Showing posts with label sreedevinair. Show all posts
Showing posts with label sreedevinair. Show all posts

Wednesday, 14 December 2011

മോചനം

ശ്രീദേവിനായർ
നീലാകാശമേ നിന്നെ നോക്കി
എത്രമേൽക്കാലം ഞാൻ കാത്തുനിന്നു
മൂടുപടമിട്ട നിന്മുഖം തന്നിൽ ഞാൻ
എത്രയോ വട്ടം ഒളിഞ്ഞുനോക്കി

കണ്ടില്ലൊരിക്കലും നിന്മുഖം സുന്ദരം
കണ്ടില്ലൊരിക്കലും വേദനയും
വൈകുമീ വേളയിൽ നിന്നെക്കുറിച്ചു
എന്തിനേറെ ചിന്തിച്ചിടുന്നു

എന്നുമീയാകാശചാമരം തന്നിൽ നീ
എന്നുമെനിക്കദൃശ്യയായി
കൽപ്പാന്തകാലം തപസ്സിരിക്കും
സൂര്യന്റെ ചൂടേറ്റു മങ്ങിടാതെ
നിത്യതേജസ്വിയാം സൂര്യനു നീയെന്നും
ധർമ്മം വെടിയാനുള്ള ധർമ്മപത്നി
മറയും മേഘം ഞാൻ നിന്നെ നോക്കി
എന്നും കനവുകൾ നെയ്‌തിടുന്നു.

Tuesday, 15 November 2011

കസവുതട്ടം


ശ്രീദേവിനായര്‍.

വീട്ടുമുറ്റത്ത്നിരത്തിയിട്ടിരിക്കുന്നപ്ലാസ്റ്റിക്ക്കവറുകള്‍,അലുമിനിയംപാത്രങ്ങള്‍,പാല്‍ക്കവറുകള്‍,കമ്പിത്തുണ്ടുകള്‍,പഴയനോട്ടുബുക്കുകള്‍ .പത്രക്കടലാസ്സുകള്‍,പിന്നെ കുറേ പഴയചാക്കുകള്‍. അതിനടുക്കല്‍ ഒരു പഴയ തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിള്‍ അതിനടുത്ത് ഒരു പഴയ പനം പായ്.ഇതെല്ലാമാണ് അബൂക്കയുടെ സമ്പത്ത്.വീട് എന്നുപറഞ്ഞാല്‍ പഴയ ഒരു ചെറ്റപ്പുര ,അതിനെരണ്ടായി തിരിച്ച് മറച്ചിരിക്കുന്നു.ഒരുവശം അടുക്കള .അപ്പുറം കിടപ്പു മുറി.

കിടക്കമുറിയ്ക്കുള്ളില്‍ പഴയ ഒരു ചാക്കുകട്ടില്‍.അതിന്റെ വശത്ത് പായും തലയിണയുംചുരുട്ടി
വച്ചിരിക്കുന്നു. അടുക്കളയില്‍ ചുവരിനു പകരം ചാക്കുമറച്ചുകെട്ടി യിരിക്കുന്നു. ചാണകം
മെഴുകിയതറയില്‍മണ്ണുകൊണ്ടുണ്ടാക്കിയരണ്ടുവലിയഅടുപ്പുകള്‍.രണ്ടിലും തീയ് നല്ലതുപോലെകത്തുന്നുണ്ട്.വലിയഉരുളിയില്‍ഇറച്ചിക്കറിവെട്ടിത്തിളക്കുന്നു. നിലത്ത്ചമ്രംപടിഞ്ഞിരിന്നുപത്തിരിക്ക് മാവുശരിയാക്കുന്നത് നബീസ.അബൂക്കയുടെ പുന്നാരബീവി.

