Showing posts with label c p rajasekharan. Show all posts
Showing posts with label c p rajasekharan. Show all posts

Saturday, 14 January 2012

എഴുത്തുകാരന്റെ ഡയറി






   സി.പി.രാജശേഖരൻ

പുസ്തകച്ചന്തയും  ചന്തപ്പുസ്തകങ്ങളും

സുഹൃത്തേ, 'പുസ്തകച്ചന്ത' എന്ന ഓമനപ്പേര്‌ പ്രസാധകർ ഇറക്കിയത്‌
എൺപതുകളുടെ അന്ത്യവർഷങ്ങളിലാണ്‌. അന്നേ ഇക്കാര്യത്തിൽ പ്രതികരിച്ചതാണ്‌.
ഫലമുണ്ടായില്ല എന്നുമാത്രമല്ല പുസ്തകച്ചന്തകൾ എല്ലാ വഴിയോരങ്ങളിലും കോട്ട
മൈതാനികളിലും കൂടുതൽ വ്യാപരിയ്ക്കുകയാണുണ്ടായത്‌. 50 ശതമാനം മുതൽ 90
ശതമാനം വരെ വിലകുറച്ച്‌ പുസ്തകങ്ങൾ' എന്ന പരസ്യം കണ്ട്‌ ഞാനും
വെന്തുവിറങ്ങളിച്ചുപോയിട്ടുണ്ട്.


‌. എന്റെ ഒരു പുസ്തകം സി.ബി.എസ്സ്‌.ഇ സിലബസ്‌ ടെക്സ്റ്റായും മറ്റൊരു പുസ്തകം സാഹിത്യ അക്കാദമി അവാർഡിന്‌ ഇരയായും വന്ന കാലഘട്ടത്തിലാണ്‌ 'പുസ്തകച്ചന്ത' എന്ന ഓമനപ്പേരും
നാട്ടിലിറങ്ങിയത്‌ എന്നത്‌ വെറും യാദൃശ്ചികം മാത്രം. കേരള സാഹിത്യ
അക്കാദമി അവാർഡ്‌ നേടിയ ഒരു കൃതി 50 ശതമാനം മുതൽ തൊണ്ണൂറു ശതമാനംവരെ
ഡിസ്കൗണ്ടിലിട്ട്‌ വഴിയോരത്ത്‌ വിൽക്കേണ്ടുന്ന ഗതികേടോർത്ത്‌ ഞാനുടൻ
എൻ.ബി.എസ്സിലേക്കു വിളിച്ചു; എന്റെ പുസ്തകവും ഈ ലേലം വിളിയിൽ
പെട്ടിട്ടുണ്ടോ എന്നറിയാനാണ്‌ വിളിച്ചതു.  ഭാഗ്യം! ആ പുസ്തകം
പെട്ടിട്ടില്ല. അവാർഡു പുസ്തകമായതുകൊണ്ടാണോ എന്ന്‌ വീണ്ടും ചോദിച്ചു.
'അല്ല',  ഓരോ പുസ്തകത്തിനും ഒരു കാലാവധി വച്ചിട്ടുണ്ട്‌. ആ കാലാവധിയ്ക്കകം
വിറ്റുതീരാത്തതാണ്  പുസ്തകച്ചന്തയിൽ ഡിസ്കൗണ്ട്‌ സെയിലിനിടുത്ത്‌
എന്ന്‌ എൻ.ബി.എസ്‌ സ്നേഹപൂർവ്വം എന്നെ അറിയിച്ചു. 
സി.ബി.എസ്സ്‌.ഇ സിലബസ്സിലുൾപ്പെട്ട മറ്റൊരു പുസ്തകത്തിന്റെ നാല്‌ എഡീഷനുകൾ
തീർന്നിരുന്നു. പുസ്തകം ലഭ്യമല്ലെന്ന്‌ പല സ്കൂളുകളും അറിയിച്ചതിനെ
തുടർന്ന്‌ അഞ്ചാം എഡീഷൻ ഞാൻ തന്നെ ഇറക്കി. വെറും 5000 കോപ്പി.
വ്യാപാരമനസ്സ്‌ അന്നു ഇന്നും എനിക്ക്‌ അജ്ഞാതമായതിനാൽ എഴുത്തുകാരന്‌
പറ്റുന്ന വൻവിഡ്ഢിത്തങ്ങളിൽ ഒന്നായിത്തീർന്നു ആ പ്രസാധനം. പിറ്റേക്കൊല്ലം
പുസ്തകം സി.ബി.എസ്‌.ഇ മാറ്റി. മുൻകൊല്ലത്തെ ദൗർലഭ്യമായിരുന്നു കാരണം
എന്നെനിയ്ക്ക്‌ വൈകിയാണ്‌ മനസ്സിലായത്‌. എന്തായാലും അവനെ ചന്തയിലിടാതെ
ബാക്കിവന്ന രണ്ടായിരം കോപ്പി ഞാൻ തന്നെ തിരിച്ചെടുത്ത്‌ എന്റെ വീട്ടിൽ
എലിക്കും പൂച്ചയ്ക്കും കടിപിടി കൂടി കളിയ്ക്കാനും സ്ഥലം
മെനക്കെടുത്താനുമായി സൂക്ഷിച്ചിട്ടുണ്ട്‌. 
ചിന്നിയും പിന്നിയും പൊടിപിടിച്ചും ആത്മാവും ജീവനും തീർന്നുകൊണ്ടിരിയ്ക്കുന്ന ആ കടലാസു
കെട്ടുകൾ എന്നെ നോക്കി പുച്ഛിയ്ക്കുന്നുണ്ട്‌. എടാ വിഡ്ഢി, 10
ശതമാനമെങ്കിലും ക്യാഷായി നിന്റെ കയ്യിൽ കിട്ടുമായിരുന്നില്ലേ; ഇപ്പോൾ 90
അല്ല നൂറുശതമാനവും പോക്കായില്ലേ? എന്നായിരിയ്ക്കും ആ കടലാസുകെട്ട്‌
എന്നോട്‌ ചോദിക്കുന്നത്‌. നിങ്ങളും ഒരുപക്ഷേ അതായിരിയ്ക്കും ചോദിയ്ക്കുക.
ഒരു പുസ്തകത്തിന്‌ 50 മുതൽ 90 ശതമാനംവരെ വിലയിടിഞ്ഞു എന്നുതന്നെയാണ്‌ ഞാൻ
മനസ്സിലാക്കുന്ന അർത്ഥം. ഒന്നാലോചിച്ചാൽ എഴുത്തുകാരനെക്കാൾ എത്ര
നല്ലവരാണ്‌ നമ്മുടെ കൃഷിക്കാർ. കൃഷി നഷ്ടം സംഭവിക്കുന്നതോടെ, അഥവാ
ഉൽപ്പന്നങ്ങൾക്ക്‌ വിലയിടിയുന്നതോടെ, നമ്മുടെ കർഷകർ കൂട്ടത്തോടെ ആത്മഹത്യ
ചെയ്യുന്ന വാർത്തയാണല്ലോ, നാം ദിവസവും വായിക്കുന്നത്‌. എന്നാൽ ചപ്പും
ചവറും എഴുതി അത്‌ വഴിയോരങ്ങളിൽ കിടന്ന്‌ ചവിട്ടും തുപ്പും ഏറ്റിട്ടും
നമ്മുടെ നാട്ടിലെ ഒരെഴുത്തുകാരൻപോലും ആത്മഹത്യ ചെയ്യുന്നില്ല എന്നത്‌
ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി നാം കാണേണ്ടതല്ലേ. ഓ, ആദ്യത്തെ ഏഴ്‌
അത്ഭുതംപോലും ഇന്ന്‌ അത്ഭുതമല്ലാത്ത സ്ഥിതിക്ക്‌, ഇതിലെന്തോന്ന്‌ അത്ഭുതം
എന്ന്‌ ചിന്തിച്ചാലും തെറ്റില്ല.

       അതൊക്കെ പോട്ടെ, മൂത്ത വെണ്ടയ്ക്കയും മൂക്കാത്ത ഏത്തക്കായും ജനത്തിന്റെ
കണ്ണുവെട്ടിച്ച്‌ വിൽക്കുന്ന പോലെ, പുസ്തകങ്ങൾ വിൽക്കാനും എന്തെല്ലാം
വിപണനതന്ത്രമാണുള്ളത്‌. ഏതെങ്കിലും ഒരു മാധ്യമവും അതിലെ രണ്ട്‌ മൂന്ന്‌
പൂവാലന്മാരും കൂടെയുണ്ടെങ്കിൽ എന്തുപരസ്യവും സുസാദ്ധ്യം. അങ്ങിനെ പരസ്യം
ചെയ്തും പ്രചരിപ്പിച്ചും സിനിമാ കൊട്ടകയിലേയ്ക്ക്‌ ആളെ വിളിച്ചുകൂട്ടും
പോലെ നാമിന്ന്‌ പുസ്തകച്ചന്തയിലേയ്ക്ക്‌ ആളെ കൂട്ടാൻ യത്നിച്ചു
കൊണ്ടിരിയ്ക്കുകയാണ്‌.

