Sunday 14 August 2011

സമ്മാനം



ഉമ്മാച്ചു



 ഗവണ്‍മന്റു ജീവനക്കാരായ ആ ദമ്പതികളിലെ ആൺപുള്ളി, വിവാഹത്തിന്റെ മൂന്നാം മാസം അച്ഛനെയും അമ്മയേയും വൃദ്ധമന്ദിരങ്ങളിൽ നിക്ഷേപിച്ച ശേഷം 'അണുകുടുംബ'ത്തിന്‌ പറ്റിയ ഒരു വാടക വീട്‌ കണ്ടെത്തിയിരുന്നു.
 ഗൃഹപ്രവേശന ദിവസം അയാളുടെയും അവളുടെയും മേൽവിലാസത്തിൽ, 'നിങ്ങൾ ഞങ്ങളിലേക്കു വരൂ, എല്ലാം ഞങ്ങളിലുണ്ട്‌" എന്ന കുറിപ്പോടെ വർണ്ണക്കടലാസിൽ പൊതിഞ്ഞ രണ്ട്‌ പുസ്തകങ്ങൾ വന്നെത്തി.
 'പുരുഷന്മാർ അറിഞ്ഞിരിക്കേണ്ടത്‌ എല്ലാം'
 "സ്ത്രീ അറിഞ്ഞിരിക്കേണ്ടത്‌ എല്ലാം" ഈ പുസ്തകങ്ങൾ 'നേർവഴി' എന്ന്‌ ഇംഗ്ലീഷിൽ പേരുള്ള ഒരു ഇന്റർനാഷണൽ കമ്പനിയുടെ സമ്മാനമായിരുന്നു. മാസങ്ങൾക്കുശേഷം, പൊതുജനങ്ങളിൽ നിന്നും തട്ടിപ്പറിച്ചെടുത്ത മൂന്നൂറുകോടിയോളം ഉറുപ്പികയുമായി 'നേർവഴി' അറബിക്കടലിൽ മുങ്ങി.
* മണിച്ചെയിൻ മാഫിയകൾക്ക്‌ ഇരകളായ അതിബുദ്ധിമാന്മാരായ പോലീസുദ്യോഗസ്ഥന്മാർക്ക്‌ 'സമ്മാനം' സമർപ്പിക്കുന്നു.