എപ്പോഴുംനബീസുഎന്തെങ്കിലുംപണിയുടെതിരക്കിലായി രിക്കും.പാചക കലയുടെപുണ്യം നബീസുവിനു അള്ളാ അറിഞ്ഞുനല്‍കിയഅനുഗ്രഹവും. അടുപ്പില്‍ തിളച്ചുമറിയുന്നചായേന്റെ വെള്ളം . അടുത്ത് എപ്പോള്‍ വേണമെങ്കിലും തയ്യാര്‍ എന്നു പറഞ്ഞു നോക്കിയിരിക്കുന്നകുറെ ഭക്ഷണസാധനങ്ങള്‍.തൊട്ടടുത്ത്കുറെപ്ലാസ്റ്റിക്ക്കവറുകള്‍(ഇറച്ചിക്കറിപൊതിഞ്ഞുകൊടുക്കാന്‍)

നല്ലവെടിപ്പുള്ള തറയില്‍ കാലും നീട്ടി അവള്‍ ഇരുന്നു.രാവിലെത്തെ പണി തീര്‍ന്നു. ഇനി എത്തേണ്ടിടത്ത് എത്തിച്ചാല്‍ തന്റെ ജോലി തീര്‍ന്നു എന്ന മുഖഭാവം.
കസവുതട്ടം മാറ്റിവച്ച് മുഖം ഒന്നു കഴുകീ നബീസുഅകലെനോക്കിയിരുന്നു.

അകലെഅബൂക്കയുടെകഷണ്ടികയറിയതലകാണുന്നുണ്ടോ?

തോട്ടില്‍ പോയി കുളികഴിഞ്ഞ് തലതുവര്‍ത്തിക്കൊണ്ട്
കൈലിയും അരക്കൈബനിയനുംഇട്ട്,അബൂക്കവേഗത്തില്‍
നടന്നുവരുന്നുണ്ടായിരുന്നു.
ഇനി ഒരു തലക്കെട്ടും പിന്നെ അരയില്‍ ഒരു വീതിബെല്‍റ്റും ,അബൂക്ക റെഡി.
കുടിയിലേയ്ക്കു വരുന്ന വഴിയിലും അബൂക്ക 
മനക്കണക്കുകള്‍ കൂട്ടിക്കൊണ്ടിരുന്നു.

നിക്കാഹ് കഴിച്ചയച്ച പെണ്‍പിള്ളാരെക്കുറിച്ച് 
ഇപ്പോള്‍ വേവലാതിയില്ല.അക്കരെ ജോലിതേടിപ്പോയ ചെറുക്കനെക്കുറിച്ചും അല്പവുംബേജാറില്ല.പിന്നെ?

എന്തിനെപ്പറ്റിയെന്ന് എത്രചിന്തിച്ചിട്ടും ഒരു പുടിയുംകിട്ടു ന്നില്ല. ചിന്തകള്‍  എങ്ങും എത്താതെനിന്നപ്പോള്‍ കുടിയില്‍ എത്തിക്കഴിഞ്ഞിരുന്നു.

ചാക്കുവിരിയുടെ വിടവില്‍ക്കൂടി നബീസ അബൂക്കയെക്കാണു ന്നുണ്ടായിരുന്നു.അവള്‍ നീട്ടിവിളിച്ചു.
ദേ..ഇങ്ങളിങ്ങോട്ടു വന്നോളീന്‍...
എന്താടീ..ഹമുക്കേ..?
സ്നേഹത്തോടെ അബൂക്ക ബീവിയെ വിളിച്ചു.
അതു ഇഷ്ടപ്പെട്ടതുപോലെ നബീസ കുലുങ്ങിച്ചിരിച്ചു.
ദേ..ഇന്ന് ഹോട്ടലില്‍ എത്ര കവറാ കൊടുക്കേണ്ടത്?
പെട്ടെന്ന് ഓര്‍മ്മ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ 
അബൂക്ക പറഞ്ഞു,
നബീസൂ.എനിയ്ക്കു വയസ്സായീന്നാ തോന്നണേ.

എന്താ?
നബീസു തെല്ലുവെപ്രാളത്തോടെ ചോദിച്ചു.
രാവിലെമുതല്‍ ഞാന്‍ കണക്കുകൂട്ടുന്നു.ഏതോ ഒക്കെ ഒരു പിശകുമാതിരി.കണക്കു ശരിയാകുന്നില്ലേ എന്നൊരുതോന്നല്‍.അബൂക്ക തലതടവി ചിരിച്ചു.
ചിരി മറയ്ക്കാതെ നബീസുവും ചിരിച്ചു,
നല്ല ശേല് ഇങ്ങക്കോ മറവി?
എന്തോ ഒരുവട്ടം മറന്നത് ഇപ്പമോര്‍മ്മവരും.
കള്ളക്കണ്ണിട്ട് നോക്കി അവള്‍ കളിയാക്കീ.
ഇങ്ങക്ക് വയസ്സായീന്ന് എനിയ്ക്കും തോന്നണ്ടേ?