       പുസ്തകച്ചന്തയിൽ ചെന്നാലോ പ്രസാധകരുടെ വിലനിലവാരപ്പട്ടിക നോക്കിയാലോ
നമുക്കൊരുപിടിയും കിട്ടില്ല; ഇവനോക്കെയാരെട, എന്ന്‌ അറിയാതെ
ചോദിച്ചുപോകും. എഴുത്തുകാർ ആരുമായിക്കോട്ടെ കണ്ടന്റ്‌ എന്താണെന്ന്‌
മറിച്ചുനോക്കാം എന്നു വിചാരിച്ചാൽ അതും പിടികിട്ടില്ല. പുസ്തകപ്പേജിന്റെ
ഇരുവശവും ധാരാളം മാർജിനിട്ട്‌, നമുക്ക്‌ മാത്രം അച്ചടിച്ചുവച്ചവ
കവിതയെന്നും, പേജ്‌ നിറയെ അടിച്ചുവച്ചവ ഗദ്യമെന്നും വകതിരിയ്ക്കുന്നതാണ്‌
നല്ലത്‌. ഗദ്യപദ്യങ്ങളുടെ ഗുണമോ ദോഷമോ വിചാരണചെയ്ത്‌ ഇവനെതരം
തിരിയ്ക്കാനാവില്ല. ഈ കൊച്ചുകേരളത്തിൽ ഏതാണ്ട്‌ അയ്യായിരത്തിനും
പതിനായിരത്തിനും ഇടയ്ക്ക്‌ എഴുത്തുകാരുണ്ടെന്നും അവരുടെയൊക്കെ മിനിമം
മൂന്നോ നാലോ ടൈറ്റിലുകൾ പുസ്തകച്ചന്തയിലുണ്ടെന്നും തിരിച്ചറിയുമ്പോഴാണ്‌
ഈ കേരളത്തെക്കുറിച്ച്‌, നമുക്ക്‌ ഒരു ചുക്കും അറിയില്ല." എന്ന്‌ ബോധ്യം
വരുന്നത്‌. മൂന്നും നാലും ഏഴ്‌ എന്ന്‌ നിശ്ചയമില്ലാത്തവർ പോലും കവികളായും
കഥാകൃത്തുക്കളായും പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട്‌. 
കവികൾക്ക്‌ അക്ഷരമറിയണമെന്നില്ല. പാർട്ടിയെ സ്തുതിയ്ക്കാൻ അറിയണം. അഥവാ വഴിയോരത്തു കള്ളും കുടിച്ച്‌ ബോധമില്ലാതെ വീണുകിടക്കണം. എന്തായാലും ഇവരിൽ നിന്ന്‌
ചന്തപ്പുസ്തകങ്ങളും ധാരാളം ഇറങ്ങുന്നുണ്ട്‌. പ്രസാധകരുടെ എണ്ണം കൂടിയത്‌
സഹിയ്ക്കാം. എഴുത്തുകാരിൽ പലരും പ്രസാധകരാണെന്നുള്ളത്‌ നമ്മിൽ
എത്രപേർക്കറിയാം. അതേന്നേയ്‌, ഞാൻ എഴുതുന്നു; ഞാൻ തന്നെ കടലാസും മഷിയും
അച്ചടിക്കൂലിയും വഹിയ്ക്കുന്നു. അച്ചടിയ്ക്കുന്നു. വിതരണം, അതായത്‌
മാർക്കറ്റിംഗ്‌, ഏതെങ്കിലും  ഒരു സംഘത്തെ ഏൽപ്പിക്കുന്നു. എഡിറ്റിംഗ്‌
എന്ന പ്രക്രിയ പണ്ടേ നാം ഉപേക്ഷിച്ചിരിയ്ക്കയാണല്ലോ. പുസ്തകത്തിൽ
മാത്രമല്ല മാസികകളിലും വാരികകളിലുമെല്ലാം എഡിറ്റർ എന്ന
തസ്തികയുണ്ടെങ്കിലും എഡിറ്റിംഗ്‌ ആരും നിർവ്വഹിയ്ക്കുന്ന പണിയല്ല. എന്നെ
ചൊറിയുന്നവനെ ഞാനും ചൊറിയുക. എന്നെ കടിയ്ക്കുന്നവനെ ഞാനും കടിയ്ക്കുക.
അങ്ങിനെ പരസ്പരം ചൊറിഞ്ഞുകടിച്ച്‌ പുണ്ണായി മാറിയ ചന്തപ്പുസ്തകങ്ങൾ
പരസ്പരം പറയുന്നു, "വായനക്കാർ കുറയുന്നു" എന്ന്‌. എന്റെ വായനക്കാരാ, നീ
രക്ഷപ്പെട്ടു. ഇതൊന്നും തുറന്നുനോക്കാൻ കൊള്ളില്ല എന്ന്‌ നീ
അറിയുന്നുണ്ടല്ലോ...

Wednesday, 14 December 2011

എഴുത്തുകാരന്റെ ഡയറി



സി.പി.രാജശേഖരൻ


 "ഒരു ജാമ്യം! പ്ലീസ്‌..."

" ഒന്നു രണ്ട്‌ കൊലപാതകങ്ങളും കുറെ മോഷണങ്ങളും കൂടി നടത്തേണ്ടതുണ്ട്‌. ഈ
മാസത്തെ ക്വാട്ട തികയ്ക്കണമെങ്കിൽ അത്രയെങ്കിലും ചെയ്യേണ്ടേ സാർ" ഇന്ന്‌
ഏതൊരു കൊലപാതകിയ്ക്കും നാട്ടിലെ ഒരു വക്കീലിനെകണ്ട്‌ പതിനായിരം രൂപയും
കൊടുത്താൽ മേൽപ്പറഞ്ഞ ഒറ്റവാചകം ഉള്ളിൽ വച്ച്‌, ജാമ്യം നേടാനാകും. പത്രം
വായിച്ച്‌ നാമിപ്പോൾ ഞെട്ടാറില്ലെങ്കിലും മൂക്കത്ത്‌ വിരൽവയ്ക്കാതെ തന്നെ
ഒന്ന്‌ ചിന്തിച്ചുപോകുന്നുണ്ട്‌, എന്നത്‌ സത്യം. പിടിയ്ക്കപ്പെടുന്ന ഓരോ
കള്ളനേയും കൊലപാതകിയേയും പിടിച്ചുപറിക്കാരനേയും
പോക്കറ്റടിക്കാരനേയുമെല്ലാം പത്രങ്ങൾ ജനത്തിന്‌
പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌
. "ടിയാണ്‌ എതിരെ കേരളത്തിലെ പല
സ്റ്റേഷനുകളിലായി ഇരുപതോളം മോഷണക്കേയ്സുകളും നാലുകൊലപാതകങ്ങളും ഒട്ടേറെ
പിടിച്ചുപറി കേയ്സുകളും നിലവിലുണ്ട്‌. ഒരു ക്വട്ടേഷൻ കൊലപാതകത്തിൽ
ജയിലിലായി ജാമ്യം നേടി ഇന്നലെയാണ്‌ കക്ഷി പുറത്തിറങ്ങിയത്‌." എന്നു കൂടി
വാർത്തയിലുണ്ടാകും. 
പിടിച്ചു പറിയ്ക്കുക; അകത്താക്കുക, ജാമ്യം നേടി
വീണ്ടും അത്‌ തന്നെ തുടരുക. മോഷണവും കൊലപാതകവും തെളിവുകൾ നശിപ്പിയ്ക്കലും
ഒറ്റയടിയ്ക്ക്‌ ചെയ്യാവുന്നകുറ്റ കൃത്യങ്ങളായതിനാൽ ഒറ്റകേയ്സിൽ
അകത്താവുകയും ഒറ്റ ജാമ്യത്തിൽ പുറത്താവുകയും ചെയ്യാം. പുറത്തായാൽ ഉടൻ
തന്നെ അടുത്ത കൊലപാതകം ആസൂത്രണം ചെയ്യുകയുമാകാം.

       കഴിഞ്ഞ മാസം നാമെല്ലാം ഒരുമിച്ച്‌ മൂക്കത്ത്‌ വിരൽവച്ചതു സൗമ്യയെകൊന്ന
വേലുച്ചാമിയുടെ പടം പത്രത്തിൽ കണ്ടപ്പോഴാണ്‌. അവന്‌ അവിടെ
പരമസുഖമായിരുന്നു എന്ന്‌ നമുക്കെല്ലാം ഉറപ്പായി. ഒരു എലുമ്പൻ
ചെക്കനായാണ്‌ ആദ്യം അവനെ നാം പത്രത്തിൽ കാണുന്നത്‌. ഏതാണ്ട്‌ ഒരു
കൊല്ലക്കാലത്തെ ജയിലിലെ സുഖവാസത്തിന്‌ ശേഷം വേലുച്ചാമി തടിച്ച്‌
കൊഴുത്ത്‌ നല്ല സുമുഖനായി വീണ്ടും കോടതിയിൽ അവതരിച്ചതു നാം കണ്ടു.
വിധികേട്ട്‌ വേലുച്ചാമി പുച്ഛിച്ചു ചിരിച്ചു എന്നു നാം വായിച്ചറിഞ്ഞു.

വേലുച്ചാമി എങ്ങിനെ പുച്ഛിയ്ക്കാതിരിയ്ക്കും. കോടതി ഞങ്ങൾക്ക്‌
പുല്ലാണേയെന്നും ജഡ്ജിമാരെല്ലാം ശുംഭന്മാരാണെന്നും കൊഞ്ഞാണന്മാരാണെന്നും
ഒക്കെപറയുന്നവരാണ്‌ നമ്മുടെ മന്ത്രിമാരായും നേതാക്കളായും ഈ കൊച്ചുകേരളം
ഭരിയ്ക്കുന്നത്‌. മാത്രമോ ഹൈക്കോടതി ശിക്ഷിച്ചാലും സുപ്രീംകോടതി
രക്ഷിയ്ക്കും എന്നുവരെ നമുക്ക്‌ വിശ്വാസമായിരിയ്ക്കുന്നു. സർക്കാർ
ഖജനാവിലെ പണം ലക്ഷക്കണക്കിന്‌ വക്കീലന്മാർക്ക്‌ മറിച്ചാൽ, പിന്നെ ഭരണം
കയ്യിൽ കിട്ടുമ്പോൾ ദുഷ്ടന്മാരായ ചില വക്കീലന്മാരെ പ്രോസിക്യൂട്ടർമാരായി
നിയമിയ്ക്കുക കൂടി ചെയ്താൽ, ശരിയ്ക്കും പ്രോസിക്യൂട്ട്‌ ചെയ്യേണ്ടവനെ
രക്ഷിച്ചെടുക്കാനും, രക്ഷിയ്ക്കേണ്ടവനെ പ്രോസിക്യൂട്ട്‌ ചെയ്യാനും
പറ്റുമെന്ന്‌ വേലുച്ചാമിയെ വക്കീൽമാരാരോ പഠിപ്പിച്ചെടുത്തിട്ടുണ്ട്‌.

