - സാദ്ധ്യതകള്‍, സങ്കീര്‍ണ്ണതകള്‍



ദീപ്തി നായര്‍ എസ്‌ 

മാർക്കറ്റിംഗ് ഓഫീസർ
നാളികേര വികസന ബോർഡ് , കൊച്ചി
ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ പ്രധാന അളവുകോല്‍ വാണിജ്യപരമായ മുന്നേറ്റമാണ്‌. ലോകത്തെ ഒരു ആഗോളവിപണിയായി കാണുന്നതിന്റെ ആദ്യപടിയായുള്ള ലോകവ്യാപാര ഉടമ്പടി ഉടലെടുക്കുന്നത്‌ 1999 കളിലാണ്‌. 1995കാലഘട്ടം മുതല്‍ പ്രാബല്യത്തില്‍ വന്ന പ്രസ്തുത ഉടമ്പടിയില്‍ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിരവധി കരാറുകളുണ്ടായിരുന്നു. കാര്‍ഷികമേഖലയിലെ സബ്സിഡികള്‍ കാലക്രമേണ കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു അതില്‍ പ്രധാനമായത്‌. സബ്സീഡികള്‍, കാര്യക്ഷമത കുറഞ്ഞ ഉത്പാദനരീതികളെ പ്രോത്സാഹിപ്പിക്കുന്നു എന്നതുകൊണ്ട്‌ കുറഞ്ഞ ഉത്പാദനക്ഷമതയ്ക്ക്‌ ഹേതുവാകുന്നു.

മികച്ച ഉത്പാദനരീതികളിലൂടെ മെച്ചപ്പെട്ട ഉത്പാദനം ലക്ഷ്യമിടുന്ന കര്‍ഷകര്‍ക്ക്‌ പുരോഗതിയി ലേക്കുള്ള മാര്‍ഗ്ഗത്തില്‍ ഇത്‌ ആവശ്യമില്ലാത്ത മത്സരം സൃഷ്ടിക്കുന്നു എന്നതായിരുന്നു. സബ്സിഡികള്‍ ഇല്ലാതാക്കുക എന്നതിന്‌ പിന്നില്‍ ഉണ്ടായിരുന്ന ലക്ഷ്യം. ഇതു കൂടാതെ കയറ്റുമതിയധിഷ്ഠിത ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉല്‍പന്ന ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക, ലോകവിപണിയിലെ സാദ്ധ്യതകള്‍ പരമാവധി നേട്ടങ്ങളാക്കി മാറ്റുക എന്നീ ഉദ്ദേശ്യങ്ങളും ലോകവ്യാപാര ഉടമ്പടിയിലൂടെ സാധൂകരിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ലോകവ്യാപാര ഉടമ്പടിയിലെ പല കരാറുകളും പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്കെത്തിയില്ല. നമ്മുടെ രാജ്യത്തെ സംബന്ധിച്ചാണെങ്കില്‍ ആഭ്യന്തരവിപണിയിലേക്ക്‌ ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങളുടെ കടന്നുകയറ്റം വിലത്തകര്‍ച്ച യിലേക്കെത്തിച്ചു. ലോകത്തെ ഭൂരിപക്ഷം വരുന്ന വികസ്വര രാജ്യങ്ങളുടെ സ്വരം ലോകവ്യാപാര ഉടമ്പടി സംബന്ധിച്ച ചര്‍ച്ചകളില്‍ കേള്‍ക്കാന്‍ തുടങ്ങിയത്‌ ഉറുഗ്വേയില്‍ നടന്ന ഉച്ചകോടിയ്ക്കു ശേഷമാണ്‌. ഈ സാഹചര്യം നിലനില്‍ക്കേയാണ്‌ വികസ്വര വികസിത രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയത്‌.