അവള്‍ അടുപ്പിലിരുന്ന ഇറച്ചിക്കറി പാത്രത്തില്‍  പകരുമ്പോള്‍ പതുക്കെ പറഞ്ഞു.
ഒഴിഞ്ഞപാല്‍ക്കവറുകള്‍ എണ്ണിത്തിട്ടപ്പെടുത്തീ ചുവരില്‍ കരിവച്ച് എഴുതുന്ന ഇക്കക്ക് കണക്കില്‍ മറവിയോ?
ഇന്നലെവാങ്ങിയ ഇറച്ചിയുടെ കണക്കുകള്‍,
മസാലയുടെ വില,പിന്നെ?
എല്ലാം മനസ്സില്‍ തന്നെ കുറിച്ചിടുന്ന അബൂക്ക? ബീവിയുടെ ചിരിയില്‍ സ്വയം മറന്നുനിന്ന അബൂക്ക
പെട്ടെന്ന് ഓര്‍മ്മവന്നപോലെ പറഞ്ഞു,
നബീസു,
കോയിക്കറി-ഇരുപത്തഞ്ച് കവര്‍.
പത്തിരി -അന്‍പത്.
പിന്നെ വെള്ളയപ്പം -അന്‍പത്.
മസാലക്കറി-പത്തെണ്ണം.
വെക്കം പൊതിഞ്ഞെടുത്തോളീന്‍..
അബൂക്കയുടെ ഓര്‍മ്മ തിരിച്ചുവന്ന സന്തോഷത്തില്‍
നബീസു,കസവുതട്ടം നേരെയാക്കീ.

ധൃതിയില്‍ കൈയെത്തീ പ്ലാസ്റ്റിക്ക് കവര്‍ എടുക്കാന്‍  തുടങ്ങീ. എല്ലാം പെട്ടെന്ന് പൊതിഞ്ഞെടുക്കുമ്പോള്‍  തലയിലെ കസവുതട്ടം വീണ്ടുംശരിയാക്കാന്‍ മറന്നില്ല.
അതിനുള്ളിലെ തലവരആരുംകാണേണ്ടാ.അബൂക്കപോലും!
അവള്‍ പുഞ്ചിരിച്ചൂ.....




Thursday, 13 October 2011

വേര്‍പാട്




ശ്രീദേവിനായര്‍




കണ്ണുകളില്‍ നോക്കി ആനന്ദി ഇരുന്നു.രോഹിത് ഒന്നും തന്നെ സംസാരിച്ചില്ല.എന്തുപറയണമെന്ന് രണ്ടുപേര്‍ക്കുമറിയില്ല. നോട്ടം പിന്‍ വലിച്ച് മറ്റെങ്ങോ നോക്കണമെന്ന് അവള്‍ ആത്മാര്‍ത്ഥമായീആഗ്രഹിച്ചു.
എന്നാ‍ല്‍ അതിനു കഴിയാതെ അവള്‍ അസ്വസ്ഥയായീ.


രോഹിത് മുന്നിലെ മേശപങ്കിടുന്ന യുവമിഥുനങ്ങളെനോക്കി.അവര്‍ ആകാശക്കോട്ടകള്‍ കെട്ടുന്ന പ്രണയനിമിഷങ്ങളെ ഓര്‍ത്തു ഉള്ളില്‍ ചിരിയൂറി.ഒരോകാലത്തിലും ഓരോ ചിന്തകള്‍.അപ്പുറം നടന്നുവരുന്ന
ചെറുപ്പക്കാരായഭാര്യയുംഭര്‍ത്താവും,അപരിചതരല്ല.വര്‍ഷങ്ങളായി
കണ്ടുപരിചയമുള്ളഅവരെനോക്കാതിരിക്കാന്‍ആവതുംശ്രമിച്ചു.പഴയപ്രണയകാലത്തിന്റെ പാതിയും പങ്കുവച്ച ഈ പരിസരം ,തന്നെ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ കുരുക്കിയിട്ടിരിക്കുന്നത് അവന്‍ അറിഞ്ഞു.