അതാണ്‌ വേലുച്ചാമി കോടതിയെ നോക്കി പുച്ഛിച്ച്‌ ചിരിച്ചതു.
       അല്ലേയ്‌, വിവരമില്ലാത്ത, കോടതിയും നിയമവും നിശ്ചയമില്ലാത്ത,
എന്നെപ്പോലത്തെ സാധാരണ, കഴുതബുദ്ധിക്കാരായ ജനത്തിന്‌  ഒരു സംശയമുണ്ട്‌.
ഒരു തെറ്റിന്‌ ശിക്ഷിച്ച്‌ ജാമ്യം കിട്ടയയാൾ വീണ്ടും വീണ്ടും അതേ തെറ്റ്‌
ചെയ്യുമ്പോൾ പിന്നെയും അയാളെ ജാമ്യത്തിൽ വിടുന്നത്‌ ഏത്‌
സാമാന്യനീതിയ്ക്ക്‌ വേണ്ടിയാണ്‌ എന്ന്‌ ഈയുള്ളോന്‌ മനസ്സിലാകുന്നില്ല.
ഓരോ കേയ്സിലും ജാമ്യം നൽകുമ്പോൾ അയാളുടെ മുൻകാലചരിത്രവും, ജീവിതരീതിയും
ആവർത്തിച്ച്‌ ചെയ്യുന്ന കുറ്റകൃത്യങ്ങളും കണക്കിലെടുക്കരുത്‌ എന്ന്‌ ഏത്‌
നിയമമാണ്‌ പറയുന്നത്‌ എന്നും എനിയ്ക്കറിയില്ല.

       ഇവിടെ പിടിച്ചുപറിയും, മാലപൊട്ടിയ്ക്കലും മോഷണവും ദിവസേന അനവധി
നടന്നുകൊണ്ടിരിയ്ക്കുന്നു. ഒരു കലാപരിപാടി പോലെ തട്ടിക്കൊണ്ടുപോകളും
കൊലപാതകവും ഗ്രാമങ്ങളിലേയ്ക്കുപോലും വ്യാപിച്ചുകൊണ്ടിരിയ്ക്കുന്നു.
ഇതിനോക്കെ അടിസ്ഥാന കാരണം കുറ്റവാളി അർഹമായവിധം ശിക്ഷിയ്ക്കപ്പെടുന്നില്ല
എന്നതു തന്നെയാണ്‌. പാലക്കാട്‌ 'ഷീല' എന്ന ഒരുവീട്ടമ്മയെ വീട്ടിൽ കയറി
ആക്രമിച്ച്‌ അരും കൊല നടത്തിയവരെ പോലീസ്‌ ഉടൻ പിടികൂടി. അതിൽ
പ്രധാനകുറ്റവാളി ചോദ്യം ചെയ്യലിനിടയിൽ മരണപ്പെടുകയും ചെയ്തു.

ഷീലയെക്കൊന്നതിനേക്കാൾ പാതകം സമ്പത്തിനെ കൊന്നതാണ്‌ എന്ന രീതിയിലാണ്‌
ഇപ്പോൾ കോടതി വ്യവഹാരവും മാധ്യമവാർത്തകളും നാം അറിയുന്നത്‌. പോലീസ്‌
സ്റ്റേഷനിൽ മർദ്ദനമേറ്റ്‌ ഒരാൾ മരിച്ചാൽ ഇത്രവലിയ പൊല്ലാപ്പുണ്ടാകേണ്ട
കാര്യമില്ല. ഒരു പാർട്ടിക്കാരന്‌ മറ്റൊരു പാർട്ടിക്കാരനെ കൊല്ലാനും
കൊലയാളിയെ ഏത്‌ വിധേനയും രക്ഷിച്ച്‌ സ്വീകരിയ്ക്കാനും അവകാശമുള്ള ഈ
നാട്ടിൽ, പോലീസിന്റെ അടികൊണ്ട്‌, ഒരു ദുഷ്ടൻ ചത്താൽ, അത്‌ വലിയ
ഒരപരാധമൊന്നുമല്ല, "അപരാധി രക്ഷപ്പെടരുതെന്നും നിരപരാധി
ശിക്ഷിയ്ക്കപ്പെടരുതെന്നും" പറയുന്ന കോടതി നിയമത്തിന്റെ അന്തരാർത്ഥം,
അപരാധികൾ ശിക്ഷിയ്ക്കപ്പെടണമെന്ന്‌ തന്നെയാണ്‌.  'കുറ്റവും ശിക്ഷയും'
ഗൗരവമായെടുക്കുന്ന ചില രാജ്യങ്ങൾ ഇന്നും ലോകത്തുണ്ട്‌. അവിടെ
കുറ്റകൃത്യങ്ങൾ കുറവും ജനസാമാന്യത്തിന്‌ സമാധാനജീവിതം കൂടുതലുമാണ്‌.

എന്തിന്‌, നമ്മുടെ പഴയ രാജാക്കന്മാർ മോഷ്ടാക്കളേയും കുറ്റവാളികളേയും
പൊതുജനസമക്ഷത്തിൽ വിചാരണ ചെയ്യുകയും ശിക്ഷിയ്ക്കുകയും ചെയ്തിട്ടുണ്ട്‌.
ഇന്നത്തെ ഭരണാധികാരികളേക്കാൾ കൂടുതൽ നിയമവും നീതിയും മാനുഷികതയും
ഉള്ളവരായിരുന്നു അവർ. കുറ്റം ചെയ്യുന്നവർ ന്യൂനപക്ഷവും അതിന്‌
വിധേയരാകുന്നവർ ഭൂരിപക്ഷവും ആയതിനാൽ കുറ്റവാളികളെ കണ്ടെത്തി
ശിക്ഷിയ്ക്കുക എളുപ്പമാണ്‌. പക്ഷേ, ഇന്നിതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല.
       കോടതി ജാമ്യവ്യവസ്ഥ മാറണം. ആരെങ്കിലും രണ്ടാൾ ജാമ്യം നിൽക്കുക എന്നതിന്‌
പകരം രാജ്യത്തോടും സമൂഹത്തോടും കുടുംബത്തോടും കടപ്പാടുള്ള രണ്ടാൾ ജാമ്യം
നിൽക്കണം എന്നാകണം, പഴയ അയ്യായിരം രൂപയും പതിനായിരം രൂപയ്ക്കും ഇന്ന്‌
ഒരുവിഷമവുമില്ല. കുറ്റവാളിയ്ക്ക്‌ ജാമ്യം കിട്ടാൻ മിനിമം 25
(ഇരുപത്തിയഞ്ച്‌) ലക്ഷം കെട്ടിവയ്ക്കണം എന്ന്‌ നിയമം വരണം.

കുറ്റകൃത്യങ്ങളുടെ ഗൗരവവും ആവർത്തന സ്വഭാവവും കണക്കിലെടുത്ത്‌
അതിവേഗകോടതികൾ രൂപംകൊണ്ട്‌, കഠിനമായ ശിക്ഷാരീതികൾ നടപ്പിലാക്കണം.

കുറ്റവാളിയ്ക്ക്‌ ശുപാർശ ചെയ്യുന്നതും ഒത്താശചെയ്യുന്നതുമെല്ലാം
കുറ്റകരമാണെന്ന്‌ നിയമത്തിലുണ്ടായാൽ പോരാ; അത്‌ നടപ്പിലാക്കണം. അനാവശ്യ
ജാമ്യാപേക്ഷകളും ഇടപെടലുകളും ഗൗരവമായി കാണണം. അപ്പോൾ ചില വക്കീലന്മാരും
കുടുങ്ങും! പോലീസ്‌ സ്റ്റേഷനിൽ നിന്ന്‌ പിടിച്ചിറക്കിക്കൊണ്ട്‌ പോകാൻ
വരുന്നവരെ ആദ്യം അകത്താക്കണം. ഇന്നത്തെ നില തുടർന്നാൽ പത്തുവർഷത്തിനകം
കേരളത്തിലെ സമാധാന ജീവിതം പൂർണ്ണമായും തകരും. കള്ളന്റെ കയ്യിലെ
താക്കോലാകരുത്‌ ഈ ജാമ്യവ്യവസ്ഥ!! പോലീസിനേയും കോടതിയേയും ഭയപ്പെടുത്തും
വിധം ഭരണം താറുമാറാകുന്നത്‌ തിരിച്ചറിയാൻ, ഇനിയും വൈകിക്കൂടാ...

