Showing posts with label jamal mukkuthala. Show all posts
Showing posts with label jamal mukkuthala. Show all posts

Tuesday, 13 September 2011

പാളങ്ങള്‍

        
 ജമാൽ മൂക്കുതല



അപരിചിതത്വത്തിന്റെ പാളങ്ങളില്‍
 

വൈകിവന്ന ഈവണ്ടി കമ്പാര്ടുമെന്റില്‍,
 

പരസ്പരം പരിചയപ്പെടാനുള്ള മടിയൊന്നു-
 

മില്ലയിരുന്നു നമുക്കിടയില്‍, പിന്നീടുള്ള യാത്ര.

 

സഹയാത്രികേ,നിന്റെ തെറിച്ച വാക്കുകള്‍,
 

ട്രെയിനിന്റെ ഇരമ്പലിനേക്കള്‍ എന്നെ-
 

കോരിത്തരിപ്പിച്ചു. നിന്റെ ശരീരവടിവുകള്‍,
 

എന്റെ ദൂരകാഴ്ച്ചകളെ നഷ്ട്ടപ്പെടുത്തി.
 

പുറത്തെ മഴയും നമുക്കിടയില്‍ തണുപ്പ് നിറച്ചു.
 

എന്നിട്ടും മനസ്സെനോട് പറഞ്ഞു,

"അനുവാദമില്ലാതെ നിന്റെ കരസ്പര്‍ശം-
 

അവള്‍ക്കുമീതെ പതിയരുത് "
 

പക്ഷേ,നീയെന്നെ പ്രലോഭിപ്പിച്ചേയിരുന്നു.
 

ട്രെയിനിന്റെ താളത്തിനൊപ്പം,അതിന്റെ,
 

ശീല്‍ക്കാരത്തിനൊപ്പം നീ എന്നിലേയ്ക്ക്-
 

ചാഞ്ഞുകൊണ്ടേയിരുന്നു.

ടിക്കറ്റെടുക്കാത്ത യാത്രക്ക് ഭംഗം വരുത്തി
 

"ടിടിയാര്‍" ‍വന്നപ്പോള്‍ നൂറു പേര്‍ക്കൊപ്പം,
 

നീ എന്റെ പേരും പറഞ്ഞു .

ലൈംഗീകതൃഷ്ണകളുടെ പാളത്തിലേയ്ക്ക്-
 

സമയംതെറ്റി വന്ന വണ്ടി പാഞ്ഞുകയറിയ-
 

ജീവിതം, അപമാനത്താല്‍ കിടന്നു പിടഞ്ഞു.