മേശയുടെ അരികില്‍ കൈനഖം കൊണ്ട് ചിത്രം കോറിയിടുന്ന ആനന്ദി
ഇതൊന്നും ശ്രദ്ധിച്ചതായേ നടിച്ചില്ല.പണ്ടും ഒന്നും പറയാന്‍ഇഷ്ടപ്പെടാത്ത അവസരങ്ങളില്‍ അവള്‍ ഏറ്റവും നല്ല ചിത്രം വരച്ചിരുന്നു.. മനസ്സിന്റെ മാന്ത്രിക ഭാവങ്ങള്‍ അവളുടെ കാന്‍വാസ്സില്‍ ബ്രഷുകളുടെമൃദുലചലനം മാത്രം!
ഭാവനയുടെ ലോകത്ത് മറ്റൊന്നും കാണാതിരുന്ന നിസ്സംഗതയുടെ മനസ്സില്‍,നീണ്ട കൈവിരലുകളുടെ ചലനത്തില്‍ എല്ലാം രോഹിത് ആനന്ദിയെ നോക്കിയിരുന്നു.മൃദുവായീ കൈവിരലുകളെ തൊടുമ്പോള്‍,
അനന്ദിമുഖത്തുനോക്കി.ആ നോട്ടത്തില്‍ ഇതുവരെ അവന്‍ കാണാത്ത
ഭാവങ്ങള്‍ ഉണ്ടായിരുന്നു.പ്രണയം .ദുഖം,വിരഹം എല്ലാം.



കണ്ണുകള്‍ വീണ്ടും താഴ്ത്തി അവള്‍ നഖംകൊണ്ട് മേശപ്പുറത്ത് ചിത്രം
വരച്ചിടാന്‍ തുടങ്ങീ.നീണ്ടമനോഹര വിരലുകളുടെ ഉടമസ്ഥാവകാശം
സ്ഥാപിക്കാന്‍ മനസ്സ് കൊതിച്ചപോലെ അവന്‍ അവളുടെ വിരലുകളെ
സ്വന്തം കൈകളില്‍ ആവാഹിച്ചെടുത്തു.
ആനന്ദീ...

പ്രണയപൂര്‍വ്വം രോഹിത് വിളിച്ചു.എന്നാല്‍ ശബ്ദം പുറത്തുവന്നില്ല.
പിരിയാന്‍ തീരുമാനമെടുക്കുമ്പോള്‍ ഇങ്ങനെയൊരു സന്ദര്‍ഭം രണ്ടു
പേരും പ്രതീക്ഷിച്ചിരുന്നില്ല.


പ്രണയാതുരമായ ഇന്നലെകളുടെഉറക്കമില്ലാതിരുന്നരാവുകളും,ആകാശം നോക്കിക്കിടന്ന രാത്രിയുടെ അന്ത്യയാമങ്ങളും,നോക്കിലും വാക്കിലും പ്രണയം പൂത്ത നിമിഷങ്ങളും,എന്തെല്ലാം സുന്ദരസ്വപ്നങ്ങള്‍.ഫോം മെത്തയിലെ മൃദുലമനോഹര ഭാവങ്ങള്‍,മനസ്സിന്റെ മറവിയില്ലാത്ത അനുഭൂതികള്‍,അനുഭവങ്ങള്‍.ആയിരം പ്രണയവാക്യങ്ങള്‍,ആകാശത്തെ ചന്ദ്രനെ പ്രണയംകൊണ്ട്അഭിഷേകം ചെയ്തെടുത്ത നിറവാര്‍ന്ന നിമിഷങ്ങള്‍,കൂട്ടിനു വിളിച്ച പാവം നക്ഷത്രക്കുഞ്ഞുങ്ങള്‍,എല്ലാവരും ഇന്ന് മറവിയുടെ മനസ്സാക്ഷിയില്‍മായാരൂപികളായമാപ്പുസാക്ഷികളായി മാറുന്നത് തിരിച്ചറിഞ്ഞു.