പ്രസ്തുത വ്യാപാരക്കരാറുകള്‍ അതാത്‌ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യബന്ധങ്ങള്‍ വികസിപ്പിക്കുന്നതി ലേക്കുള്ള മാര്‍ഗ്ഗങ്ങളാണ്‌. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഉല്‍പന്നവിപണനത്തിലെ ഇറക്കുമതി കയറ്റുമതി ചുങ്കങ്ങള്‍ ഒരു ധാരണയുടെയടിസ്ഥാനത്തില്‍ കുറച്ചുകൊണ്ടു വരിക എന്നതാണ്‌ ഈ കരാറുകള്‍ ലക്ഷ്യമിട്ടത്‌. അതാത്‌ മേഖലയ്ക്ക്‌ ഏറ്റവും അനുയോജ്യമായ ഉല്‍പന്നത്തിന്റെ  ഉത്പാദനം ഏറ്റവും മെച്ചപ്പെട്ടരീതിയില്‍ നടപ്പിലാക്കുക വഴി സ്വതന്ത്ര വ്യാപാര മേഖലയിലെ എല്ലാ രാജ്യങ്ങളും തങ്ങളുടേതായ നേട്ടങ്ങള്‍ കൈവരിക്കുക എന്നതായിരുന്നു ഈ സ്വതന്ത്ര വ്യാപാര ഉടമ്പടികളുടെ അടിസ്ഥാനം. ഇന്ത്യയും ആസിയാനുംഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായി സമഗ്രമായ സാമ്പത്തികസഹകരണം ലക്ഷ്യം വച്ച്‌ 2003 ല്‍ ധാരണയായി എങ്കിലും 6 വര്‍ഷം നീണ്ട ചര്‍ച്ചകളുടെ ഫലമായി 2009  ആഗസ്റ്റിലാണ്‌ ഏകദേശം 4000 ഉല്‍പന്നങ്ങളുടെ വ്യാപാരം ലക്ഷ്യമാക്കിയുള്ള കരാര്‍ നിലവില്‍ വന്നത്‌. ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ഉല്‍പന്നങ്ങളുടെ ചുങ്കം കുറച്ചുകൊണ്ടുവരികയോ, പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്‌ ഈ കരാറിണ്റ്റെയടിസ്ഥാനം.

  2010 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ കരാര്‍ 2019 ഓടെ പൂര്‍ണ്ണമായ തോതില്‍ നിലവില്‍ വരുന്ന രീതിയിലാണ്‌ ക്രമപ്പെടുത്തിയിരിക്കുന്നത്‌. ഈ കരാര്‍ ഘട്ടംഘട്ടമായിട്ടാ യിരിക്കും നടപ്പിലാക്കുക. തുണിത്തരങ്ങള്‍, ഉരുക്ക്‌, സംസ്കരിച്ച ഭക്ഷ്യോല്‍പന്നങ്ങള്‍, തുകല്‍, തോട്ടവിളകള്‍ തുടങ്ങിയ മേഖലകളിലാണ്‌ ആസിയാന്‍ രാജ്യങ്ങളുമായി നമുക്ക്‌ പ്രധാനമായും വ്യാപാരമുള്ളത്‌. ഇവയില്‍ തെരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങളെയാണ്‌ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

കരാറിലെ ഉല്‍പന്നങ്ങളെ ഓര്‍ഡിനറി, സെന്‍സിറ്റീവ്‌, ഹൈലി സെന്‍സിറ്റീവ്‌, സ്പെഷ്യല്‍, എക്സ്ക്ളൂഷന്‍ എന്നീ 5  വിഭാഗങ്ങളിലായിട്ടാണ്‌ തരംതിരിച്ചിരിക്കുന്നത്‌. ഇതില്‍ ഓരോ വിഭാഗത്തിലും ഓരോ നിശ്ചിതതരത്തിലായിരിക്കും സ്വതന്ത്രവ്യാപാരത്തിലേക്ക്‌ 2019 ആകുമ്പോള്‍ എത്തിച്ചേരുക. എക്സ്ക്ളൂഷന്‍ ലിസ്റ്റില്‍പെട്ട ഉല്‍പന്നങ്ങള്‍, നിലവില്‍ കരാറിണ്റ്റെ പരിധിയില്‍ വരാത്ത ഉല്‍പന്നങ്ങളാണ്‌. അവയ്ക്ക്‌ കരാറിലെ നിയമങ്ങള്‍ ബാധകമല്ല. കേരളത്തിണ്റ്റെ ഉല്‍പന്നങ്ങള്‍ പ്രധാനമായും അവസാന രണ്ട്‌ ഗ്രൂപ്പുകളിലാണ്‌ വരുന്നത്‌. സ്വാഭാവിക റബ്ബര്‍, ഏലം, കാപ്പി, നാളികേരം തുടങ്ങിയ കേരളത്തിന്റെ  അനേകം വിളകള്‍ എക്സ്ക്ളൂഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാക്കാലവും പ്രസ്തുത ലിസ്റ്റല്‍ നിലനില്‍ക്കണമെന്നില്ല. ഈ ലിസ്റ്റുകള്‍ എല്ലാ വര്‍ഷവും അവലോകനം ചെയ്യപ്പെടുകയും ചെയ്യും.

