Showing posts with label sreejith ariyallur. Show all posts
Showing posts with label sreejith ariyallur. Show all posts
Tuesday, 13 September 2011
Sunday, 14 August 2011
രണ്ടു കവിതകൾ
ശ്രീജിത്ത് അരിയല്ലൂര്‍
കെണി
അധികംചിറകോ വാലോ
പൂവോ കിരീടമോ ഇല്ലാത്ത
ജന്മങ്ങളാണ് സുരക്ഷിതര്‍...
കുരുവിയെപ്പോലെയോ
പന്നിയെപ്പോലെയോ
പെട്ടന്ന്
കെണിയില്‍ നിന്നും
രക്ഷപ്പെടാനാവില്ല ;
മയിലുകള്‍ക്ക്,
സിംഹങ്ങള്‍ക്ക്...!
ആത്മീയത
അമ്പലം കാണുമ്പോള്എനിയ്ക്കു നല്ലതു വരുത്തണേ
എന്നു പ്രാര്‍ഥിക്കുന്നത് മാത്രമല്ല;
ചീറിപ്പായുന്ന ആമ്പുലന്‍സ് കാണുമ്പോള്‍
അതിലുള്ളവന് ആയുസ്സ് നീട്ടിക്കൊടുക്കണേ
എന്നു കൂടി പ്രാര്‍ഥിക്കുന്നതാണ്...!
Labels:
sreejith ariyallur
Subscribe to:
Posts (Atom)

