Showing posts with label shajahan nanmanta. Show all posts
Showing posts with label shajahan nanmanta. Show all posts

Tuesday, 15 November 2011

നിഹാരയുടെ പക്ഷിക്കൂട്......

 

 

ഷാജഹാന്‍ നന്മണ്ട.


പാരിജാതത്തിന്റെ ഏകദേശം മുക്കാല് ഭാഗം ഉയരത്തിലുള്ളശിഖരത്തിലായിരുന്നു  

ഇണ പ്പക്ഷികള് കൂട് കെട്ടാന്ആരംഭിച്ചത്.നിഹാരയുടെ വീടിന്റെ മട്ടുപ്പാവില് വലതു 

 വശത്ത്തൂക്കിയിട്ട ആട്ടു കസേര ക്കരികിലേക്ക് താഴ്ന്നിറങ്ങിയ മരത്തിന്റെഏറ്റവും

  മനോഹരമായ  ശിഖരം തന്നെ കൂട് കൂട്ടാന് തിരഞ്ഞെടുത്തത്ആണ് പക്ഷിയോ

  ഇണപ്പക്ഷിയോ എന്ന് നിഹാരക്ക് കൃത്യമായിഅറിയിലായിരുന്നു.

ഫോണ് ബെല്ലടിച്ചപ്പോഴാണ് അവള് മട്ടുപ്പാവിലെക്കുള്ള ഗോവണി കയറിയത്. മറുതലക്കല്അബ്ബയായിരുന്നു.  
ദുസ്വപ്നങ്ങള് കണ്ടു ഞെട്ടിയുണരുന്ന അപൂര്വ്വ രോഗത്തി നടിമപ്പെട്ട ഉമ്മി താന്തലേ ദിവസം  
കണ്ട സ്വപ്നത്തിലെ ഭീകരതകള് അബ്ബയോടു വിവരിച്ചു തുടങ്ങുമ്പോഴേക്കും നിഹാരമട്ടുപ്പാവിലെത്തി.

പെണ്പക്ഷി കൂട് നെയ്യാന് ആരംഭിച്ചിരുന്നു.കരിമ്പ് പാടങ്ങളിലേക്ക് തെന്നിപ്പറന്നു ചിക്കി ചികഞ്ഞുആണ്പക്ഷി 
 ശേഖരിച്ച വര്ണ്ണനാരുകലെല്ലാം വളരെ മനോഹരമായിരുന്നു വെന്ന് തിളക്കമാര്ന്നഇണപ്പക്ഷിയുടെ കണ്ണുകളില് 
 നിന്നും നിഹാര വായിച്ചെടുത്തു.

പാരിജാതത്തിന്റെ ചുവട്ടില് വിരിഞ്ഞു നിന്ന നന്ത്യാര്വട്ടപ്പൂക്കളിലേക്ക് പോക്ക് വെയില്ചാഞ്ഞിറങ്ങി. 
ഇത്തവണ പക്ഷികള് ഒരുമിച്ചായിരുന്നു പുറത്തേക്ക് പറന്നു പോയത്.കൂടിന്റെനിര്മാണം മുക്കാല് ഭാഗവും 
 തീര്ന്നിരുന്നു.ഇണ പ്പക്ഷികളുടെ തിരിച്ചു വരവും കാത്തു കണ്ണ് കഴച്ചനിഹാര താഴേക്കുള്ള ഗോവണിയിറങ്ങി.

ഉമ്മിയുടെ തേങ്ങലിന്റെ അലകള് തങ്ങി നിന്ന സ്വീകരണ മുറിയും കടന്നു അവള് തന്റെ ഗൃഹപാഠങ്ങളില് മുഴുകി . 
മുതലയുടെ പുറത്ത് ഞെളിഞ്ഞിരുന്ന വാനരന്റെ ചിത്രമുള്ള പാഠം ഒരു വട്ടംവായിച്ചു തീര്ത്തു അവള് വീണ്ടും  
മട്ടുപ്പാവിലെത്തി.

പക്ഷിക്കൂടിന്റെ നിര്മ്മാണം പൂര്ത്തിയായിരുന്നു.ആണ്പക്ഷിയുടെ പ്രണയ ചാപല്യങ്ങളില്കൊഴിഞ്ഞു പോയ ഒരു തൂവലിനെയോര്ത്ത് പെണ്പക്ഷി ദുഖിതയായി ഇരുന്നു,

താഴ്വാരങ്ങളിലേക്കു ഇറങ്ങി പ്പെയ്യുവാന് വേണ്ടി മഴമേഘങ്ങള് കുന്നുകള്ക്കു മുകളില്തപസ്സിരുന്നു.പാല് നിലാവ് 
 പാരിജാതത്തിന്റെ ചുവട്ടില് വരച്ചിരുന്ന മനോഹരമായ നിഴല് ചിത്രം രാത്രി നഷ്ടമാവുമെന്ന് മഴമേഘങ്ങള് 
 നിഹാരയെ ഓര്മ്മപ്പെടുത്തി.

