Showing posts with label sreejith muthedath. Show all posts
Showing posts with label sreejith muthedath. Show all posts

Saturday, 14 January 2012

ദുഃ?സ്വപ്നം


Wednesday, 14 December 2011

ചിത്രങ്ങള്‍....!!!!

ശ്രീജിത്ത് മൂത്തേടത്ത്

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.
                 പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും മൂലയിലും ഉഴറി നടന്നു. ഒടുവില്‍ അവ, കാലുകള്‍ ഉള്‍വലിഞ്ഞ് ചിറകുകള്‍ മുളച്ച് നീല കര്‍ട്ടനിട്ടലങ്കരിച്ചിരുന്ന ജനലിലൂടെ പറന്നകന്ന് പഞ്ഞി മേഘക്കെട്ടുകള്‍ക്കിടയില്‍ ലയിച്ചു.
                 ഇന്ന് വൈകിട്ട് അവളുടെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പോവുമ്പോള്‍ തന്റെ കയ്യിലുണ്ടാവേണ്ടതാണീ ചിത്രം. മനോഹമായ പായ്ക്കിംഗ് പേപ്പറില്‍ പൊതിഞ്ഞ് നീല റിബണ്‍ കൊണ്ട് കെട്ടി...
                 “ഒരു സര്‍പ്രൈസ് ഗിഫ്റ്റുണ്ടാവും എന്റെ കയ്യില്‍... നിനക്കായി മാത്രം സൃഷ്ടിക്കപ്പെട്ടത്..”
                  ഇന്നലെ വൈകിട്ട് മെയില്‍പ്പെട്ടി തുറന്നപ്പോള്‍ കണ്ട ഇന്‍വിറ്റേഷന്‍ മെയിലിന് റിപ്ലേ ചെയ്യുമ്പോള്‍ ടൈപ്പ് ചെയ്തത് അത്രമാത്രമായിരുന്നു. അല്ലെങ്കില്‍ അതിലെല്ലാം ഒതുങ്ങയിരുന്നുവല്ലോ..! ഇത്രയും ഭംഗിയായി, ഇത്രയും ചുരുങ്ങിയ വാക്കുകളില്‍ ഒരു മെയില്‍ ചെയ്യാന്‍ കഴി‍ഞ്ഞുവെന്നത് അവന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
‍                 അല്ലെങ്കില്‍ അഴളുടെ ബര്‍ത്ത് ഡേയ്ക്ക് എന്തിന് പോണം ? എല്ലാം മറക്കാമെന്ന് പറഞ്ഞ് ഒരുനാള്‍ പിരിഞ്ഞ് പോയവളല്ലേ..? പിന്നെ യാതൊരു വിവരവുമില്ലാതെ കുറെക്കാലം... ഓര്‍ക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഒടുവില്‍ ഓര്‍മ്മയില്‍ നിന്നും മറവിയുടെ കയത്തിലേക്ക് ഏതാണ്ട് മുങ്ങിക്കഴിഞ്ഞപ്പോഴാണ് കഴിഞ്ഞമാസം ഫേസ്ബുക്കില്‍ അലസമായി സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്തിരിക്കവെ, 'പീപ്പിള്‍ യൂ മെ നോ'  എന്ന ശീര്‍ഷകത്തിന് താഴെ അവളുടെ മുഖം പ്രത്യക്ഷപ്പെട്ടത്. ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തു കഴിഞ്ഞപ്പോഴാണ് ചെയ്തത് മണ്ടത്തരമായിപ്പോയി എന്ന് തോന്നിയത്. പിന്നീടിങ്ങോട്ട് ചില മെസേജുകള്‍.. ഒടുവിലിന്നലത്തെ മെയില്‍...
                   “ടുമാറോ ഈസ് മൈ ബര്‍ത്ത് ഡേ. എക്സ്പെക്റ്റ് യൂ വില്‍ കം ഫോര്‍ ദ പാര്‍ട്ടി, അറ്റ് ഫൈവ് ഇന്‍ ദ ഈവനിംഗ്"
                   റിപ്ലേ ചെയ്തതിന് ശേഷം ഭ്രാന്തമായൊരാവേശത്തോട് കൂടി ക്യാന്‍വാസെടുത്തുരപ്പിച്ച് പെയിന്റിംഗ് ആരംഭിക്കുകയായിരുന്നു. മനസ്സില്‍ തോന്നിയ സമ്മിശ്ര വികാരങ്ങള്‍ അമൂര്‍ത്ത രൂപങ്ങളായി നിറങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നിന്നു. വിദ്വേഷത്തിന്റെ കനലും, പരിഭവത്തിന്റെ തെളി നീരും ഒക്കെയായി....
