Showing posts with label reghunandanan kottekatu. Show all posts
Showing posts with label reghunandanan kottekatu. Show all posts

Sunday, 14 August 2011

പൂ) വാല൯



രഘുനന്ദനൻ കൊറ്റേക്കാട്

പൂവ് ചോദിച്ചും
പേര് ചോദിച്ചും
നടക്കുന്നവനാണോ
പൂവാല൯

നരന്‍
വാ പോയതാണല്ലോ !
അതോ
വാനരന്‍ തന്നെയോ ?
വാല് പൂവായാല്‍
ശരിയത്‌ തന്നെ .

പൂക്കാത്ത മുല്ലയില്‍
പനിനീര്‍ചെടിയില്‍
കൂര്‍ത്ത മുള്ളില്‍
പ്രണയ ആഭാസം ഒളിച്ചു കടത്തുന്നവന്‍...

പരശതം പ്രണയിച്ച
ഗോപാലാ .........
ഗോക്കളും
ഗോപികമാരും
പോയിട്ടും
നിന്റെ പ്രണയം
പുലിവാലോ ?
പൂവാലോ ?


നിറുകയില്‍ ഗംഗയും
വാമാഭാഗത്ത്‌ ഗൌരിയും
ഒരുമിച്ചിരുന്നിട്ടും
അര്‍ദ്ധനാരീശ്വരാ.........
നാണമില്ലാത്ത
നാല്ക്കാലിയായി
നിന്റെ പ്രണയവും അനാഥമായല്ലോ !

കവിതയിലും
കലാപത്തിലും
പ്രേമം പകുത്ത കവേ....
മദ്യത്തിലും,
മദിരാക്ഷിയിലും
അര ചാണ്‍ കയറിലും
നിന്റെ രാഗവും
മനം മടുത്തു ഒടുങ്ങിയല്ലോ!

മൊബൈലിലും
ഇന്റെര്‍നെറ്റിലും
പ്രണയ വൈറസ് വിളമ്പിയ
പുത്തന്‍ ഉടുപ്പുകാരാ.........
നിന്റെ ചെവിയില്‍
ചെമ്പരത്തി പൂവോ ?

വാക്ക് പിണങ്ങിപോയ
വഴിയരികില്‍
വാണിഭക്കാരനായ
പൂവാലാ ......................
നിനക്ക് പ്രണയം
അമരത്വം ..... ‍