സി.പി. രാജശേഖരന്‍
"എന്നെ ഒന്ന് പീഡിപ്പിക്കൂ പ്ളീസ്"ഞാനൊരു പെണ്ണായിരുന്നെങ്കില്‍ സാക്ഷാല്‍ ബ്രഹ്മാവിണ്റ്റെ മുമ്പില്‍ (സൃഷ്ടിച്ചവനോട് തന്നെ) "എന്നെ ഒന്ന് പീഡിപ്പിക്കൂ" എന്ന് പറയുമായിരുന്നു. ഹായ്, ഒന്ന് പീഡിപ്പിച്ചു കിട്ടിയാല്‍ പിന്നെ എന്തൊരു സുഖമാണ്. "ജീവിതം ആടു കടിച്ചു' എന്ന് തോന്നുന്ന നിമിഷത്തില്‍ ഇന്ന് ഏതൊരു പെണ്ണിനും നാട്ടിലുള്ള ആണുങ്ങളില്‍ ആരോടെങ്കിലും ഒരാളോട്, ഒന്ന് പീഡിപ്പിയ്ക്കാന്‍ ന്യായമായും ആവശ്യപ്പെടാം.
"പീഡിതരേ, നിന്ദിതരേ, നിങ്ങള്‍ക്ക് സമാധാനം; ദൈവം നിങ്ങളുടെ കൂടെയുണ്ടാകും" എന്ന് പണ്ട് കര്‍ത്താവായ ദൈവം തമ്പുരാന്‍ പറഞ്ഞത് ആധുനിക പീഡനക്കാരോടോ, ഈവഹ പീഡനം ഏറ്റുവാങ്ങിയവരോടോ ആയിരുന്നില്ല എന്ന് നമുക്ക് വിശ്വസിയ്ക്കാം. കാരണം, അന്ന് ഏറെയും പീഡിപ്പിയ്ക്കപ്പെട്ടിരുന്നവര്‍, അദ്ധ്വാനിയ്ക്കുകയും ഭാരം ചുമക്കുകയും ചെയ്തിരുന്ന സാദാപുരുഷന്‍മാരായിരിക്കും.
ഇന്ന് അദ്ധ്വാനിയ്ക്കലും ഭാരം ചുമക്കലുമെല്ലാം അന്യനാട്ടുകാര്‍ ചെയ്തുകൊള്ളും എന്നതിനാല്‍ നമ്മുടെ നാട്ടിലെ ആണുങ്ങള്‍ക്ക് അത് നോക്കിനിന്ന് രസിച്ചു പോകുന്നതിണ്റ്റെ വഹയായി നോക്കുകൂലിയും ലഭ്യമാണ്. ആ സ്ഥിതിയ്ക്ക് കര്‍ത്താവായ ദൈവം തമ്പുരാന്‍ പുരുഷന്‍മാരെ കണ്ടാല്‍ ഓടിയൊളിയ്ക്കും. നോക്കുകൂലി വാങ്ങുന്നവണ്റ്റെ കൂടെ നിന്ന് ആ ചീത്തപ്പേര് ഏറ്റുവാങ്ങേണ്ടതില്ലല്ലോ എന്നാണ്, ദൈവത്തിന്, തണ്റ്റെ സ്വന്തം നാട്ടുകാരായ തലേക്കെട്ട് കാരോട് പറയാനുള്ളത്. പെണ്ണുങ്ങള്‍ ദിവസവും നിരന്തരവും പീഡിപ്പിയ്ക്കപ്പെടുന്ന ഏകനാട് ഒരുപക്ഷേ, ഈ കേരളമായിരിയ്ക്കു. പീഡിപ്പിയ്ക്കുന്നതും പീഡനം സഹിയ്ക്കുന്നതും ഇവിടുത്തുകാര്‍ക്ക് വലിയഹരമുള്ളകാര്യമാണ്.