    അനാധത്വത്തിന്റെ കയത്തില്‍ നിന്നും തന്നെ പിടിച്ചുയര്‍ത്തിയതാണഴളുടെ കയ്യുകള്‍... എല്ലാം നേടി എന്ന ആത്മവിശ്വാസത്തില്‍ ഒരുപാട് പ്രതീക്ഷകളുമായി കുറെ നാളുകള്‍ ഒരുമിച്ച്... പിന്നീടൊരുനാള്‍ പ്രത്യേകിച്ചൊരു കാരണവും പറയാതെ, പ്രത്യേക വികാരവായപ്പൊന്നും കൂടാതെ,
                “നമുക്ക് പിരിയാം സൂരജ്... എല്ലാം നല്ലതിനെന്ന് കരുതി മറക്കുക.. സൂരജിന് നല്ല ഭാവിയുണ്ട്.. ഒരു നല്ല കലാകാരനാവണം... എനിക്ക് സൂരജിനോട് തോന്നിയത് സ്നേഹത്തേക്കാളുപരി സഹതാപമായിരുന്നു.. സഹതാപത്തില്‍ മുളക്കുന്ന സ്നേഹത്തിന് ആയുസ്സില്ല... എല്ലാം താനെ, പിന്നെ മനസ്സിലായിക്കൊള്ളും.. ഗുഡ് ബൈ.. എന്നോട് ക്ഷമിക്കൂ..”
                 നടന്നകലുന്ന അവളെ നോക്കി ഒരു വാക്കുപോലുമുരിയാടാനാവാതെ, നിന്നുപോയ തന്നെ സൂരജിനോര്‍മ്മവന്നു. ജീവിതമവസാനിപ്പിക്കാന്‍ അന്ന് തോന്നിയതാണ്. പക്ഷെ അധൈര്യം അനുവദിച്ചില്ല. പാതി കൂമ്പിയ മിഴികള്‍ വലിച്ച് തുറന്ന് സൂരജ് തന്റെ ചിത്രത്തിലേക്ക് ഒന്നുകൂടെ നോക്കി.
                കുതിരകള്‍ വളുപ്പും കറുപ്പും, ചുവപ്പും പച്ചയുമൊക്കെയായി നിരവധി.. ഇവയൊക്കെ അവളോടുള്ള തന്റെ പല നിറങ്ങളിലുള്ള അഭിനിവേശത്തിന്റെ പ്രതീകങ്ങളല്ലേ..? പാടില്ല.. ഒരിക്കലും പാടില്ല.. സൂരജ് വീണ്ടും ഇടതുകയ്യില്‍ പാലറ്റില്‍ ചായങ്ങളും, വലതുകയ്യില്‍ ബ്രഷുമായി വീണ്ടും ചിത്രത്തെ സമീപിച്ചു. അഭിനിവേങ്ങള്‍ ഓരോന്നായി മായ്ക്കാന്‍ ശ്രമിച്ചു. ചുവപ്പിനെ കറുപ്പ് കൊണ്ടും, വെളുപ്പിനെ ചുവപ്പു കൊണ്ടുമൊക്കെയായി... ഒടുവിലത് കുതിരകളൊക്കെ മാഞ്ഞ് ഒരൊറ്റ രൂപമായി മാറിയിരുന്നു. വലിയ കണ്ണുകളും ഗഹ്വരം പോലെ തുറന്ന വായുമായി ആര്‍ത്തടുക്കുന്ന ഭീകര സത്വം പോലെ...!!
            സൂരജ് ഭയന്ന് പിന്നോട്ട് മാറി. കയ്യിലിരുന്ന പാലറ്റ് ആ സത്വത്തിന് നേരെ വലിച്ചെറിഞ്ഞു. വേണ്ട.. അവള്‍ തന്ന കയ്യില്‍ ബര്‍ത്ത് ഡേ ഗിഫ്റ്റുമായി കാണേണ്ട..
            കടും നിറങ്ങളാല്‍ പണിപെട്ട് മായ്ച്ചുകളഞ്ഞ അഭിനിവേശത്തിന് പകരം മറ്റൊന്ന് അവനില്‍ പിടി മുറുക്കി തുടങ്ങിയിരുന്നു. അഴള്‍ അകന്ന് പോവുമ്പോള്‍ സൂരജിന്റെ മനസ്സിലുദിച്ച ആത്മഹത്യയെന്ന ചിന്ത അവന്റെ മനസ്സിനെ മദിച്ചു. ജനാലകള്‍ക്ക് പുറത്ത്, നേരത്തെ കണ്ട പഞ്ഞി മേഘങ്ങള്‍ ഇരുണ്ട് തുടങ്ങിയിരുന്നു. അവയില്‍ നിന്നും മരണത്തിന്റെ കറുത്ത കുതിരകള്‍ ചിറക് വിടര്‍ത്തി തന്നെ മാടി വിളിക്കുന്നതായി സൂരജിന് തോന്നി. അവന്‍ ജനാലയിലൂടെ അവയ്ക്ക് നേരെ പറന്നടുത്തു. ഇരുണ്ട് കനത്ത മേഘങ്ങള്‍ ദിഗന്തം നടുങ്ങുമാറ് പൊട്ടിപ്പിളര്‍ന്നു. അതില്‍ നിന്നും, പ്രളയജലം ധാരയായി പെയ്തിറങ്ങി.
            ഇരുപതു നില ഫ്ലാറ്റിന്റെ താഴെ പാര്‍ക്കിംഗ് ഏരിയയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ ചുവന്ന ചിത്രവും അത് മായ്ച്ച് കളഞ്ഞു.

