Showing posts with label s sujathan. Show all posts
Showing posts with label s sujathan. Show all posts

Friday, 13 January 2012

മനസ്സ്


പരിഭാഷ: എസ് സുജാതൻ

വിശ്രമമില്ലായ്മ/ശ്രീ ശ്രീ രവിശങ്കർ

വിശ്രമമില്ലായ്മയെക്കുറിച്ചും അതിന്റെ പ്രതിവിധിയെക്കുറിച്ചും
നമുക്കൊന്നു പരിശോധിക്കാം.  അഞ്ചുതരം വിശ്രമമില്ലായ്മയാണുള്ളത്‌.
ആദ്യത്തേത്‌ നിങ്ങൾ ഏതു സ്ഥലത്ത്‌ വർത്തിക്കുന്നു എന്നതിനെ
ആശ്രയിച്ചാണ്‌.  ആ സ്ഥലത്തുനിന്ന്‌ നിങ്ങൾ മാറുമ്പോൾ, ഒരു വീഥിയിൽ
നിന്നോ, അല്ലെങ്കിൽ ഒരു വീട്ടിൽനിന്നോ മാറുമ്പോൾ നിങ്ങൾക്ക്‌ പെട്ടെന്ന്‌
ആശ്വാസം ലഭിക്കുന്നതായി അനുഭവപ്പെട്ടേക്കാം.  ജപിക്കുമ്പോഴോ, പാടുമ്പോഴോ,
കുട്ടികൾ കളിക്കുന്നതും ചിരിക്കുന്നതും കാണുമ്പോഴോ, നിങ്ങൾക്ക്‌ ഒരു
നിശ്ചിത അന്തരീക്ഷത്തിലെ വിശ്രാന്തി അനുഭവിച്ച്‌ അറിയാനാകും. 





ശ്രീ ശ്രീ രവിശങ്കർ
 നിങ്ങൾ മന്ത്രം ചൊല്ലുമ്പോഴും പാടുമ്പോഴും ആ സ്ഥലത്തെ സ്പന്ദനം മാറുന്നു.
രണ്ടാമത്തെ വിശ്രമമില്ലായ്മ ശരീരത്തിന്റേതാണ്‌.  ശരിയല്ലാത്ത ആഹാരം,
വാതത്തെ കോപിപ്പിക്കുന്ന ആഹാര സാധനങ്ങൾ, തെറ്റായ സമയങ്ങളിലുള്ള ഭക്ഷണം,
വ്യായാമമില്ലായ്മ, കഠിനമായ പ്രയത്നം തുടങ്ങിയവയെല്ലം ശരീരത്തിന്റെ
വിശ്രമമില്ലായ്മയിലേക്കു നയിക്കുന്നു.  ഇതിനുള്ള പരിഹാരം, വ്യായാമം,
അധികരിക്കാത്ത അദ്ധ്വാന ശീലം, ഒന്നോ രണ്ടോ ദിവസമെങ്കിലും പഴച്ചാറും
സസ്യാഹാരവും ശീലിക്കൽ തുടങ്ങിയവയാണ്‌.



 
മൂന്നാമത്തേത്‌ മാനസിക വിശ്രമമില്ലായ്മയാണ്‌.  ഇതിനു കാരണം
ആഗ്രഹങ്ങളാണ്‌, പ്രബലമായ ചിന്തകളാണ്‌, ഇഷ്ടങ്ങളും അനിഷ്ടങ്ങളുമാണ്‌.
അറിവുമാത്രംമതി ഈ വിശ്രമമില്ലായ്മ ഭേദമാക്കാൻ.  ജീവിതത്തെ വിശാലമായ
കാഴ്ചപ്പാടിലൂടെ കാണുക.  സ്വന്തം ഉണ്മയെക്കുറിച്ചുള്ള ജ്ഞാനം.  ചുറ്റും
കാണുന്നതെല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന ബോധം.  നിങ്ങൾ എന്തൊക്കെ
നേടിയാലും എന്തു വിശേഷം?  എല്ലാം നേടിക്കഴിഞ്ഞശേഷം നിങ്ങൾ മരിക്കുകയല്ലേ?
 നിങ്ങളുടെ മരണത്തെക്കുറിച്ചുള്ള അറിവ്‌. അല്ലെങ്കിൽ നിങ്ങളുടെ
ജീവിതത്തെക്കുറിച്ചുള്ള അറിവ്‌. സ്വന്തം ഉണ്മയിലുള്ള വിശ്വാസം അഥവാ
ആത്മവിശ്വാസം. ദിവ്യതയിലുള്ള വിശ്വാസം തുടങ്ങിയവയെല്ലാം നിങ്ങളുടെ മാനസിക
വിശ്രമമില്ലായ്മയെ ശമിപ്പിച്ച്‌ നിങ്ങളെ ശാന്തമാക്കുന്നു.



 
വൈകാരിക വിശ്രമമില്ലായ്മയാണ്‌ നാലാമത്തേത്‌.  അറിവിന്റെ എത്ര അളവും ഇവിടെ
നിങ്ങളെ സഹായിക്കില്ല.  എന്നാൽ സുദർശന ക്രിയ നിങ്ങളെ സഹായിക്കും; എല്ലാ
വൈകാരിക വിശ്രമമില്ലായ്മയും അപ്രത്യക്ഷമാകും.  അതുപോലെ ഗുരുവിന്റെ
സാമീപ്യം, ജ്ഞാനികളുടെ സാമീപ്യം, പുണ്യാത്മാക്കളുടെ സാമീപ്യം ഇവയെല്ലാം
നിങ്ങളുടെ വൈകാരിക വിശ്രമമില്ലായ്മയെ ശമിപ്പിക്കുന്നു.



 
അഞ്ചാമത്തെ വിശ്രമമില്ലായ്മ വളരെ അപൂർവ്വമാണ്‌.  ആത്മാവിന്റെ
സ്വാസ്ഥ്യമില്ലായ്മയാണത്‌.  ഓരോന്നും ശൂന്യവും നിരർത്ഥകമായും തോന്നുമ്പോൾ
അറിയുക, നിങ്ങൾ വളരെ ഭാഗ്യവാനാണെന്ന്‌.  ഇതിനെ അതിവർത്തിക്കുവാൻ നിങ്ങൾ
ശ്രമിക്കേണ്ടതില്ല.  ഇതിനെ ആലിംഗനം ചെയ്യുക! ആത്മാവിന്റെ ഈ
സ്വാസ്ഥ്യമില്ലായ്മ മാത്രം മതി നിങ്ങളെ ഉണ്മയിലേക്കും പ്രാർത്ഥനയിലേക്കും
കൊണ്ടുവരാൻ.  ഇത്‌ നിങ്ങൾക്ക്‌ പൂർണ്ണത കൈവരുത്തുന്നു.  സിദ്ധികളും
അത്ഭുതങ്ങളും നിങ്ങളുടെ ജീവിതത്തിൽകൊണ്ടുവരുന്നു.  





ഇത്‌ വളരെ അമുല്യമാണ്‌.  ദിവ്യതയോടുള്ള നിങ്ങളുടെ അതിയായ വാഞ്ഛയാണിത്‌.  ഒരു
ജ്ഞാനിയുമായുള്ള സമ്പർക്കം ഈ വിശ്രമമില്ലായ്മയ്ക്കു സാന്ത്വനമാകും.
ആകാശത്തിലെവിടെയെങ്കിലുമുള്ള ദിവ്യതയ്ക്കുവേണ്ടി നിങ്ങൾ നോക്കരുത്‌.
എന്നാൽ ഓരോ ജോടി കണ്ണുകളിലും നിങ്ങൾ ഈശ്വരനെ കാണുക.  പർവ്വതങ്ങളിൽ,
വൃക്ഷങ്ങളിൽ, മൃഗങ്ങളിൽ, ജലത്തിൽ എല്ലാം ഈശ്വരനെ ദർശിക്കുക.  എത്ര
സുന്ദരമാണത്‌!  നിങ്ങളുടെ ഉണ്മയിൽ ഈശ്വരനെ ദർശിച്ചാൽ മാത്രമെ നിങ്ങൾക്ക്‌
അതിന്‌ കഴിയുകയുള്ളൂ.  ഈശ്വരന്മാർക്കു മാത്രമെ ഈശ്വരന്മാരെ പൂജിക്കാൻ
കഴിയുകയുള്ളൂ.



 
ജാഗ്രത എത്ര ഉയരത്തിലാകുന്നുവോ അത്രയും നിങ്ങൾ യാഥാർത്ഥ്യത്തോട്‌
അടുത്തുവരുന്നു.  അതിലൂടെ നിങ്ങളുടെ പ്രാണൻ വർദ്ധിപ്പിക്കാൻ കഴിയുന്നു.
താഴെപ്പറയുന്ന കാര്യങ്ങളിലൂടെ ഇത്‌ ചെയ്യാൻ സാധിക്കുന്നു.
1.      ഉപവാസം, നിർമ്മലമായ ആഹാരം.
2.      പ്രാണായാമം, സുദർശനക്രിയ, ധ്യാനം.
3.      മൗനം.
4.      തണുത്ത ജലത്തിലെ കുളി.
5.      കൂടുതൽ ഉറങ്ങുന്നത്‌ അനുവദിക്കാതിരിക്കൽ.
6.      അത്യുന്നതമായ വികാരങ്ങളിൽനിന്നുള്ള മോചനം.
7.      ഗുരുവിന്റെ സാമീപ്യം.
8.      ജപവും പാട്ടും.
9.      കർത്തൃത്വബോധമില്ലാതെയുള്ള കൊടുക്കലും സേവയും.

