Showing posts with label maharshi. Show all posts
Showing posts with label maharshi. Show all posts

Saturday, 14 January 2012

ജലബന്ധം


മഹർഷി

സമാധാനത്തിന്‌
ശ്വാസംമുട്ടുന്നു
സ്വാന്തനങ്ങൾ
വചനങ്ങളിൽ
മരച്ചുകിടക്കുന്നു

മരണമുഖത്ത്‌
മാടിയൊതുക്കുന്നു
ചീഞ്ഞളിഞ്ഞവ
ബാക്കിപത്രങ്ങൾ

നിഴലുകളില്ലാതെ
ഗ്രാമാന്തരങ്ങളുടെ
ശൂന്യകാശങ്ങളിൽ
മൗനത്തിന്ററൗദ്രം

അതിർത്തിയിൽ
അതിദാഹത്തിന്‌
ആയിരംരക്ഷസ്സുകൾ
നാവുനീട്ടുന്നു

മാനവീയതയുടെ
മൗനാക്ഷരങ്ങൾ
മാറത്തലച്ച്‌
ബധിരമാകുന്നു

കാർന്നുതിന്നുന്ന
ജലസാമ്രാജ്യം
അശോകരാജിന്‌
അടിവരയല്ല

മരിച്ചസംസ്കൃതി
തിരിച്ചറിവല്ല
ഉരഞ്ഞകരകൾ
തലയറ്റുകിടക്കുന്നു.

Tuesday, 15 November 2011

വിലാസം


മഹര്‍ഷി
മാനത്തിലെങ്ങനെസൂര്യനുദിക്കുന്നു
കിഴക്കുനിന്നെന്താണ്‌ പടിഞ്ഞാട്ടുചായുന്നേ
അന്തിക്കുകാണാംവാനില്‍ചന്ദ്രനെ
അര്‍ക്കനെപ്പോലെന്തേതിളക്കമില്ല

സന്ധ്യക്കുകണ്ടമൊട്ടുക്കളെല്ലാമേ
പൂത്തിരികത്തിക്കുന്നുപ്രഭാതം
ചന്തത്തിലായവതന്നുടെപുഞ്ചിരി
തഞ്ചത്തിലെങ്ങനെവന്നുപെട്ടു

കുളിരും ചൂടിയീകാറ്റത്തങ്ങുനിന്ന്‌
മലരിന്‍മണമേറ്റിവരുന്നു
മന്തമായ്‌ മന്ത്രിക്കുന്നീപ്പുഴകള്‍
തിങ്ങിനിറഞ്ഞങ്ങുചേരുന്നു

തീരത്തില്‍തിരഞ്ഞൊറിഞ്ഞുടുക്കുന്നു
തീരാത്തദാഹംതീര്‍ത്തൊഴുകുന്നു
കറുത്തപെണ്ണായ രാത്രിക്കുരുന്ന്‌
കാര്‍മുകില്‍മാലധരിക്കുന്നു

വേലയാകുമ്പോള്‍ളമ്പലത്തില്‍
വേനല്‍ ഉത്സവശീവേലികൊട്ടുന്നു
താളത്തില്‍തുണികള്‍താഴെവീഴുന്നു
മരതകമുത്തുകള്‍തൂശനിലത്തുമ്പിൽ

ആയിരംകാന്താരിപ്പൂത്തിറങ്ങുന്നു
ആരോഇരുന്നുനീട്ടിമൂളുന്നു
അമ്പിളിആമ്പല്‍തൊട്ടുവിടര്‍ത്തുന്നു
അകക്കണ്ണുതാമരപ്രാതേതുറക്കുന്നു

ഈവകഎങ്ങനെഎങ്ങനെഅമ്പേ
ആരാണീക്രമംചേര്‍ത്തുവെച്ചെ?
ആശക്തിഉണ്ണിശ്രേഷ്ഠശക്തി
പ്രകൃതീശ്വരിതന്‍പ്രകടശക്തി