Friday, 14 October 2011

കർമ്മഭാണ്ഡം



ശ്രീജിത്ത്‌ മൂത്തേടത്ത്‌

 പ്രാചീനമായ ഇരുട്ടുപിടിച്ച കൽപ്പടവുകൾക്കു മുന്നിൽ ദിനകരൻ പകച്ചു നിന്നു. മുന്നിൽ ൻശ്ചേതനമാം വണ്ണം ചലനമറ്റ, പച്ചപ്പായലിന്റെ നിറം പൂണ്ട, ജലാശയം. മുകൾപ്പരപ്പിലെ നിശ്ചലതയിൽ കാലാതീതമായ ഏതോ ഘനദുഃഖം തളം കെട്ടിക്കിടക്കുന്നതു പോലെ. അതിനുമടിയിൽ ഒരുപക്ഷെ തിളച്ചുമറിയുന്ന രോഷമാവാം. ചാരംമൂടിയ കനൽപോലെ. ഏതായാലും താനീ ജലനിരപ്പിന്നഗാധതയിൽ കാംകഷിക്കുന്നത്‌ മോക്ഷമാണ്‌. ജൻമബാന്ധവങ്ങളിൽ നിന്നുള്ള മോക്ഷം. തന്റെ പൂർവ്വികരെ പിൻതുടർന്ന്‌.....


 എന്തിനീസ്ഥലം തന്നെ തിരഞ്ഞെടുത്തു എന്നുള്ള ചോദ്യം അസ്ഥാനത്താണ്‌. ദിനകരന്‌ സ്വപ്നം പോലെ പരിചിതമാണിവിടം. കൂടാതെ യക്ഷികളുടെയും കിന്നരൻമാരുടെയും വിഹാരകേന്ദ്രമായ ഇവിടം ആരും ശ്രദ്ധിക്കുകയുമില്ല. ദുർഗന്ധം മതിൽക്കെട്ടുകടന്ന്‌ പുറത്തേക്ക്‌ വമിക്കുമ്പോൾ മാത്രമേ ആരെങ്കിലും അറിയൂ. ?സുരക്ഷിതം?. അങ്ങിനെയാണ്‌ ദിനകരൻ ആ ഗോ‍ൂഢ സ്ഥലത്തെപ്പറ്റി സ്വയം വിശേഷിപ്പിച്ചതു.


 ദിനകരൻ വീടുവിട്ടിറങ്ങിയിവിടമെത്തും വരെയുള്ള കാര്യങ്ങൾ ഓർത്തു. സ്വസ്ഥത തേടിയിറങ്ങിയതാണ്‌. കുന്നുകൾ താണ്ടി, ദുർഘടമായ പുരാതനവഴിയിലൂടെ നടന്നപ്പോൾ ഇരുവശവും തലയുയർത്തി നിന്നിരുന്ന കെട്ടിടങ്ങൾ പ്രലോഭിപ്പിച്ച്‌ മാടി വിളിച്ചിരുന്നു. ഓരോന്നും ആകർഷകം. ആവേശപൂരിതം. പല നിമിഷങ്ങൾ ശങ്കിച്ചു നിന്നു. മനസ്സിലെ കണക്കുകൂട്ടലുകളിൽ പിഴവുതോന്നുന്നു എന്നുറപ്പായപ്പോൾ മുന്നോട്ടു തന്നെ നടന്നു. വെട്ടുകല്ലുകൾ പാവിയ ഇടവഴികൾ...!
 മുമ്പൊരു സ്വപ്നദർശനത്തിൽ ഈ ജലാശയത്തിന്നരികെ ഒരു കോട്ടയുണ്ടായിരുന്നു. ഒരു സുന്ദരിമാത്രം തനിച്ച്‌ താമസിച്ചിരുന്ന വിളക്കുകൾ പ്രകാശിച്ചിരുന്ന കോട്ട. കൽപ്പടവുകളിൽ വിലാസവതിയായി മുടിയഴിച്ചിട്ട്‌ നിലാവുകായുന്ന സുന്ദരി. കോട്ടയുടെ മതിലിൽ ഉറപ്പിച്ചു വച്ചിരുന്ന കൽ വിളക്കുകളിൽ എരിഞ്ഞ എള്ളെണ്ണയുടെ മണം അന്ന്‌ താനറിഞ്ഞിരുന്നു.
 ഇന്നത്‌ മൂകമാണ്‌. തന്റെ മോക്ഷപ്രാപ്തിക്ക്‌ മൗനത്തിന്റെ കുട പിടിക്കുന്നതു പോലെ. ദിനകരൻ കോട്ടയെ നോക്കി. കുളിച്ച്‌ ഈറൻ ചുറ്റി മുടി വിടർത്തിയിട്ട്‌ നിലാവുകാഞ്ഞ്‌ കൽപ്പടവിലിരിക്കുന്ന സുന്ദരിയില്ല. പകരം കട്ടപ്പിടിച്ച ഇരുട്ട്‌. അതു സ്വപ്നം മാത്രമായിരുന്നു. ദിനകരന്‌ ആശാഭംഗം തോന്നിയതുപോലെ.


