തലയിരിക്കുമ്പോൾ ആടരുതെന്ന കൽപന വാലു ശിരസ്സാ വഹിച്ചു അതുകൊണ്ട് തല തറയിലുരുണ്ടപ്പോൾ വാലു കാലുകൾക്കിടയിൽ മുഖമൊളിപ്പിച്ചു തലയുടെയലമുറ കേട്ടു വാലു വായപൊത്തിച്ചിരിച്ചു തലയുടെ ഒരു വിധി! ഒടുവിൽ തല നിശ്ചലമായപ്പോൾ വാലിനുമനക്കം നിലച്ചു വിധിയെ പഴിക്കാൻ പോലും വാലിനു സമയം കിട്ടിയില്ല.