ഈ പീഡനത്തെ ഇംഗ്ളീഷിലേക്ക് ട്രാന്‍സ്ളേറ്റ് ചെയ്യാന്‍ ഏത് സായിപ്പു വിചാരിച്ചാലും സാദ്ധ്യമല്ലതാനും. വാക്കും പോക്കും തമ്മില്‍ യാതൊരു നെറിയുമില്ലാത്ത, മലയാള ഭാഷാനിഘണ്ടുവില്‍ അര്‍ത്ഥം അന്വേഷിച്ച് കുഴപ്പത്തിലാകാവുന്ന ഏകവാക്കും ഇന്നത്തെ ഈ 'പീഡനം'തന്നെയാണ്. സംഗീതംപോലെ അഥവാ സമാധാനംപോലെ അതിവിശിഷ്ടവും ആലോചനാമൃതവും ആപാദമധുരവുമായ, അഥവാ ആകേണ്ടതായ 'സെക്ക്വഷല്‍ ഇണ്റ്റര്‍കോഴ്സിനെയാണ് ഈ പീഡനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഒരു സായ്പും ഇന്നേവരെ ചിന്തിച്ചിട്ടുണ്ടാകില്ല. സായ്പ്പെന്നല്ല മലയാള ഭാഷാ നിഘണ്ടുകാരനായ ഗുണ്ടര്‍ട്ടോ അതിന് ശേഷം വന്ന നിഘണ്ടുകാരന്‍മാരോ ശബ്ദതാരാവലിക്കാരനോ ഇത്തരത്തില്‍ ഒരര്‍ത്ഥം കണ്ടെത്താനോ എഴുതിപ്പിടിപ്പിക്കാനോ ശ്രമിച്ചിട്ടുമില്ല.
അതുപോട്ടെ എന്നെ ഒന്ന് പീഡിപ്പിയ്ക്കൂ എന്ന് ഞാന്‍ പറയാന്‍ കാരണം, ഒന്ന് പീഡിപ്പിച്ചുകിട്ടിയാല്‍ പിന്നീട് കിട്ടുന്ന സൌഭാഗ്യങ്ങളേ ഓര്‍ത്തിട്ടാണ്. വീട് വച്ച് കിട്ടും. പറ്റുമെങ്കില്‍ പുരയിടവും ഫ്രീയായിവീഴും. ആജീവനാന്തം കുത്തിയിരുന്ന് ഫുഡ്ഡടിയ്ക്കാന്‍ സര്‍ക്കാര്‍ ജോലിയും തരപ്പെടും. എണ്റ്റെ പേരോ പടമോ പത്രത്തില്‍വരാതെ, തുണിയിട്ട് തലമൂടാനുള്ള അവകാശം, ജന്‍മാവകാശമായി ഞാന്‍ എഴുതിവാങ്ങും. മാത്രമല്ല എനിയ്ക്ക് നേരാംവണ്ണം കാശുതരാത്തവണ്റ്റെ ലിസ്റ്റെടുത്ത് ഒന്ന് പേടിപ്പിച്ചാല്‍ അവന്‍ റെഡിക്യാഷായി ചോദിച്ചതിലും കൂടുതല്‍ വീട്ടില്‍ കൊണ്ടുവന്ന് തരും. സര്‍ക്കാര്‍ ഏയ്മാന്‍മാര്‍ ചൊല്‍പ്പടിയ്ക്ക് നിന്ന്, പറയുന്നതെല്ലാം അനുസരിയ്ക്കും, പിന്നെ തരാതരംപോലെ മൊഴിമാറ്റം, ലിസ്റ്റില്‍ ചേര്‍ത്ത ചിലപേരുകള്‍ തിരിച്ചറിയല്‍പ്പരേഡില്‍ വിടാം, ചിലപേരുകള്‍ കൂട്ടിച്ചേര്‍ക്കാം. എല്ലാപേരും കൂട്ടിച്ചേര്‍ത്ത് നൂറ് എന്ന് പറയുമ്പോള്‍ ഒരു സെഞ്ച്വറിയും ആയിരം എന്ന് പറയുമ്പോള്‍ പത്തു സെഞ്ച്വറിയും അടിച്ചവനെപ്പോലെ ക്രിക്കറ്റ് ഭാഷയില്‍ അഭിമാനപൂരിതയാകാം.