 പടവുകളിറങ്ങാൻ തുടങ്ങവെ ഒരു വിളി കേട്ടതു പോലെ. ദിനകരനിൽ ഭയമോ, മതിഭ്രമമോ തിരിച്ചറിയാനാവാത്ത ഒരു സമ്മിശ്ര വികാരം നുരഞ്ഞുയർന്നു. കോട്ടയുടെ കൂറ്റൻ തൂണുകളിലൊന്നിന്റെ മറവിൽ നിന്നും പ്രകാശം പുറത്തേക്കരിച്ചെത്തുന്നു. വിളക്കിനു പിന്നാലെ കോടി മുണ്ടുടുത്ത ഒരു വൃദ്ധസ്ത്രീരൂപം പുറത്തേക്ക്‌ നീങ്ങി വരുന്നു.
 ?മോനേ നിനക്കെന്നെ കാണുന്നുണ്ടോ ??


 ആ സ്ത്രീ വിളിച്ച്‌ ചോദിക്കുന്നു. ദിനകരനിൽ ഏതോ അതീന്ദ്രിയഭാവം നിറഞ്ഞു. അയാൾ സ്വയമറിയാതെയെന്നോണം കോട്ടയുടെ പടവുകൾ കയറി. വെളിച്ചം അയാളെ അകത്തേക്കു നയിച്ചു. സ്ത്രീയും വെളിച്ചവും കോട്ടക്കകത്തെ ഇരുട്ടിൽ ലയിച്ചു. ദിനകരൻ എന്തു ചെയ്യണമെന്നറിയാതെ കൂരിരുട്ടിൽ തപ്പിത്തടഞ്ഞു. ഏതോ കനമുള്ള വലിയ പാത്രത്തിൽ തട്ടി അതിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെ അയാൾ അഗാധതയിലേക്ക്‌ വീണു!.
 താനിപ്പോൾ കോട്ടയുടെ അകത്തളത്തിലെ നടുമുറ്റത്താണെന്ന്‌ ദിനകരന്‌ മനസ്സിലായി. അവിടം മഞ്ഞ വെളിച്ചം നിറഞ്ഞിരുന്നു. വിളക്കു തറയ്ക്കടുത്ത്‌ താൻ സ്വപ്നത്തിൽ ദർശിച്ചിരുന്ന പ്രാചീനസുന്ദരി മുടിയുലർത്തിയിരിക്കുന്നു. ദിനകരൻ അവളുടെയടുത്തേക്ക്‌ നടന്നു.
 ?നീ ആരാണ്‌ ?? - ദിനകരൻ ആരാഞ്ഞു. സുന്ദരി തന്റെ കൂർത്ത കോമ്പല്ലുകൾ പുറത്തേക്ക്‌ നീട്ടി വശ്യമായി പുഞ്ചിരിച്ചു.
 ?ചോദ്യം അസ്ഥാനത്താണ്‌. നീ ??
 ?ഞാൻ ദിനകരൻ.?
 ?എന്തിനിവിടെ വന്നു ??
 ?മോക്ഷം തേടി.?
 ?എങ്ങിനറിഞ്ഞു ഈ സ്ഥലത്തെപ്പറ്റി ? മുമ്പിവിടെ വന്നിട്ടുണ്ടോ ??
 ?സ്വപ്ന ദർശനങ്ങളിൽ കണ്ടിട്ടുണ്ട്‌.?
 അവൾ കുപ്പിച്ചില്ലു ചിതറുന്നതുപോലെ ചിരിച്ചു. കൈകളിലെ കൂർത്ത നഖങ്ങളിൽ രക്തം കിനിഞ്ഞു.
 ?എന്നെക്കണ്ടിട്ട്‌ പേടി തോന്നുന്നില്ലേ ??
 ?എന്തിനു പേടിക്കണം ? നീ സുന്ദരിയല്ലേ ? പോരാത്തതിന്‌ ഞാൻ മരിക്കാൻ തയ്യാറായി വന്നതാണ്‌.?
 ?ഞാൻ യക്ഷിയാണ്‌.?
 ?യക്ഷികളെ എനിക്കിഷ്ടമാണ്‌. പാലപ്പൂമണം പരത്തുന്ന ശുഭ്രവസ്ത്ര ധാരിണികളായ യക്ഷികളോടൊത്തു ഞാൻ സ്വപ്നങ്ങളിൽ ശയിച്ചിട്ടുണ്ട്‌.?
