Showing posts with label haney bhaskaran. Show all posts
Showing posts with label haney bhaskaran. Show all posts

Tuesday, 13 September 2011

നേര് താങ്ങികള്‍ ..........





ഹണി ഭാസകരൻ



ഒരു തന്മാത്രയുടെ
രണ്ടു വശങ്ങള്‍ വിഘടിച്ചു 
പുതിയ തന്മാത്ര 
ജന്മം കൊളളും പോലെ
രണ്ടു ശരീരങ്ങളെ
ഉഷ്ണിക്കാന്‍ പറഞ്ഞയച്ചു 
പിറവിയെടുക്കുന്ന 
മനുഷ്യ ജന്മം........
പക്ഷെ,
ഒരു നൂല്പാലതിന്റെ 
ഇരു കോണുകളില്‍ നിന്നും
ഇഴഞ്ഞടുക്കുന്ന മനസുകള്‍ 
അപ്പോഴും ഒരേ ബിന്ദുവില്‍
കൂട്ടിമുട്ടുന്നില്ല...
കാന്തത്തിന്റെ വിപരീത ദ്രുവങ്ങള്‍ പോലെ
അതപ്പോഴും 
അകലാന്‍ ശ്രമിക്കുന്നത്
ദൌത്യതിനയച്ചവര്‍ 
ഒരിക്കലും അറിയുന്നില്ല
ഉദരത്തിലെ ജീവന്റെ ചലനം
അവളെ അഭിമാനിയാക്കി കൊണ്ട് 
സഹനത്തിന്റെ അന്ധകാരത്തിലേക്ക്
വഴി തെറ്റിച്ചു വിടുന്നു.....
ജന്മിയുടെ ഗര്വ്വുമായി 
അപരാധികള്‍......
അടിമത്തത്തിന്റെ നോവുമായി
അവളും...
കണ്ടു രസിക്കാന്‍ 
ഇരിപ്പിടവും താങ്ങി
സമൂഹം........
ഇതിനിടയില്‍ 
ജയിച്ചു മുന്നേറുക
അവള്‍ക്കു ദുസ്സഹം............