Showing posts with label nisha g. Show all posts
Showing posts with label nisha g. Show all posts

Thursday, 13 October 2011

എന്റെ നിഴൽ


നിഷാ ജി

ഞാനവനെ വെറുത്തു
അവന്
വ്യക്തിത്വമില്ലായിരുന്നു
അവനെന്നെ
നേരിയ
ഇരുട്ടിൽ തേടിവന്നു
ഞാനുറങ്ങുമ്പോൾ
അവനെന്നെ കെട്ടിപ്പുണർന്നു
അവന്റെ ഗന്ധം
എന്നിൽ ഓക്കാനം ഉണ്ടാക്കി
എന്റെ വെറുപ്പ്
വളർന്നു...
നീണ്ട കാട്ടുപുല്ലുകൾ പോലെ
പക്ഷേ ...
ഇരുട്ടിൽ
ഞാനവനെ ദാഹിച്ചു
ഞാൻ കാത്തിരുന്നു
അവൻ വന്നില്ല
സമയബിന്ദുക്കൾ
ഇറ്റിറ്റുവീണു
ഞാനറിഞ്ഞു
എനിക്കവനോട്
പ്രണയമാണെന്ന്
എന്റെ സ്നേഹവൃക്ഷം
വളർന്നു
വളർന്നു പന്തലിച്ചു.

അവസാനമില്ലാതെ
ആകാശവരമ്പുകൾക്കുമപ്പുറം
സമുദ്രസീമകൾക്കുമപ്പുറം

Tuesday, 13 September 2011

മൗനം




നിഷാ ജി

എന്റെ വാക്കുകൾ ചില നിമിഷങ്ങളിൽ
വിജനമായ മൗനത്തിലേക്ക്
ആഴ്ന്നുപോകുന്നു.
നിന്റെ വാക്കുകൾ എന്റെ മനസ്സിൽ
വന്നുണരുമ്പോഴാകട്ടെ
എന്റെ മൗനം
സ്ത്രൈണതവിട്ടുയരുന്നു.
ഏകാന്തതയെവെന്ന്
വാചാലതയെ പുണർന്ന്
ആളിക്കത്തുന്നു.
ഒരിഷ്ടം ഉള്ളിൽ
പതഞ്ഞ്
ചായക്കൂട്ടുകളായി ഒഴുകി
എങ്ങോ ലയിക്കുന്നു.
നാവിൻ തുമ്പത്ത് നൃത്തമാടാൻ
നിന്റെ മനസിന്റെ പ്രണയങ്ങളെ
ഞാൻ ക്ഷണിക്കട്ടെ