മട്ടുപ്പാവില് അബ്ബ വരുമ്പോള് മാത്രം തെളിയിക്കുന്ന ശരറാന്തല് അവള് കൊളുത്തി വെച്ചു ആണ്പക്ഷി മയക്കം 
 തുടങ്ങിയിരുന്നു.മഴയുടെ മുന്നോടിയായി ആദ്യത്തെ ഇടിനാദം മുഴങ്ങിയപ്പോള്കൊഴിഞ്ഞു പോയ തൂവലിന്റെ  
ദുഖം മറന്നു ഇണപ്പക്ഷി ആണ്പക്ഷിയുടെ ചിറകിനടിയിലെക്ക്തലയൊതുക്കി വെച്ചു.

നിലാവില്ലാത്ത രാത്രി പാരിജാതത്തിന്റെ ചുവട്ടില് ഇരുട്ട് കനത്തു നിന്നു.പക്ഷിക്കൂടിരുന്ന ശിഖരംവ്യക്തമാക്കാന്
  പോലും പ്രകാശമില്ലാത്ത ശരറാന്തല് കെടുത്തി നിഹാര വീണ്ടും താഴേക്കുള്ളഗോവണിയിറങ്ങി.

ഒരു ചെറു പക്ഷിക്കുഞ്ഞിനെപ്പോലെ ഉമ്മിയുടെ കരങ്ങളുടെ തലോടലില് മയങ്ങാന്തുടങ്ങുമ്പോഴാണ് കുന്നുകളുടെ  
മുകളില് തപസ്സിരുന്ന മഴമേഘങ്ങള് താഴ്വാരങ്ങളിലേക്കു പെയ്തുതുടങ്ങിയത്.

നിഹാരയുടെ സ്വപ്നങ്ങളിലേക്ക് മനോഹരമായ പക്ഷിക്കുഞ്ഞുങ്ങള് പറന്നിറങ്ങി.ഉമ്മിയുടെദുസ്വപ്നങ്ങളിലേക്ക് 
 മഴ പ്രളയമായും പെയ്തിറങ്ങി.
ഇടക്കെപ്പോഴോ മുറിഞ്ഞ ഉറക്കിലേക്ക് പുറത്തെ മഴയുടെ ഇരമ്പലിനൊപ്പം ഉമ്മിയുടെ തേങ്ങല്പക്ഷിക്കുഞ്ഞുങ്ങളുടെ 
 ചിലമ്പലില് മുങ്ങിയില്ലാതായി .

മഴയൊഴിഞ്ഞ പുലര്ച്ചയിലേക്ക് പ്രഭാത സൂര്യന് കടന്നു വന്നു.ഉമ്മിയുടെ ദുസ്വപ്നം പോലെപ്രളയം തീര്ത്ത 
 താഴ്വാരത്ത് പക്ഷികളുടെയും മൃഗങ്ങളുടെയും ജഡങ്ങള് ഒഴുകി നടന്നു.

ഒരു രാവ് മുഴുവന് മഴ കൊണ്ട ആഘാതത്തില് പാരിജാതം തളര്ന്നിരുന്നു.പക്ഷിക്കൂടിരുന്ന ശിഖരംമുറിഞ്ഞു താഴേക്കു തൂങ്ങി നിന്നു.നന്ത്യാര്വട്ട ചെടികളുടെ ഇടയിലേക്ക് തകര്ന്നു വീണഅനാഥമായിക്കിടന്ന  
പക്ഷിമുട്ടകളും കൂടും കണ്ട നിഹാര കരയാന് തുടങ്ങിയിരുന്നു.......................

Sunday, 14 August 2011

ചിത്രശലഭങ്ങള്‍ക്ക്‌ പകുത്ത കണ്ണുകള്‍..