തകര്‍ന്ന മനസ്സും, ഒഴിഞ്ഞ ഹൃദയവും അവളെ പൊട്ടിയ പട്ടം പോലെ
അനന്തതയിലേയ്ക്ക് കടിഞ്ഞാണില്ലാതെ നയിച്ചുകൊണ്ടിരുന്നു.
ഒത്തുചേരാന്‍ദിവസങ്ങള്‍വേണ്ടിവന്നപകലുകളുംരാവുകളും .പലപ്പോഴും പാതിവഴിയില്‍നിന്നവാചകം,മുഴുപ്പിക്കാന്‍കഴിയാതെരോഹിതും,പറയാന്‍ പോകുന്നത് എന്താണെന്ന്നല്ലപോലെഅറിയുമെങ്കിലുംപറഞ്ഞുകേള്‍ക്കാന്‍ മോഹിച്ചു 

ആനന്ദിയും!

സ്കൂള്‍ ഓഫ് അര്‍ട്ട്സിന്റെ അഭിമാനമായ ആനന്ദിയും,രോഹിതും.
പാ‍തിവരച്ച ചിത്രത്തിന്റെ മിനുക്കുപണി കാമുകനെ ഏല്‍പ്പിച്ചു കാത്തിരുന്ന അനന്ദി.ഒരുമിക്കുമ്പോള്‍ കൊടുത്ത വാക്ക്,വീണ്ടും വീണ്ടും
മനസ്സില്‍----ആത്മാവില്‍.



“വേര്‍പിരിയാന്‍ തോന്നുമെങ്കില്‍ ആവാം-എപ്പോള്‍ വേണമെങ്കിലും,
പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും മാത്രം!“

തമാശയായീ അന്നു പറഞ്ഞ വാക്കുകള്‍ നീണ്ടകാലത്തിനു ശേഷം
തലപൊക്കി നോക്കിയപ്പോള്‍ വേര്‍പിരിയലിന്റെന്റെ കാരണം ഇനിയുംകണ്ടെത്താനാകാതെആനന്ദിയും,നഷ്ടബോധത്തിന്റെകണക്കുകള്‍ 
കൂട്ടാതെ രോഹിതും,ആത്മാവിന്റെ രോദനം അറിയുന്നുണ്ടായിരുന്നു!



ശ്രീദേവിനായര്‍

Wednesday, 14 September 2011

ബാല്യകാലം



ശ്രീദേവിനായര്‍

കെട്ടിപ്പിടിച്ചു നടന്നുഞാനെന്നുടെ,
അമ്മതന്‍ കാതില്‍ മൊഴിഞ്ഞകാര്യം
പള്ളിക്കൂടവാതില്‍ കാത്തിരുന്നേരവും,
ഓര്‍ത്തിരുന്നമ്മയെന്‍ കാലൊച്ചകേള്‍ക്കാന്‍


ഞാനില്ലയങ്ങോട്ടുഞാനില്ലയങ്ങോട്ട്,
അമ്മയെവിട്ടു ഞാനെങ്ങുമില്ല,
പള്ളിക്കൂടംവേണ്ട,പൊന്നുടുപ്പും വേണ്ടാ,
അമ്മതന്‍ നെഞ്ചിലെച്ചൂടുമതി.

കാലം കഴിഞ്ഞൂ ഞാനെത്രമാറി,
കോലാഹലങ്ങള്‍ കണ്ടു നിന്നൂ.
കണ്ണീരണിഞ്ഞൊരെന്‍ പൊന്നമ്മനല്‍കിയ
തേന്മുത്തമിന്നും ഞാനോര്‍ത്തുപോയി.

അമ്മതന്‍ സ്നേഹത്തിന്‍ ആഴക്കടലില്‍,
ഇന്നുമൊരായിരം വൈഡൂര്യങ്ങള്‍
സ്നേഹത്തിന്‍ പാലാഴിതന്നില്‍ ഞാന്‍ തേടുന്നു,
വീണ്ടുമൊരിക്കലെന്‍ ബാല്യകാലം!