ഇന്ത്യയും സ്വതന്ത്രവ്യാപാര ഉടമ്പടികളുംഇന്ത്യയുടെ സംരക്ഷിത സമ്പദ്‌വ്യവസ്ഥ തുറന്ന കമ്പോളവ്യവസ്ഥയിലേക്ക്‌ നീങ്ങുന്നതിലേക്കായി ഘട്ടം ഘട്ടമായി വിവിധ സ്വതന്ത്രവ്യാപാര ഉടമ്പടികളില്‍ ഇന്ത്യ ഏര്‍പ്പെടുകയുണ്ടായി. ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ മറ്റു രാജ്യങ്ങള്‍ക്ക്‌ ഇന്ത്യയുമായി സ്വതന്ത്രവ്യാപാരകരാറുകളില്‍ ഏര്‍പ്പെടുന്ന തിന്‌ പ്രോത്സാഹനമേകുന്നു. വികസിത വികസ്വര രാജ്യങ്ങളുമായി 30 ലധികം സ്വതന്ത്രവ്യാപാര ഉടമ്പടികളില്‍ നമ്മുടെ രാജ്യം നാളിതുവരെ ഏര്‍പ്പെട്ടിട്ടുണ്ട്‌. ഇന്ത്യ ഏര്‍പ്പെട്ടിട്ടുള്ള കരാറുകളിലേറെ ഉല്‍പന്നങ്ങളെ സംബന്ധിച്ച കരാറുകളാണ്‌. രാജ്യത്തിന്റെയുംകാര്‍ഷികോത്പാദനത്തേയും കര്‍ഷകജീവിതത്തെയും പ്രസ്തുതകരാറുകള്‍ ബാധിക്കും.

ചില കരാറുകളില്‍ ഉല്‍പന്നങ്ങള്‍ കൂടാതെ സേവനങ്ങളെയും ഉള്‍പ്പെടുത്താറുണ്ട്‌. ഇത്തരം പ്രധാനപ്പെട്ട 2 കരാറുകളാണ്‌ കോമ്പ്രിഹന്‍സീവ്‌ ഇക്കണോമിക്‌ പാര്‍ട്നര്‍ഷിപ്പ്‌ എഗ്രിമെണ്റ്റ്‌ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍) അഥവാC E P A  യും കോമ്പ്രിഹന്‍സീവ്‌ ഇക്കണോമിക്‌ കോഓപറേഷന്‍ എഗ്രിമെണ്റ്റ്‌ (സമഗ്ര സാമ്പത്തിക സഹകരണ കരാര്‍) അഥവാC E C A യും തെക്കു കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടികളില്‍ ഉടമ്പടിയിലേര്‍പ്പെടുന്ന രാജ്യങ്ങളുടെ തനത്‌ വികസനത്തിനനുവദനീയമായ വിധത്തില്‍ ഉല്‍പന്നങ്ങളെ ഉള്‍പ്പെടുത്തുകയാണ്‌ പതിവ്‌.

എന്നാല്‍ വികസിത രാജ്യങ്ങളുമായുള്ള കരാറുകളിലെല്ലാം തന്നെ ഉല്‍പന്നങ്ങളെ കൂടാതെ സേവനം, നിക്ഷേപങ്ങള്‍, ബൌദ്ധികസ്വത്തവകാശം (INTELLECTUAL PROPERTY RIGHTS) എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സ്വതന്ത്ര വ്യാപാര ഉടമ്പടികളില്‍ ഇന്ത്യയുടെ ചില ഉടമ്പടികളിലൂടെ നമുക്ക്‌ കണ്ണോടിക്കാം.