ഷാജഹാൻ നന്മണ്ട

''ഞാന്‍ മരിച്ചാല്‍ നീയെന്റെ കണ്ണുകള്‍ ചിത്ര ശലഭങ്ങള്‍ക്ക് പകുത്തു കൊടുക്കുക.കാതുകള്‍ കാറ്റിനും.''നര്‍ഗീസ് പറഞ്ഞു നിര്‍ത്തിയതും മിഹ്രാജ് അവളുടെ വായ പൊത്തി.
ഇറാനിലെ ആ കൊച്ചു ദ്വീപില്‍ ചിത്രശലഭങ്ങളില്ലാത്ത ഒരു വൈകുന്നെരമായിരുന്നു അത്.തിരകളില്ലാത്ത കടലിലെ ഉപ്പുകാറ്റേറ്റ് പുഷ്പിക്കാതെ നിന്ന ഈന്തപ്പനയോലകളില്‍ ഉഷ്ണം കുടിയേറി.
ഏറിയാല്‍ ഒരാഴ്ച കൂടി .കടലിനപ്പുറത്തു എവിടെയോ നിന്റെ യാത്രക്കുള്ള രേഖകള്‍ തയ്യാറാവുന്നുണ്ടാവാം.നര്‍ഗീസ് പതിയെ ആത്മഗതം ചെയ്തു.
മിഹ്രാജ് നിന്നേ ഓര്‍മ്മിക്കാന്‍ ഒരു ചുംബനം തരുമോ?നര്‍ഗീസ് മിഴി പൂട്ടിയിരുന്നു.മിഹ്രാജ് അവളെ ചുംബിച്ചില്ല,പകരം അവളുടെ അടഞ്ഞ മിഴികളിലൂടെ പതുക്കെ വിരലുകളോടിച്ചു.
അവള്‍ മിഴികള്‍ തുറന്നപ്പോള്‍ ദ്വീപിലേക്ക് എവിടെ നിന്നറിയാതെ അനേകം ചിത്രശലഭങ്ങള്‍ വിരുന്നു വന്നു.
മിഹ്രാജിനു ഇനിയും ദ്വീപില്‍ താങ്ങാനുള്ള അനുമതിയും പണവും തീര്‍ന്നിരുന്നു.അങ്ങിനെയാണ് ഇറാനിലെ ആ കൊച്ചു ദ്വീപിലെ ബദവി കുടുംബത്തിന്റെ ചായ്പില്‍ അവന്‍ കിടക്കാന്‍ ഇടം കണ്ടെത്തിയത്.
പതിമൂന്നിലധികം അംഗങ്ങളുള്ള നര്ഗീസിന്റെ കൊച്ചു കുടിലിലെ ബാക്കിയാവുന്ന ഭക്ഷണം അവള്‍ അവനായി കരുതി വെച്ചു.
മിഹ്രാജിന്റെ സ്വപ്നങ്ങള്‍ക്ക് കടല്‍ത്തീരം മനോഹരമാക്കാന്‍ വെച്ചു പിടിപ്പിച്ച ആയുസ്സ് കുറഞ്ഞ ചെടികളിലെ പൂക്കളുടെ നിറമായിരുന്നു.അവയില്‍ വിരിഞ്ഞ കടും ചുവപ്പും ,മഞ്ഞയും ചിലപ്പോള്‍ വിളറി വെളുത്തതതുമായ പൂക്കളെ പോലെ സ്വപ്നങ്ങള്‍ക്ക് നിറം നിശ്ചയിക്കാന്‍ പറ്റാന്‍ അവാത്തതായി പരിണമിക്കുന്നു.
നര്ഗീസിനു സ്വപ്നങ്ങളെ ഇല്ലായിരുന്നു.കടല്‍ക്കാറ്റെറ്റ് ദ്രവിച്ച മണല്‍പുറ്റുകളെ പോലെ നിര്‍ജ്ജീവമായിരുന്നു അവ.
ബദവിയായ വൃദ്ധന്‍ കടലിലേക്ക്‌ വല ആഞ്ഞെറിഞ്ഞു.കടല്‍ സ്നാനത്തിനിറങ്ങാന്‍ ആരംഭിച്ച സൂര്യന്‍ വൃദ്ധന്റെ മുഖത്തിനു വലതു ഭാഗം കറുപ്പിച്ചിട്ടു.
മിഹ്രാജിനെ തനിച്ചുവിട്ടു നര്‍ഗീസ് പോയത് അവന്റെ യാത്രാരേഖ തിരയാനായിരുന്നു.
ഇലപ്പച്ച നുള്ളിയെടുത്ത് ഒന്ന് മണപ്പിച്ചു യാത്രാ രേഖ മിഹ്രാജിനു കൈമാറുമ്പോള്‍ നര്ഗീസിന്റെ കരള്‍ ഉരുകിയൊലിച്ചത് കണ്ണു നീരായിട്ടായിരുന്നു.
നര്ഗീസിന്റെ അനുവാദമില്ലാതെ മിഹ്രാജ് അവളുടെ മിഴിയിണകളില്‍ അര്‍പ്പിച്ച ചുംബനത്തിനു പവിഴപ്പുറ്റുകള്‍ പോലെ തെളിച്ചവും പവിഴം പോലെ മനോഹാരിതയുമുണ്ടായിരുന്നു.പകേഷേ നര്ഗീസിനത് നിര്‍ജ്ജീവമായ മണപുറ്റുകളെ പോലെ അനുഭവപ്പെട്ടു.
മിഹ്രാജിനെ വഹിച്ച കൂറ്റന്‍ പക്ഷി ആകാശം മുറിച്ചു നീങ്ങി കടലിനു മറുവശത്തേക്ക് അപ്രത്യക്ഷമായപ്പോള്‍ പുഷ്പിക്കാത്ത ഈന്തപ്പന മരങ്ങളിലേക്ക് അനേകം ചിത്ര ശലഭങ്ങളും.കൂടെയൊരു കാറ്റും മൂളിയെത്തുന്നുണ്ടായിരുന്നു....