Friday, 14 October 2011

ആകാശം



 നാസർ ഇബ്രാഹിം

1. ആകാശം
തലക്ക്‌ മീതെ
ആകാശം നഷ്ടപ്പെട്ടവർക്ക്‌
ഒരു തലവട്ടമെങ്കിലും
അത്‌ തിരികെനൽകാൻ
ഇറങ്ങിപുറപ്പെട്ടതാണ്‌
പിറ്റേന്ന്‌
ഉടലിന്‌ മുകളിൽ
ശിരസില്ലാതെയാണ്‌
ഉറക്കമുണരേണ്ടിവന്നത്‌.
2. തിളക്കം
നക്ഷത്രങ്ങളെ
പ്രണയിക്കുന്നത്‌ കൊണ്ടാവാം
അവളുടെ കണ്ണുകളും
നക്ഷത്രംപ്പോലെ തിളങ്ങുന്നത്‌
3. കടൽ
വലകണ്ണികളിൽ
ഒതുങ്ങാത്ത
കടൽ
എന്നും
മുക്കുവനെ
കൊതിപ്പിക്കുന്നു.