ഇന്ത്യ ശ്രീലങ്ക സ്വതന്ത്രവ്യാപാര ഉടമ്പടി

1998 ല്‍ ഈ ഉടമ്പടി പ്രാബല്യത്തില്‍ വന്നു. വ്യവസായവത്ക്കരണത്തില്‍ രാജ്യം കൈവരിച്ച പുരോഗതി വിനിയോഗിച്ച്‌ ശ്രീലങ്കയുടെ ആഭ്യന്തര ഇറക്കുമതിയിലെ ആവശ്യകത നിറവേറ്റുക എന്നതായിരുന്നു ഈ കരാറിലൂടെ ഇന്ത്യ വിഭാവനം ചെയ്തതെങ്കില്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയിലേക്ക്‌ കാലെടുത്തുവയ്ക്കുന്നവരുടെ പ്രഥമനിരയില്‍ ഉള്‍പ്പെട്ട്‌ അതിലൂടെ ശ്രീലങ്കയ്ക്ക്‌ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. എന്നാല്‍ രണ്ടു രാജ്യങ്ങളുടെയും സമ്പദ്ഘടനകളിലെ വ്യത്യാസം ശ്രീലങ്കയ്ക്ക്‌ അനേകം പരിഗണനകള്‍ കൊടുക്കുന്നതിന്‌ കാരണമായി സ്വതന്ത്ര വ്യാപാര ഉടമ്പടിയില്‍ 3  വര്‍ഷക്കാലയളവില്‍ ഇന്ത്യന്‍ വിപണിയിലേക്ക്‌ സ്വതന്ത്രമായി ശ്രീലങ്കന്‍ ഉല്‍പന്നങ്ങള്‍ക്ക്‌ പ്രവേശിക്കാമെങ്കില്‍ ഇന്ത്യയ്ക്ക്‌ അതിനായി 8  വര്‍ഷക്കാലം കാത്തിരിക്കേണ്ടി വരും.

ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കുള്ള കയറ്റുമതി ക്രമാതീതമായി വര്‍ദ്ധിച്ചു. ആഗോളവത്ക്കരണത്തിനു മുന്‍പ്‌ ഇന്ത്യന്‍ ഉല്‍പന്ന ങ്ങളുടെ കുറഞ്ഞ നിലവാരം കയറ്റുമതിയെ ബാധിച്ചിരുന്നു. എന്നാല്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി നിലവില്‍ വന്നപ്പോഴേക്കും കയറ്റുമതി രംഗത്തെ അനുഭവ സമ്പത്തും ലോകഗുണനിലവാരത്തെക്കുറിച്ചുള്ള അവബോധവും ഇന്ത്യന്‍ ഉല്‍പന്നങ്ങളെ മേല്‍ത്തരം ഉല്‍പന്നങ്ങളാക്കി മാറ്റി. സ്വതന്ത്ര വ്യാപാര ഉടമ്പടിയിലുടനീളം കാര്യങ്ങള്‍ സുഗമമായിരുന്നില്ല എന്നാല്‍ പ്രശ്നങ്ങള്‍ സജീവചര്‍ച്ച കളിലൂടെ പോംവഴികളിലേക്കെത്തി. ഇന്ത്യ-സാഫ്റ്റ കരാര്‍ (സൌത്ത്‌ ഏഷ്യന്‍ ഫ്രീ ട്രേഡ്‌ എഗ്രിമെണ്റ്റ്‌)ദക്ഷിണേഷ്യയിലെ രാജ്യങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടിയാണ്‌ സാഫ്റ്റ (S A FTA). 2006 ല്‍ പ്രായോഗികമായി നടപ്പിലാക്കപ്പെട്ട ഈ കരാര്‍ 2016 ആകുമ്പോള്‍ ലക്ഷ്യപ്രാപ്തിയിലെത്തും. ചെറുരാജ്യങ്ങള്‍ക്ക്‌ ഈ ഉടമ്പടിയിലൂടെ നിക്ഷേപത്തിനും വ്യവസായവത്ക്കരണത്തിനുമൊക്കെയുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു. വാന്‍ രാജ്യങ്ങള്‍ക്കാകട്ടെ അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ഒരു വിപണി തുറന്നുകിട്ടുന്നു. മാത്രമല്ല ഉത്പാദനം വര്‍ദ്ധിക്കുന്നു,

