എം. തോമസ് മാത്യു
മുഖ്യ നാളികേര വികസന ഓഫീസർ,
നാളികേര വികസന ബോർഡ്, കൊച്ചി-11
നൈസർഗ്ഗിക ഗുണമേന്മയുള്ള കുറിയയിനത്തിലും നെടിയയിനത്തിലുംപെട്ട തെങ്ങുകൾ സംരക്ഷിക്കുന്ന തിനും അവയിൽ നിന്ന് വിത്തുതേങ്ങകൾ ശേഖരിച്ച് വൻതോതിൽ ഗുണമേന്മയുള്ള തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്നതിനുമായി നാളികേരവികസന ബോർഡ് വർഗ്ഗമേന്മയുള്ള തെങ്ങുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു ബൃഹത് പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്. കുറിയയിനം തെങ്ങുകളുടെ എണ്ണം വർദ്ധിപ്പിച്ച് കൃഷിയിടങ്ങളിൽ തന്നെ സങ്കരണ പ്രവർത്തനങ്ങൾ നടത്തി അത്യുത്പാദന ശേഷിയുള്ള സങ്കരയിനങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിനും ഗുണമേന്മയുള്ള തെങ്ങിൻതൈകളുടെ ഉത്പാദനം കർഷക പങ്കാളിത്തത്തോടെ ഊർജ്ജിതപ്പെടുത്തു ന്നതിനുമായി കർഷകരുടെ തോട്ടങ്ങളിലുള്ള നെടിയ യിനത്തിലും കുറിയയിനത്തിലും പെട്ട വർഗ്ഗമേന്മയുള്ള മാതൃവൃക്ഷങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
വ്യത്യസ്ത വർഗ്ഗഗുണങ്ങളുള്ളതിനാൽ തെങ്ങിന്റെ എല്ലാത്തരം ഗുണങ്ങളും ഒരേ പോലെ സന്തതി പരമ്പരകളിലേക്ക് പകർന്നു വരണമെന്നില്ല, പ്രത്യേകിച്ച് നെടിയയിനങ്ങളിൽ. അതുകൊണ്ടുതന്നെ മാതൃവൃക്ഷ ത്തിന്റെ തെരഞ്ഞെടുപ്പിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
മികച്ച മാതൃവൃക്ഷങ്ങളെ തെരഞ്ഞെടുക്കുമ്പോൾ താഴെപ്പറയുന്ന സ്വഭാവഗുണങ്ങൾ തെങ്ങുകൾ ക്കുണ്ടായിരിക്കണം.
നെടിയയിനം
1. കുറഞ്ഞത് 25 വർഷമെങ്കിലും പ്രായമുണ്ടായിരിക്കണം.
2. എല്ലാക്കൊല്ലവും മുടക്കം കൂടാതെ കായ്ക്കുന്ന തെങ്ങുകൾ മാത്രമേ മാതൃവൃക്ഷമായി തിരഞ്ഞെടുക്കാവൂ.

4. കുറഞ്ഞത് 30 വിടർന്ന ഓലകളെങ്കിലും ഉള്ള തെങ്ങായിരിക്കണം. ഓലകളുടെ മടൽ കുറിയതും ചുവട് ഭാഗം വീതികൂടിയതും തായ്ത്തടിയിൽ ബലമായി ഉറപ്പിക്കപ്പെട്ടതും ആയിരിക്കണം. തെങ്ങിന്റെ മണ്ടയിലെ ഏറ്റവും താഴെയുള്ള ഓലകളുടെ വിന്യാസം ഓലമടലുകൾ വിടർന്നു വികസിക്കുന്ന തേങ്ങക്കുലകൾക്ക് താങ്ങ് നൽകുന്ന വിധത്തിലായിരിക്കണം.
5. മണ്ടയിൽ ഏറ്റവും കുറഞ്ഞത് 12 കുലകളെങ്കിലും, (വെള്ളയ്ക്ക മുതൽ വിളഞ്ഞ തേങ്ങവരെയുള്ളവ) ഉണ്ടായിരിക്കണം.
6. നല്ല ബലമുള്ള ഒടിയാത്ത പൂങ്കുലത്തണ്ട് ഉണ്ടായിരി ക്കണം.
7. പൊതിക്കാത്ത തേങ്ങയ്ക്ക് തൊണ്ട് നന്നായി ഉണങ്ങിക്കഴിയുമ്പോൾ 1200 ഗ്രാം തൂക്കമുണ്ടായിരിക്കണം. നീണ്ടുരുണ്ട തേങ്ങയായിരുന്നാൽ കൂടുതൽ നന്ന്. പൊതിച്ച തേങ്ങയ്ക്ക് 570 ഗ്രാം തൂക്കമുണ്ടായിരിക്കണം. തേങ്ങയുടെ കാമ്പിന് നല്ല കനമുണ്ടായിരിക്കണം.
