Showing posts with label tomy chakkalakkal. Show all posts
Showing posts with label tomy chakkalakkal. Show all posts

Sunday, 14 August 2011

അവള്‍ മുഷ്ടികള്‍ചുരുട്ടിയപ്പോള്‍


ടോമി ചക്കാലക്കൽ

ഒരു ബോഗിയിലൊരു കുഞ്ഞിപെങ്ങള്‍
ചപ്പലുകളും
കാരമുള്ള് പോലുള്ള-
ഹൈഹീലുകളും,
ചാറ്റല്‍കൊണ്ടുണങ്ങിയ
തോല്പോലുള്ള  കാലുറകളും,
മിനുക്കിഒതുക്കി, നിരത്തി വച്ചു. 
കുഞ്ഞിപാവാടകൊണ്ട്
കുഞ്ഞികൈ തുടച്ചിട്ട്,
യാചിച്ചു നിന്നു.

പൈപ്പ് വലിച്ചിരുന്നവന്‍-
"ബീഡി വാങ്ങാന്‍ തുട്ടില്ല !"
ഡൌണ്‍ലോഡ് ചെയ്തിരുന്നവന്‍
കുഴല്‍ക്കണ്ണാടിയില്‍ നോക്കിയിരുന്നു.  
ലിപ്സ്റ്റിക്ക് പോത്തുന്നവള്‍,   
ഉണങ്ങാന്‍ വരഞ്ഞ,
മാംസതുണ്ടങ്ങളെ ഇണചേര്‍ത്തിട്ട്,
കാലി ക്രീംഡെപ്പകൊടുത്തിട്ട്,
"കുപ്പിവള കിലുക്കി കളിച്ചോ."

തിരിഞ്ഞപ്പോള്‍ കുനിഞ്ഞുപെറുക്കി
ഓരോടിഞ്ഞപരിപ്പ്,
വിഴ്ത്തി കണ്ണുനീര്‍ കറുത്തഷൂവിലും.
അവളോര്‍ത്തു:
"വളകളിട്ടുതരുവാര്‍ന്ന
അമ്മേടെവളയിട്ടിരുന്ന
പുന്നാരഡെപ്പ ഉണ്ടല്ലോ...  
അമ്മകഥകളിലെ അകപ്പൊരുള്‍ ഉണ്ടല്ലോ..."

വലിച്ചെറിഞ്ഞു  ക്രിംഡെപ്പയെ
പാളങ്ങളില്‍ ഒടിഞ്ഞുപൊടിഞ്ഞരഞ്ഞു...!

ചാടിയിറങ്ങി,   
ഇലകള്‍പോലെ  മലര്‍ന്ന കൈകള്‍
നിസ്സറുകള്‍
കൂട് ഉണ്ടാക്കിയ മാവിലകളായിരുന്നു... !