Showing posts with label essarsreekumar. Show all posts
Showing posts with label essarsreekumar. Show all posts

Friday, 14 October 2011

അക്ഷയതൃതീയ





 എസ്സാർ ശ്രീകുമാർ


"എന്താ ശിവരാമൻനായരെ വളരെ സന്തോഷത്തിലാണല്ലോ?"
"വീടും പറമ്പും പാടവും പണയപ്പെടുത്തിയിട്ടാണെങ്കിലും ഞാൻ കുറച്ച്‌ പണം സംഘടിപ്പിച്ചു. ഇനി ഇതിൽ നിന്ന്‌ ഒരു ഭാഗം പണംകൊണ്ട്‌ സ്വർണ്ണം വാങ്ങും, നാളെ അക്ഷയ ത്രതീയ അല്ലേ..."
 "അതു നല്ല കാര്യം, കടമാണെങ്കിലും പണമായില്ലേ, ഇളയവളെ അയക്കാനുള്ള സ്വർണ്ണംകൂടി നാളെ സ്വർണ്ണം വാങ്ങുമ്പോൾ ഐശ്വര്യമായി കിട്ടും. ചില പ്രത്യേക കടകളിലെ പൊന്നിനു മാത്രമേ ഇതു ലഭിക്കൂ!"-ചാക്കോ പറഞ്ഞു. 
"ഇതു ഹിന്ദുക്കൾക്കു മാത്രമല്ല. അദ്രുമാനും അവറാനും കിട്ടും. അവരവരുടെ മതത്തിൽപ്പെട്ട കടയിൽനിന്നേ വാങ്ങാവൂ എന്നുമാത്രം"-ചാക്കോ കൂട്ടിച്ചേർത്തു. 
...അടുത്ത മകളുടെ കല്യാണത്തിന്‌ ശിവരാമൻ കയറിൽ തൂങ്ങി.