Friday 8 July 2011

ഭൂകമ്പം

മഞ്ഞപ്ര ഉണ്ണികൃഷ്ണൻ






അവളെന്നോട്‌ പറഞ്ഞത്‌
സ്വപ്നത്തിന്റെപടമളക്കാനാണ്‌
ഞാൻപോയത്‌
തെരുവിന്റെ ഓരത്തേയ്ക്ക്‌
പൈക്കുട്ടികളുടെതുള്ളിച്ചാട്ടത്തിനിടയിൽ
നായ്കുട്ടിയുടെമുരൾച്ചയ്ക്കിടയ്ക്ക്‌
മനുഷ്യക്കുഞ്ഞുങ്ങളുടെകരച്ചിൽ
വെള്ളിനൂൽമഴയുടെ ചാറൽ
നനഞ്ഞുകുതിരുന്നക്രൂര
അശ്വാരൂഢനായൊരാൾ
ചെളിതെറിപ്പിച്ച്‌
ക്രൗര്യംകത്തുംകണ്ണുകളോടെ
പെറ്റിട്ടമാറിടംപോൽ
കുളിർന്നതവന്റെഭൂമി
ചകിരിച്ചോറുപോലെ
പൊടിഞ്ഞതെന്റെമനസ്സ്‌
ഞാൻതിരിച്ചുവന്നെന്റെ
മുറിയിലടച്ചിരിയ്ക്കുന്നു
മരിച്ചയൗവ്വനംതിരിച്ചു
വരുമെന്ന്സ്വപ്നംകാണുന്നു
അപ്പോഴും അവൾപറഞ്ഞു
സ്വപ്നത്തിന്റെ പടമളക്കണമെന്ന്‌
അളവുകോലിൽതീയുടെ
മുളവടിക്കുപകരംക്രൗര്യംകത്തി.
ബുദ്ധൻഅതിലൂടെനടന്നുപോയി
തെരുവ്ശൂന്യം
പകൽതിളച്ചു
മൂടിപ്പൂവിനുപകരം
കനൽച്ചില്ലകൾ
കത്തുന്നപട്ടടയിൽ
അസ്ഥികളുടെഅമറൽ
*വൈശാലിബുദ്ധന്റെസമീപംനിന്നു
ശരിതെറ്റിന്റെവിശകലനം
മഹാനവളെസ്വീകരിച്ചു
അപ്പോഴും അവൾപറഞ്ഞു
പടമളക്കണമെന്ന്‌
ഓർമ്മയിലംഗുലപ്പുഴുവിൻകഥ
പറഞ്ഞുപറഞ്ഞുമറഞ്ഞു
ഞരക്കങ്ങളിൽആരുടെസ്വപ്നം
ഭൂകമ്പത്തിൻശ്മശാനം.
* വേശ്യയായ വൈശാലി ബുദ്ധന്റെ സംഘത്തിൽ ചേരാൻ ചെന്നത്‌.