Showing posts with label rehna rajesh. Show all posts
Showing posts with label rehna rajesh. Show all posts

Wednesday, 14 December 2011

ഉണർവ്വ്



രഹ്‌നാ രാജേഷ്

കിനാവിന്റെ നഷ്ടജാലകങ്ങളിൽ
ആത്മാവിന്റെ ദാരിദ്രംപേറിയ
അരക്ഷിതയായ ഞാൻ
അസംതൃപ്തിയുടെ സംതൃപ്തിയും
അസ്വസ്ഥതയുടെ സ്വസ്ഥതയും
എനിക്കുസ്വന്തം
ഗുരുത്വക്കേടുകൾ,
നിന്ദകൾ,
കൂടെപ്പിറപ്പുകൾ
മോക്ഷവും സ്വർഗ്ഗവുമില്ലാത്ത
ഉണരാത്ത ഉറക്കത്തിന്റെ
സ്നേഹമുള്ള സിംഹം
എന്നെ കാത്തിരിക്കുന്നു
ഞാനൊന്നുണർന്നോട്ടെ

Tuesday, 15 November 2011

നിമിഷപ്രഭ


രഹ്‌നാ രാജേഷ്
കാതരമായ കൌമാരം
ലോലമായ്‌ തഴുകുമ്പോള്‍
കാറ്റിനോടു പറഞ്ഞു:
സ്നേഹവിശുദ്ധിയാല്‍
എന്നെ ചികിത്സിച്ചാലും;
ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ.

നഷ്ടവസന്തങ്ങളുടെ
ആര്‍ദ്രതയില്‍
പ്രണയം അവളെ
ഏകാകിനിയായ സഞ്ചാരിയാക്കി.
വിടരാന്‍ വിതുമ്പുന്ന മുഖവും
വിരിയാന്‍ വിലക്കുള്ള മനവും
ഉഷ്ണക്കാറ്റുകളും
തളര്‍ത്തിക്കൊണ്ടേയിരുന്നു.

കിനാവിണ്റ്റെ പാതിചാരിയ
ജാലകത്തിലൂടെ
പ്രണയനിലാവിലേക്ക്‌
കണ്ണുകെട്ടിയ ഗാന്ധാരിയായി
ഒഴുകിപ്പരന്നു.
നിമിഷപ്രഭയില്‍
തപിപ്പിക്കാനും കുളിര്‍പ്പിക്കാനും
ഒരു സ്വയംപ്രഭ.

പുറത്തെടുക്കാനാവാത്ത
വാക്കുകളുടെ നിലവിളി
തൊണ്ടയില്‍ക്കുരുങ്ങി
ആത്മഹത്യക്കും അപമൃത്യുവിനും
ഇടയ്ക്കുള്ള
ശിഥിലപ്രണയത്തിന്റെ
അടിക്കുറിപ്പായി,
മൂന്നാംപേജിലെ ഒരുവാര്‍ത്തയായി
അവളൊടുങ്ങി.


Tuesday, 13 September 2011

വാർത്ത




രഹ്‌നാ രാജേഷ്

പുറത്തെടുക്കാനാവാത്ത
വാക്കുകളുടെ നിലവിളി
തൊണ്ടയിൽ കുരുങ്ങി
ആത്മഹത്യക്കും
അപമൃത്യുവിനും
ഇടയ്ക്കുള്ള
ശിഥില പ്രണയത്തിന്റെ
അടിക്കുറിപ്പായി
മൂന്നാം പേജിലെ
ഒരു വാർത്തയായി
അവളൊടുങ്ങി.
--