 
       ഈ പറഞ്ഞതെല്ലാം ഒരുമിച്ച്‌ ചേർന്നതാണ്‌ യജ്ഞം.  നിങ്ങൾ ഈ പ്രപഞ്ചം
മുഴുവൻ വന്ദിക്കുമ്പോൾ പ്രപഞ്ചവുമായി നിങ്ങൾ രമ്യതയിലാകുന്നു.  അപ്പോൾ ഈ
പ്രപഞ്ചത്തിലുള്ളതൊന്നും നിങ്ങൾക്ക്‌ നിരസിക്കുവാനോ പരിത്യജിക്കുവാനോ
കഴിയില്ല.  നിങ്ങളുടെ എല്ലാ ബന്ധങ്ങളുമായി ഈ ആദരവ്‌ നിലനിർത്താൻ
കഴിയുന്നുവേങ്കിൽ നിങ്ങളുടെ സ്വന്തം ബോധം തന്നെ അത്രകണ്ട്‌
വികസിക്കുകയായി.  അപ്പോൾ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങൾ പോലും വളരെ
വ്യക്തവും വലുതുമായി കാണുന്നു.  എല്ലാ ബന്ധങ്ങളിലും ഈ ആദരവ്‌ നിങ്ങൾ
കാണുന്നു.  അത്‌ ബന്ധങ്ങളെ സുരക്ഷിതമാക്കുന്നു.  ജീവിതത്തിന്റെ ഓരോ നിമിഷത്തിലും  ആദരവ്‌ വർദ്ധിപ്പിക്കുന്ന ഈ കൗശലം നിങ്ങൾക്കുണ്ടാകണം.


Wednesday, 14 December 2011

മനസ്സ്


വിവ: എസ്‌. സുജാതൻ

ഈ നിമിഷത്തിന്റെ ധന്യത
ശ്രീ.ശ്രീ.രവിശങ്കർ


മനസ്സിന്റെ ആഴത്തിലേക്കു വരികയാണ്‌ പ്രധാന ലക്ഷ്യം.  അത്‌ നിങ്ങളുടെ
ധർമ്മം കണ്ടെത്തുകയാണ്‌.  ഈ നിമിഷത്തെ പൂർണ്ണമായും അറിഞ്ഞുകൊണ്ട്‌,
എനിക്കുവേണ്ടി ഈ നിമിഷം സമ്മാനിച്ചിരിക്കുന്നത്‌ എന്താണെന്നും അത്‌ ഞാൻ
എത്രമാത്രം സ്വീകരിക്കുന്നുവേന്നതുമാണ്‌ ധർമ്മം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.  വളരെ ആഴത്തിൽ ഈ നിമിഷത്തെ സ്വീകരിക്കുന്ന അറിവാണത്‌.

അങ്ങനെ ഓരോ നിമിഷവും ഈ നിമിഷമായി അതിന്റെ പൂർണ്ണതയോടെ
അറിയുന്നതാണ്‌ ധർമ്മം.  ഇത്‌ എപ്പോൾ നിങ്ങളിൽ സംഭവിക്കുന്നുവോ, അഥവാ, ഈ
കാര്യത്തിൽ എത്രത്തോളം നിങ്ങൾ വിജയിക്കുന്നുവോ, അത്രയും നിങ്ങൾ
വിഷമപ്രശ്നങ്ങളിൽ നിന്നും മുക്തമാകും.  എല്ലാ പ്രശ്നങ്ങളും നമ്മുടെ
മനസ്സിലാണ്‌ ഉൽപത്തിയാകുന്നത്‌;  എല്ലാ നിഷേധ കാര്യങ്ങളും ജനിക്കുന്നത്‌
മനസ്സിലാണ്‌.

നോക്കൂ, ഈ ലോകം ചീത്തയല്ല; ലോകം വളരെ സുന്ദരമാണ്‌!  നമ്മുടെ മനസ്സ്‌
(അകംലോകം) ദ്വേഷമാകുമ്പോഴാണ്‌ ഈ ലോകം (പുറംലോകം) മോശമായി നാം
അനുഭവിക്കേണ്ടിവരിക.  ലോകത്തെ സുന്ദരമാക്കാനും മോശമാക്കാനും നമുക്കുതന്നെ
കഴിയും.  അതിനാൽ നിങ്ങൾ നിങ്ങളുടെ ധർമ്മത്തിലാണെങ്കിൽ, നിങ്ങളുടെ
പ്രകൃതിയിലാണെങ്കിൽ ലോകത്തെ കുറ്റപ്പെടുത്താൻ നിങ്ങൾക്കു കഴിയില്ല.
ദൈവികതയെ ആക്ഷേപിക്കാൻ നിങ്ങൾക്കാവില്ല.

മനുഷ്യമനസ്സിന്റെ പ്രയാസമെന്തെന്നാൽ, അത്‌ വിശ്വമനസ്സിന്റെ ഭാഗമായി
അനുഭവപ്പെടാനും ഈശ്വരചൈതന്യത്തിന്റെ അംശമായി അറിയാനും കഴിയാത്തത്താണ്‌.
ഈശ്വരനിൽനിന്നും അകലം അനുഭവിക്കുകയാണ്‌ ഈ മനസ്സ്‌.
എന്നിട്ട്‌ ലോകത്ത വെറുതെ പഴിചാരുകയും ചെയ്യുന്നു.

 ഈ അകലം അനുഭവിക്കലും, മാറിനിന്ന്‌ പഴിചാരലുമൊക്കെ മനസ്സിൽ മനസ്സുതന്നെ സൃഷ്ടിക്കുകയാണ്‌.  അതിനാൽ ലോകവുമായി സ്വാസ്ഥ്യം നാം അനുഭവിക്കുന്നില്ല.  ധർമ്മം എന്നാൽ നിങ്ങൾ നിങ്ങളിലേക്ക്‌ കേന്ദ്രീകൃതമാകുകയും ഒപ്പം ലോകവുമായി സ്വാസ്ഥ്യം അനുഭവിക്കലുമാണ്‌.

അപ്പോൾ ലോകത്തിനുവേണ്ടി പലതും സംഭാവന ചെയ്യാൻ നിങ്ങൾക്കു കഴിയും.
അങ്ങനെ, ഈശ്വരനുമായി നിങ്ങൾ നിർവൃതിയിലെത്തുകയും ഈശ്വരന്റെ അവിഭാജ്യ
ഭാഗമായി അനുഭവപ്പെടുകയും ചെയ്യുന്നു.  അതാണ്‌ ശരിയായ ധർമ്മം!

Tuesday, 15 November 2011

മൌനത്തിലെ നാദവുമായി ഗൌതമബുദ്ധന്/‍ശ്രീ.ശ്രീ. രവിശങ്കർ



‍വിവ: എസ്‌. സുജാതന്‍
 മേയ്മാസത്തിലെ ഒരു പൌര്‍ണ്ണമി ദിനത്തില്‍ ശ്രീബുദ്ധന്‌ ബോധോദയം സംഭവിക്കുമ്പോള്‍ അദ്ദേഹം ഒരാഴ്ച മുഴുവന്‍ മൌനത്തിലായിരുന്നു. ഒരു വാക്കുപോലും അദ്ദേഹം ഉച്ചരിച്ചിരുന്നില്ല. സ്വര്‍ഗ്ഗത്തിലുള്ള എല്ലാ മാലാഖമാരും അപ്പോള്‍ അത്ഭുതസ്തബ്ധരായിരുന്നുവെന്ന്‌ പുരാണം പറയുന്നു. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമായിരിക്കും ബുദ്ധനെപ്പോലെ ഒരാള്‍ക്ക്‌ ബോധോദയം സിദ്ധിക്കുന്നതെന്ന്‌ അവര്‍ക്കറിയാമായിരുന്നു. ഇപ്പോള്‍ ബുദ്ധന്‍ മൌനത്തിലാണ്‌!എന്തെങ്കിലും ഒന്നു മിണ്ടാന്‍ മാലാഖമാര്‍ അദ്ദേഹത്തോട്‌ അഭ്യര്‍ത്ഥിച്ചു. ബുദ്ധന്‍ പറഞ്ഞു: അറിവുള്ളവര്‍ക്ക്‌ ഞാന്‍ ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം മനസ്സിലാകും. എന്നാല്‍ അറിവില്ലാത്തവര്‍ക്ക്‌ ഞാന്‍ എന്തു പറഞ്ഞാലും അവര്‍ക്ക്‌ മനസ്സിലാവുകയില്ല. ഒരു അന്ധനോട്‌ പ്രകാശത്തിണ്റ്റെ വര്‍ണ്ണനംകൊണ്ട്‌ ഒരു പ്രയോജനവുമില്ല. ജീവന്റെ അമൃതം ആസ്വദിക്കാത്തവരോട്‌ ഒന്നും സംസാരിച്ചിട്ട്‌ കാര്യവുമില്ല. അതുകൊണ്ടാണ്‌ ഞാന്‍ മൌനത്തിലിരിക്കുന്നത്‌.

വളരെയേറെ അടുപ്പവും ദൃഢബന്ധവുമുള്ളവരോട്‌ എങ്ങനെയാണ്‌ നിങ്ങള്‍ക്ക്‌ പലതും വാക്കുകള്‍കൊണ്ട്‌ പകര്‍ന്നു കൊടുക്കുവാന്‍ കഴിയുന്നത്‌? സത്യം തുടങ്ങുന്നിടത്ത്‌ വാക്കുകള്‍ അവസാനിക്കുന്നുവെന്നാണ്‌ പല വേദങ്ങളും പ്രസ്താവിക്കുന്നത്‌. മാലാഖമാര്‍ പറഞ്ഞു: അങ്ങ്‌ പറയുന്നത്‌ ശരിതന്നെയാണ്‌. പക്ഷേ, അറിവിണ്റ്റേയും അജ്ഞതയുടേയും അതിര്‍വരമ്പില്‍ നില്‍ക്കുന്നവരെ പരിഗണിച്ചു കൂടെ? അവര്‍ പൂര്‍ണ്ണമായും ബോധോദയത്തിലുമല്ല, എന്നാല്‍ തികച്ചും അജ്ഞാനികളുമല്ല. അവര്‍ക്കുവേണ്ടി ഏതാനും വാക്കുകള്‍ പറഞ്ഞാല്‍ അതവര്‍ക്കൊരു പ്രചോദനമാകും. അവരുടെ നേര്‍ക്കുള്ള അങ്ങയുടെ ഓരോ വാക്കും അങ്ങ്‌ ഉദ്ദേശിക്കുന്ന ആ മൌനം സൃഷ്ടിക്കുകയും ചെയ്യുന്നു. വാക്കുകളുടെ ഉദ്ദേശ്യം മൌനം സൃഷ്ടിക്കലായിരിക്കണം. വാക്കുകള്‍ കൂടുതല്‍ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ ആ വാക്കുകള്‍ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുന്നില്ല. ബുദ്ധണ്റ്റെ വാക്കുകള്‍ തീര്‍ച്ചയായും മൌനത്തെ സൃഷ്ടിക്കുന്നു.

