Showing posts with label pazhavila ramesan. Show all posts
Showing posts with label pazhavila ramesan. Show all posts

Thursday, 13 October 2011

മറ്റൊരു ശിൽപം


പഴവിള രമേശൻ

നിരാഹാരവാർദ്ധക്യങ്ങളും
നിരാധാരപൗരത്വങ്ങളും ചേർന്ന്‌
അഴിമതിക്കെതിരായി
രാജ്യത്തൊരു
രണ്ടാം സ്വാതന്ത്ര്യസമരം
പൂർത്തിയാകാത്ത
ഒന്നാം സ്വാതന്ത്ര്യസമരത്തിൽ നിന്ന്‌
ചോർത്തിയെടുത്ത അർത്ഥങ്ങൾകൊണ്ട്‌
മറ്റൊരു ശിൽപത്തിനാണ്‌ ഭാവമെങ്കിൽ
കോർത്തെടുത്ത്‌ ഒന്നിച്ചുനിർത്താൻ
പാകത്തിൽ
പഴയജനതയെവിടെ?
അരാഷ്ട്രീയ വാദികളുടെ
അരമനകളിൽ
അധികാരകോമരങ്ങളുടെ
ഉറഞ്ഞുതുള്ളൽവീണ്ടും ആവർത്തിക്കുമെന്ന
അശരീരിയാണ്‌ ഇപ്പോൾ കേൾക്കുന്ന
ശബ്ദമെങ്കിൽ
പൈന്തിയലുകളുടെ പാതകൾ
തൊട്ടടുത്തുതന്നെയുണ്ട്‌.
നിരാഹാരവാർദ്ധക്യങ്ങളുടെ
ആഗ്രഹങ്ങൾക്ക്‌ മുന്നിൽ
നിരാഹാരപൗരത്വങ്ങളുടെ
ആശ്വാസങ്ങൾക്ക്‌ പിന്നിൽ.

Tuesday, 13 September 2011

ഓർമ്മകളിൽ ഒരശരീരി


 

പഴവിള രമേശൻ



ചൂഴ്‌ന്നെടുത്ത
മിഴി പൂത്ത
കിഴക്കൻ മല
വിളിക്കുന്നു
പൂഹേയ്‌...പൂഹേയ്‌
ചല്ലിമല
കൊല്ലിമല
അല്ലിവിരി
ച്ചാകാശത്തൊരു
പന്തംപോൽ
തലപൊന്തി
ച്ചാരെവിളിക്കുന്നു
ഇരുളറകളി
ലിടിവാളുകൾ തിരുകിയ
പഴമണ്ണിൻ ചാവേറുകൾ
ചാരത്തോ
ദൂരത്തോ
മാറ്റൊലിയോ
മറുവിളിയോ
പൂഹേയ്‌...
പൂഹേയ്‌...
പൂവായ്‌
പുതുമണ്ണിൽ
തീയായ്‌
ഇടനെഞ്ഞിൽ
പുലരും
പുതുശീലിന്നശരീരി-
ക്കറമുണ്ടേ
നിറവുണ്ടേ
അരിശത്തി
ന്നശരീരിപ്പൊരുളിങ്ങനെ
പൂക്കുമ്പോൾ:
"അഗ്നിയാണവണമെനി

Saturday, 13 August 2011

നാലാം പാഠം



പഴവിള രമേശൻ


പാഠമൊന്നേ
പാവം ഞാൻ
പാഠം രണ്ടേ
പാവം നീ
പാഠം മൂന്നേ
പാവം നാം
പാഠം നാലു മറിക്കും മുമ്പേ
മൂത്തു നരച്ചു
മരിച്ചതു
പാവം നീയ
ല്ലിവനല്ലതു
നിങ്ങളിലാരെ
ന്നോതുക
എന്നിട്ടീ
നാലാം പാഠം
നമുക്കു
മറിച്ചു
നരച്ചു
മരിക്കാം!!
1974
ആഗസ്റ്റ്‌