Sunday, 14 August 2011

പ്രഹേളിക


 
വിൽസൺ ജോസഫ്‌


പ്രവാഹത്തെ പാത്രത്തിലയ്ക്കാൻ
പ്രതിഭയുടെ പരിധിയളക്കാൻ
പ്രണയത്തെ പെണ്ണിലൊതുക്കാൻ
പ്രകൃതിയെ പട്ടിൽ രചിക്കാൻ
പ്രാണനെ പ്രതിമയിലടയ്ക്കാൻ...
പക്ഷിതൻ പാതപകർത്താൻ
പഥികന്റെ പ്രയാണമെടുക്കാൻ
പ്രളയത്തിൻ പഴുതടയ്ക്കാൻ
പകലിനെ പുകയിൽ മറയ്ക്കാൻ...
പ്രപഞ്ചത്തെ പട്ടടയിലെരിക്കാൻ
പരേതന്റെ പെരുമപരത്താൻ
പലവുരു പരിശ്രമിച്ച്‌
പരാജിതനൊരു പ്രഹേളികയായി.