Tuesday, 15 November 2011

എഴുത്തുകാരന്റെ ഡയറി


സി.പി. രാജശേഖരന്‍
"എന്നെ ഒന്ന്‌ പീഡിപ്പിക്കൂ പ്ളീസ്‌"ഞാനൊരു പെണ്ണായിരുന്നെങ്കില്‍ സാക്ഷാല്‍ ബ്രഹ്മാവിണ്റ്റെ മുമ്പില്‍ (സൃഷ്ടിച്ചവനോട്‌ തന്നെ) "എന്നെ ഒന്ന്‌ പീഡിപ്പിക്കൂ" എന്ന്‌ പറയുമായിരുന്നു. ഹായ്‌, ഒന്ന്‌ പീഡിപ്പിച്ചു കിട്ടിയാല്‍ പിന്നെ എന്തൊരു സുഖമാണ്‌. "ജീവിതം ആടു കടിച്ചു' എന്ന്‌ തോന്നുന്ന നിമിഷത്തില്‍ ഇന്ന്‌ ഏതൊരു പെണ്ണിനും നാട്ടിലുള്ള ആണുങ്ങളില്‍ ആരോടെങ്കിലും ഒരാളോട്‌, ഒന്ന്‌ പീഡിപ്പിയ്ക്കാന്‍ ന്യായമായും ആവശ്യപ്പെടാം.
"പീഡിതരേ, നിന്ദിതരേ, നിങ്ങള്‍ക്ക്‌ സമാധാനം; ദൈവം നിങ്ങളുടെ കൂടെയുണ്ടാകും" എന്ന്‌ പണ്ട്‌ കര്‍ത്താവായ ദൈവം തമ്പുരാന്‍ പറഞ്ഞത്‌ ആധുനിക പീഡനക്കാരോടോ, ഈവഹ പീഡനം ഏറ്റുവാങ്ങിയവരോടോ ആയിരുന്നില്ല എന്ന്‌ നമുക്ക്‌ വിശ്വസിയ്ക്കാം. കാരണം, അന്ന്‌ ഏറെയും പീഡിപ്പിയ്ക്കപ്പെട്ടിരുന്നവര്‍, അദ്ധ്വാനിയ്ക്കുകയും ഭാരം ചുമക്കുകയും ചെയ്തിരുന്ന സാദാപുരുഷന്‍മാരായിരിക്കും.
ഇന്ന്‌ അദ്ധ്വാനിയ്ക്കലും ഭാരം ചുമക്കലുമെല്ലാം അന്യനാട്ടുകാര്‍ ചെയ്തുകൊള്ളും എന്നതിനാല്‍ നമ്മുടെ നാട്ടിലെ ആണുങ്ങള്‍ക്ക്‌ അത്‌ നോക്കിനിന്ന്‌ രസിച്ചു പോകുന്നതിണ്റ്റെ വഹയായി നോക്കുകൂലിയും ലഭ്യമാണ്‌. ആ സ്ഥിതിയ്ക്ക്‌ കര്‍ത്താവായ ദൈവം തമ്പുരാന്‍ പുരുഷന്‍മാരെ കണ്ടാല്‍ ഓടിയൊളിയ്ക്കും. നോക്കുകൂലി വാങ്ങുന്നവണ്റ്റെ കൂടെ നിന്ന്‌ ആ ചീത്തപ്പേര്‌ ഏറ്റുവാങ്ങേണ്ടതില്ലല്ലോ എന്നാണ്‌, ദൈവത്തിന്‌, തണ്റ്റെ സ്വന്തം നാട്ടുകാരായ തലേക്കെട്ട്‌ കാരോട്‌ പറയാനുള്ളത്‌. പെണ്ണുങ്ങള്‍ ദിവസവും നിരന്തരവും പീഡിപ്പിയ്ക്കപ്പെടുന്ന ഏകനാട്‌ ഒരുപക്ഷേ, ഈ കേരളമായിരിയ്ക്കു. പീഡിപ്പിയ്ക്കുന്നതും പീഡനം സഹിയ്ക്കുന്നതും ഇവിടുത്തുകാര്‍ക്ക്‌ വലിയഹരമുള്ളകാര്യമാണ്‌. 
ഈ പീഡനത്തെ ഇംഗ്ളീഷിലേക്ക്‌ ട്രാന്‍സ്ളേറ്റ്‌ ചെയ്യാന്‍ ഏത്‌ സായിപ്പു വിചാരിച്ചാലും സാദ്ധ്യമല്ലതാനും. വാക്കും പോക്കും തമ്മില്‍ യാതൊരു നെറിയുമില്ലാത്ത, മലയാള ഭാഷാനിഘണ്ടുവില്‍ അര്‍ത്ഥം അന്വേഷിച്ച്‌ കുഴപ്പത്തിലാകാവുന്ന ഏകവാക്കും ഇന്നത്തെ ഈ 'പീഡനം'തന്നെയാണ്‌. സംഗീതംപോലെ അഥവാ സമാധാനംപോലെ അതിവിശിഷ്ടവും ആലോചനാമൃതവും ആപാദമധുരവുമായ, അഥവാ ആകേണ്ടതായ 'സെക്ക്വഷല്‍ ഇണ്റ്റര്‍കോഴ്സിനെയാണ്‌ ഈ പീഡനം എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ ഒരു സായ്പും ഇന്നേവരെ ചിന്തിച്ചിട്ടുണ്ടാകില്ല. സായ്പ്പെന്നല്ല മലയാള ഭാഷാ നിഘണ്ടുകാരനായ ഗുണ്ടര്‍ട്ടോ അതിന്‌ ശേഷം വന്ന നിഘണ്ടുകാരന്‍മാരോ ശബ്ദതാരാവലിക്കാരനോ ഇത്തരത്തില്‍ ഒരര്‍ത്ഥം കണ്ടെത്താനോ എഴുതിപ്പിടിപ്പിക്കാനോ ശ്രമിച്ചിട്ടുമില്ല. 
അതുപോട്ടെ എന്നെ ഒന്ന്‌ പീഡിപ്പിയ്ക്കൂ എന്ന്‌ ഞാന്‍ പറയാന്‍ കാരണം, ഒന്ന്‌ പീഡിപ്പിച്ചുകിട്ടിയാല്‍ പിന്നീട്‌ കിട്ടുന്ന സൌഭാഗ്യങ്ങളേ ഓര്‍ത്തിട്ടാണ്‌. വീട്‌ വച്ച്‌ കിട്ടും. പറ്റുമെങ്കില്‍ പുരയിടവും ഫ്രീയായിവീഴും. ആജീവനാന്തം കുത്തിയിരുന്ന്‌ ഫുഡ്ഡടിയ്ക്കാന്‍ സര്‍ക്കാര്‍ ജോലിയും തരപ്പെടും. എണ്റ്റെ പേരോ പടമോ പത്രത്തില്‍വരാതെ, തുണിയിട്ട്‌ തലമൂടാനുള്ള അവകാശം, ജന്‍മാവകാശമായി ഞാന്‍ എഴുതിവാങ്ങും. മാത്രമല്ല എനിയ്ക്ക്‌ നേരാംവണ്ണം കാശുതരാത്തവണ്റ്റെ ലിസ്റ്റെടുത്ത്‌ ഒന്ന്‌ പേടിപ്പിച്ചാല്‍ അവന്‍ റെഡിക്യാഷായി ചോദിച്ചതിലും കൂടുതല്‍ വീട്ടില്‍ കൊണ്ടുവന്ന്‌ തരും. സര്‍ക്കാര്‍ ഏയ്മാന്‍മാര്‍ ചൊല്‍പ്പടിയ്ക്ക്‌ നിന്ന്‌, പറയുന്നതെല്ലാം അനുസരിയ്ക്കും, പിന്നെ തരാതരംപോലെ മൊഴിമാറ്റം, ലിസ്റ്റില്‍ ചേര്‍ത്ത ചിലപേരുകള്‍ തിരിച്ചറിയല്‍പ്പരേഡില്‍ വിടാം, ചിലപേരുകള്‍ കൂട്ടിച്ചേര്‍ക്കാം. എല്ലാപേരും കൂട്ടിച്ചേര്‍ത്ത്‌ നൂറ്‌ എന്ന്‌ പറയുമ്പോള്‍ ഒരു സെഞ്ച്വറിയും ആയിരം എന്ന്‌ പറയുമ്പോള്‍ പത്തു സെഞ്ച്വറിയും അടിച്ചവനെപ്പോലെ ക്രിക്കറ്റ്‌ ഭാഷയില്‍ അഭിമാനപൂരിതയാകാം. 
ചുരുങ്ങിയത്‌ 200- 300  പേരെങ്കെലും പീഡിപ്പിച്ചു കിട്ടിയാല്‍ 'ഉരുക്ക്‌ വനിത'യെന്നോ  വേള്‍ഡ്‌ ചാംമ്പ്യയെന്നോ പേരെടുക്കാനും എളുപ്പമാണ്‌. പിന്നെ ക്ഷമയ്ക്കും സഹനത്തിനുമുള്ള ഇണ്റ്റര്‍നാഷണല്‍ അവാര്‍ഡും ഈ എനിയ്ക്കായിരിയ്ക്കും. മുന്നൂറ്‌ പേര്‌ പീഡിപ്പിയ്ക്കുംവരെ ഞാന്‍ കമാന്ന്‌ മിണ്ടിയില്ലല്ലോ. മൂന്നൂറ്റിയൊന്നാമന്‍ വന്നപ്പോള്‍ മുതലല്ലേ ഈ പീഡനകഥ പുറത്തു വന്നൊള്ളൂ. ഇത്രയും സര്‍വ്വതന്ത്ര സ്വാതന്ത്രയായി നാടുമുഴുവന്‍ കൊണ്ടുനടന്ന്‌ കാഴ്ചവച്ചിട്ടും ഞാന്‍ കരഞ്ഞിട്ടില്ല എതിര്‍ത്തിട്ടില്ല. തന്ന കാശ്‌ അതേപടി എണ്ണിവാങ്ങിയതല്ലാതെ മറുത്തൊന്നും പറഞ്ഞിട്ടുമില്ല. മുന്നൂറ്റിയൊന്നാമന്‍ വന്നപ്പോള്‍ ഏതോ കുശുമ്പന്‍മാര്‍ ഒറ്റുകൊടുത്തുവെന്നാണ്‌ തോന്നുന്നത്‌. അല്ലാതെ ഞാന്‍ സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ കാരണമെന്തെന്ന്‌ ഇപ്പോഴും എനിക്ക്‌ പിടിയില്ല എന്ന്‌ ഞാന്‍ മജിസ്ട്രേറ്റ്‌ മുമ്പാകെ സത്യവാങ്ങ്മൂലം പറയുമായിരുന്നു. എണ്റ്റെ പൊന്നേ, പണ്ട്‌ ഓണക്കാലത്ത്‌ സ്വന്തബന്ധുക്കള്‍ക്കും പിന്നെ സാക്ഷാല്‍ ഗുരുവായൂരപ്പനും ഓണക്കുലകാഴ്ചവച്ചതായി കേട്ട്‌ അന്തം വിട്ടിട്ടുള്ള ഈയുള്ളോന്‍ ഇപ്പോഴിതാ 'കാഴ്ചവച്ചു' എന്ന പദപ്രയോഗം ഈ പീഡനമഹാമഹത്തോടൊപ്പമാണ്‌ കേള്‍ക്കുന്നത്‌. എണ്റ്റെ നാരായണാ ൨൦൦-൩൦൦ പേര്‍ക്കൊക്കെ കാഴ്ചവയ്ക്കത്തക്കരീതിയില്‍ ഈ പെണ്‍മണികളില്‍ അചുംബിതമായ, എന്ത്‌ നിവേദ്യമാണുള്ളത്‌ എന്ന്‌ ഈയുള്ളോന്‌ പിടികിട്ടുന്നില്ല,
നിവേദിച്ചത്‌ തന്നെ പിന്നെയും പിന്നെയും നിവേദിയ്ക്കുന്നതില്‍ പന്തികേടില്ലയെന്നും, ഈവാര്‍ത്തകള്‍ വായിക്കുന്ന ശ്രീഗുരുവായൂരപ്പനും ബോധ്യമായിക്കാണും. മലമൂത്രങ്ങളും കെട്ടുനാറിയ രക്തവും നിറഞ്ഞ ഒരഴുക്ക സാധനമാണീശരീരം എന്ന്‌ പാടിയ ശ്രീശങ്കരണ്റ്റെ 'മാഗാ, മോഹാവേശ...' ആര്‌ കേള്‍ക്കാന്‍. എന്തായാലും ഈ നാട്ടില്‍ നട്ടെല്ലുള്ള ആണുങ്ങളില്ലേ എന്നൊരു സംശയം. ആണുങ്ങള്‍ക്ക്‌ പെണ്ണുങ്ങളെ നോക്കുന്നതിനും അവരോട്‌ മിണ്ടുന്നതിനുമെല്ലാം നിയന്ത്രണമുണ്ട്‌. 
അരുതാത്തരീതിയില്‍ നോക്കുകയോ, അശ്ളീലച്ചുവയുള്ള ആംഗ്യം കാണിക്കുകയോ, വേണ്ടാത്തത്‌ വല്ലതും ആവശ്യപ്പെടുകയോ ചെയ്താല്‍ ഉടന്‍ പൊലീസിന്‌ കേസ്‌ എടുക്കാം. അവനെ പിടിച്ച്‌ അകത്താക്കാം. ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ പെണ്ണൊരുത്തി ഒന്ന്‌ അവനെ തോണ്ടികൊടുത്താല്‍ മതി. അതോടെ അവണ്റ്റെ കഥാകാലക്ഷേപം കേമമാകും.
അതേയ്‌, കേരളത്തിലെ ഏത്‌ ബസ്സ്‌ സ്റ്റോപ്പില്‍ ചെന്നു നിന്നാലും ചില പെണ്ണുങ്ങള്‍ ആണുങ്ങളോട്‌ കണ്ണുകാണിയ്ക്കുകയും ഗോഷ്ടികാണിക്കുകയും ചെയ്യുന്നുണ്ടല്ലോ. അവള്‍മാര്‌ ആണുങ്ങളെ നേരിട്ട്‌ വിളിയ്ക്കാന്‍ വരെ തുടങ്ങിയിട്ടുണ്ട്‌. അങ്ങിനെ ആണുങ്ങളെ കണ്ണ്‌ കാണിച്ചും കൈപിടിച്ചും ആകര്‍ഷിയ്ക്കുന്ന പെണ്ണുങ്ങള്‍ക്കെതിരെ കേസ്‌ എടുക്കാന്‍ ഇവിടുത്തെ പൊലീസിലും കോടതിയിലുമൊന്നും ആണുങ്ങളായി ആരുമില്ലേ? കണ്ണിക്കണ്ടവനെയെല്ലാം സ്റ്റേഷനില്‍ വിളിച്ചുവരുത്തി പരേഡ്‌ നടത്തി ഇവളുമാരെക്കൊണ്ട്‌ ഓരോരുത്തരെ ഓരോരുത്തരെയായി ഞൊണ്ടിച്ചാല്‍, ഇനിമുതല്‍ പൊലീസ്‌ സ്റ്റേഷനില്‍ സ്ഥലം മതിയാകില്ലല്ലോ.
ജയിലും ഇതുപോരാതെവരും. പണ്ട്‌ പുരാണങ്ങളില്‍ ഇറക്കിയ മേനക, രംഭ, തിലോത്തമമാര്‍ക്ക്‌ ഈ കൊച്ചുകേരളത്തില്‍ ക്ഷാമമില്ലാത്തിടത്തോളം കാലം ആരെ മുടക്കണമെങ്കിലും ഒടുക്കണമെങ്കിലും ഇവളുമാരെയാരെയെങ്കിലും ഇറക്കി 'ക്ഷ' വരപ്പിയ്ക്കാനാകുമല്ലോ. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും, എനിയ്ക്ക്‌ അടുത്ത ജന്‍മം പെണ്ണായാല്‍ മതി. ഒരു ആയിരം പേര്‌ പീഡിപ്പിച്ചാലും കുലുങ്ങാത്ത ഒരു ഇരുമ്പ്‌ കട്ടിലും, പിന്നെ പീഡിതര്‍ക്ക്‌ വീടും ജോലിയും നല്‍കുന്ന ഒരു സര്‍ക്കാരും എന്നും ഉണ്ടാകണേയെന്ന്‌ പ്രാര്‍ത്ഥന.