Sunday, 14 August 2011

മരണം എന്ന കാമുകന്‍


 
ശ്രീദേവിനായര്‍
നീണ്ട കാലങ്ങള്‍ക്കു ശേഷം ഞാനിന്നലെ
വീണ്ടുമവനെ കണ്ടു.
അതേ മുഖം,വകഞ്ഞുമാറ്റിയ  മുടി,
പുഞ്ചിരി ഒളിപ്പിക്കുന്ന ചുണ്ടുകള്‍,
തീക്ഷ്ണമായ കണ്ണുകള്‍.
അവന്‍ എന്റെ അടുക്കല്‍
എന്നെ ചേര്‍ന്നിരിക്കയായിരുന്നു.
എന്റെ  കണ്ണുകള്‍ അകാരണമായി
ഭയത്തിന്റെ ആവരണം പുതയ്ക്കാന്‍
തുടങ്ങിയപ്പോള്‍;
കണ്ണുനീര്‍ അടര്‍ന്നു വീഴാന്‍
ശ്രമിച്ചപ്പോള്‍,
ഞാന്‍ കണ്ണടച്ചു.
എന്റെ കണ്ണുകള്‍ക്കു മീതെ,
നിശ്വാസത്തിന്റെ  തണുപ്പ്!
നെറ്റിയില്‍ ചുണ്ടിന്റെ മരവിപ്പ്!
ഞെട്ടിയെങ്കിലും ഞാന്‍ കണ്ണുതുറന്നില്ല.
എന്തേ,ഇത്രയും തണുപ്പ്?
അവന്റെ  സ്നേഹത്തിന്റെ  ചൂട് എവിടെ?
ഞാന്‍ അതിശയിച്ചു.
മൂടല്‍ മഞ്ഞിന്റെ  രാത്രിയില്‍ നീഒരിക്കലും
തണുക്കാറില്ലല്ലോ?
സംസാരിക്കാനാവാതെ  ഞാനിരുന്നു!
മറുപടിപറയാനാവാതെ   അവനും!
ഒന്നു തൊടാന്‍ ഞാന്‍ കൈകള്‍ നീട്ടി.
പക്ഷേ,
അവന് ശരീരവുമില്ലായിരുന്നു.

Friday, 8 July 2011

പിരിയാന്‍ എത്ര ദുഃഖം






 ശ്രീദേവിനായര്‍




ജീവിതം  നിഴലുകളായി,
ഞരമ്പുകളായി,
ഓര്‍മ്മകളായി മറ്റൊരാളിലേയ്ക്ക്
പ്രവേശിക്കുകയാണ്.
ഇത്തിരിനേരത്തെ സൌഹൃദം,
നൊടിനേരം കൊണ്ട്
ആത്മാവിന്റെ  ഭാഗമായ ബന്ധങ്ങള്‍,
പ്രണയങ്ങള്‍,ഒരേകാലത്തിന്റെ മാന്ത്രികത,
ഏതുമാന്ത്രിക വിരലുകളാണ്
ഈ കാലത്തില്‍തന്നെ നമ്മെഒന്നിപ്പിച്ചത്?
പരിചിത ബന്ധങ്ങള്‍ക്കിടയില്‍ നാം
ഉറ്റവരായിപ്പിരിയുമ്പോള്‍
നമുക്കെത്ര ദുഃഖം
കാലങ്ങളായി നാം ഒന്നായിരുന്നെന്ന
ധാരണയില്‍
നാം ചിരകാലവ്യക്തികളാണെന്നു ധരിക്കുന്നു.
കാലം മാറുമ്പോള്‍ നാം
വെറും പഴങ്കഥകള്‍ മാത്രം.
നമ്മെക്കുറിച്ചുള്ള മറ്റുള്ളവരുടെ ഓര്‍മ്മകളും
വൃത്തിഹീനമായ പാത്രങ്ങള്‍ പോലെ
എവിടെയോ ഉപേക്ഷിക്കപ്പെടുന്നു.