Showing posts with label essar sreekumar. Show all posts
Showing posts with label essar sreekumar. Show all posts

Saturday, 14 January 2012

ആക്കിടൈപ്പ്



 എസ്സാർ ശ്രീകുമാർ


കുന്നിക്കുരുപോലൊരാൾ
കുന്നോളമാശയുള്ളവൻ
കയ്യടികൾക്കായി കാതോർക്കില്ല
കാലടിസ്വനപതറിച്ചകൾ-
മാത്രം കാര്യമാക്കും അയ്യപ്പൻ

എല്ലാരുമറിയുന്ന,-
യാരുമില്ലാത്ത
അയ്യനല്ലാത്ത
അണുവിടപോലും
ആശയില്ലാത്തവൻ
2
മേളകൾ കാണുമ്നേരം
മുളകൾ തിമിർക്കുന്നു
ജാടകൾ കൊഴുക്കുമ്പോൾ
മേടയിൽനിന്നോതിടുന്നു
ചടങ്ങിൻ ഭാഗമായി
അടിക്കുക കൈകൾ നിങ്ങൾ
ബോറടിച്ചെന്നാലും
തകർക്കുക ഭുജതാഡനം
3
തണൽപോലും തുണയാക്കാത്തവൻ
ചിന്തയ്ക്കും വർണമില്ലാത്തവൻ
കിടപ്പാടമില്ലാത്തതുകൊണ്ട്
കടപ്പാടുമില്ലാരോടും
ശീർഷ*ങ്ങൾക്കുവേണ്ടി
തല കുമ്പിടാത്തവൻ
ശീതീകരിച്ച മുറികളല്ല
ശിഥിലമായ അറകളായിരുന്നു
കൊയ്തൊഴിഞ്ഞ നിലാവും
പെയ്തൊഴിയാത്ത കനവും
ഇരുളൂതിക്കെടാത്തിടങ്ങളിൽ
ഇമയിടറാതിരുന്നവൻ
അനാർക്കിസ്റ്റല്ലാത്തവൻ
ആൻ അർക്കിടൈപ്പ്

Wednesday, 14 December 2011

അയ്യപ്പസൂക്തങ്ങൾ




എസ്സാർ ശ്രീകുമാർ
1
കുന്നിക്കുരുപോലൊരാൾ
കുന്നോളമാശയുള്ളവൻ
കയ്യടികൾക്കായി കാതോർക്കില്ല
കാലടിസ്വനപതറിച്ചകൾ-
മാത്രം കാര്യമാക്കും അയ്യപ്പൻ

എല്ലാരുമറിയുന്ന,-
യാരുമില്ലാത്ത
അയ്യനല്ലാത്ത
അണുവിടപോലും
ആശയില്ലാത്തവൻ
2
മേളകൾ കാണുമ്നേരം
മുളകൾ തിമിർക്കുന്നു
ജാടകൾ കൊഴുക്കുമ്പോൾ
മേടയിൽനിന്നോതിടുന്നു
ചടങ്ങിൻ ഭാഗമായി
അടിക്കുക കൈകൾ നിങ്ങൾ
ബോറടിച്ചെന്നാലും
തകർക്കുക ഭുജതാഡനം
3
തണൽപോലും തുണയാക്കാത്തവൻ
ചിന്തയ്ക്കും വർണമില്ലാത്തവൻ
കിടപ്പാടമില്ലാത്തതുകൊണ്ട്
കടപ്പാടുമില്ലാരോടും
ശീർഷ*ങ്ങൾക്കുവേണ്ടി
തല കുമ്പിടാത്തവൻ
ശീതീകരിച്ച മുറികളല്ല
ശിഥിലമായ അറകളായിരുന്നു
കൊയ്തൊഴിഞ്ഞ നിലാവും
പെയ്തൊഴിയാത്ത കനവും
ഇരുളൂതിക്കെടാത്തിടങ്ങളിൽ
ഇമയിടറാതിരുന്നവൻ
അനാർക്കിസ്റ്റല്ലാത്തവൻ
ആൻ അർക്കിടൈപ്പ്

Tuesday, 15 November 2011

അ (ക)ഷ്ട പഞ്ചമി


എസ്സാര്‍ ശ്രീകുമാര്‍
ഗോപാലന്‍ ചേട്ടന്‍ നീണ്ട ഇരുപതു വര്‍ഷത്തെ പട്ടാളജീവിതത്തിനു ശേഷം നാട്ടിലെത്തി. വിശിഷ്ടസേവാമെഡല്‍ കൂടാതെ പല കീര്‍ത്തി മുദ്രകളും സമ്പാദിച്ചിരുന്നു. സേവനം നിര്‍ത്തി പോരുമ്പോള്‍ ൨൦ ലക്ഷം രൂപയോളം കിട്ടി. ആ തുക ബാങ്കിലിട്ട്‌ ഭാര്യവീട്ടില്‍ പരമസുഖം. 