Thursday, 13 October 2011

ഉടലടയാളം


മഹർഷി

മഴയുടെ മേളം
പുഴകളിലെഴുതി
കുളിരുതമ്മിലിണഞ്ഞ്‌
കുമ്മിയടിച്ചൊഴുകുന്നു
മുകിലുകൾ മുകുരംനോക്കി
തലമുടി ചീകിയൊതുക്കി
കടകടചിരിച്ചുരസിച്ച്‌
പളപളകളിയാടുന്നു
തീരംതിരക്കഥയെഴുതി
വാനംകവിതരചിച്ച്‌
തളിരുകൾതാളംതള്ളി
കഥയത്തിനരങ്ങുമൊരുങ്ങി
പ്രാതംഈറനുടുത്ത്‌
ഉഷസ്സിൻതിരുനടതൊഴുത്‌
കളഭക്കുറിയും തൊട്ട്‌
മനസ്സാൽമൂന്നുവലം
കല്ലോലത്തിൻ
കുമിളവിരിച്ച്‌
തീരത്തിതിഹാസവുമായി
കടലിലയൊരുടലായി
സായംസന്ധ്യരചിച്ച
ചെമ്മാനച്ചാർത്തുമണിഞ്ഞ്‌
പടിഞ്ഞാറിൻമാറു ചുവന്നു
പകലോനതിലാറാടി


Tuesday, 13 September 2011

പരിഭാഷ






മഹർഷി

വാക്കുകൾ
ഇണങ്ങുന്നത്‌
പ്രേമം
പിണങ്ങുന്നത്‌
വിട്ടുപോയതിന്റെ
ആഹ്ലാദം
ശരീരംപൂക്കുന്നത്‌
പതിവുശൈലി
ചൂടാറാതെശബ്ദം
തൊണ്ടയിൽഉടക്കുന്നത്‌
വേർപിരിയൽ
ഉടലടയാളങ്ങൾ
വിലസൂചികപോലെ
നിമ്ന്നോന്നതങ്ങളിൽ
ഒഴുകിനടക്കുന്നത്‌
ശൈലീഭദ്രത
പിണങ്ങാനും
ഇണങ്ങാനുമില്ലാതെ
പൊട്ടിവിടരുന്ന
പ്രഭാതംപോലെ
നിർമ്മതയുടെ
നീരാഴികൾതീർത്ത്‌
വഴിപാടുതുടങ്ങി
പിരിയുന്നവർ
വഴിതേടുന്നവർ
സ്വന്തംപാതയിൽ
പരസ്പരംവീഴുന്നവർ
വിലാപംചൂണ്ടയിൽ
കുടുങ്ങിയവർ.

Sunday, 14 August 2011

ഉടലടയാളം


മഹർഷി

മഴയുടെ മേളം
പുഴകളിലെഴുതി
കുളിരുതമ്മിലിണഞ്ഞ്
കുമ്മിയടിച്ചൊഴുകുന്നു

മുകിലുകൾ മുകുരം നോക്കി
തലമുടി ചീകിയൊതുക്കി
കടകട ചിരിച്ചുരസിച്ച്
പളപളകളിയാടുന്നു
തീരം തിരക്കഥയെഴുതി
വാനം കവിത രചിച്ച്
തളിരുകൾ താളം തുള്ളി
കഥയതിനരങ്ങുമൊരുങ്ങി

പ്രാതം ഈറനുടുത്ത്
ഉഷസ്സിൻ തിരുനട തൊഴുത്
കളഭക്കുറിയും തൊട്ട്
മനസ്സാൽ മൂന്നു വലം

കല്ലോലത്തിൻ
കുമിള വിരിച്ച്
തീരത്തിതിഹാസവുമായി
കടലിലയൊരുടലായി

സായംസന്ധ്യ രചിച്ച
ചെമ്മാനച്ചാർത്തുമണിഞ്ഞ്
പടിഞ്ഞാറിൻ‍‍മാറുചുവന്നു
പകലോനതിലാറാടി
ഫൊ: 9495547947