എന്തെന്നാല്‍ ബുദ്ധന്‍ മൌനത്തിണ്റ്റെ വെളിപ്പെടലാണ്‌. മൌനം ജീവണ്റ്റെ ഉത്ഭവമാകുന്നു. മൌനം അസുഖങ്ങളെ ഭേദമാക്കുന്നു. ആളുകള്‍ ദേഷ്യത്തിലാകുമ്പോള്‍ അവര്‍ മൌനം പാലിക്കുന്നു: ആദ്യം ആക്രോശിക്കുന്നു; പിന്നെ മൌനത്തിലേക്ക്‌ മടങ്ങുന്നു. ഒരാള്‍ ദു:ഖത്തിലാണെങ്കില്‍ അയാള്‍ തനിച്ചിരിക്കാനാഗ്രഹിക്കുകയും മൌനത്തിലേക്കു പിന്‍വാങ്ങുകയും ചെയ്യുന്നു. അതുപോലെ ലജ്ജയിലേക്കു വീഴുമ്പോഴും ഒരാള്‍ മൌനത്തിനെ ശരണം പ്രാപിക്കുകയാണ്‌. വളരെ വിവേകിയായ ഒരാളുടെ കൂടെ മൌനവുമുണ്ടായിരിക്കും. 
ക്രിസ്തുവിനോട്‌, നീ ദൈവ പുത്രനാണോ? എന്നാണ്‌ ചോദിച്ചത്‌. ആ ചോദ്യത്തിനുമുന്നില്‍ ക്രിസ്തു മൌനം പാലിക്കുകയായിരുന്നു. അറിവുള്ളവരുടെ പ്രവൃത്തി അപ്പോള്‍ അതാണ്‌. എന്തെങ്കിലും പറയുകയാണെങ്കില്‍ അത്‌ തെളിയിക്കാനുള്ള വേദനയായി ആ വാക്കുകള്‍ മാറും. ഒരാളുടെ കാലിലെ വേദന തെളിയിച്ചു തരണമെന്ന്‌ പറഞ്ഞാല്‍ അത്‌ എത്രത്തോളം സാധ്യമാകും? നിങ്ങള്‍ക്കത്‌ തെളിയിക്കാന്‍ കഴിയില്ല. നിങ്ങളുടെ ഉള്ളിലെ വേദന തെളിയിച്ചുകൊടുക്കാന്‍ കഴിയാത്തതുപോലെ, ആത്മസാക്ഷാത്ക്കാരവും, ദൈവികതയും എങ്ങനെയാണ്‌ തെളിയിച്ചുകൊടുക്കാന്‍ കഴിയുന്നത്‌?
ആനന്ദവും സംതൃപ്തിയും നിങ്ങളില്‍ മൌനം കൊണ്ടുവരുന്നു. എന്നാല്‍ ആഗ്രഹങ്ങള്‍ നിങ്ങളില്‍ ആരവങ്ങളാണ്‌ കൊണ്ടുവരുന്നത്‌. നിങ്ങളുടെ മനസ്സിലെ ആരവങ്ങളിലേക്കു നോക്കൂ. അവ എന്തിനെക്കുറിച്ചാണ്‌? കൂടുതല്‍ ധനത്തിനുവേണ്ടി? കൂടുതല്‍ പ്രശസ്തിക്കുവേണ്ടി? കൂടുതല്‍ അംഗീകാരത്തിനുവേണ്ടി? കൂടുതല്‍ പൂര്‍ത്തീകരണത്തിനുവേണ്ടി? കൂടുതല്‍ ബന്ധങ്ങള്‍ക്കുവേണ്ടി? ശബ്ദങ്ങള്‍ എല്ലായ്പ്പോഴും ചിലതിനെക്കുറിച്ചുവേണ്ടിയാണ്‌. എന്നാല്‍ ഒന്നുമില്ലായ്മയ്ക്കുവേണ്ടിയുള്ളതാണ്‌ മൌനം. മൌനം ആധാരമാണ്‌. അഥവാ അടിസ്ഥാനമാണ്‌. എന്നാല്‍ ശബ്ദങ്ങള്‍ ഉപരിതലത്തിലാണ്‌. ഒരു സംതൃപ്തമായ ജീവിതമായിരുന്നു തുടക്കത്തില്‍ ശ്രീബുദ്ധണ്റ്റേത്‌. ഏതു സുഖവും അദ്ദേഹം ആവശ്യപ്പെടുന്ന നിമിഷം ആ കാല്‍ച്ചുവട്ടില്‍ എത്തുമായിരുന്നു. ഒരു ദിവസം ബുദ്ധന്‍ പറഞ്ഞു: പുറത്തേക്കു പോയി ഈ ലോകം എന്താണെന്നു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രോഗികള്‍, വൃദ്ധജനങ്ങള്‍, മരണങ്ങള്‍ ഇവ കണ്ടതോടെ ബുദ്ധന്‍ വിഷാദ ചിത്തനായി. ലോകത്തെ ഈ മൂന്ന്‌ കാര്യങ്ങളും ബുദ്ധണ്റ്റെ ദു:ഖത്തിനു വേണ്ടുന്ന കാരണങ്ങളായി മാറുകയായിരുന്നു.

ആരെയെങ്കിലും രോഗിയായി കാണുകയാണെങ്കില്‍ അദ്ദേഹം പറയുമായിരുന്നു: എനിക്ക്‌ ഇതുപോലെ അനുഭവിക്കണം എന്ന്‌. ഒരു വൃദ്ധണ്റ്റെ നിഴലാട്ടമോ, ഒരു മൃതശരീരമോ കണ്ടാല്‍മതി അദ്ദേഹം പറയും: ജീവിതത്തില്‍ ഒരു സന്തോഷവുമില്ല. ഞാന്‍ ഇതിനകം മരിച്ചുകഴിഞ്ഞിരിക്കുന്നു! ജീവിതത്തിന്‌ ഒരര്‍ത്ഥവുമില്ല. ഞാന്‍ മടങ്ങിപ്പോവുകയാണ്‌. സത്യത്തെ അന്വേഷിക്കാന്‍ ബുദ്ധന്‍ ആരംഭമിടുകയായിരുന്നു. കൊട്ടാരം വിട്ട്‌, ഭാര്യയേയും മകനേയും ഉപേക്ഷിച്ച്‌ ബുദ്ധന്‍ യാത്ര തുടര്‍ന്നു. എത്രകണ്ട്‌ ദൃഢമായ മൌനത്തിലാണോ അത്രകണ്ട്‌ സമാധാനം ശക്തമാകുന്നു. മൌനത്തില്‍ നിന്ന്‌ ശാന്തി ഉദയം ചെയ്യുകയാണ്‌. ഒന്നിനും അദ്ദേഹത്തെ തടഞ്ഞുനിറുത്താന്‍ കഴിഞ്ഞില്ല. പകല്‍ സമയം കൊട്ടാരംവിട്ട്‌ പോകാന്‍ കഴിയില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു.

അതിനാല്‍ രാത്രിയാണ്‌ അദ്ദേഹം കൊട്ടാരം ഉപേക്ഷിച്ച്‌ പുറത്തുകടന്നത്‌. സത്യത്തിനു വേണ്ടിയുള്ള ശ്രീബുദ്ധണ്റ്റെ അന്വേഷണം വര്‍ഷങ്ങളോളം നീണ്ടുനിന്നു. ആളുകള്‍ എന്തുപറഞ്ഞാലും അദ്ദേഹം അതെല്ലാം ചെയ്യുമായിരുന്നു. നാടുകളില്‍നിന്ന്‌ നാടുകളിലേക്ക്‌ അദ്ദേഹത്തിണ്റ്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ആഹാരമില്ലാതെ ദിവസങ്ങള്‍ കഴിച്ചുകൂട്ടി. പല വഴികളിലൂടെ സഞ്ചരിച്ചു.

ചതുര്‍ സത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പായിരുന്നു അത്‌. ശ്രീബുദ്ധണ്റ്റെ നാല്‌ സത്യങ്ങളില്‍ ആദ്യത്തേത്‌, ലോകത്തിലെ ദു:ഖമാണ്‌. ജീവിതത്തിന്‌ രണ്ട്‌ സാധ്യതകള്‍ മാത്രമാണുള്ളത്‌. ഒന്നാമത്തേത്‌, നമുക്കു ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കുക. എന്നിട്ട്‌ മറ്റുള്ളവരെ മനസ്സിലാക്കുക: അവരുടെ ദു:ഖങ്ങളും നിഷ്ഫലങ്ങളായ പ്രവൃത്തികളും! രണ്ടാമത്തേത്‌, അത്‌ നമ്മള്‍ അനുഭവിക്കുക. എന്നിട്ട്‌ അത്‌ ദു:ഖമാണെന്ന്‌ നമ്മള്‍ അറിയുക. മൂന്നാമതൊരു സാധ്യതയില്ല. നിങ്ങള്‍ പെട്ടെന്ന്‌ വികാര വിക്ഷുബ്ധനാകുന്ന ആളാണെങ്കില്‍ അതിലൂടെ സഞ്ചരിക്കണമെന്നില്ല.

