ജാഫർഷൈൻ അൻവർ
ഞരമ്പ്‌ഉളുക്കി ചാവതിരുന്നാല്‍മതിയായിരുന്നു . എന്‍റെ സദാചാര സങ്കല്‍പ്പങ്ങളെ തീയറ്ററിനു മുന്നില്‍എറിഞ്ഞുടച്ചു..നീറുന്ന ഹൃദയത്തോടെ ബൈക്ക് സ്റ്റാര്‍ട്ട്‌ചെയ്തു ..റോഡു മുഴുവന്‍രതി ചേച്ചികള്‍. സിനിമ കണ്ട ചെറുപ്പക്കാരുടെ മനസു മുഴുവന്‍ചവറുകൂനയാക്കി ചേച്ചി കല്യാണം കഴിച്ചങ്ങു പോയി.. സിനിമ ബാക്കി വച്ച സാമൂഹിക പ്രശ്നങ്ങള്‍ഒരുപാടുണ്ട് ചേച്ചി.. അത് എനിക്ക് പറഞ്ഞേ മതിയാവൂ . രണ്ടു ദശകങ്ങള്‍ക്ക് മുന്‍പ് മറ്റൊരു രതിനിര്‍വേദം ഉണ്ടാക്കിയ ഇക്കിളി ഇതുവരെയും മാരാത്തവരുണ്ട് . ആ സിനിമ കണ്ടു വഴി തെറ്റിപ്പോയ എത്രയോ ചേച്ചിമാര്‍ ഇന്ന് ആകുലതയോടെ സ്വന്തം പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടുന്നു . സിനിമയില്‍ ഉരലിനും അരിയാട്ടലിനും മാദക ചുവയുള്ളത് പുതിയ കാര്യമല്ല ..
പക്ഷെ ഇതിലെ ആട്ടല്‍ ഒരു ഒന്ന് ഒന്നര ആട്ടല്‍ ആയിരുന്നു ഇനി ഭാര്യയെ പേടിയുള്ള ഭര്‍ത്താക്കന്മാര്‍ ഗ്രൈന്‍ഡര്‍ വാങ്ങി ക്കൊടുത്തിട്ടു പറയും “ഇനി നീ പുറത്തിരുന്നു അരി ആട്ടണ്ടാ അകത്തിരുന്നു ആട്ടിയാമതി” .ഈ സിനിമ ടീവി ചാനലില്‍ ഒക്കെ വരുമോ എന്തോ ? (കിന്നാരത്തുമ്പികള്‍ ഞാന്‍ കണ്ടത് ഏഷ്യനെറ്റ് വഴിയാണ് ) സിനിമ ഇറങ്ങിയ ശേഷം സാരിയുടെ മാര്‍ക്കറ്റ് ഇടിയുകയും , മാക്സി , പര്‍ദാ , ചുരിദാര്‍ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവും ഉണ്ടായിട്ടുണ്ട്, പല വീടുകളിലും പുതുതായി മതില്‍ , വലിയ ഗേറ്റ് തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാണുന്നു. ഏറ്റവും ഉണര്‍വുണ്ടായതു നായ ബിസിനസ് ആണ് നന്നായി കുരക്കുന്ന ഘടാ ഘടിയന്‍ മാരായ നായകള്‍ക്ക് വന്‍ ഡിമാന്റ് ആണിപ്പോള്‍ (ഒരു വെടിക്ക് രണ്ടു പക്ഷി ) . എന്ത് കൊണ്ടാണെന്നറിയില്ല പരിപ്പ് വടയെക്കള്‍ കൂടുതല്‍ ഉഴുന്ന് വട കടകളില്‍ വിട്ടു പോകുന്നു .. ചെറുപ്പക്കാരുടെ ഇടയില്‍ മുണ്ട് ഒരു തരംഗമാവാന്‍ പോകുന്നു ഉടുക്കാനും അഴിക്കാനും എളുപ്പം മുണ്ടാണ് ..അതാണ് മുണ്ടിനു പ്രിയം . ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷിന്‍ എന്നിവയുടെ വില്‍പ്പനയില്‍ നേരിയ വര്‍ധനവ് ഉണ്ടാകും .
ആറ്റിന്‍കര കളിലെ കൈതയോരങ്ങള്‍ ഇനി ചെറുപ്പക്കാരുടെ നിശ്വാസങ്ങലാല്‍ തരളിതമാകും .ബസ്സിനുള്ളില്‍ ,ഇടവഴികളില്‍ , മതിലോരങ്ങളില്‍, എന്തോ തിരഞ്ഞു നില്‍ക്കുന്ന ചെറുപ്പക്കാരെ നമുക്കിനി കാണാം . അവര്‍ക്ക് ഇനി കാര്യങ്ങള്‍ ഒക്കെ എളുപ്പമാണ് ” ചേച്ചി…. രതി നിര്‍വേദം ഒക്കെ കണ്ടോ “എന്ന് ചോദിച്ചാല്‍ മതിയല്ലോ.. ഈ സിനിമ കാണുമ്പോള്‍ സദാചാരത്തിന്റെ ആണിക്കല്ലുകള്‍ ഒന്ന് അടിയുലയും എന്നുറപ്പ് . ഇതിനു മുന്‍പ് എനിക്ക് ഇങ്ങനെ തോന്നിയത് മോണിക്ക ബെലൂചിയുടെ ” Malena ” എന്ന സിനിമ കണ്ടപ്പോളാണ് അതിലെ മലേന സ്കൊര്‍ദിയ എന്ന മദാലസയായ ചേച്ചിയോട് എനിക്ക് സ്നേഹമുള്ള ഒരു ആരാധനയായിരുന്നു . എന്‍റെ ചോദ്യം ഇതാണ് .. മാദകത്വം കൂടിപ്പോയത് കൊണ്ട് ആരെങ്കിലും വഴി പിഴക്കുമോ ? ഒരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ഇത്തരം ചിത്രങ്ങളെ മാധ്യമങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നത് എന്തിനാണ് ? ശ്വേത മേനോന്‍ കല്യാണം കഴിച്ചത് എന്തിനാണ് ( തല പുകയുന്നു )- സ്വന്തം മുതലക്കുഞ്ഞു