Showing posts with label raju kanjirangaD. Show all posts
Showing posts with label raju kanjirangaD. Show all posts

Saturday, 14 January 2012

വേതാള പര്‍വ്വം




നന്മയെല്ലാം നാട്കടത്തപ്പെട്ടു
നാണം മറക്കുവാന്‍ പോലും
നാണ മില്ലാത്തവരായി നാം
പേറ്റന്റിന്റെ പേരില്‍ പാവയ്ക്കയും,-
പടവലവും,വഴുതനയും
വേപ്പ് മരവും,കീഴാര്‍ നെല്ലിയും -
നാട് തന്നെയും
കടല് കടന്നവര്‍ കടത്തി കൊണ്ടുപോയി
ഉന്നത തലങ്ങളില്‍
ചര്‍ച്ച നടക്കുകയാണിപ്പോള്‍
വായുവിന്റെ പേറ്റന്റും
വേതാളങ്ങളെയേല്‍പ്പിക്കാന്‍ -
ഉടയോരായവര്‍
ഉറഞ്ഞു തുള്ളുകയാണിപ്പോള്‍

..

Tuesday, 13 September 2011

വരവായ്‌ മാവേലി





രാജു കാഞ്ഞിരങ്ങാട്‌


ഭുവിൽകിനാവുകളല്ലേ നമ്മേ
ഭാവിയിലേക്കു നയിച്ചിടുന്നു
ഓണത്തിന്നോർമ്മകളല്ലെനമ്മേ
മാനുഷരായീവളർത്തീടുന്നു
മുഗ്ധയാംമുല്ലസുഗന്ധമല്ലേ
മലയാളമെങ്ങുംനിറഞ്ഞിടുന്നു
പാവമെൻതുമ്പതൻതൂമയല്ലോ
പാലൊളിതീർക്കുമീപാരിടത്തിൽ
കുത്തുവിളക്കുപോൽകാത്തുനിൽക്കും
മുക്കുറ്റിപൂക്കൾതിളങ്ങിനിൽക്കേ
നീലവിയത്തിൽനിന്നിറ്റിവീണ
മഞ്ഞ്മണിമാലകോർത്തുവെയ്ക്കേ
നീൾമിഴിനീട്ടിയശംഖുപുഷ്പം
ഓണക്കിനാക്കളിൽതങ്ങിനിൽക്കേ
മാവേലിമന്നനെഴുന്നള്ളുന്ന
മംഗളവാദ്യമുയർന്നിടുന്നു.