മറ്റുള്ളവരുടെ ദു:ഖങ്ങള്‍ കണ്ട്‌ നിങ്ങള്‍ അറിവുള്ളവരായി മാറുക. രണ്ടാമത്തെ സത്യം, ദു:ഖത്തിന്‌ ഒരു കാരണമുണ്ടെന്നു അറിയുക. ഒരു കാരണവുമില്ലാതെ നിങ്ങള്‍ക്ക്‌ സന്തോഷവാനാകാന്‍ കഴിയും. ഒരു കാരണവുമില്ലാതെ നിങ്ങള്‍ക്ക്‌ ആനന്ദിക്കാന്‍ കഴിയും. ഒരു തമാശയും കേള്‍ക്കാതെ നിങ്ങള്‍ക്ക്‌ ചിരിക്കാന്‍ കഴിയും. എന്നാല്‍ ദു:ഖത്തിനു കാരണങ്ങള്‍വേണം. മൂന്നാമത്തെ സത്യം, ദു:ഖത്തെ നീക്കം ചെയ്യാന്‍ സാധിക്കും. നാലാമത്തെ സത്യം, ദു:ഖത്തില്‍നിന്ന്‌ പുറത്തുവരാനുള്ള ഒരു വഴിയുണ്ട്‌. നാല്‌ സത്യങ്ങളെത്തുടര്‍ന്ന്‌ അദ്ദേഹം ശരിയായ സമത (സമചിത്തത) കൈവരിക്കാനുള്ള എട്ട്‌ പാതകളും പറഞ്ഞു തന്നു: ശരിയായ ദര്‍ശനം, ശരിയായ മൌനം, ശരിയായ ധ്യാനം തുടങ്ങിയവ. അതിനുവേണ്ടി അനുഷ്ഠിക്കേണ്ട മൂന്ന്‌ കാര്യങ്ങള്‍ ബുദ്ധന്‍ പറഞ്ഞു:൧. ശീലം (സ്വഭാവം), ൨. സമാധി (സമചിത്തതയോടെയുള്ള ധ്യാനാവസ്ഥ), ൩. പ്രജ്ഞ (ജാഗരൂകത)ശ്രീബുദ്ധണ്റ്റെ ജനനം ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കാലഘട്ടത്തിലായിരുന്നു. അക്കാലത്ത്‌ ഇന്ത്യ സമ്പന്നമായിരുന്നു. തത്ത്വചിന്തയില്‍ അന്ന്‌ ഭാരതം വളരെ ഉന്നതി പ്രാപിച്ചിരുന്നു. പ്രബുദ്ധമായി ഉയര്‍ന്നു നിന്ന അന്നത്തെ സമൂഹത്തിലെ ജനങ്ങള്‍ ചിന്തിച്ചിരുന്നത്‌ അവര്‍ക്ക്‌ എല്ലാം അറിയാമെന്നായിരുന്നു.

എന്നാല്‍ സത്യത്തില്‍ അവര്‍ക്ക്‌ ഒന്നും അറിയില്ലായിരുന്നു. ഇതായിരുന്നു ഇന്ത്യയുടെ അന്നത്തെ അവസ്ഥ. അതുകണ്ട്‌ ബുദ്ധന്‍ ജനങ്ങളോടു പറഞ്ഞു: വരൂ, നിങ്ങള്‍ക്കുവേണ്ടി ഞാനൊരു ലളിതമായ സമ്പ്രദായം പറഞ്ഞു തരാം. നിങ്ങളുടെ എല്ലാ ധാരണകളും മാറ്റിവച്ച്‌ കേവലം ഇവിടെ വന്ന്‌ ഒന്ന്‌ ഇരിക്കുക എന്നിട്ട്‌ ബുദ്ധന്‍ അവര്‍ക്ക്‌ നാല്‌ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അവ ഇതാണ്‌: 1)ശരീരത്തെ നിരീക്ഷിക്കുക (കായാനു പശ്ഛാന) 2)സംവേദനകളെ നിരീക്ഷിക്കുക (വേദനാനു പശ്ഛാന) 3)മനസ്സിണ്റ്റെ ഒഴുക്ക്‌ നിരീക്ഷിക്കുക (ചിത്താനു പശ്ഛാന)4)നിങ്ങളുടെ സ്വന്തം പ്രകൃതിയെ നിരീക്ഷിക്കുക. (ധമ്മാനു പശ്ഛാന)ബുദ്ധന്‍ വളരെ വര്‍ഷക്കാലം പഠിപ്പിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. ആയിരങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ അനങ്ങാതെ ഇരുന്നു. സ്വയം നിരീക്ഷിച്ചുകൊണ്ട്‌, ധ്യാനം ചെയ്തുകൊണ്ട്‌, സ്വാതന്ത്യ്രത്തിണ്റ്റെ മാധുര്യം നുകര്‍ന്നുകൊണ്ട്‌ അവര്‍ ബുദ്ധനു മുന്നില്‍ സ്വച്ഛമായി ഇരുന്നു.

ഏതെങ്കിലും വേദാന്ത കാര്യങ്ങളിലോ തത്ത്വ ചിന്തകളിലോ ഉള്ള ആസക്തി ശ്രീ ബുദ്ധണ്റ്റെ ചര്‍ച്ചകളിലില്ലായിരുന്നു. ഓരോ മന:ശാസ്ത്രജ്ഞനും ബുദ്ധനെ പഠിച്ച്‌ തീര്‍പ്പ്‌ കല്‍പിക്കേണ്ടതാണ്‌. മനസ്സിനെക്കുറിച്ചും അതിണ്റ്റെ വ്യാപാരങ്ങളെക്കുറിച്ചും അടുക്കും ചിട്ടയോടെ പ്രതിപാദിക്കുവാന്‍ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. മനസ്സ്‌ ശബ്ദമുഖരിതമാണ്‌; എന്നാല്‍ മനസ്സിണ്റ്റെ ഉത്ഭവം മൌനത്തില്‍നിന്നാണ്‌. അതുകൊണ്ടാണ്‌ ബുദ്ധന്‍ പറഞ്ഞത്‌, മനസ്സ്‌ ഇല്ല എന്ന്‌. ചിന്തകളുടെ ശൃംഖലയാണ്‌ എല്ലായ്പ്പോഴും മനസ്സില്‍ അലഞ്ഞു നടക്കുന്നതെന്ന്‌ അദ്ദേഹം സൂചിപ്പിക്കുമായിരുന്നു.
വളരെ സമ്പല്‍സംഋദ്ധമായിരുന്ന ആ കാലത്ത്‌ ബുദ്ധന്‍ ഒരു ഭിക്ഷാപാത്രം തണ്റ്റെ പ്രധാന ശിഷ്യന്‌ കൊടുത്തിട്ട്‌ പറഞ്ഞു: പോയി യാചിക്കാന്‍. അദ്ദേഹം രാജാക്കന്‍മാരുടെ ആഢംബരങ്ങളായ സ്ഥാനവസ്ത്രങ്ങള്‍ മാറ്റാന്‍ പറഞ്ഞിട്ട്‌ അവരുടെ കൈകളില്‍ ഭിക്ഷാപാത്രങ്ങള്‍ വച്ചു കൊടുത്തു! അവര്‍ക്ക്‌ ആഹാരം സുലഭമായിരുന്നെങ്കിലും, പോയി ഭിക്ഷാടനം നടത്താന്‍ അവരോട്‌ ആവശ്യപ്പെടുകയായിരുന്നു. താന്‍ ചിലതൊക്കെയാണ എന്ന ചിന്തയില്‍നിന്ന്‌ താന്‍ ആരുമല്ലഎന്ന അറിവിലേക്കുള്ള പാഠം പഠിപ്പിക്കുകയായിരുന്നു ബുദ്ധന്‍. നിങ്ങള്‍ ഒന്നുമല്ല. ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ തീരെ നിസ്സാരമാണ്‌; അകിഞ്ചിത്കരം! അക്കാലത്തുണ്ടായിരുന്ന പ്രഭുക്കളോടും ബുദ്ധിജീവികളോടും ഭിക്ഷാടനം നടത്താന്‍ അദ്ദേഹം പറഞ്ഞിരുന്നു. അത്‌ അവരെ കരുണയുടെ മൂര്‍ത്തിമത്ഭാവത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകാനായിരുന്നു. 
നിങ്ങളുടെ സ്വന്തം പ്രകൃതിയെ നിരീക്ഷിക്കുക. എന്താണ്‌ നിങ്ങളുടെ ശരിയായ പ്രകൃതി? അത്‌ ശാന്തിയാണ്‌. കരുണയാണ്‌. സ്നേഹമാണ്‌, സൌഹൃദമാണ്‌. സന്തോഷമാണ്‌. അത്‌ എല്ലാത്തിനും ജന്‍മം നല്‍കിയ മൌനവുമാണ്‌. മൌനം ദു:ഖത്തെ ശമിപ്പിക്കുന്നു. എന്നിട്ട്‌ ആനന്ദത്തിനും കരുണയ്ക്കും സ്നേഹത്തിനും ജന്‍മമൊരുക്കുന്നു. ദു;ഖത്തേയും, പാപത്തേയും, ഭയത്തേയും, അഹങ്കാരത്തേയും, അജ്ഞതയേയും നമ്മില്‍നിന്ന്‌ നീക്കാനാണ്‌ ബുദ്ധന്‍ പറഞ്ഞത്‌. എന്നിട്ട്‌ വിവേകവും കരുത്തും സൌന്ദര്യവും അറിവും ശാന്തിയും തിരികെ കൊണ്ടുവരാനും. ദു:ഖത്തിണ്റ്റെ സമുദ്രത്തെ മറികടന്ന്‌ ആനന്ദിക്കുവാന്‍ എല്ലാവര്‍ക്കും കഴിയണം. ----

Thursday, 13 October 2011

മൗനത്തിലെ നാദവുമായി ഗൗതമബുദ്ധൻ




എസ്. സുജാതൻ
ശ്രീ ശ്രീ രവിശങ്കർ

ശ്രീ.ശ്രീ.രവിശങ്കർ
വിവ: എസ്‌.സുജാതൻ


മേയ്മാസത്തിലെ ഒരു പൗർണ്ണമി ദിനത്തിൽ ശ്രീബുദ്ധന്‌ ബോധോദയം സംഭവിക്കുമ്പോൾ അദ്ദേഹം ഒരാഴ്ച മുഴുവൻ മൗനത്തിലായിരുന്നു.  ഒരു വാക്കുപോലും അദ്ദേഹം ഉച്ചരിച്ചിരുന്നില്ല.  സ്വർഗ്ഗത്തിലുള്ള എല്ലാ മാലാഖമാരും അപ്പോൾ അത്ഭുതസ്തബ്ധരായിരുന്നുവേന്ന്‌ പുരാണം പറയുന്നു.  ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമായിരിക്കും ബുദ്ധനെപ്പോലെ ഒരാൾക്ക്‌ ബോധോദയം സിദ്ധിക്കുന്നതെന്ന്‌ അവർക്കറിയാമായിരുന്നു.
ഇപ്പോൾ ബുദ്ധൻ മൗനത്തിലാണ്‌!

