Tuesday, 13 September 2011

നിർവചനം






 ശ്രീധരൻ എൻ ബല്ല


കണ്ണ്‌ നിന്റേതെങ്കിലും
കാഴ്ച എന്റേത്‌.
കാത്‌ നിന്റേതെങ്കിലും
കേൾവി എന്റേത്‌.
നാസിക നിന്റേതെങ്കിലും
ഗന്ധമന്റേത്‌.
രസന നിന്റേതെങ്കിലും
രുചിയെന്റേത്‌.
ത്വക്ക്‌ നിന്റേതെങ്കിലും
സ്പർശമന്റേത്‌.
അതിനാൽ
ഞാനും നീയുമെന്ന ദ്വൈതം
ഞാൻ മാത്രമെന്ന
അദ്വൈതമാകും.