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ അടിസ്ഥാനസൌകര്യങ്ങളിലെ പോരായ്മ, പൊതു സേവനാധിഷ്ഠിത സര്‍വ്വീസുകളുടെ ദൌര്‍ലഭ്യം, ചരക്ക്‌ കൈകാര്യം ചെയ്യലിലെ അപര്യാപ്തതകള്‍ ഇവയൊക്കെയാണ്‌ ഈ സ്വതന്ത്രവ്യാപാര ഉടമ്പടിയെ ഫലപ്രാപ്തിയിലേക്കെത്തിക്കുന്നതില്‍ നിന്നും തടയുന്ന ഘടകങ്ങള്‍. വിവിധ വ്യാപാര ഉടമ്പടികളിലെ സങ്കീര്‍ണ്ണതകള്‍നമ്മുടെ കാര്‍ഷികമേഖലയെ ഈ കരാറുകള്‍ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്ക പരക്കെ ഉയര്‍ന്നിട്ടുണ്ട്‌. കേരളത്തിനു സമാനമായ വിളകളാണ്‌ ഉടമ്പടിയിലേര്‍ പ്പെട്ടിരിക്കുന്ന മിക്ക രാജ്യങ്ങളിലുമുള്ളത്‌. ഇതിനാല്‍ വന്‍തോതിലുള്ള ഇവയുടെ സ്വതന്ത്രമായ ഇറക്കുമതി നമ്മുടെ ഉല്‍പന്നങ്ങളുടെ ആഭ്യന്തരവില കുത്തനെ ഇടിയുന്നതിത്‌ കാരണമാകുന്നു. ഈ വിലത്തകര്‍ച്ച കൃഷിയുടെ പരിപാലനത്തില്‍ സ്വാഭാവികമായും ദോഷകരമായി പ്രതിഫലിക്കുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.


മാത്രമല്ല നമ്മുടെ ഉയര്‍ന്ന വേതന നിരക്കും കൃഷിഭൂമിയുടെ കുറഞ്ഞ വിസ്തൃതിയും കുറഞ്ഞ ഉല്‍പാദനക്ഷമതയും കൂനിന്‍മേല്‍കുരു എന്ന പോലെ നമ്മുടെ പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. 1995 ല്‍ ആഗോളവ്യാപാരഉടമ്പടിയില്‍ നമ്മുടെ രാജ്യം ഒപ്പു വച്ചതിനുശേഷം കഴിഞ്ഞ 15 വര്‍ഷക്കാലത്തിനിടയ്ക്ക്‌ കേരളത്തിലെ പ്രധാന വിളകളുടെ ഇറക്കുമതിയില്‍ ഗണ്യമായ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. ചുരുക്കത്തില്‍ ആഭ്യന്തര ഉപയോഗം ധാരാളമുള്ള ഇന്ത്യന്‍ വിപണി സ്വതന്ത്രവ്യാപാരക്കരാര്‍ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ഒരു വേദിയായി മാറാനും സാദ്ധ്യതയുണ്ട്‌.

അങ്ങനെയെങ്കില്‍ നേട്ടങ്ങളേക്കാള്‍ കോട്ടങ്ങളെയാകും നമുക്ക്‌ നേരിടേണ്ടിവരിക. ഉദാരവത്ക്കരണത്തിലൂടെ സാമ്പത്തികനേട്ടം പ്രതീക്ഷിക്കുന്ന നമ്മുടെ കര്‍ഷകര്‍ക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകും ഇത്‌. കരാറിലെ സാദ്ധ്യതകള്‍മേല്‍പറഞ്ഞ വസ്തുകകള്‍ക്ക്‌ ഒരു മറുപുറവുമുണ്ട്‌. വികസിതരാജ്യങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ആ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വളരെയധികം കുറയുന്നു. നമ്മുടെ സാമ്പത്തികമേഖലയെ തകര്‍ച്ചയില്ലാതെ നിലനിര്‍ത്തുന്നതിന്‌ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടേണ്ടിയിരിക്കുന്നു. സാമ്രാജ്യത്വമേധാവിത്വത്തിനു പകരം ഏഷ്യന്‍ മേഖലയിലേയോ സമാനചിന്താഗതി യുള്ളതോ ആയ രാജ്യങ്ങള്‍ തമ്മില്‍ ഏറെക്കുറെ തുല്യതയുടെയടിസ്ഥാനത്തില്‍ ഉണ്ടാക്കിയിരിക്കുന്ന കരാറുകള്‍ നമ്മുടെ രാജ്യത്തിണ്റ്റെ സ്വന്തം വികസനത്തിലും മേഖലയുടെ വികസനത്തിലും വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയിലും ഒരു പ്രധാനപങ്ക്‌ വഹിക്കുന്നതിന്‌ അവസരമൊരുക്കിയിരിക്കുകയാണ്‌.

ഈ നൂറ്റാണ്ടിലെ ഉയര്‍ന്നുവരുന്ന സാമ്പത്തികശക്തികളായ ആഞ്ഞകഇ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന) രാജ്യങ്ങളില്‍ ഒന്നായ നാം മാറി നില്‍ക്കുന്നത്‌ നമ്മുടെ നിലനില്‍പ്പിനെതന്നെ ബാധിക്കും. അതിനാല്‍ നമ്മുടെ രാജ്യം ഉടമ്പടികളിലേര്‍പ്പെട്ടിരിക്കുന്നത്‌ നമുക്ക്‌ പ്രായോജനപ്രദമാക്കി മാറ്റുന്നതിനുള്ള നടപടികളാണ്‌ നമുക്കാവശ്യം.