 ദിനകരൻ അവളോടടുത്തു. സ്ത്രീ സഹജമായ പരിഭ്രമത്തോടെ അവൾ പിന്നോട്ട്‌ മാറി. അപ്പോഴും ദിനകരനിലെവിടേയോ ദൃശ്യമായിരുന്ന ശിശുഭാവത്തെ കണ്ട്‌ അവൾ മാതൃഭാവം പൂണ്ടു. അയാളെ അവൾ വാത്സല്യത്തോടെ നോക്കി. അവളിൽ മാതൃത്വം ചുരന്നു. അമ്മയറിവിന്റെ മൃദു ഗന്ധത്തിൽ ദിനകരൻ ഒരു കുട്ടിയായി. അവൾ ആ കുഞ്ഞിനെ മാറോട്‌ ചേർത്തു.
 ?നീയെന്തിനാണ്‌ മരിക്കാൻ വന്നത്‌ ??
 ?മോക്ഷപ്രാപ്തിക്ക്‌.?
 ?ഇവിടെ മരിച്ചാൽ മോക്ഷപ്രാപ്തിയുണ്ടാവുമെന്ന്‌ ആരു പറഞ്ഞു ??
 ?സ്വപ്ന ദർശനമുണ്ടായി.?
 വാത്സല്യാതിരേകം ആ പ്രാചീന അമ്മ അവന്റെ മുടിയിഴകളിൽ വിരലോടിച്ചു.   ?വരൂ.? - അവൾ മുന്നിൽ നടന്നു. അവൻ അനുഗമിച്ചു.
 ?മോക്ഷപ്രാപ്തിയടഞ്ഞുവേന്ന്‌ പുറം ലോകം കരുതുന്ന ആത്മാക്കളെ ഞാൻ നിനക്ക്‌ കാട്ടിത്തരാം.?
 നിലവറയുടെ വാതിൽ തുറന്ന്‌ കരിങ്കൽ പടവുകളിറങ്ങി, ഭൂഗർഭ അറയിലേക്ക്‌ അവൾ വഴികാട്ടി. അവൾ ചൂണ്ടിക്കാണിച്ചിടത്ത്‌ ഒരു ചെറു തടവറയിൽ ഇരുമ്പഴികൾക്കുള്ളിൽ മനുഷ്യാത്മാക്കൾ പുഴുക്കളെപ്പോലെ നുരയുന്നു. മോക്ഷം പ്രാപിച്ചുവേന്ന്‌ വിശ്വസിച്ച്‌ വർഷാവർഷം താൻ ശ്രാദ്ധബലി നേരുന്ന തന്റെ പൂർവികരെയും ദിനകരൻ ആ കൂട്ടത്തിൽ കണ്ടു. പ്രാചീന അമ്മ പുഞ്ചിരിച്ചു.
 ?അവരിപ്പോഴും കർമ്മബന്ധത്തിൽ ബന്ധനത്തിൽപ്പെട്ട്‌ ഉഴലുകയാണ്‌.?
 ?എനിക്കവരെ മോചിപ്പിക്കണം.? - അയാളുടെയുള്ളിൽ നിന്നും ഒരു ഭഗീരഥൻ വിളിച്ചു പറഞ്ഞു.
 ?അവരുടെ കർമ്മശേഷങ്ങൾ ഏറ്റെടുത്ത്‌ നിറവേറ്റാൻ നിനക്ക്‌ സാധിക്കുകയാണെങ്കിൽ...?
 ?നമുക്കു പോകാം.? - അയാൾ തിരക്കു കൂട്ടി. നിലവറക്കു പുറത്ത്‌ നടുമുറ്റത്ത്‌ അവർ പരസ്പരം നോക്കി നിന്നു.
 ?ഞാൻ ഈ ആത്മാക്കളുടെ കാവലാളാണ്‌. നിനക്കിനിയും കർമ്മങ്ങൾ ബാക്കിയില്ലേ ? പോകൂ.. കർമ്മബന്ധ വിമുക്തനാവൂ.?
 പ്രാചീനസുന്ദരി പുറത്തേക്കുള്ള വാതിലിലേക്ക്‌ വിളക്ക്‌ കാണിച്ചു. ദിനകരൻ കുളത്തിലേക്കിറങ്ങാൻ ഭാവിച്ച്‌ മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുത്തു. ഒരു നിമിഷം അയാളുടെയുള്ളിൽ തന്റെ വീടും, സഹോദരിമാരും മറ്റും നിറഞ്ഞു. അടുത്ത നിമിഷം അയാൾ തിരിച്ച്‌ നടക്കാൻ തുടങ്ങി. ?കർമ്മഭാണ്ഡം? ചുമക്കാൻ. സ്വഗൃഹം ലക്ഷ്യമാക്കി.....


