Saturday, 13 August 2011

നാലാം പാഠം



പഴവിള രമേശൻ


പാഠമൊന്നേ
പാവം ഞാൻ
പാഠം രണ്ടേ
പാവം നീ
പാഠം മൂന്നേ
പാവം നാം
പാഠം നാലു മറിക്കും മുമ്പേ
മൂത്തു നരച്ചു
മരിച്ചതു
പാവം നീയ
ല്ലിവനല്ലതു
നിങ്ങളിലാരെ
ന്നോതുക
എന്നിട്ടീ
നാലാം പാഠം
നമുക്കു
മറിച്ചു
നരച്ചു
മരിക്കാം!!
1974
ആഗസ്റ്റ്‌