എന്തെങ്കിലും ഒന്നു മിണ്ടാൻ മാലാഖമാർ അദ്ദേഹത്തോട്‌ അഭ്യർത്ഥിച്ചു.  ബുദ്ധൻ പറഞ്ഞു:  ?അറിവുള്ളവർക്ക്‌ ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം മനസ്സിലാകും.  എന്നാൽ അറിവില്ലാത്തവർക്ക്‌ ഞാൻ എന്തു പറഞ്ഞാലും അവർക്ക്‌ മനസ്സിലാവുകയില്ല.  ഒരു അന്ധനോട്‌ പ്രകാശത്തിന്റെ വർണ്ണനംകൊണ്ട്‌ ഒരു പ്രയോജനവുമില്ല.  ജീവന്റെ അമൃതം ആസ്വദിക്കാത്തവരോട്‌ ഒന്നും സംസാരിച്ചിട്ട്‌ കാര്യവുമില്ല.  അതുകൊണ്ടാണ്‌ ഞാൻ മൗനത്തിലിരിക്കുന്നത്‌.  വളരെയേറെ അടുപ്പവും ദൃഢബന്ധവുമുള്ളവരോട്‌ എങ്ങനെയാണ്‌ നിങ്ങൾക്ക്‌ പലതും വാക്കുകൾകൊണ്ട്‌ പകർന്നു കൊടുക്കുവാൻ കഴിയുന്നത്‌?  സത്യം തുടങ്ങുന്നിടത്ത്‌ വാക്കുകൾ അവസാനിക്കുന്നുവേന്നാണ്‌ പല വേദങ്ങളും പ്രസ്താവിക്കുന്നത്‌?.
മാലാഖമാർ പറഞ്ഞു: ?അങ്ങ്‌ പറയുന്നത്‌ ശരിതന്നെയാണ്‌.  പക്ഷേ, അറിവിന്റേയും അജ്ഞതയുടേയും അതിർവരമ്പിൽ നിൽക്കുന്നവരെ പരിഗണിച്ചു കൂടെ?  അവർ പൂർണ്ണമായും ബോധോദയത്തിലുമല്ല, എന്നാൽ തികച്ചും അജ്ഞാനികളുമല്ല.  അവർക്കുവേണ്ടി ഏതാനും വാക്കുകൾ പറഞ്ഞാൽ അതവർക്കൊരു പ്രചോദനമാകും.  അവരുടെ നേർക്കുള്ള അങ്ങയുടെ ഓരോ വാക്കും അങ്ങ്‌ ഉദ്ദേശിക്കുന്ന ആ മൗനം സൃഷ്ടിക്കുകയും ചെയ്യുന്നു?.
വാക്കുകളുടെ ഉദ്ദേശ്യം മൗനം സൃഷ്ടിക്കലായിരിക്കണം.  വാക്കുകൾ കൂടുതൽ ശബ്ദങ്ങൾ സൃഷ്ടിക്കുന്നുവേങ്കിൽ ആ വാക്കുകൾ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുന്നില്ല.  ബുദ്ധന്റെ വാക്കുകൾ തീർച്ചയായും മൗനത്തെ സൃഷ്ടിക്കുന്നു.  എന്തെന്നാൽ ബുദ്ധൻ മൗനത്തിന്റെ വെളിപ്പെടലാണ്‌.
മൗനം ജീവന്റെ ഉത്ഭവമാകുന്നു.  മൗനം അസുഖങ്ങളെ ഭേദമാക്കുന്നു.  ആളുകൾ ദേഷ്യത്തിലാകുമ്പോൾ അവർ മൗനം പാലിക്കുന്നു: ആദ്യം ആക്രോശിക്കുന്നു; പിന്നെ മൗനത്തിലേക്ക്‌ മടങ്ങുന്നു.  ഒരാൾ ദു:ഖത്തിലാണെങ്കിൽ അയാൾ തനിച്ചിരിക്കാനാഗ്രഹിക്കുകയും മൗനത്തിലേക്കു പിൻവാങ്ങുകയും ചെയ്യുന്നു.  അതുപോലെ ലജ്ജയിലേക്കു വീഴുമ്പോഴും ഒരാൾ മൗനത്തിനെ ശരണം പ്രാപിക്കുകയാണ്‌.

വളരെ വിവേകിയായ ഒരാളുടെ കൂടെ മൗനവുമുണ്ടായിരിക്കും.  ക്രിസ്തുവിനോട്‌, ?നീ ദൈവ പുത്രനാണോ?? എന്നാണ്‌ ചോദിച്ചതു.  ആ ചോദ്യത്തിനുമുന്നിൽ ക്രിസ്തു മൗനം പാലിക്കുകയായിരുന്നു.  അറിവുള്ളവരുടെ പ്രവൃത്തി അപ്പോൾ അതാണ്‌.  എന്തെങ്കിലും പറയുകയാണെങ്കിൽ അത്‌ തെളിയിക്കാനുള്ള വേദനയായി ആ വാക്കുകൾ മാറും.  ഒരാളുടെ കാലിലെ വേദന തെളിയിച്ചു തരണമെന്ന്‌ പറഞ്ഞാൽ അത്‌ എത്രത്തോളം സാധ്യമാകും?  നിങ്ങൾക്കത്‌ തെളിയിക്കാൻ കഴിയില്ല.

നിങ്ങളുടെ ഉള്ളിലെ വേദന തെളിയിച്ചുകൊടുക്കാൻ കഴിയാത്തതുപോലെ, ആത്മസാക്ഷാത്ക്കാരവും, ദൈവികതയും എങ്ങനെയാണ്‌ തെളിയിച്ചുകൊടുക്കാൻ കഴിയുന്നത്‌?
ആനന്ദവും സംതൃപ്തിയും നിങ്ങളിൽ മൗനം കൊണ്ടുവരുന്നു.  എന്നാൽ ആഗ്രഹങ്ങൾ നിങ്ങളിൽ ആരവങ്ങളാണ്‌ കൊണ്ടുവരുന്നത്‌.

നിങ്ങളുടെ മനസ്സിലെ ആരവങ്ങളിലേക്കു നോക്കൂ.  അവ എന്തിനെക്കുറിച്ചാണ്‌? കൂടുതൽ ധനത്തിനുവേണ്ടി? കൂടുതൽ പ്രശസ്തിക്കുവേണ്ടി? കൂടുതൽ അംഗീകാരത്തിനുവേണ്ടി? കൂടുതൽ പൂർത്തീകരണത്തിനുവേണ്ടി?  കൂടുതൽ ബന്ധങ്ങൾക്കുവേണ്ടി?  ശബ്ദങ്ങൾ എല്ലായ്പ്പോഴും ചിലതിനെക്കുറിച്ചുവേണ്ടിയാണ്‌.  എന്നാൽ ഒന്നുമില്ലായ്മയ്ക്കുവേണ്ടിയുള്ളതാണ്‌ മൗനം.  മൗനം ആധാരമാണ്‌.  അഥവാ അടിസ്ഥാനമാണ്‌.  എന്നാൽ ശബ്ദങ്ങൾ ഉപരിതലത്തിലാണ്‌.
ഒരു സംതൃപ്തമായ ജീവിതമായിരുന്നു തുടക്കത്തിൽ ശ്രീബുദ്ധന്റേത്‌.  ഏതു സുഖവും അദ്ദേഹം ആവശ്യപ്പെടുന്ന നിമിഷം ആ കാൽച്ചുവട്ടിൽ എത്തുമായിരുന്നു.  ഒരു ദിവസം ബുദ്ധൻ പറഞ്ഞു: ?പുറത്തേക്കു പോയി ഈ ലോകം എന്താണെന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നു?.
രോഗികൾ, വൃദ്ധജനങ്ങൾ, മരണങ്ങൾ ഇവ കണ്ടതോടെ ബുദ്ധൻ വിഷാദ ചിത്തനായി.  ലോകത്തെ ഈ മൂന്ന്‌ കാര്യങ്ങളും ബുദ്ധന്റെ ദു:ഖത്തിനു വേണ്ടുന്ന കാരണങ്ങളായി മാറുകയായിരുന്നു.  ആരെയെങ്കിലും രോഗിയായി കാണുകയാണെങ്കിൽ അദ്ദേഹം പറയുമായിരുന്നു: ?എനിക്ക്‌ ഇതുപോലെ അനുഭവിക്കണം? എന്ന്‌.  ഒരു വൃദ്ധന്റെ നിഴലാട്ടമോ, ഒരു മൃതശരീരമോ കണ്ടാൽമതി അദ്ദേഹം പറയും: ?ജീവിതത്തിൽ ഒരു സന്തോഷവുമില്ല.  ഞാൻ ഇതിനകം മരിച്ചുകഴിഞ്ഞിരിക്കുന്നു!  ജീവിതത്തിന്‌ ഒരർത്ഥവുമില്ല.  ഞാൻ മടങ്ങിപ്പോവുകയാണ്‌?.
സത്യത്തെ അന്വേഷിക്കാൻ ബുദ്ധൻ ആരംഭമിടുകയായിരുന്നു.  കൊട്ടാരം വിട്ട്‌, ഭാര്യയേയും മകനേയും ഉപേക്ഷിച്ച്‌ ബുദ്ധൻ യാത്ര തുടർന്നു.  എത്രകണ്ട്‌ ദൃഢമായ മൗനത്തിലാണോ അത്രകണ്ട്‌ സമാധാനം ശക്തമാകുന്നു.  മൗനത്തിൽ നിന്ന്‌ ശാന്തി ഉദയം ചെയ്യുകയാണ്‌.  ഒന്നിനും അദ്ദേഹത്തെ തടഞ്ഞുനിറുത്താൻ കഴിഞ്ഞില്ല.  പകൽ സമയം കൊട്ടാരംവിട്ട്‌ പോകാൻ കഴിയില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു.  അതിനാൽ രാത്രിയാണ്‌ അദ്ദേഹം കൊട്ടാരം ഉപേക്ഷിച്ച്‌ പുറത്തുകടന്നത്‌.