Tuesday, 13 September 2011

ചിലന്തിവല




ശ്രീജിത്ത്‌ മൂത്തേടത്ത്‌

നോട്ട്‌ ബുക്കിന്റെ ആദ്യ പേജിൽ തന്നെ നെടുകെയും കുറുകെയും കുത്തിവരക്കുകയായിരുന്നു കിഷോർ കുമാർ. വരകളും വട്ടങ്ങളും ചേർന്ന്‌ ഒരു ചിലന്തിവലയുടെ രൂപം പ്രാപിച്ചപ്പോൾ സ്വയം ആ വലയിൽ കുരുങ്ങിപ്പോയതുപോലെ തോന്നി അയാൾക്ക്‌. പിന്നെ കുതറി രക്ഷപ്പെടാനായി ശ്രമം. വരച്ച വരകളൊന്നും തന്നെ അഴിക്കാൻ വയ്യാത്ത വിധം പതിഞ്ഞു പോയിരുന്നു. ഒടുവിലെങ്ങിനെയോ സ്വയം പറിച്ചെടുത്ത്​‍്‌ അടുത്ത പേജിലേക്ക്‌ രക്ഷപ്പെട്ടപ്പോൾ അവിടം ശൂന്യമായിരുന്നു!. ഒന്നും ചെയ്യാനില്ലാത്തതിന്റെയോ, ഒരുപാടെന്തൊക്കെയോ ചെയ്യാനുള്ളതിന്റെയോ വിരസതയുടെ ശൂന്യത !.
 പുസ്തകം മടക്കിവച്ച്‌ ഉച്ചവെയിലിന്റെ നരച്ച മാറിലേക്ക്‌ നടന്നു കയറിയ കിഷോർ  പാലാഞ്ചോലമലയുടെ നെറുകയിലെ കൂറ്റൻ കരിമ്പാറയിൽ ഇരിപ്പുറപ്പിച്ചു. പരുപരുത്ത വെയിലിൽ കശുമാവിന്നിലകളുടെ വട്ടനിഴലുകൾ പറ്റിപ്പിടിച്ചിരുന്നു. പാറയുടെ അരികിലും കോണിലുമായി തങ്ങി നിന്ന നിഴൽ തു#​‍ുകളെ എണ്ണിത്തിട്ടപ്പെടുത്താൻ ശ്രമിച്ച്കൊ#​‍്‌   തന്നെചൂഴ്‌ന്ന്‌ നിൽക്കുന്ന പ്രതിസന്ധിക്കൊരു പരിഹാരം ക​‍െ#ത്താൻ ശ്രമിക്കുകയായിരുന്നു അയാൾ. ഒന്നുകിൽ പിടികൊടുക്കണം. അല്ലെങ്കിൽ.... ഇനിയും അമാന്തിച്ചിരുന്നാൽ തന്നെ ആശ്രയിച്ചു കഴിയുന്ന ഒരു കുടുമ്പം തന്നെ നിരാലംബമാവും. ഒരുപാടാലോചിച്ചു തന്നെ എടുത്ത തീരുമാനമാണ്‌. ഓഫീസിൽ കഴിഞ്ഞ മാസവും വന്ന മെഡിക്ലെയിം ഏജന്റായ സ്ത്രീ പറയുന്നത്‌ തുടക്കത്തിൽ ശ്രദ്ധിച്ചിരുന്നില്ല.
 ?സർ, മനുഷ്യ ജീവനാണ്‌. എപ്പോഴാണ്‌ അസുഖം വരുന്നതെന്നറിയില്ല. നമ്മൾ കഴിക്കുന്ന ആഹാരം തന്നെ വിഷമാണ്‌ സാർ.?
 അവർ വളരെ സരസമായി പറഞ്ഞു.
 ?ഡെത്ത്‌ ക്ലെയിമുമു#​‍്‌ സാർ. ഇനി താങ്കൾക്ക്‌ വല്ലതും സംഭവിച്ചാൽ തന്നെ കുടുമ്പത്തിന്‌ ഗുണം കിട്ടും സാർ.?
 അപ്പോഴാണ്‌ കൂടുതൽ ശ്രദ്ധിക്കാൻ തോന്നിയത്‌. ഇൻഷൂറൻസിന്റെ പ്രീമിയത്തെ കുറിച്ചും, അതിന്റെ ബെനിഫിറ്റുകളെ കുറിച്ചും അവർ വിശദമായി പറഞ്ഞു കൊടുത്തു. തന്റെ സമസ്യക്ക്‌ ചുരുളഴിയുകയാണെന്നു തോന്നി. അത്യാവശ്യം നല്ല തുകയ്ക്കു തന്നെ പോളിസി ചേരാൻ തയ്യാറായപ്പോൾ ഏജന്റ്‌ തന്നെ അത്ഭുതപ്പെട്ടുപോയി.
  ?തന്റെ വാചാലതയ്ക്കിത്ര സ്വാധീനമോ ?...? - അവർ അമ്പരന്നു. ഉടൻ തന്നെ ആദ്യ പ്രീമിയം അടച്ചു.
 ഈ ജീവിതം കൊ#ന്തു പ്രയോജനം ?. മുമ്പ്‌ വല്ലപ്പോഴും മാത്രം ചുരമാന്തി വന്നിരുന്ന ചിന്തകൾ ഇപ്പോൾ കൂടെ കൂടെയായിരിക്കുന്നു. എത്ര നാൾ നീട്ടിക്കൊ#​‍ു പോവാൻ കഴിയുമെന്നറിയില്ല. മരുന്നിനും മന്ത്രത്തിനും ചെയ്യാൻ കഴിയുന്നതിനോക്കെയൊരു പരിധിയില്ലേ ?. ഇതേ വരെ ആരും അറിഞ്ഞിട്ടില്ല. ഇനിയും കാത്തിരുന്നാൽ ഒരുപക്ഷെ ഭീകരമായിരിക്കും ഫലം. കിഷോറിനത്‌ ആലോചിക്കാൻ വയ്യ. മുദ്രകുത്തപ്പെട്ട്‌ ചങ്ങലക്കുള്ളിലാവുന്നത്‌ താൻ മാത്രമാവില്ല. താനിതേവരെ പാടുപെട്ട്‌ പടുത്തുയർത്തിക്കൊ#​‍ുവന്ന തന്റെ കുടുംബം... സഹോദരിമാരുടെ വിവാഹം.... ഭ്രാന്തന്റെ പെങ്ങളെ കെട്ടാനാരു വരും ?.