ടി.വിയിലെ പരസ്യം കണ്ടപ്പോള്‍ മുഴുവന്‍ സമ്പാദ്യവും കൊടുത്ത്‌ ഒരു വീട്‌ സ്വന്തമാക്കി. കുടത്തിലെ ഭൂതത്തെ സ്വന്തമാക്കി എന്തും വരുതിയിലാക്കാമെന്നതുപോലായിരുന്നു പരസ്യം. കുറച്ച്‌ ദിവസങ്ങള്‍ക്കുശേഷം ചന്തയില്‍ കറങ്ങുന്ന ചേട്ടനെ കണ്ട്‌ ഞാന്‍ ചോദിച്ചു:
'എന്താ ഇവിടെ ഇതിനു മുമ്പ്‌ വന്നിട്ടില്ലല്ലോ?''
ഒന്നും പറയണ്ടടോ അ(ക)ഷ്ടപഞ്ചമിയില്‍ വീടൊന്നു വാങ്ങി കടക്കാരനായി. 
ഇപ്പം കിടപ്പ്‌ തറയിലാ. കിടക്ക വാങ്ങാന്‍ വന്നതാ. 
എന്തു ചെയ്യാം കുടിലായിരുന്നെങ്കിലും ഭാര്യ വീട്ടില്‍ പരമസുഖമായിരുന്നു. '

Tuesday, 13 September 2011

മത്സ്യകന്യക (പു.ച.പ.)




എസ്സാർ ശ്രീകുമാർ


പുരാണം
പുണ്യനദിയിൽ
കടത്തുവഞ്ചിയിൽ
പരാശരൻ
മത്സ്യഗന്ധിയിൽ,
വ്യാസൻ
മഹാഭാരതം
മെനഞ്ഞു.
ചരിത്രം
വേമ്പനാട്ടുതടാകം
തോണിഗൃഹത്തിൽ
വേളിയില്ലാകേളി,
ഉറവിഴുങ്ങി
മീൻ പേറാൽ
മത്സ്യകന്യക
പരസ്യം
വൈകിട്ടെന്താ പരിപാടി...
സന്തോഷംകൊണ്ടെനിക്കിരിക്കാൻ...
ഞാനിപ്പം മേലോട്ടുവലിഞ്ഞുകേറും
മറക്കല്ലേ... കോണ്ടം
പണിയാകുമേ...!


Sunday, 14 August 2011

തല(യില്ലാ)ചേരി


എസ്സാർ ശ്രീകുമാർ


പട്ടണത്തിലെ പ്രധാന തെരുവിൽ വെട്ടിവീഴ്ത്തപ്പെട്ട തലയറ്റ കബന്ധത്തിന്റെ കരച്ചിൽ അല്ല, അലർച്ച:
"നാടുനന്നാക്കാൻ പുറപ്പെട്ട അതിമോഹത്തിന്റെ അന്ത്യം നശിച്ച വർഗചിന്ത. ഒരു ഉറുമ്പിനെപ്പോലും ഈ കൈകൾകൊണ്ട്‌ ഇതുവരെ ഞാൻ കോന്നിട്ടില്ല".
അരുകിൽ കിടന്ന തലയുടെ മറുമൊഴി: "ഇവരല്ലെങ്കിൽ നമ്മൾ വിശ്വസിക്കുന്ന പ്രസ്ഥാനം ഇതുതന്നെ ചെയ്യും, എന്തായാലും ഇവിടെ നമ്മൾ ഇങ്ങനെ വേർപിരിയേണ്ടവർ."
"കൂടിനിൽക്കുന്ന സുഹൃത്തുക്കളെ, പറ്റുമെങ്കിൽ ഈ ഉടലിന്‌ ഒരു കഴുതയുടെ തല ചേർത്തുവയ്ക്കൂ..." കബന്ധം ആക്രോശിച്ചു.