Friday, 14 October 2011

എഴുത്തുകാരന്റെ ഡയറി


എഴുത്തുകാരൻ എന്നും കൂവിക്കൊണ്ടേയിരിയ്ക്കണം.
സി.പി.രാജശേഖരൻ

 'ഞാൻ എഴുത്ത്‌ നിർത്തുകയാണ്‌' എന്നെഴുതാനും എനിയ്ക്കൊരു എഴുത്തുവേണമല്ലോ. പത്രത്താളുകൾ എന്റെ തലയിലാണ്‌ എന്ന്‌ ധരിച്ചുവശായിരിയ്ക്കുന്ന ഏതെങ്കിലും പയ്യൻസിനോടു പറയാമെന്നു കരുതിയാൽ അതും പണിയാകും. പിന്നെ ഇതു നിർത്താൻ ചിന്തിയ്ക്കാനുള്ള കാരണം തൊട്ട്‌  ഇതുവരെ എഴുതിക്കൂട്ടിയ ചവറുകളെല്ലാം വാഴ്ത്തി പയ്യൻസിന്റെ പേരിൽ എന്റെ പടവും വലുതാക്കി അച്ചടിച്ച്‌ ഫീച്ചർവരുന്നതോടെ അതുവരെ എന്നെ മറന്നു കിടന്ന വായനക്കാർ അൽപായുസ്സുകൾ ഉണരും.

ഞാൻ എഴുതാത്തത്‌ ഈ ലോകം അസ്തമിക്കുന്നതിന്‌ തുല്യമാണെന്ന്‌ പറയും. പിന്നെ എനിക്ക്‌ എഴുതാതിരിയ്ക്കാൻ വയ്യാണ്ടാവും.'തലയിൽ ഇടിവെട്ട്‌ വീഴട്ടെ' എന്ന്‌ പ്രാർത്ഥിയ്ക്കും പോലെ, നീയൊരു എഴുത്തുകാരനും സാംസ്കാരിക നായകനും ആയിപ്പോകട്ടെ' എന്ന്‌ ആരെങ്കിലുമൊക്കെ ശപിച്ചതിന്റെ ഫലമായിരിക്കും ഈ സാംസ്കാരികജന്മം എന്ന്‌ ചിലപ്പോഴെങ്കിലും തോന്നുന്നതിൽ ന്യായമുണ്ട്താനും  സംശയമില്ല; ഇടിവെട്ടിനേക്കാൾ വലിയ ശാപമാണ്‌ സാംസ്കാരിക നായകത്വം. ഇടിവെട്ട്‌ അവനവന്‌ മാത്രമേ ഏൽക്കൂ; എന്നാൽ ഈ സാംസ്കാരിക നായകത്വം രാജ്യത്തെ ആകമാനം ബാധിക്കുന്ന അത്യാഹിതമാണ്‌. മഞ്ഞളിപ്പ്‌ രോഗം പോലെ മൂഞ്ഞബാധപോലെ പടർന്നു പിടിക്കുന്നതും ഭൂമിയിലെ ആവാസ വ്യവസ്ഥയെ തകിടം മറിയ്ക്കുന്നതുമാണീ സാംസ്കാരികനായകത്വം എന്ന മഹാരോഗം!


 എഴുതി നന്നായവരും എഴുത്തുകൊണ്ട്‌ നന്നായവരും ചരിത്രത്തിലുണ്ട്‌. എന്നാൽ എഴുത്തും വായനയും നിവർത്തിവയ്ക്കാൻ മഹാഗ്രന്ഥങ്ങൾ രചിച്ച പലരേയും നമുക്കറിയാനും വയ്യ. വേദങ്ങൾ എഴുതിയതാരാണ്‌? ഒരു പിടിയുമില്ല. മഹാഭാരതം? അറിയില്ല. വ്യാസനാണെന്ന്‌ പറയുന്നവർ തന്നെ വ്യാസന്റെ അർത്ഥവും കൽപിച്ചു തന്നു. പകുത്ത്‌ തന്നവൻ അഥവാ വിളമ്പുകാരൻ എന്നർത്ഥം. ഉണ്ടാക്കിയവൻ തന്നെ വിളമ്പണമെന്ന്‌ നിർബന്ധമില്ല. എന്തുമാകട്ടെ കാലാകാലങ്ങളായി റോയൽടി,  ക്ലെയിം ചെയ്യാത്തയാളാണീ വ്യാസൻ എന്ന്‌ പ്രസാധകർക്കെങ്കിലും ആശ്വസിക്കാം. അല്ലേൽ, ദാരിദ്ര്യം പറഞ്ഞും, വിലപേശിയും പാർട്ടി പക്ഷങ്ങൾ പിടിച്ചും ഈ വ്യാസൻ എന്തെന്ത്‌ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. അതുപോട്ടെ ,ഉപനിഷത്ത്‌ എല്ലാം എഴുതിക്കൂട്ടിയത്‌ ആരെന്നറിയാമോ!? ഇല്ലേയില്ല. വേണ്ട, ബൈബിൾ, ഖുറാൻ, പുരാണങ്ങൾ? യാതൊരു ഐഡിയയുമില്ല. നന്നായി! അതറിയാമായിരുന്നെങ്കിൽ എത്രയെത്ര പ്രതിമകൾ കൂടി നാം ഈ നാട്ടിൽ വയ്ക്കേണ്ടിവരുമായിരുന്നു.


