ഉമ്മാച്ചു
1. പിച്ചച്ചട്ടിയിൽ നക്കുന്നവർ
നെടുനാട്യക്കോമരം മുകേഷും
കൂട്ടരും കൂടിയാൽ
കാരുണ്യത്തിൽ-
എത്ര പറ കോടികൾ
അളന്നുചൊരിയാം!
അങ്ങനെയൊരു സാർത്ഥകമായ
സത്യത്തിൻ പൊൻവെട്ടം കാണെ
അർബുദമെന്നും വൃക്കയെന്നും
ഹൃദയമെന്നും പദം പറഞ്ഞ്
വഷളൻ ചിരിച്ചിരിച്ച്
നിഷ്ഠൂരനായ് 'കാരുണ്യം' പറഞ്ഞ്
തടിച്ച് നടിച്ച്
പാവങ്ങളിൽ പാവങ്ങളായ
പാവങ്ങളുടെ പിച്ചച്ചട്ടിയിൽ
നക്കുന്നതെന്തിന്?
2. കൂപ്പുകൈ (കുട്ടിക്കവിത)
ഉമ്മാച്ചു
എന്റെയൊരുദീർഘനിശ്വാസം
തൊട്ടാവാടിത്തയ്യ് കൈകൂപ്പി നന്ദിപറഞ്ഞു
നിമിഷങ്ങൾകഴിഞ്ഞ്, അവൾമുഖംവിടർത്തി
നെടുതായൊന്നു നിശ്വസിച്ചു
-ജീവവായുതന്നതിന്ന്
ഞാൻ കൈകൂപ്പി നന്ദിപറഞ്ഞു.