സ്വതന്ത്രവ്യാപാര ഉടമ്പടികള്‍ക്കൊരു കര്‍മ്മപദ്ധതി

സമയബന്ധിതവും ആസൂത്രിതവും ഭാവനാപൂര്‍ണ്ണ വുമായ പദ്ധതികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കുന്നതിലൂടെ നമുക്ക്‌ ഈ കരാറിണ്റ്റെ ദോഷവശങ്ങളെ കുറയ്ക്കുകയും ഗുണവശങ്ങളെ പ്രയോജനപ്പെടുത്തുകയും ചെയ്യാന്‍ സാധിക്കും. ഉദാഹരണത്തിന്‌ ആസിയാനുമായുള്ള കരാര്‍ പ്രകാരം 2019-ല്‍ ചുങ്കം കുറയ്ക്കേണ്ട ഉല്‍പന്നങ്ങളുടെ പട്ടിക തയ്യാറാക്കി അവയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ്‌ പ്രധാനമായും സ്വീകരിക്കേണ്ടത്‌.

അത്യുത്പാദനശേഷിയുള്ള ഇനങ്ങളും തൊഴിലാളി ലഭ്യതയും കൃഷി രീതികളില്‍ ആധുനിക വത്ക്കരണം, വിളവെടുപ്പനന്തരം കൈകാര്യം ചെയ്യല്‍, സംഭരണം, സംസ്കരണം, മൂല്യവര്‍ദ്ധന എന്നിവയ്ക്കുമാവശ്യമായ സഹായങ്ങള്‍ കര്‍ഷകര്‍ക്ക്‌ നല്‍കണം. കര്‍ഷകരെ ഏകോപിപ്പിച്ച്‌ അടിസ്ഥാന സൌകര്യങ്ങള്‍ കൃഷിയിടങ്ങളി ലെത്തിക്കണം. ഇതിന്‌ സഹായകമായ രീതിയില്‍, കരാറിലെ വ്യവസ്ഥകള്‍ ക്കുള്ളില്‍ നിന്നുകൊണ്ട്‌ വേണ്ടിവന്നാല്‍ പരോക്ഷമായി സബ്സിഡികള്‍ നല്‍കുക തന്നെ ചെയ്യണം. ഇതു കൂടാതെ അന്താരാഷ്ട്രകമ്പോളത്തിലെ മെച്ചപ്പെട്ട ഗുണനിലവാരത്തോടു കിടപിടിക്കുന്ന, മേന്‍മയുള്ള വിളകളുടെ ഉത്പാദനത്തിന്‌ കര്‍ഷകരെ ബോധവത്ക രിക്കുകയും വേണം. നിലവിലെ സമ്പ്രദായങ്ങളില്‍ മാറ്റം അനിവാര്യമാണ്‌.

എങ്കില്‍ മാത്രമേ അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള ഉല്‍പന്നങ്ങള്‍ വിളയിക്കാനാകൂ. മാറ്റത്തിന്‌ തുടക്കം കുറിക്കുന്നതിന്‌, കര്‍ഷകരെ മാറ്റത്തിലേക്ക്‌ കൊണ്ടുവരുന്നതിന്‌ ആവശ്യമായ ആസൂത്രിതനടപടികളാണ്‌ വേണ്ടത്‌. കരാറിണ്റ്റെ ദൂഷ്യവശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്തിരിക്കാതെ ഈ കരാറിനെ എങ്ങനെ നമ്മുടെ രാജ്യത്തിന്‌ ക്രിയാത്മകമായി പ്രയോജനപ്പെടുത്താമെന്ന ദിശയില്‍ വിചിന്തനം ചെയ്യുകയാണ്‌ വേണ്ടത്‌. അല്ലെങ്കില്‍ കരാറിണ്റ്റെ അവസാന കാലഘട്ടം വരെ നാം ചര്‍ച്ച ചെയ്ത്‌ ചെയ്ത്‌ പരിഹാരവുമു ണ്ടാകില്ല, പുരാഗതിയുടെ പാതയില്‍ നമ്മുടെ രാജ്യം പിന്തള്ളപ്പെടുകയും ചെയ്യും.