പത്രത്താളുകളിലൂടെ അവരൊക്കെ ആഹ്വാനംചെയ്യാൻ തുടങ്ങിയാൽ ഈ നാടിന്റെ സ്ഥിതി എന്താകുമായിരുന്നു? പോട്ടെ, അതൊന്നുമല്ലല്ലോ ഞാനും ഡയറിയുമായുള്ള ബന്ധം. നല്ല കാലത്തൊന്നും ഡയറി എഴുതിയിട്ടില്ല. ഡയറി കിട്ടാഞ്ഞിട്ടോ ,പേനയില്ലാതിരുന്നതുകൊണ്ടോ അല്ല; നല്ലതു മാത്രമേ തന്നെക്കുറിച്ച്‌ എഴുതാവൂ എന്ന്‌ ഉള്ളിലിരുന്ന്‌ ഒരാൾ വിളിച്ചു കൂവുമ്പോൾ അന്നന്നു സംഭവിച്ചതെല്ലാം അതേപടി എഴുതാനാവില്ലല്ലോ. അതുകൊണ്ട്‌ ഇന്ററോഗേഷൻ-എക്സ്ക്ലമേഷൻ ചിഹ്നങ്ങളെക്കൊണ്ടും, ഭാഷാലിപി കോഡുകൾ ഉപയോഗിച്ചും, ഭാര്യയോ കുട്ടികളോ പോലും വായിച്ചാൽ മനസ്സിലാകാത്ത രീതിയിൽ 'ഡാഷ്‌ പോയി' 'ഡാഷ്‌ വന്നു' എന്നൊക്കെ പൂരണീയമായ നേർരേഖയിൽ ഒതുക്കി സ്വയം ഓർത്തു വയ്ക്കേണ്ടതുമാത്രം വരച്ചും കുറിച്ചുമാണ്‌ ഡയറിക്കാലം കഴിച്ചു കൂട്ടിയത്‌. ഇപ്പോഴിതാ പയ്യൻസ്‌ നിർബന്ധിക്കുന്നു, സാർ ഇനിയും എഴുതണം.'


 ഒന്നും എഴുതാനില്ലാത്തതുകൊണ്ട്‌ ആത്മകഥയെഴുതിക്കളയാം എന്നാണല്ലോ പലരും ചിന്തിക്കുന്നത്‌. ഒരു സാംസ്കാരിക-വകുപ്പ്‌ തല-ഔദ്യോഗിക സംസ്കാരമെങ്കിലും തരപ്പെടുത്തിയെടുക്കാൻ പണിപ്പെട്ട്‌ ഇനി ആത്മകഥയെഴുതുകയേ തരമുള്ളു. കൂടെ ജനിച്ചവരും ജീവിച്ചവരുമെല്ലാം ചത്തെന്ന്‌ കരുത്തിയതാണ്‌ പലരും ആത്മകഥയ്ക്ക്‌ തിരികൊളുത്തുന്നത്‌ പക്ഷേ, കഥയിൽ വരുന്ന പൊങ്ങച്ചങ്ങളും  ഇല്ലായ്മവല്ലായ്മകളും പറയാത്ത സത്യങ്ങളും മൂടിവച്ച കുറ്റകൃത്യങ്ങളുമെല്ലാം വായിച്ച്‌, നാം ചത്തെന്നു കരുത്തിയതും നാട്‌ വിട്ടുപോയി അന്യനാട്ടിൽ കുശാലായി ജീവിക്കുന്നതുമായ ഏതെങ്കിലും തന്ത-തള്ളമാർ മൂക്കത്ത്‌ വിരൽവയ്ക്കും. അക്കൂട്ടത്തിൽ ചാകാതെ കിടന്ന്‌ സത്യം സത്യമായി വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും തെമ്മാടിയുണ്ടെങ്കിൽ അവന്റെ നാവയ്ക്കാനും ഈ ആത്മകഥയിൽ ശക്തമായ നുണപ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ്‌.


 അല്ല, ചാൾസ്‌ ഡിക്കൻസ്‌, ടോൾസ്റ്റോയി, വിക്ടർ യൂഗോ, ടാഗോർ, കാളിദാസൻ തുടങ്ങിയ പഴയകാല എഴുത്തുകാരുടെ ചില വരികളെങ്കിലും ലോകത്തെ പിടിച്ചുണർത്തുകയും ഒന്നുമാറ്റിമറിക്കുകയും ചെയ്തു എന്നതാണ്‌ സത്യം. ലോകം ഇന്ന്‌ അനങ്ങാപ്പാറയായ സ്ഥിതിക്ക്‌ നമ്മുടെ എഴുത്തുകാർക്ക്‌ അതു തീവച്ചു നശിപ്പിയ്ക്കാനോ അല്ലേൽ, അതിന്മേൽ ചെളിവാരിയെറിയാനോ അല്ലേ ആകൂ. അതേക്കാൾ ഹരം പരസ്പരം കൂട്ടിപ്പിടിപ്പിക്കലും, അരവും അരവും ചേർത്തുരച്ച്‌ എല്ലാത്തിനേയും കിന്നരമാക്കി മാറ്റി മറയ്ക്കുന്നതിലുമാണ്‌. അതുകൊണ്ട്‌ തന്നെ എഴുത്തുകാരൻ എന്നും കൂവിക്കൊണ്ടേയിരിക്കണം. നല്ലവനെ കണ്ടാൽ, 'ദേ കള്ളൻ പോണേ' എന്ന്‌ വിളിച്ചു കൂവണം. ശരിയായ കള്ളന്മാർക്ക്‌ ഇതാണ്‌ തരം. അവരെല്ലാം ചേർന്ന്‌ വല്ലപ്പോഴും വല്ലയിടത്തും അറിയാതെ കണ്ട്‌ മുട്ടിപ്പോകുന്ന ഈ നല്ലവനെ അടിച്ചോ പേടിപ്പിച്ചോ അഥവാ; ശ്വാസംമുട്ടിച്ചോ ഒതുക്കിക്കോളും. രാഷ്ട്രീയ കൊലപാതകത്തിന്‌ ശിക്ഷയുണ്ട്‌, കോടതിയുണ്ട്‌, കേസ്‌ പരമാവധി നീട്ടി അടുത്ത ജന്മത്തിലെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കാനാകും. എന്നാൽ സാംസ്കാരിക കൊലപാതകത്തിന്‌ ശിക്ഷയില്ല. സാംസ്കാരിക നായകൻ ചൂണ്ടിക്കാണിക്കുന്നവ തെറ്റും കുറ്റവും തന്നെയായിരിക്കും എന്ന്‌ നാം ധരിച്ചുവശായതിനാൽ, ഈ കൊലപാതകിക്ക്‌ നല്ലവരുമാനവും പ്രശസ്തിയും ഫലം.


 ഓരോ മാസത്തിലും ലഭ്യമാകുന്ന വാർത്ത വായിച്ചാൽത്തന്നെ സാംസ്കാരികന്മാർക്ക്‌ ധാരാളം എഴുതാനുണ്ട്‌. ഏതെഴുതും ഏതെഴുതാണ്ടിരിക്കും, ശ്രീപത്മനാഭാ! ഓ ഇയാളെ വിളിച്ചാൽ അതും ഇക്കാലത്ത്‌ പക്ഷപാതപരമായിപ്പോകുമല്ലോ. ഇതുവരെ ആ വഴിയെ നടക്കാത്തവർപോലും ഇപ്പോൾ നിലവറക്കാര്യങ്ങളാണ്‌ ചർച്ചചെയ്യുന്നത്‌. എല്ലാ സാംസ്കാരിക നായകന്മാരും പത്മനാഭന്റെ സ്വത്ത് പൊതുസ്വത്താണെന്ന്‌ പറയുന്ന സ്ഥിതിക്ക്‌ ശ്രീപത്മനാഭൻ ഇനി വാശിപിടിച്ചിട്ടു കാര്യമില്ല. അങ്ങ്‌ വലിച്ചെറിഞ്ഞിട്ടു കൊടുക്കാശാനേ! എന്തായാലും ആരെയും ഭീഷണിപ്പെടുത്താതെ, രസീതടിച്ചോ ബക്കറ്റുനീട്ടിയോ പിരിച്ചതല്ലല്ലോ.