8. കാറ്റുവിഴ്ച രോഗബാധിത മേഖലകളിലെ രോഗപ്രതിരോധശേഷി പ്രകടിപ്പിക്കുന്ന ആരോഗ്യമുള്ള തെങ്ങുകളിൽ നിന്നും വിത്തുതേങ്ങ ശേഖരിക്കാവുന്നതാണ്. ഇത്തരം തെങ്ങുകൾക്ക് 25 വർഷമെങ്കിലും പ്രായ മുണ്ടായിരിക്കണം.
9. ഒറ്റപ്പെട്ടു നിൽക്കുന്ന തെങ്ങുകളോ അനുകൂല സാഹചര്യങ്ങളിൽ വളരുന്ന ഒരുകൂട്ടം തെങ്ങുകളോ തിരഞ്ഞെടുക്കാവുന്നതാണ്. പക്ഷേ, വർഷത്തിൽ 100 തേങ്ങയിൽ കൂടുതൽ വിളവ് തരുന്ന തെങ്ങായിരിക്കണം.
10. വൈരൂപ്യമുള്ളതോ പേട് തേങ്ങകായ്ക്കുന്നതോ ആയ തെങ്ങുകൾ ആവരുത്ത്.
കുറിയയിനം
1. കുറഞ്ഞത് 10 വർഷമെങ്കിലും പ്രായമുണ്ടായിരി ക്കണം. 2.ആണ്ടിൽ കുറഞ്ഞത് 100 തേങ്ങയെങ്കിലും ലഭിക്കുന്നവയായിരിക്കണം.
3. കുറഞ്ഞത് 30 ഓലകളുണ്ടായിരിക്കണം, കൂടാതെ ഓലമടലുകൾ കുറുകിയതും തടിയോട് ബലമായി ചേർന്നിരിക്കുന്നതു മായിരിക്കണം.
4. കുറഞ്ഞത് 8 പൂങ്കുലകളെങ്കിലുമുണ്ടായിരിക്
5. തെങ്ങുകൾ നല്ല ആരോഗ്യമുള്ളതും രോഗകീടവിമുക്ത വുമായിരിക്കണം.
5. തൊണ്ടോടുകൂടി ഉണങ്ങിയ തേങ്ങായ്ക്ക് 1 കി.ഗ്രാമും പൊതിച്ച തേങ്ങയ്ക്ക് 450-500 ഗ്രാം തൂക്കവും ഉണ്ടായിരിക്കണം.
6. ഇടത്തരം വലിപ്പമുള്ള തേങ്ങകൾ തിരഞ്ഞെടുക്കുക. തീരെ ചെറിയ തേങ്ങയുള്ളവ ഒഴിവാക്കുക.
7. കരിക്കിൻ വെള്ളത്തിന്റെ അളവ് ചുരുങ്ങിയത്:
ചാവക്കാട് കുറിയ പച്ച - 200 മി.ലി.
ചാവക്കാട് കുറിയ ഓറഞ്ച് - 350 മി.ലി.
മലയൻ കുറിയ ഓറഞ്ച് - 300 മി.ലി. എങ്കിലും ഉണ്ടാവണം
മേൽ സൂചിപ്പിച്ച വർഗ്ഗമേന്മയുള്ള മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുന്നതിൽ താൽപര്യമുള്ള കർഷകർ ഇപ്രകാരമുള്ള മാതൃവൃക്ഷത്തിന്റെ വിശദവിവരങ്ങളും കർഷകരുടെ അഡ്രസ്സും സഹിതം ബോർഡിലേക്ക് അപേക്ഷിക്കേണ്ടതാണ്. അത്തരത്തിലുള്ള മാതൃവൃക്ഷങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന വിത്തുതേങ്ങകൾക്ക് വിപണിവിലയേക്കാൾ 30 ശതമാനം അധികം വില നൽകുന്നതാണ്.
ഇത്തരം മാതൃവൃക്ഷങ്ങളുടെ വിവരശേഖരം കൊണ്ടുദ്ദേശിക്കുന്നത് ഭാവിയിൽ കർഷകരുടെ പങ്കാളിത്തത്തോടെ ഗുണമേന്മയുള്ള തൈകളും കൃത്രിമ പരാഗണം വഴി സങ്കരയിനം തെങ്ങിൻ തൈകളും ഉത്പാദിപ്പിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കുകയെന്നതാണ്. കൂടാതെ നാളികേര വികസന ബോർഡും ഇപ്രകാരം തെരഞ്ഞെടുത്ത കുറിയ ഇനം മാതൃവൃക്ഷങ്ങളിൽ നിന്നുള്ള വിത്തുതേങ്ങയ്ക്ക് കൂടുതൽ വില നൽകി ശേഖരിക്കുകയും ചെയ്യും.
വിശദവിവരങ്ങൾക്ക് ശ്രീ. തോമസ് മാത്യു, മുഖ്യ നാളികേര വികസന ഓഫീസർ (മൊബെയിൽ: 9447175999) / ഡോ. ടി.ഐ. മാത്യുക്കുട്ടി, ഡെപ്യൂട്ടി ഡയറക്ടർ (മൊബെയിൽ: 9497758363), നാളികേര വികസന ബോർഡ്, കേരഭവൻ, കൊച്ചി-11 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇമെയിൽ:
cdbkochi@gmail.com ഫോൺ: 0484-2375999/2377266.