സത്യത്തിനു വേണ്ടിയുള്ള ശ്രീബുദ്ധന്റെ അന്വേഷണം വർഷങ്ങളോളം നീണ്ടുനിന്നു.  ആളുകൾ എന്തുപറഞ്ഞാലും അദ്ദേഹം അതെല്ലാം ചെയ്യുമായിരുന്നു.  നാടുകളിൽനിന്ന്‌ നാടുകളിലേക്ക്‌ അദ്ദേഹത്തിന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു.  ആഹാരമില്ലാതെ ദിവസങ്ങൾ കഴിച്ചുകൂട്ടി.  പല വഴികളിലൂടെ സഞ്ചരിച്ചു.  ചതുർ സത്യങ്ങൾ കണ്ടുപിടിക്കുന്നതിനു മുമ്പായിരുന്നു അത്‌.
ശ്രീബുദ്ധന്റെ നാല്‌ സത്യങ്ങളിൽ ആദ്യത്തേത്‌, ലോകത്തിലെ ദു:ഖമാണ്‌.  ജീവിതത്തിന്‌ രണ്ട്‌ സാധ്യതകൾ മാത്രമാണുള്ളത്‌.  ഒന്നാമത്തേത്‌, നമുക്കു ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കുക.  എന്നിട്ട്‌ മറ്റുള്ളവരെ മനസ്സിലാക്കുക:  അവരുടെ ദു:ഖാങ്ങളും നിഷ്ഫലങ്ങളായ പ്രവൃത്തികളും!  രണ്ടാമത്തേത്‌, അത്‌ നമ്മൾ അനുഭവിക്കുക.  എന്നിട്ട്‌ അത്‌ ദു:ഖമാണെന്ന്‌ നമ്മൾ അറിയുക.  മൂന്നാമതൊരു സാധ്യതയില്ല.  നിങ്ങൾ പെട്ടെന്ന്‌ വികാര വിക്ഷുബ്ധനാകുന്ന ആളാണെങ്കിൽ അതിലൂടെ സഞ്ചരിക്കണമെന്നില്ല.  മറ്റുള്ളവരുടെ ദു:ഖാങ്ങൾ കണ്ട്‌ നിങ്ങൾ അറിവുള്ളവരായി മാറുക.

രണ്ടാമത്തെ സത്യം, ദു:ഖത്തിന്‌ ഒരു കാരണമുണ്ടെന്നു അറിയുക.  ഒരു കാരണവുമില്ലാതെ നിങ്ങൾക്ക്‌ സന്തോഷവാനാകാൻ കഴിയും.  ഒരു കാരണവുമില്ലാതെ നിങ്ങൾക്ക്‌ ആനന്ദിക്കാൻ കഴിയും.  ഒരു തമാശയും കേൾക്കാതെ നിങ്ങൾക്ക്‌ ചിരിക്കാൻ കഴിയും.  എന്നാൽ ദു:ഖത്തിനു കാരണങ്ങൾവേണം.
മൂന്നാമത്തെ സത്യം, ദു:ഖത്തെ നീക്കം ചെയ്യാൻ സാധിക്കും.  നാലാമത്തെ സത്യം, ദു:ഖത്തിൽനിന്ന്‌ പുറത്തുവരാനുള്ള ഒരു വഴിയുണ്ട്‌.
നാല്‌ സത്യങ്ങളെത്തുടർന്ന്‌ അദ്ദേഹം ശരിയായ സമത (സമചിത്തത്ത) കൈവരിക്കാനുള്ള എട്ട്‌ പാതകളും പറഞ്ഞു തന്നു:  ശരിയായ ദർശനം, ശരിയായ മൗനം, ശരിയായ ധ്യാനം തുടങ്ങിയവ.  അതിനുവേണ്ടി അനുഷ്ഠിക്കേണ്ട മൂന്ന്‌ കാര്യങ്ങൾ ബുദ്ധൻ പറഞ്ഞു:

1. ശീലം (സ്വഭാവം), 2. സമാധി (സമചിത്തത്തയോടെയുള്ള ധ്യാനാവസ്ഥ), 3. പ്രജ്ഞ (ജാഗരൂകത)
ശ്രീബുദ്ധന്റെ ജനനം ഇന്ത്യയുടെ ചരിത്രത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കാലഘട്ടത്തിലായിരുന്നു.  അക്കാലത്ത്‌ ഇന്ത്യ സമ്പന്നമായിരുന്നു.  തത്ത്വചിന്തയിൽ അന്ന്‌ ഭാരതം വളരെ ഉന്നതി പ്രാപിച്ചിരുന്നു. പ്രബുദ്ധമായി ഉയർന്നു നിന്ന അന്നത്തെ സമൂഹത്തിലെ ജനങ്ങൾ ചിന്തിച്ചിരുന്നത്‌ അവർക്ക്‌ എല്ലാം അറിയാമെന്നായിരുന്നു.  എന്നാൽ സത്യത്തിൽ അവർക്ക്‌ ഒന്നും അറിയില്ലായിരുന്നു.  ഇതായിരുന്നു ഇന്ത്യയുടെ അന്നത്തെ അവസ്ഥ.  അതുകണ്ട്‌ ബുദ്ധൻ ജനങ്ങളോടു പറഞ്ഞു: വരൂ, നിങ്ങൾക്കുവേണ്ടി ഞാനൊരു ലളിതമായ സമ്പ്രദായം പറഞ്ഞു തരാം.  നിങ്ങളുടെ എല്ലാ ധാരണകളും മാറ്റിവച്ച്‌ കേവലം ഇവിടെ വന്ന്‌ ഒന്ന്‌ ഇരിക്കുക?  എന്നിട്ട്‌ ബുദ്ധൻ അവർക്ക്‌ നാല്‌ കാര്യങ്ങൾ പറഞ്ഞുകൊടുത്തു.  അവ ഇതാണ്‌:
1) ശരീരത്തെ നിരീക്ഷിക്കുക (കായാനു പശ്ഛാന)
2) സംവേദനകളെ നിരീക്ഷിക്കുക (വേദനാനു പശ്ഛാന)
3) മനസ്സിന്റെ ഒഴുക്ക്‌ നിരീക്ഷിക്കുക (ചിത്താനു പശ്ഛാന)
4) നിങ്ങളുടെ സ്വന്തം പ്രകൃതിയെ നിരീക്ഷിക്കുക. (ധമ്മാനു പശ്ഛാന)
ബുദ്ധൻ വളരെ വർഷക്കാലം പഠിപ്പിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നു.  ആയിരങ്ങൾ അദ്ദേഹത്തിനു മുന്നിൽ അനങ്ങാതെ ഇരുന്നു.  സ്വയം നിരീക്ഷിച്ചുകൊണ്ട്‌, ധ്യാനം ചെയ്തുകൊണ്ട്‌, സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകർന്നുകൊണ്ട്‌ അവർ ബുദ്ധനു മുന്നിൽ സ്വച്ഛമായി ഇരുന്നു. ഏതെങ്കിലും വേദാന്ത കാര്യങ്ങളിലോ തത്ത്വ ചിന്തകളിലോ ഉള്ള ആസക്തി ശ്രീ ബുദ്ധന്റെ ചർച്ചകളിലില്ലായിരുന്നു.

ഓരോ മന:ശാസ്ത്രജ്ഞനും ബുദ്ധനെ പഠിച്ച്‌ തീർപ്പ്‌ കൽപിക്കേണ്ടതാണ്‌.  മനസ്സിനെക്കുറിച്ചും അതിന്റെ വ്യാപാരങ്ങളെക്കുറിച്ചും അടുക്കും ചിട്ടയോടെ പ്രതിപാദിക്കുവാൻ അദ്ദേഹത്തിന്‌ അറിയാമായിരുന്നു.  മനസ്സ്‌ ശബ്ദമുഖരിതമാണ്‌; എന്നാൽ മനസ്സിന്റെ ഉത്ഭവം മൗനത്തിൽനിന്നാണ്‌.  അതുകൊണ്ടാണ്‌ ബുദ്ധൻ പറഞ്ഞത്‌,? മനസ്സ്‌ ഇല്ല? എന്ന്‌.  ചിന്തകളുടെ ശൃംഖലയാണ്‌ എല്ലായ്പ്പോഴും മനസ്സിൽ അലഞ്ഞു നടക്കുന്നതെന്ന്‌ അദ്ദേഹം സൂചിപ്പിക്കുമായിരുന്നു.