  എന്തായാലും പിടി കൊടുക്കാൻ വയ്യ. അപ്പോൾ രക്ഷപ്പെടുക തന്നെ. പാറപ്പുറത്തു പതിഞ്ഞു കിടന്ന നിഴലുവട്ടങ്ങളെ നുള്ളിപ്പറിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു കിഷോർ. പെട്ടന്നവ കയ്യിലേക്ക്‌ പൊളിഞ്ഞു പോന്നതു പോലെ തോന്നി അയാൾക്ക്‌. അയാളതിനെ തിരിച്ചും മറിച്ചും പിടിച്ചു നോക്കി. ഇലകളുപേക്ഷിച്ച നിഴലുകൾ... പാവം.. ജീവനുപേക്ഷിച്ച ജഢം പോലെ. പ്രയോജനമില്ലാത്തത്‌.
 ?ആക്സിഡന്റൽ ഡെത്തിനാണ്‌ കൂടുതൽ ബെനിഫിറ്റ്‌. ഡബിൾ ആക്സിഡന്റ്‌ സ്കീമിൽ അഷ്വേർഡ്‌ സമ്മിന്റെ ഇരട്ടി കിട്ടും സാർ. കുടുംബം രക്ഷപ്പെട്ടു പോവില്ലേ സാറേ ?.?


