Sunday, 14 August 2011

നാലുവരിപ്പാത




പ്രദീപ് രാമനാട്ടുകര

ഇടവഴി
തല കുനിച്ചു
നാണം വരച്ചതും
മുള്ളുവേലി കൊണ്ട്
കെട്ടിപിടിച്ചതും
 
ചേരയും പഴുതാരയും
ഇക്കിളി പെടുത്തിയതും
 
തവള
കരഞ്ഞു ചിരിച്ചതും
 
ഓന്ത്
ചൂളമിട്ടു ചുവന്നതും
 
ഉറുമ്പുകള്
കടിച്ചു കടിച്ചു
തളര്ന്നതുമറിയാതെ
 
ജെ സി ബി
ഉരുണ്ടു പോയപ്പോള്
 
നാലുവരിയില്
ടാറിട്ട പാത