Showing posts with label sathar adur. Show all posts
Showing posts with label sathar adur. Show all posts

Wednesday, 14 December 2011

സമാധാനം


സത്താർ ആദൂർ

ചതഞ്ഞരഞ്ഞ്‌
നടുറോഡിൽ
ചോരവാർന്ന്‌
ടാക്സികാറിൽ
നെഞ്ചും
മുതുകും തകർന്ന്‌
ആശുപത്രിവരാന്തയിൽ
ഇരുമ്പുകട്ടിലിൽ

കരഞ്ഞുകരഞ്ഞ്‌
അമ്മ
മൂക്കറ്റം ചുവന്ന്‌
ഭാര്യ

മിണ്ടാനാകാതെ
മക്കൾ
അരിച്ചരിച്ചകന്നു
പോകുന്ന മരണം

കൈകാലുകളിൽ
തലച്ചോറിൽ
വേദനകൊണ്ടുവന്നിടുന്നു

വന്നവരും
പോയവരും പറയുന്നതുപോലെ
"ഇന്നാലും
ഇത്രയല്ലെപറ്റിയുള്ളൂ..."

അങ്ങനെ
സമാധാനിക്കാം....

Friday, 8 July 2011

അഴയ്ക്ക




സത്താർ ആദൂർ





 മഴക്കാല
ബസ്സ്‌ യാത്രയിലെ
നോട്ടങ്ങൾ മഴത്തുള്ളികളെയും കടന്ന്‌
എത്ര പെട്ടെന്നാണ്‌ 
വീടുകൾക്കുമേലെ
പന്തലുവിരിച്ചപോലെ നിൽക്കുന്ന
ടെറസുകൾക്കുള്ളിലേക്കെത്തുന്നത്‌...
ചിറകുമുട്ടി
തൂങ്ങിയാടുന്ന വവ്വാലുകൾ
ഏതെല്ലാം നിറം
കറുത്തത്‌ 
വെളുത്തത്‌ പിന്നെ
ക്രീമും ബ്രൗണും...
ഫ്രൈം
ഇനി 'ബ്രാ'യിൽനിന്നും
ജദികളിലേക്ക്‌ തിരിക്കാം
വർണ്ണിക്കാനാവുന്നില്ല
മനം മയക്കുന്ന ഡിസൈനുകൾ...
അഴയ്ക്കകൾ
മച്ചിന്റെ മുകളിലേക്ക്തന്നെ
കയറി വരേണ്ടിയിരിക്കുന്നു
പിന്നാമ്പുറങ്ങളിൽ
ക്കിടന്നാൽ ആരുകാണാൻ...?