  - ഏജന്റിന്റെ വാക്കുകൾ കാതിൽ ചിറകടിക്കുന്നു. കിഷോർ കുമാർ കുന്നിറങ്ങി
നടന്നു. പാറകളിൽ നിന്നും, പൊന്നിൻ വെയിൽ വിരിച്ച മണ്ണിൽ നിന്നും, അടർന്നു പോന്ന ആയിരം നിഴലുകൾ അയാൾക്കു ചുറ്റും നൃത്തം വയ്ക്കുന്നു#​‍ായിരുന്നു. ദൃഢമായ കാൽവെപ്പുകൾ, മനസ്സിലുറപ്പിച്ച തീരുമാനത്തിന്റെ ദാർഢ്യം പ്രതിഫലിപ്പിച്ചു. കുന്നിറങ്ങി അയാൾ നേരെ പോവുന്നത്‌ റയിൽവേ ട്രാക്കിനു നേരെയാണ്‌. അയാൾ ചുറ്റും നോക്കി. സ്റ്റേഷനിൽ നിന്ന്‌ വളരെയകലെയല്ലായെങ്കിലും വിജനം !. മിനുത്തു വെട്ടിത്തിളങ്ങുന്ന പാളത്തിൽ ചെകിടോർത്തു. വിദൂരതയിലെവിടെ നിന്നോ ?ഛക... ഛക...? ശബ്ദം.  പാളം ചുട്ടു പഴുത്തു കിടക്കുന്നിരുന്നു. ചെവി പൊള്ളിപ്പോയി. ചാകാൻ പോകുന്നവനെന്തു ചൂട്‌ ?. തന്റെ മ#ത്തരത്തിൽ കിഷോറിന്‌ ലജ്ജ തോന്നി. മന്ദഹസിച്ചു കൊ#​‍്‌ അയാൾ പാളത്തിൽ കുറുകെ കിടന്നു.  കത്തിജ്ജ്വലിക്കുന്ന സൂര്യബിംബം. കിഷോറിന്‌ അധികനേരം നോക്കാൻ കഴിഞ്ഞില്ല. കണ്ണഞ്ചിപ്പോകുന്നു. അയാൾ കമിഴ്‌ന്നു കിടന്നു. ?ഛക.. ഛക..? ശബ്ദം കുറച്ചുകൂടെ വ്യക്തമായി കേൾക്കാം. പാളത്തിൽ നേരിയ വിറയൽ...
 മനസ്സിൽ സ്നേഹം വാരിക്കോരിത്തന്ന്‌ തന്നെ വളർത്തി വലുതാക്കിയ അമ്മ... താൻ തന്റെ ജീവിതമൂട്ടി വളർത്തിക്കൊ#​‍ുവന്ന കുഞ്ഞനുജത്തിമാർ... ചാഞ്ചാട്ടമോ... ഇല്ല... കിഷോർ കണ്ണുകൾ മുറുക്കെ ചിമ്മി. അവർക്കുവേ#​‍ിയാണ്‌.... അവർക്കുവേ##​‍ി മാത്രം...




 കിഷോർ പാളത്തിൽ മുറുക്കെ പിടിച്ചു. പൊടുന്നനെ അധികമകലെയല്ലാതെ ഒരാരവം. ?ഛക.. ഛക..? ശബ്ദം അടുത്തു വരുന്നു. സ്റ്റേഷനിൽ നിന്നാവും. വ#​‍ി വന്നിട്ടു#​‍ാവും. യാത്രക്കാരുടെ തിരക്കായിരിക്കാം. കിഷോറിനു തലപൊക്കിനോക്കാൻ തോന്നിയില്ല. ആരവം അടുത്തുവരുന്നു. ആരൊക്കെയോ തന്നെ പൊക്കിയെടുക്കാൻ ശ്രമിക്കുന്നുവോ ?. ഇല്ല. സമ്മതിക്കില്ല. കിഷോർ അള്ളിപ്പിടിച്ചു കിടന്നു. പൊടുന്നനെ തലയോട്ടി പൊട്ടുന്ന ശബ്ദം !. തലച്ചോർ ഒഴുകിപ്പരക്കുന്നു !. താനിപ്പോൾ ഒരു നിഴൽ മാത്രമാണ്‌. തന്റെ ജീവനുപേക്ഷിച്ച നിഴൽ. കിഷോർ ആശ്വസിച്ചു.
 അയാളിപ്പോൾ മനോരോഗാശുപത്രിയുടെ വരാന്തയിലിരുന്ന്‌ താൻ വരച്ച്‌ ആഴത്തിൽ പതിഞ്ഞുപോയ വരകളെ അഴിച്ചെടുക്കാൻ ശ്രമിക്കുകയാണ്‌. അഴിച്ച വരകളെ ശ്രദ്ധയോടെ, കുറുകെയും, വട്ടത്തിലും ക്രമീകരിച്ച്‌, സ്വയം ഒരു ചിലന്തിവല സൃഷ്ടിക്കാൻ ശ്രമിച്ച്‌ അതിനുള്ളിൽ അഭയം തേടി....




--