Showing posts with label gita s r. Show all posts
Showing posts with label gita s r. Show all posts

Wednesday, 14 December 2011

സ്വകാര്യത

ഗീത എസ് ആർ


ഇത്രമാത്രം
 

ഇന്ന് ചോദിക്കണം
 
നിന്റെ ചുണ്ടുകളോട്.

 
എന്റെ ചുണ്ടുകള്‍ അവയോടു പറഞ്ഞ സ്വകാര്യങ്ങള്‍?

 
ഓര്‍ക്കുന്നുണ്ടോ?

 
ചെവിയില്‍ നിന്ന് ചെവിയിലേക്ക് പാഞ്ഞ പ്രിയ ഗാനങ്ങള്‍?


അവക്കെന്തു പറ്റി?


എന്തോ അന്വേഷിച്ചു നടന്ന വിരലുകളോ? 


അവ ലക്‌ഷ്യം കണ്ടോ?


ഉത്തരങ്ങളായി എന്റെ ചോദ്യങ്ങള്‍ തന്നെ


തിരികെ വരുന്നു...


ഇന്ന്


നിന്റെ നെറകയിലെന്റെ


ചുണ്ടുകള്‍ 


സ്വകാര്യങ്ങളില്ലാതെ


സ്വകാര്യമല്ലാതെ..


ഗാനത്തിനായി ചെവി ഓര്‍ത്തെങ്കിലും 


നിശബ്ദത മൂളിക്കൊണ്ടിരുന്നു.


നിന്റെ വിരലുകള്‍ അവര്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു


എന്റേത് ഞാനും.


ഒരു ചുംബനം കൂടി


ഇനിയുമോനനുകൂടി


സ്വകാര്യമല്ലാതെ..

.
അവര്‍ സമ്മതിക്കും


മരണത്തിന്റെത് അങ്ങനെ ഒരു


ഔദാര്യമാണ്‌


എനിക്കറിയാം


ഇതില്‍ പ്രണയമില്ല.


നിനക്കുമറിയാം.


പക്ഷെ നമുക്ക് മാത്രം


അറിയാവുന്ന ഒന്നുണ്ടായിരുന്നു.


ഇനി എനിക്ക് മാത്രം സ്വന്തമായത്...

Friday, 14 October 2011

ചിഹ്നങ്ങൾ





ഗീത എസ് ആർ


ചിഹ്നങ്ങളുടെ വീട്ടിലെ അന്തേവാസിയായി ഞാന്‍
ചെന്നുകയറിയപ്പോഴേ എതിരേടത്‌

വലിയൊരു തലയും കുഞ്ഞൊരു ഉടലുമുള്ള

ഒരു ചോദ്യചിഹ്നം

മുറികള്‍ നിറയെ വിരാമങ്ങളും അര്‍ദ്ധവിരാമങ്ങളും

ഒടുവില്‍ നീയും എത്തിയോ എന്ന മട്ടില്‍ എല്ലാവരും


ആശ്ചര്യ ഹ്നങ്ങള്‍ അണിഞ്ഞു നിന്നു.
മൌനങ്ങള്‍ക്ക് കൂട്ട് വന്ന അര്‍ദ്ധവിരാമങ്ങളെ
മൃദുവായി മാറ്റി നിര്‍ത്തി, മുഷിപ്പിക്കാതേ തന്നെ

ആശ്ചര്യ ഹ്നങ്ങലെ കൂട്ട് പിടിച്ച് നടന്നു.

സംസാരിച്ചു തുടങ്ങുമ്പോഴേക്കും
വിരാമങ്ങള്‍ വഴിമുടക്കികള്‍ ആയി.

ചിഹ്നങ്ങളോട് പറഞ്ഞു
എഴുതു നിങ്ങളുടെ കഥ

എഴുതാപ്പുരങ്ങളും കാണപ്പുരങ്ങളും
ഞാനും കാണട്ടെ.


വേണ്ടെന്നു ദേഷ്യത്തോടെ പറഞ്ഞിട്ട്

എവിടെയോ പോയൊളിച്ചു .

ഇപ്പോള്‍

ചിഹ്നങ്ങള്‍ ഇല്ലാത്ത വീട്ടില്‍ ഞാന്‍ ഒറ്റയ്ക്ക്

ഇരുട്ടത്ത്‌....

Sunday, 14 August 2011

എന്നോട് പറഞ്ഞത്, പറയാത്തതും



 ഗീത എസ് ആർ



  ഇന്നലെ രാത്രി,
മഴ ഉറങ്ങാന്‍ അനുവദിക്കാതെ
പായാരം ചൊല്ലിക്കൊന്ടെയിരുന്നു
എത്രയുണ്ട് സ്നേഹമെന്ന്ശ്രിങ്ങാരപൂര്‍വ്വം
മെല്ലെ മെല്ലെ നുള്ളി ചോദിച്ചു
അടഞ്ഞു പോയ കണ്ണുകള്‍ മെല്ലെ തള്ളി തുറന്നു
ഉറങ്ങേണ്ട
എന്നോടൊപ്പം ഇരിക്കൂ എന്ന് പറഞ്ഞു.
വരൂ എന്നോടൊപ്പം ചിലങ്കകള്‍
അനിയിക്കട്ടേ എന്നും
നടനം അറിയില്ലെന്ന് പറഞ്ഞപ്പോള്‍
സാരമില്ല എന്ന്
പിന്നേ നോക്കിയിരുന്നു കണ്ണുകളില്‍
ദൂരെ മരുഭൂമികളെ പറ്റി പറഞ്ഞപ്പോള്‍
അതെനിക്കും അറിയില്ല എന്ന് മഴയും
സ്നേഹമറിയാത്ത മനസ്സുകലേ പറ്റിയും
അലിവുനരാത്ത കണ്ണുകളെ പറ്റിയും സംസാരിച്ചിരുന്നു
പിന്നെ കുസ്രുതിയായി
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച വഴിയിലൂടെ
പുഴ പോലോഴുകി നടന്നപ്പോള്‍
ഒന്ന് പുളഞ്ഞു, കുസൃതി തന്നെ
ഞാനില്ല എന്ന് മടിച്ചപ്പോഴേക്കും
നനഞ്ഞു കഴിഞ്ഞിരുന്നു
പിന്നേ ഒപ്പത്തിനൊപ്പം
അങ്ങനെ.. രാത്രി പോയി വെളുത്തപ്പോ
മഴ പെയ്തു തീര്‍ന്നിരുന്നു
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച പാത
മാഞ്ഞുപോയിരുന്നു
പൊന്മയെപ്പോലുള്ള എന്റെ വാക്കുകള്‍
മഴക്കുങ്ങളില്‍ കണ്ണും നട്ടിരിപ്പായി ....