ചുരുങ്ങിയത് 200- 300 പേരെങ്കെലും പീഡിപ്പിച്ചു കിട്ടിയാല്‍ 'ഉരുക്ക് വനിത'യെന്നോ വേള്‍ഡ് ചാംമ്പ്യയെന്നോ പേരെടുക്കാനും എളുപ്പമാണ്. പിന്നെ ക്ഷമയ്ക്കും സഹനത്തിനുമുള്ള ഇണ്റ്റര്‍നാഷണല്‍ അവാര്‍ഡും ഈ എനിയ്ക്കായിരിയ്ക്കും. മുന്നൂറ് പേര് പീഡിപ്പിയ്ക്കുംവരെ ഞാന്‍ കമാന്ന് മിണ്ടിയില്ലല്ലോ. മൂന്നൂറ്റിയൊന്നാമന്‍ വന്നപ്പോള്‍ മുതലല്ലേ ഈ പീഡനകഥ പുറത്തു വന്നൊള്ളൂ. ഇത്രയും സര്‍വ്വതന്ത്ര സ്വാതന്ത്രയായി നാടുമുഴുവന്‍ കൊണ്ടുനടന്ന് കാഴ്ചവച്ചിട്ടും ഞാന്‍ കരഞ്ഞിട്ടില്ല എതിര്‍ത്തിട്ടില്ല. തന്ന കാശ് അതേപടി എണ്ണിവാങ്ങിയതല്ലാതെ മറുത്തൊന്നും പറഞ്ഞിട്ടുമില്ല. മുന്നൂറ്റിയൊന്നാമന്‍ വന്നപ്പോള്‍ ഏതോ കുശുമ്പന്‍മാര്‍ ഒറ്റുകൊടുത്തുവെന്നാണ് തോന്നുന്നത്. അല്ലാതെ ഞാന്‍ സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ കാരണമെന്തെന്ന് ഇപ്പോഴും എനിക്ക് പിടിയില്ല എന്ന് ഞാന്‍ മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്ങ്മൂലം പറയുമായിരുന്നു. എണ്റ്റെ പൊന്നേ, പണ്ട് ഓണക്കാലത്ത് സ്വന്തബന്ധുക്കള്‍ക്കും പിന്നെ സാക്ഷാല്‍ ഗുരുവായൂരപ്പനും ഓണക്കുലകാഴ്ചവച്ചതായി കേട്ട് അന്തം വിട്ടിട്ടുള്ള ഈയുള്ളോന്‍ ഇപ്പോഴിതാ 'കാഴ്ചവച്ചു' എന്ന പദപ്രയോഗം ഈ പീഡനമഹാമഹത്തോടൊപ്പമാണ് കേള്‍ക്കുന്നത്. എണ്റ്റെ നാരായണാ ൨൦൦-൩൦൦ പേര്‍ക്കൊക്കെ കാഴ്ചവയ്ക്കത്തക്കരീതിയില്‍ ഈ പെണ്‍മണികളില്‍ അചുംബിതമായ, എന്ത് നിവേദ്യമാണുള്ളത് എന്ന് ഈയുള്ളോന് പിടികിട്ടുന്നില്ല,
നിവേദിച്ചത് തന്നെ പിന്നെയും പിന്നെയും നിവേദിയ്ക്കുന്നതില്‍ പന്തികേടില്ലയെന്നും, ഈവാര്‍ത്തകള്‍ വായിക്കുന്ന ശ്രീഗുരുവായൂരപ്പനും ബോധ്യമായിക്കാണും. മലമൂത്രങ്ങളും കെട്ടുനാറിയ രക്തവും നിറഞ്ഞ ഒരഴുക്ക സാധനമാണീശരീരം എന്ന് പാടിയ ശ്രീശങ്കരണ്റ്റെ 'മാഗാ, മോഹാവേശ...' ആര് കേള്‍ക്കാന്‍. എന്തായാലും ഈ നാട്ടില്‍ നട്ടെല്ലുള്ള ആണുങ്ങളില്ലേ എന്നൊരു സംശയം. ആണുങ്ങള്‍ക്ക് പെണ്ണുങ്ങളെ നോക്കുന്നതിനും അവരോട് മിണ്ടുന്നതിനുമെല്ലാം നിയന്ത്രണമുണ്ട്.
