Saturday 2 July 2011

About

നമുക്ക് മലയാളം കൃഷിചെയ്യാം

മലയാളത്തിന്റെ സാന്നിദ്ധ്യം , നമ്മുടെ പൊതുജീവിതത്തിൽ കുറഞ്ഞുവരുന്നതിൽ നാമെല്ലാം കുറ്റക്കാരാണ്‌.നമുക്ക് പാലും പഴവും പാട്ടും നൽകിയ ഈ ഭാഷ ഇന്ന് ജീവനുവേണ്ടി കഷ്ടപ്പെടുകയാണ്‌.അടിയന്തരമായ ശ്രദ്ധകൊടുത്ത് ഭാഷയെ നിലനിർത്താനും കൂടുതൽ പ്രചരിപ്പിക്കാനും നാം പരിശ്രമിക്കേണ്ടതുണ്ട്.
 ഭാഷ നമ്മുടെ അവകാശമാണ്‌.
നമ്മുടെ മതവും പ്രാർത്ഥനയും ജീവിതവുമാണ്‌.
നാം തൊഴിലിനായി ഏത് ദേശത്ത് ജീവിച്ചാലും, ഏത് ഭാഷയിൽ പെരുമാറേണ്ടിവന്നാലും , നമ്മുടെ സ്വന്തം ഭാഷയെ പ്രാണൻ പോലെ മനസ്സിന്റെ തൊടിയിൽ നട്ടു നനച്ച് വളർത്തണം.
ഭാഷയെ നമുക്ക് കൃഷി ചെയ്യാം.

ഇത് ഭാഷയ്ക്കുള്ള ഇടമാണ്‌.ഇവിടെ വരൂ, കൃഷി ചെയ്യൂ.

ഇതിൽ എഴുതാൻ താല്പര്യമുള്ളവർ രചനകൾ  താഴെകാണുന്ന ഇമെയിലിൽ  അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുന്നു.
കൃതികൾ     യൂണികോഡിൽ റ്റൈപ്പ് ചെയ്തതോ ,[ WORD ഫോർമാറ്റിലോ ,
പേജ്മേക്കറിലോ ] അയക്കാം. PDF  വേണ്ട .രചയിതാവിന്റെ ഫോട്ടോയും  അയക്കണം

malayalasameeksha@gmail.com.