വളരെ സമ്പൽസമൃദ്ധമായിരുന്ന ആ കാലത്ത്‌ ബുദ്ധൻ ഒരു ഭിക്ഷാപാത്രം തന്റെ പ്രധാന ശിഷ്യന്‌ കൊടുത്തിട്ട്‌ പറഞ്ഞു: ?പോയി യാചിക്കാൻ?.  അദ്ദേഹം രാജാക്കന്മാരുടെ ആഢംബരങ്ങളായ സ്ഥാനവസ്ത്രങ്ങൾ മാറ്റാൻ പറഞ്ഞിട്ട്‌ അവരുടെ കൈകളിൽ ഭിക്ഷാപാത്രങ്ങൾ വച്ചു കൊടുത്തു!  അവർക്ക്‌ ആഹാരം സുലഭമായിരുന്നെങ്കിലും, പോയി ഭിക്ഷാടനം നടത്താൻ അവരോട്‌ ആവശ്യപ്പെടുകയായിരുന്നു. ?താൻ ചിലതൊക്കെയാണ? എന്ന ചിന്തയിൽനിന്ന്‌ ?താൻ ആരുമല്ല?എന്ന അറിവിലേക്കുള്ള പാഠം പഠിപ്പിക്കുകയായിരുന്നു ബുദ്ധൻ.  നിങ്ങൾ ഒന്നുമല്ല.  ഈ പ്രപഞ്ചത്തിൽ നിങ്ങൾ തീരെ നിസ്സാരമാണ്‌; അകിഞ്ചിത്കരം! അക്കാലത്തുണ്ടായിരുന്ന പ്രഭുക്കളോടും ബുദ്ധിജീവികളോടും ഭിക്ഷാടനം നടത്താൻ അദ്ദേഹം പറഞ്ഞിരുന്നു.  അത്‌ അവരെ കരുണയുടെ മൂർത്തിമത്ഭാവത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകാനായിരുന്നു.

നിങ്ങളുടെ സ്വന്തം പ്രകൃതിയെ നിരീക്ഷിക്കുക.  എന്താണ്‌ നിങ്ങളുടെ ശരിയായ പ്രകൃതി? അത്‌ ശാന്തിയാണ്‌.  കരുണയാണ്‌.  സ്നേഹമാണ്‌, സൗഹൃദമാണ്‌.  സന്തോഷമാണ്‌.  അത്‌ എല്ലാത്തിനും ജന്മം നൽകിയ മൗനവുമാണ്‌.  മൗനം ദു:ഖത്തെ ശമിപ്പിക്കുന്നു.  എന്നിട്ട്‌ ആനന്ദത്തിനും കരുണയ്ക്കും സ്നേഹത്തിനും ജന്മമൊരുക്കുന്നു.  ദു;ഖത്തേയും, പാപത്തേയും, ഭയത്തേയും, അഹങ്കാരത്തേയും, അജ്ഞതയേയും നമ്മിൽനിന്ന്‌ നീക്കാനാണ്‌ ബുദ്ധൻ പറഞ്ഞത്‌.  എന്നിട്ട്‌ വിവേകവും കരുത്തും സൗന്ദര്യവും അറിവും ശാന്തിയും തിരികെ കൊണ്ടുവരാനും.
 ദു:ഖത്തിന്റെ സമുദ്രത്തെ മറികടന്ന്‌ ആനന്ദിക്കുവാൻ എല്ലാവർക്കും കഴിയണം.-


Sunday, 14 August 2011

അറിവ്‌ വാക്കുകളെ അതിവർത്തിക്കുന്നു-ശ്രീ ശ്രീ രവിശങ്കർ





വിവർത്തനം: എസ്‌.സുജാതൻ



 വാക്കുകൾക്കപ്പുറമാണ്‌ വിവേകം. അത്‌ നമ്മുടെ നൈസർഗ്ഗികമായ സ്വരൂപമാണ്‌. എല്ലാ വാക്കുകളുടേയും ആകെ സത്തയുമാണ്‌. വാക്കുകൾക്കപ്പുറമുള്ളത്‌ കാണുകയും അറിയുകയും ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതം കളങ്കരഹിതമാകുന്നു.
 നാം പൊതുവെ വാക്കുകളുടെ അർത്ഥതലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്‌. അതിനാൽ നമ്മൾ വാക്കുകളെ കൂടുതൽ അലോസരപ്പെടുത്തുകയും, അതിലൂടെ നാം സ്വയം അലോസരപ്പെടുകയും ചെയ്യുന്നു.
* നിങ്ങൾ വാക്കുകളിൽ കൃത്രിമം കാട്ടി അതിനെ കൈകാര്യം ചെയ്യുമ്പോൾ അത്‌ നുണയാകുന്നു.
* നിങ്ങൾ വാക്കുകളെക്കൊണ്ടു കളിച്ചാൽ അത്‌ തമാശയാകുന്നു.
* നിങ്ങൾ വാക്കുകളെ വിശ്വാസപൂർവ്വം ആശ്രയിച്ചാൽ അത്‌ അജ്ഞതയാകുന്നു.
* നിങ്ങൾ വാക്കുകളെ അതിവർത്തിക്കുമ്പോൾ അത്‌ അറിവാകുന്നു.
 നമ്മൾ പൊതുവെ ഉപയോഗിക്കുന്ന ചില വാക്കുകൾ പരിശോധിച്ചാൽ അതിന്റെ അർത്ഥതലങ്ങൾ സമയാസമയങ്ങളിൽ മാറിമറിയുന്നത്‌ കാണാൻ കഴിയും.

മസ്തിഷ്ക്ക ശുദ്ധീകരണം[brainwashing]

 ഉദാഹരണത്തിന്‌ (brainwashing)എന്ന വാക്ക്‌ നോക്കാം. നിങ്ങളുടെ ശരീരത്തെപ്പോലെ തന്നെ മസ്തിഷ്ക്കത്തേയും വൃത്തിയാക്കേണ്ടതുണ്ട്‌. അഴുക്കു പിടിച്ച മസ്തിഷ്ക്കവുമായി, അഴുക്കു പിടിച്ച മനസ്സുമായി നിങ്ങൾ നടക്കാൻ പാടില്ല. എന്താണ്‌ brainwashing എന്ന വാക്കിലെ കുഴപ്പം? അത്‌ സൂചിപ്പിക്കുന്നത്‌ ശുദ്ധമായ ഒരു മസ്തിഷ്ക്കത്തെയാണ്‌; ശുദ്ധമായ ഒരു മനസ്സിനെയാണ്‌. എന്നാൽ ആ പദം ഉപയോഗിക്കുന്നതോ ദോഷകരമായ ഒരു രീതിയിലുമാണ്‌.

മതിഭ്രമ വിമുക്തി

disillusionment എന്ന വാക്കും അതുപോലെയാണ്‌. മതിഭ്രമ വിമുക്തി അഥവാ യാഥാർത്ഥ്യ ദർശനം എന്നാണ്‌ അതിനർത്ഥം. നിങ്ങൾ മതിഭ്രമ വിമുക്തിയിലായാൽ അത്‌ വളരെ നല്ല കാര്യമല്ലേ? അപ്പോൾ നിങ്ങൾ ശരിക്കും യാഥാർത്ഥ്യത്തിലേക്ക്‌ വരികയാണ്‌.
പുരാണം
purana എന്ന വാക്കു നോക്കുകയാണെങ്കിൽ അതിന്റെ അർത്ഥം, 'പുരത്തിലെ പുതിയത്‌' എന്നാണ്‌; പട്ടണത്തിൽ ഏറ്റവും നൂതനമായത്‌. എന്നാൽ ഈ വാക്ക്‌ പൊതുവെ ഉപയോഗിക്കുന്നത്‌ 'പുരാതനം' അഥവാ പഴക്കമേറിയത്‌ എന്ന അർത്ഥത്തിലുമാണ്‌.

അനുകമ്പ [mercy]

പൊതുവെ ഉപയോഗിക്കുന്ന വാക്കാണ്‌ mercy (ദയ) അഥവാ അനുകമ്പ. അനുകമ്പ സൂചിപ്പിക്കുന്നത്‌ 'അടുപ്പത്തിന്റെ കുറവ്‌' എന്നാണ്‌. അത്‌ ഒരു അകലം സൂചിപ്പിക്കുകയാണ്‌. സ്വന്തമാകുന്നതിന്റെ ഒരു കുറവ്‌ അവിടെ ദർശിക്കാം. നിങ്ങൾക്ക്‌ പ്രിയപ്പെട്ടവരോടും അടുപ്പമുള്ളവരോടും നിങ്ങൾക്ക്‌ ദയ ഉണ്ടാകാൻ പാടില്ല. 'എന്റെ മക്കളോട്‌ എനിക്ക്‌ ദയവുണ്ട്‌' എന്നു ഒരു മാതാപിതാക്കളും പറഞ്ഞു നിങ്ങൾ കേട്ടുകാണില്ല. നിങ്ങളുടേതല്ലാത്തവരെന്നു നിങ്ങൾ ചിന്തിക്കുന്നവരോടാണ്‌ നിങ്ങൾക്ക്‌ ദയവുണ്ടാവുക. ദയ സൂചിപ്പിക്കുന്നത്‌, കോപം, നിർണ്ണയം, പ്രാമാണ്യം (അധികാരം) എന്നിവയാണ്‌. നിങ്ങൾ ദയ ചോദിക്കുമ്പോൾ നിങ്ങൾ സ്വയം കേന്ദ്രീകൃതമാകുന്നു. നിയമത്തിനു മുന്നിൽ നിങ്ങൾക്ക്‌ മാപ്പ്‌ വേണ്ടിവരികയാണ്‌. നിങ്ങളുടെ ധൈര്യത്തിന്റേയും ശൗര്യത്തിന്റെയും കുറവുകൂടിയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

 നിങ്ങൾ ഈ സൃഷ്ടി കർമ്മങ്ങളെ അറിയുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായിത്തന്നെ നിങ്ങളിൽ ആഹ്ലാദം നിറയുകയായി. ഈ ചെറിയ മനസ്സ്‌ ദിവ്യമനസ്സിന്റെ സ്വപ്രകൃതിയിലേക്ക്‌ ഉൽക്കർഷത്തോടെ ഉയരുകയാണിവിടെ. ഈശ്വരൻ എല്ലാ അറിഞ്ഞ്‌ എല്ലാത്തിനേയും സ്നേഹിക്കുകയാണ്‌. അവിടെ അനുകമ്പയ്ക്ക്‌ ഒരു ഊഴവുമില്ല. ഗാഢമായ അടുപ്പമുള്ളപ്പോൾ അവിടെ അനുകമ്പയ്ക്ക്‌ ഇടമില്ലല്ലോ.