ആശാൻ വിട്ടുകൊടുത്തിട്ടുവേണം ഈ പാർട്ടിക്കാർക്കെല്ലാം അത്‌ ഒന്ന്‌ വീതംവയ്ക്കാനും ജനാധിപത്യം (ജനങ്ങളിലുളള ആധിപത്യം) ഒന്നുറപ്പിക്കാനും. ദേ, ദൈവമാണെന്ന ധാരണ മനസ്സിൽ വച്ചാൽ മതി. മറുചോദ്യം വേണ്ട; ഇവിടെ സാംസ്കാരിക നായകന്മാരുണ്ട്‌ ചോദിക്കാൻ. "ബലമായി, പാവങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും കച്ചവടക്കാരിൽ നിന്നും പിരിച്ചെടുത്ത പാർട്ടിപ്പണം പൊതുസ്വത്തല്ലേ, അത്‌ അങ്ങ്‌ നാട്ടുകാർക്ക്‌ വീതിച്ചുകൊടുത്തുകൂടെ" എന്നു തോന്നുന്നുണ്ടെങ്കിൽ അത്‌ ജനാധിപത്യവിരുദ്ധം എന്നേ ശ്രീപത്മനാഭനോട്‌ ഞങ്ങൾക്കു പറയാനുള്ളൂ. എന്തിനാ ഇങ്ങനെ കാലും നീട്ടി, തലയ്ക്ക്‌ കൈയ്യും കൊടുത്ത്‌ വെറുതെ നിധി കാത്തുകിടക്കുന്നത്‌. മനുഷ്യനായാൽ (ദൈവമായാലും) അൽപമമൊക്കെ ആത്മാഭിമാനം വേണം. ഒരു സിന്ദാബാദ്‌ വിളിക്കാൻപോലും ആകുന്നില്ലെങ്കിൽ എന്തിനിങ്ങനെ കിടക്കുന്നു ഈ ഭൂമിയിൽ എന്റെ പത്മനാഭാ​!! നാളെ ചരിത്രത്തിൽ കുട്ടികൾ പഠിക്കുന്നത്‌ ശ്രീപത്മനാഭനെ കുറിച്ചായിരിക്കില്ല, ഈ ക്ഷേത്രം തച്ചുടച്ചവരെക്കുറിച്ചായിരിക്കും.. ടിപ്പുവിന്റെ ആക്രമണം എത്ര ശ്രദ്ധയോടെയാണ്‌ കുഞ്ഞുങ്ങൾ പഠിച്ച്‌ പരീക്ഷയെഴുതുന്നത്‌. ഏതെങ്കിലും ദൈവത്തെക്കുറിച്ച്‌ ഒരു ചോദ്യം പരീക്ഷയ്ക്ക്‌ ഒന്നു ചോദിച്ചു നോക്കൂ; വിവരമറിയും. വെറുതെ ഇങ്ങനെ കാലും നീട്ടി അങ്ങനെ കെടക്ക്വാ!?... നാട്ടിലെ മാന്യമാരെയൊന്നും തിരിച്ചറിയാനും വയ്യ!!


Tuesday, 13 September 2011

മേക്കപ്പ്‌ വേണ്ടത്‌ ശരീരത്തിനോ മനസ്സിനോ?



 



സി.പി.രാജശേഖരൻ 

 അവനവനാൽ ആവും വിധം മേക്കപ്പ്‌ ചെയ്യാതെ, ആണായാലും പെണ്ണായാലും ആരും ഇന്ന്‌ പുറത്തിറങ്ങാൻ കൂട്ടാക്കാറില്ല. ആണുങ്ങളും പെണ്ണുങ്ങളെപ്പോലെ മത്സരിച്ച്‌ മേക്കപ്പ്‌ ചെയ്യുന്ന കാലവുമാണിത്‌. മേക്കപ്പ്‌ എന്നു പറഞ്ഞാൽ പൗഡർ പൂശി വെളിപ്പിക്കുക എന്ന്‌ അർത്ഥമില്ല. 'മറിച്ച്‌' 'ഉയർത്തുക' 'ഉത്തേജിപ്പിക്കുക' എന്നൊക്കെയാണ്‌ 'ങമസലൗ​‍ു'എന്ന വാഗ്ഘടന (ഫ്രെയ്സ്‌) കൊണ്ടുദ്ദേശിക്കുന്നത്‌. പുറത്തേക്കിറങ്ങുമ്പോൾ മാത്രമല്ല, വീട്ടിൽ നിൽക്കുമ്പോഴും ഇടയ്ക്കൊക്കെ കണ്ണാടിയിൽ ഒന്നു നോക്കി, സ്വന്തം ശരീരത്തിന്റെ, പ്രത്യേകിച്ച്‌ മുഖത്തിന്റെ പ്രസന്നത സ്വയം ബോധ്യപ്പെടുത്തുന്നത്‌ നല്ലതാണ്‌.


 മുഖം പ്രസന്നമാവുക എന്നു പറഞ്ഞാൽ ഏതാണ്ടൊരു മുക്കാൽ പങ്കും മനസ്സു പ്രസന്നമാകുക എന്നു തന്നെയാണർത്ഥം. തന്നെ കൂടുതൽ പ്രകാശിപ്പിക്കണമെന്നും താൻ കൂടുതൽ നന്നായിരിക്കണമെന്നും ആശങ്കയുണ്ടായാൽ മാത്രമേ, ഒരാൾ മേക്കപ്പ്‌ ചെയ്യുകയുള്ളു. ഈ ആശ ജനിപ്പിക്കുന്നതും മനസ്സായതുകൊണ്ട്‌ മേക്കപ്പിന്‌ കാരണമാകുന്നതും മനസ്സാണ്‌ എന്നർത്ഥം, അതായത്‌ മനസ്സിന്‌ ഉൽക്കർഷബോധം ഉണർത്താനാകുന്നില്ലെങ്കിൽ, നാം ശരീരത്തെ ശ്രദ്ധിക്കുകയേയില്ല എന്ന്‌ തീർച്ച. ശരിയല്ലേ, ഏതെങ്കിലും കടുത്ത ദുഃഖത്തിനോ വിരഹത്തിനോ നഷ്ടങ്ങൾക്കോ നിരാശയ്ക്കോ അടിപ്പെട്ട ആരെങ്കിലും മേക്കപ്പ്‌ ചെയ്ത്‌ സുന്ദരമായി നടക്കുന്നത്‌ നിങ്ങൾ കണ്ടിട്ടുണ്ടോ? (ഈയിടെയായി ടി.വി.ചാനൽ കവർ ചെയ്യുന്ന മരണവീടുകളിൽ അത്തരം ചായം തേച്ച ദുഃഖവും കാണുന്നു.)


 ഒരളവോളം മേക്കപ്പ്‌ നിങ്ങളുടെ ശരീരത്തിന്‌ ആവശ്യമാണ്‌. എന്നാൽ അളവില്ലാത്ത, അപരിമേയമായ മേക്കപ്പാണ്‌ നിങ്ങളുടെ മനസ്സിന്‌ വേണ്ടത്‌. ശരീരവും മനസ്സും ഒരുപോലെ മേക്കപ്പ്‌ ചെയ്ത്‌ നിർത്താൻ കഴിഞ്ഞില്ലെങ്കിൽ, ശരീരമേക്കപ്പിന്‌ മാത്രമായി ചെലവിടുന്ന പണം മുഴുവൻ വേയ്സ്റ്റായി എന്നുറപ്പിക്കുക. മേക്കപ്പിനും മേക്കപ്പിനങ്ങൾക്കും ധാരാളം പണം വാരിക്കോരി ചെലവഴിക്കുന്നവരുണ്ട്‌. ഇതെല്ലാം വാരിപ്പൂശിയണിഞ്ഞാലും കണ്ണാടിയുടെ മുമ്പിലെത്തുമ്പോൾ എന്തോ ഒരതൃപ്തി അനുഭവപ്പെടുന്നു എങ്കിൽ, കുറവ്‌ നിങ്ങളുടെ ശരീരത്തിലല്ല; മനസ്സിലാണ്‌ എന്ന്‌ തിരിച്ചറിയണം. ശരീരം എന്നാൽ മുഖം മാത്രമാണ്‌ എന്നാണ്‌ മേക്കപ്പ്കാരിൽ 90 ശതമാനവും കരുതിയിട്ടുള്ളത്‌. അതുകൊണ്ടുതന്നെ പലരും കുളിക്കാതെ, കൈകാലുകൾ പോലും വേണ്ടവിധം വൃത്തിയാക്കാതെ മുഖം മാത്രം കഴുകി പൗഡറിട്ട്‌, പൊട്ടുതൊട്ട്‌ മാലയും കമ്മലും മാറ്റി, സാരി ചുളിയാതെ നടന്നു നീങ്ങുന്നതു കാണാം. സാരിയെല്ലാം ചുളുങ്ങിയാലും മറ്റുള്ളവരുടെ നെറ്റി ചുളിയരുത്‌ എന്ന്‌ മുൻകരുതലെടുക്കുന്നവർ ഈ ഫാഷൻ-മേക്കപ്പ്‌-ഭ്രമം പിടിച്ചവരിൽ കുറവാണ്‌. ചിലപ്പോൾ നിങ്ങളുടെ മേക്കപ്പും ഡ്രസ്സിംഗുമാണ്‌ നിങ്ങളെ ഏറ്റവും കൂടുതൽ വഷളാക്കി പൊതുരംഗത്ത്‌ അവതരിപ്പിക്കുന്നതുപോലും പലരും തിരിച്ചറിയാറില്ല എന്നത്‌ പരിതാപകരമായ സത്യമാണ്‌. നിങ്ങളുടെ അധികമേക്കപ്പും, അകവാസനകളും മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങരുത്‌.


 ഫേഷ്യൽ, പെഡിക്യൂർ, ഫുൾ ബോഡി കളറിംഗ്‌, പോളിഷിംഗ്‌, ഇല്യൂഷൻ, ബ്ലീച്ചിംഗ്‌, ഷേയ്ഡിംഗ്‌ തുടങ്ങിയ പദങ്ങളെല്ലാം മേക്കപ്പിൽ ഇന്ന്‌ സുലഭമായി പ്രയോഗിക്കുന്നത്‌, ഈ ശരീരം മിനുക്കൽ പ്രക്രിയയുമായി ബന്ധപ്പെടുത്തിയാണ്‌ . പല മേക്കപ്പിനങ്ങളും ഹെർബൽ (സസ്യജം) എന്ന പേരുകൂടി തുന്നിച്ചേർത്തു വരുന്നതും വെറുമൊരു ബിസിനസ്സ്‌ ടെക്നിക്കായി കണ്ടാൽ മതി.
 അധികമായാൽ അമൃതും വിഷമാണ്‌ എന്ന്‌ പറയുന്നതുപോലെ അധികമായാൽ മാരകവും അപഹാസ്യവുമായിത്തീരുന്ന ഒന്നാണ്‌ മേക്കപ്പ്‌ എന്ന്‌ ഓരോ സ്ത്രീയും തിരിച്ചറിയണം. വൃത്തിയുള്ള മുഖ വും ശരീരവുമാണ്‌ കാമിതം. നന്നായി വാഷ്‌ ചെയ്ത്‌ സ്കിന്നിന്ന്‌ ദോഷമില്ലാതെ സൂക്ഷിച്ചാൽ തന്നെ അതൊരു ഭംഗിയാണ്‌. എന്നാൽ പരസ്യത്തിൽ കാണുന്നതെല്ലാം വാരിത്തേച്ച്‌, ഒന്ന്‌ മിനുക്കിയെടുക്കാൻ മുഖത്ത്‌ പലതരം ചായക്കൂട്ടുകൾ തേച്ചാൽ, ഒരു നർത്തകിക്കുപോലും ഇന്നത്‌ ഒരു ഭംഗിയല്ല എന്ന കണ്ടെത്തലാണ്‌ ആധുനിക മേക്കപ്പിന്റെ പ്രധാന മേന്മ. കടകമ്പോളങ്ങളിൽ വിരാചിക്കുന്ന സാധനങ്ങൾ (കോസ്റ്റ്യൂംസ്‌ & കോസ്മിറ്റിക്സ്‌) വിറ്റഴിയാൻ പലതരം പരസ്യങ്ങൾ വരുമെങ്കിലും ഇതെല്ലാം നമുക്ക്‌ ആവശ്യമുള്ളതല്ല. അഥവാ ചിലതെങ്കിലും നാം ഒഴിവാക്കേണ്ടതാണ്‌ എന്ന ബുദ്ധി ഓരോ സാധാരണസ്ത്രീക്കും ഉണ്ടാകണം.


