Friday, 8 July 2011
നമ്മുടെ ആത്മാർത്ഥത പ്രധാനം -
മലയാളികളായ നമ്മുടെ ജീവിതത്തിൽ ഈ ഭാഷയ്ക്കുള്ള പങ്ക് തിരിച്ചറിയപ്പെടണം. നമ്മുടെ ചിന്തയുടെയും പ്രവൃത്തിയുടെയും സ്വപ്നത്തിന്റെയും തലങ്ങളിൽ ഈ ഭാഷയുടെ പങ്ക് പ്രധാനമാണ്. ഇവിടെ ജനിച്ചവർക്ക് കിട്ടിയ ഭാഷയാണിത്. അതിന്മേലാണ് നാം ജീവിച്ചു തുടങ്ങിയത്. അതിനോടുള്ള നമ്മുടെ ആത്മാർത്ഥതയാണ് പ്രധാനം.
ജീവിതാനുഭവങ്ങളോടുള്ള ആത്മാർത്ഥതയിലും ഈ ഭാഷ വലിയ ശക്തിതരേണ്ടതാണ്. മലയാളം നമ്മുടെ പ്രകൃതിയാണ്. ഇത് നശിക്കാതിരിക്കണമെങ്കിൽ, നമ്മുടെ തോട്ടം നാം തന്നെ വളർത്തുക എന്നേ പറയാനോക്കൂ. നാം സ്വയം ചെയ്യേണ്ട കർമ്മമാണത്.
മലയാളം പഠിപ്പിക്കുകയും പഠിക്കുകയും വേണം. എട്ട് വയസ്സുവരെയെങ്കിലും മലയാളം മാത്രം പഠിപ്പിക്കുക. പിന്നീട് ഇംഗ്ലീഷ് ആകാം. ഇംഗ്ലീഷില്ലാതെ ഇനി ജീവിതം സാധ്യമല്ലെന്നും ഓർക്കണം.
ക്ലാസിക്കൽ പദവി കിട്ടിയാൽ നമ്മുടെ ഭാഷയ്ക്ക് വൻ ധനസഹായം കിട്ടുമായിരിക്കാം. പക്ഷേ അതുകൊണ്ട് മാത്രം ഭാഷ രക്ഷപ്പെടുകയില്ല
Labels:
o v usha