മാപ്പ്‌[forgiveness]

'മാപ്പ്‌' പൂർണ്ണമാക്കാൻ കഴിയുന്ന ഒരു പദമല്ല. നമ്മൾ ചിലർക്ക്‌ മാപ്പ്‌ കൊടുക്കുവാൻ ശ്രമിക്കുകയാണ്‌. അഥവാ മാപ്പ്‌ കൊടുക്കുവാനായി വിഷമിക്കുകയാണ്‌. എന്തുകൊണ്ടാണ്‌ അതെന്ന്‌ നിങ്ങൾക്കറിയാമോ? 'ഞാൻ നിങ്ങളോട്‌ ക്ഷമിച്ചു' എന്ന്‌ നിങ്ങൾ എപ്പോൾ പറയുന്നുവോ അപ്പോൾ നിങ്ങൾ ചിന്തിക്കുകയാണ്‌. അവർ കുറ്റവാളികളാണെന്ന്‌. ഒരാൾ കുറ്റവാളിയാണെന്നു നിങ്ങൾ ചിന്തിക്കുന്നുവേങ്കിൽ നിങ്ങൾക്ക്‌  എങ്ങനെ മാപ്പ്‌ കൊടുക്കാൻ കഴിയും. അവിടെ കുറച്ചെങ്കിലും മാപ്പില്ലായ്മ മനസ്സിൽ അവശേഷിക്കുകയാണ്‌. എന്നാൽ നിങ്ങൾ ഒരു വിശാലമായ കാഴ്ചപ്പാടിലൂടെ അതു വീക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക്‌ കാണാൻ കഴിയും.

കുറ്റവാളി ഒരു ബലിയാടുകൂടിയാകുകയാണെന്ന്‌. അയാളുടെ അല്ലെങ്കിൽ അവളുടെ സ്വന്തം മനസ്സിൽ, തന്റെ അജ്ഞതയിൽ, തന്റെ ജാഗരൂകതയില്ലായ്മയിൽ, സ്വന്തം അബോധാവസ്ഥയിൽ അവർ ബലിയാടായി മാറുകയാണ്‌. അതിനാൽ അനുകമ്പ അവരവരുടെതന്നെ ഉള്ളിൽ നിന്നും ഉയർന്നു വരേണ്ടിയിരിക്കുന്നു. എന്നാൽ ആളുകൾക്ക്‌ അനുകമ്പ ശരിയായി മനസ്സിലാക്കാൻ കഴിയാത്തതിനാലാണ്‌ 'മാപ്പ്‌' എന്ന പദത്തിൽപ്പിടിച്ച്‌ സംസാരിക്കേണ്ടി വരുന്നത്‌.

ആർദ്രതയും, കരുത്തും[softness, forcefullness]

 ചില ആൾക്കാർ വളരെ ആർദ്രതയുള്ളവരാണ്‌. എന്നാൽ അവരുടെ ആർദ്രതയാകട്ടെ ധൈര്യക്കുറവിൽ നിന്നും കരുത്തില്ലായ്മയിൽ നിന്നും പുറത്തുവരുന്നതുമാണ്‌. എന്നാൽ മറ്റുചില ആൾക്കാരിലെ ആർദ്രത പക്വതയിൽ നിന്നും ഉയർന്നുവരുന്നതാണ്‌; അവരുടെ മഹാമനസ്ക്കതയിൽ നിന്നും ഉയർന്നു വരുന്നു. അവരുടെ അറിവിന്റെ നിറവിൽ നിന്നും ജനിക്കുന്ന ആർദ്രതയാണത്‌. ധൈര്യമില്ലായ്മയിൽ നിന്നുവരുന്ന ആർദ്രതയാൽ വളരെയേറെ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ചിലപ്പോൾ അവർ പെട്ടെന്ന്‌ വികാര ഭരിതരായി ബാഷ്പ ശീലരുമാകുന്നു.
 അതുപോലെ കരുത്താർജ്ജിച്ച ആൾക്കാരിലും രണ്ടു വിഭാഗങ്ങളുണ്ട്‌.

1. ആക്രമണ ശീലമുള്ളവർ
2. ദൃഢമായ ഉറപ്പോടെ നിൽക്കുന്നവർ
 ചില ആൾക്കാർ അക്രമ വാസനയോടെ കരുത്താർജ്ജിച്ച്‌ നിൽക്കുന്നത്‌ ശരിക്കും അവരുടെ ദൗർബ്ബല്യം കാരണമാണ്‌. ഉള്ളിലെ ദൗർബ്ബല്യം ആക്രമണശീലമായി അവരെ കൊണ്ടുനടക്കുകയാണ്‌. അവരുടെ ബലമില്ലായ്മയും, ഭയവും, പ്രതിരോധ ശക്തിക്കുറവുമാണ്‌ അതിനുകാരണം. എന്നാൽ മറ്റു ചിലരാകട്ടെ, മറ്റുള്ളവരോടുള്ള സ്നേഹവും, ശ്രദ്ധയും, അവധാനവും, അനുകമ്പയും കൊണ്ടാണ്‌ കരുത്താർജ്ജിച്ച്‌ നിൽക്കുന്നത്‌.

സഹനശക്തി[tolerence]

 നാം ഉപയോഗിക്കുന്ന മറ്റൊരു വാക്ക്‌ സഹനശക്തിയാണ്‌. കൂടുതൽ ആളുകളും ചിന്തിക്കുന്നത്‌ സഹനശക്തി ഒരു ധർമ്മാചരണം എന്നാണ്‌. 'സഹനശക്തി' എന്നത്‌ ഒരു നിഷേധ വാക്കാണ്‌. നിങ്ങൾ ചിലതിനെ ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ അതിനെ സഹിക്കുകയല്ല ചെയ്യുന്നത്‌. 'സഹനശക്തി' സൂചിപ്പിക്കുന്നത്‌. 'ആഴത്തിലുള്ള അനിഷ്ടം' എന്ന അർത്ഥത്തിലാണ്‌. അത്‌ ഏതു നിമിഷവും വെറുപ്പിലേയ്ക്കു തിരിഞ്ഞേക്കാം. അതു സൂചിപ്പിക്കുന്നത്‌ വേറിട്ട ഒന്ന്‌ എന്നാണ്‌. ചെറിയ മനസ്സാണ്‌ അവിടെ കാണപ്പെടുന്നത്‌. ബോധത്തിന്റെ പരിമിതിയാണത്‌. നിങ്ങൾ സഹിക്കുകയാണെങ്കിൽ അതൊരു താൽക്കാലിക അവസ്ഥ മാത്രമാണ്‌. സഹനശക്തി എന്നത്‌ ഒരു അഗ്നിപർവ്വതശക്തിപോലെ പ്രബലമായതാണ്‌. നിങ്ങൾ അതു സഹിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾ അതിനെ മുറുകെപ്പിടിച്ചിരിക്കുകയാണ്‌ എന്നാണ്‌.

സംന്യാസം[austerity]
സംന്യാസത്തെ ദാരിദ്യമായും ജീവിതത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലായും തെറ്റദ്ധരിക്കുന്നു. എന്നാൽ സംന്യാസം അതല്ല. സംന്യാസം നിറവിൽ നിന്ന്‌ അഥവാ പാകതയിൽ നിന്നു വരുന്നതാണ്‌. സംന്യാസം മാനവസമുദായത്തിന്റെ ആരോഗ്യത്തിന്റെ അടയാളമാണ്‌. സംന്യാസം ആഘോഷങ്ങൾക്ക്‌ എതിരാവുന്നില്ല. എന്നാൽ കേവലം പൊള്ളയായ സ്വയം ശ്രേഷ്ഠത്വഭാവം അഥവാ പൊള്ളപ്പകിട്ട്‌ ഒരു ആഘോഷമാകുന്നുമില്ല. ഒരാൾ ആത്മീയ കാര്യങ്ങളിൽ സമ്പന്നനാണെങ്കിൽ അയാൾക്ക്‌ സംന്യാസം പരിശീലിക്കാൻ കഴിയാറുണ്ട്‌. ആത്മീയ ദാരിദ്യമാണ്‌ പൊള്ളപ്പകിട്ട്‌. സംന്യാസം പൊള്ളപ്പകിട്ടിന്റെ ഗർവ്വിൽ നിന്ന്‌ സ്വാതന്ത്ര്യം കൊണ്ടു വരികയാണ്‌. എന്നാൽ സംന്യാസത്തിൽ ഗർവ്വ്വ്‌ കാണിക്കുകയാണെങ്കിൽ അതും പൊള്ളപ്പകിട്ടാകുന്നു.


 മറ്റുള്ളവരെ അഭിനന്ദിക്കാനായി യത്നിക്കേണ്ടതില്ല. നിങ്ങളെ സ്വയം പുകഴ്ത്താനും യത്നിക്കേണ്ടതില്ല. നിങ്ങൾ നിങ്ങളുടെതന്നെ ഉള്ളിൽ നിന്നു വരുമ്പോൾ നിങ്ങളുടെ പ്രകാശനം കറയറ്റതാകുകയും ആ മുദ്രണങ്ങൾ വർഷങ്ങളോളം നിങ്ങളിൽ നീണ്ടുനിൽക്കുകയും ചെയ്യുന്നു. സ്വയം ചോദിക്കുക: നിങ്ങൾ നിങ്ങളുടെ തന്നെ സ്വഭാവത്തിലാണോ? അല്ല, നിങ്ങളുടെ ബാഹ്യഭാവം ഉള്ളിന്റേതല്ല. സമുദ്രം മേഘങ്ങളാകുന്നത്‌ രഹസ്യമാണ്‌. എന്നാൽ മേഘങ്ങൾ സമുദ്രമാകുന്നത്‌ സ്പഷ്ടമായ കാര്യമാണ്‌. ലോകത്തിൽ കുറച്ചു പേർക്കു മാത്രമേ നിങ്ങളുടെ ഉള്ളിന്റെ വളർച്ച തിരിച്ചറിയാൻ കഴിയൂ.