 നിങ്ങൾ സംശയാലുവോ, ക്രുദ്ധയോ, സങ്കടങ്ങൾ ഉള്ളവരോ, അഥവാ പ്രശ്നങ്ങളും പിരിമുറുക്കങ്ങളും നേരിടുന്നവരോ ആണെങ്കിൽ ഒരു മേക്കപ്പിനും നിങ്ങളുടെ മുഖത്തെ പ്രശോഭിക്കാനാവില്ല. അടിസ്ഥാന വികാരവിചാരങ്ങൾ എന്താണോ, അതാണ്‌ നിങ്ങളുടെ മുഖം അതായത്‌ സമയം പ്രകടിപ്പിക്കുക എന്നറിയുക. സാധാരണയായി സ്ത്രീകൾ ഉപയോഗിക്കുന്ന പല സൗന്ദര്യവർദ്ധകങ്ങളും യഥാർത്ഥത്തിൽ സൗന്ദര്യനാശിനികളാണെന്നു കൂടി നിങ്ങൾ തിരിച്ചറിയണം. പല തരം ത്വക്കാണ്‌ നമുക്കുള്ളത്‌.

എല്ലാത്തരം സ്കിന്നിനും യോജിച്ച സ്കിൻ ക്രീമുകൾ ഇല്ലെന്നു തന്നെ പറയാം. പല ക്രീമുകളും സ്കിന്നിന്റെ പൊതുസ്വഭാവത്തിന്‌ അനുസരിച്ച്‌ നിർമ്മിച്ചവയാണ്‌. എന്നാൽ ഓരോരുത്തരുടെ സ്കിന്നും ഓരോ രീതിയിലാണ്‌ ഇത്തരം ഉൽപന്നങ്ങളുമായി പ്രതികരിക്കുന്നത്‌. നാരങ്ങ ചേർത്ത സോപ്പിനേക്കാൾ നല്ലത്‌ തനി മഞ്ഞളാണ്‌ എന്നും നാം അറിയണം.

 കമ്പോളങ്ങളിൽ ഇറങ്ങുന്ന എല്ലാ സൗന്ദര്യ വർധകങ്ങളിലും പ്രകൃത്യുൽപന്നങ്ങൾ ചേർത്തുണ്ടാക്കിയ ഈ വിലപിടിച്ച വസ്തു മുഖത്ത്‌ പുരട്ടുന്നതിനു പകരം ആ പ്രകൃത്യുൽപന്നങ്ങൾ നേരിട്ട്‌ ഉപയോഗിച്ചാൽ ഗുണം കൂടുകയും ചെലവ്‌ കുറയുകയും ചെയ്യും. പൗഡർ, പേയ്സ്റ്റുകൾ, ഫെയ്സ്‌ പേക്കുകൾ, ഷേയ്ഡ്‌ എന്നിവ പല തൊലിയിലും ഗുണത്തിന്‌ പകരം ദോഷമുണ്ടാക്കിയതായും റിപ്പോർട്ടുകളിൽ കാണാം. (എന്നാൽ ചില വൈറ്റമിൻ ഗുളികകളും ചില ജെല്ലുകളും ക്രീമുകളും ചിലർക്ക്‌ ഗുണമുണ്ടാക്കുന്നുണ്ടെന്ന സത്യം വിസ്മരിക്കുന്നുമില്ല.) പക്ഷേ, അത്രയും ചെലവില്ലാതെ, തനി സസ്യജങ്ങൾ കൊണ്ട്‌ നമുക്ക്‌ മുഖകാന്തി വർദ്ധിപ്പിക്കാം.
 എന്നാൽ യഥാർത്ഥ മുഖകാന്തി സന്തുഷ്ടവും പ്രസന്നവും സംതൃപ്തവുമായ ഒരു ജീവിതത്തിന്റെ അഥവാ മനസ്സാന്നിധ്യത്തിന്റെ ലക്ഷണമാണ്‌ 'ങമസല ​‍ൗ​‍ു ​‍്യീ​‍ൗ​‍ൃ ​‍ാശിറ' എന്ന അനുശാസനമാണ്‌ നാം ഓരോരുത്തരും നമ്മോട്‌ നടത്തേണ്ടത്‌. മനസ്സ്‌ മേക്കപ്പ്‌ ചെയ്തെടുക്കേണ്ട സമയമാണിത്‌. മനസ്സ്‌ ഉത്തേജിതവും ഉത്കർഷിതവും അല്ലെങ്കിൽ സൗന്ദര്യവർധകങ്ങൾക്ക്‌ ഒന്നും ചെയ്യാനാകില്ല. നാട്ടിൽ പഴയ ഒരു ചൊല്ലുണ്ട്‌. "കഷ്ടകാലം വരുമ്പോഴാണ്‌ മുഖത്ത്‌ കറുത്തപാടുകൾ വീഴുന്നതെന്ന്‌." ഇത്‌ വെറുമൊരു ചൊല്ലല്ല. തികച്ചും മനഃശ്ശാസ്ത്രമാണ്‌. പക്ഷേ, കഷ്ടകാലം എന്നത്‌ നമുക്ക്‌ കിട്ടുന്ന ഒരു സ്ഥിരം കാലമല്ലെന്നും നമ്മുടെ കഷ്ടനഷ്ടങ്ങളും സങ്കടങ്ങളും നമുക്കുണ്ടാകുന്ന വ്യഥകാലമാണെന്നും അറിയുക. ആധികളും വ്യാധികളും തീർച്ചയായും മുഖം കറുപ്പിക്കുകയും അകാല ജരാനരകൾ മുഖത്ത്‌ വീഴ്ത്തുകയും ചെയ്യും. രക്തഓട്ടം സാധാരണ ഗതിയിൽ ഇത്തരക്കാർക്കുണ്ടാകില്ല.

 അതുകൊണ്ടുതന്നെ രക്തശുദ്ധീകരണവും മനസ്സിന്റെയും ഞരമ്പിന്റെയും പ്രവർത്തനങ്ങളും മന്ദഗതിയിലാവുകയും ചെയ്യും. അങ്ങനെ വരുമ്പോൾ അത്‌ തീർച്ചയായും കോശങ്ങളെ നശിപ്പിക്കുകയും ദ്രവിപ്പിക്കുകയും ചെയ്യും. ഇതാണ്‌ മുഖത്തിന്റെ വാട്ടമായും കറുപ്പായും കഷ്ടകാലമായും നാം കാണുന്നത്‌. അതുകൊണ്ട്‌ പരമാവധി സന്തോഷം കണ്ടെത്താനും സങ്കടങ്ങൾ ഇല്ലാതാക്കാനും നമ്മൾ ശ്രമിക്കുന്നത്‌, മുഖകാന്തിക്കും അനുഗുണമാണ്‌. എങ്ങനെ സങ്കടങ്ങൾ ഇല്ലാതാക്കും? എങ്ങനെ സന്താപത്തിലും സന്തോഷം ഉണ്ടാകും! നമ്മേക്കാൾ മേന്മയേറിയവരെ കാണുക. എല്ലാം വിട്ടുകൊടുക്കുന്നവരും ഒന്നിലും വാശിപിടിക്കാത്തവരുമാണ്‌ മേന്മയുള്ളവർ എന്നറിയണം.

ചിലരുമായി-നമ്മേക്കാൾ സങ്കടങ്ങളും ദുഃഖങ്ങളും കഷ്ടങ്ങളും ഏറിയവരുമായി-നമ്മെ താരതമ്യപ്പെടുത്തുന്നത്‌ നല്ലതാണ്‌. എന്നാൽ മറ്റ്‌ ചിലരുമായി-സുഖഭോഗികളും അമിതമായി പണം ചെലവാക്കി വലിച്ചുവാരി സമ്പാദിക്കുന്നവരും കണ്ടമാനം തിന്നുന്നവരുമൊക്കെയായി നാം നമ്മുടെ നല്ല നിലവാരത്തെ ഒരിക്കലും താരതമ്യം ചെയ്തു താഴ്ത്തരുത്‌. കൂടുതൽ ദുഃഖവും നഷ്ടങ്ങളും ഉള്ളവരുമായി കമ്പയർ ചെയ്യുമ്പോൾ നമ്മുടെ ദുഃഖങ്ങളും കഷ്ടങ്ങളും വളരെ ചെറുതാണെന്നു ബോധ്യമാകും. അതെ, സത്യത്തിൽ നമ്മുടെയീ ദുഃഖങ്ങളും പ്രശ്നങ്ങളും ഒന്നമല്ല, നമുക്ക്‌ ശക്തമായ ഒരു മനസ്സുണ്ടെങ്കിൽ.