അരുതാത്തരീതിയില്‍ നോക്കുകയോ, അശ്ളീലച്ചുവയുള്ള ആംഗ്യം കാണിക്കുകയോ, വേണ്ടാത്തത് വല്ലതും ആവശ്യപ്പെടുകയോ ചെയ്താല്‍ ഉടന്‍ പൊലീസിന് കേസ് എടുക്കാം. അവനെ പിടിച്ച് അകത്താക്കാം. ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ പെണ്ണൊരുത്തി ഒന്ന് അവനെ തോണ്ടികൊടുത്താല്‍ മതി. അതോടെ അവണ്റ്റെ കഥാകാലക്ഷേപം കേമമാകും.
അതേയ്, കേരളത്തിലെ ഏത് ബസ്സ് സ്റ്റോപ്പില്‍ ചെന്നു നിന്നാലും ചില പെണ്ണുങ്ങള്‍ ആണുങ്ങളോട് കണ്ണുകാണിയ്ക്കുകയും ഗോഷ്ടികാണിക്കുകയും ചെയ്യുന്നുണ്ടല്ലോ. അവള്‍മാര് ആണുങ്ങളെ നേരിട്ട് വിളിയ്ക്കാന്‍ വരെ തുടങ്ങിയിട്ടുണ്ട്. അങ്ങിനെ ആണുങ്ങളെ കണ്ണ് കാണിച്ചും കൈപിടിച്ചും ആകര്‍ഷിയ്ക്കുന്ന പെണ്ണുങ്ങള്‍ക്കെതിരെ കേസ് എടുക്കാന്‍ ഇവിടുത്തെ പൊലീസിലും കോടതിയിലുമൊന്നും ആണുങ്ങളായി ആരുമില്ലേ? കണ്ണിക്കണ്ടവനെയെല്ലാം സ്റ്റേഷനില്‍ വിളിച്ചുവരുത്തി പരേഡ് നടത്തി ഇവളുമാരെക്കൊണ്ട് ഓരോരുത്തരെ ഓരോരുത്തരെയായി ഞൊണ്ടിച്ചാല്‍, ഇനിമുതല്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥലം മതിയാകില്ലല്ലോ.
ജയിലും ഇതുപോരാതെവരും. പണ്ട് പുരാണങ്ങളില്‍ ഇറക്കിയ മേനക, രംഭ, തിലോത്തമമാര്‍ക്ക് ഈ കൊച്ചുകേരളത്തില്‍ ക്ഷാമമില്ലാത്തിടത്തോളം കാലം ആരെ മുടക്കണമെങ്കിലും ഒടുക്കണമെങ്കിലും ഇവളുമാരെയാരെയെങ്കിലും ഇറക്കി 'ക്ഷ' വരപ്പിയ്ക്കാനാകുമല്ലോ. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും, എനിയ്ക്ക് അടുത്ത ജന്‍മം പെണ്ണായാല്‍ മതി. ഒരു ആയിരം പേര് പീഡിപ്പിച്ചാലും കുലുങ്ങാത്ത ഒരു ഇരുമ്പ് കട്ടിലും, പിന്നെ പീഡിതര്‍ക്ക് വീടും ജോലിയും നല്‍കുന്ന ഒരു സര്‍ക്കാരും എന്നും ഉണ്ടാകണേയെന്ന് പ്രാര്‍ത്ഥന.