Showing posts with label chithrakaran. Show all posts
Showing posts with label chithrakaran. Show all posts

Wednesday, 14 December 2011

ജീവിച്ചിട്ടെന്തുകാര്യം ?

ചിത്രകാരൻ

സാമ്രാജ്യത്വവും,വിവിധ ചേരിഭരണവും,മുതലാളിത്വവും എന്നോ അസ്തമിച്ചു കഴിഞ്ഞു. ഇപ്പോള്‍ ലോകം കോര്‍പ്പറേറ്റ് ഭരണത്തിന്റെ കളിത്തൊട്ടിലില്‍ ആര്‍ത്തുല്ലസിച്ച് കളിച്ചുകൊണ്ടിരിക്കയാണ്. ഇനി നാം തന്തയില്ലാമയുടെ മഹത്തായ ഉപഭോക്തൃലോകത്തേക്ക് പിച്ചവക്കും.ഉപഭോക്താവ് രാജാവാണെന്ന് നമ്മേ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. ഇക്കിളിപ്പെടുത്തി രസിപ്പിച്ചുകൊണ്ടിരിക്കും.ഉപഭോക്തൃലോകം ബ്രാന്‍ഡ് ലോകത്തിന്റെ ശൈശവമാണ്. നമ്മേ ഇക്കാലത്ത് ലോകസുദരികളായ പൂതനമാര്‍ മുലപ്പാലൂട്ടും.

ആ മാതൃസ്നേഹത്തിന് നാം ഒന്നും തന്നെ പ്രതിഫലം കൊടുക്കേണ്ടതില്ല. നമ്മെ മടിയിലിരുത്തി പാലൂട്ടാ‍നുള്ള,പൂതനമാര്‍ക്ക് പടിഞ്ഞിരിക്കാനുള്ള മൂന്നടി മണ്ണ്.അതു മാത്രം മതിയാകും. തുടര്‍ന്ന് രാഷ്ട്രങ്ങള്‍ അപ്രത്യക്ഷമാകും. ബി.ടി.വഴുതനയും, അരിയും,ഗോതംബും,ചേനയും,ചേംബും,വാഴക്കുലയും വിളയുന്ന ലബോറട്ടറികളുടെ വയല്‍ വരംബില്‍ കീറ ഷര്‍ട്ടും,കലത്തില്‍ ചോക്കുകൊണ്ട് വരച്ചുണ്ടാക്കിയ തുറിച്ച മുഖഭാവത്തോടെ മറിഞ്ഞു വീഴുന്നതിനായി ഒരു കാറ്റിന്റെ വരവും പ്രതീക്ഷിച്ച് നോക്കുകുത്തികളെപ്പോലെ നമ്മുടെ ജനാധിപത്യ ഗവണ്മെന്റുകള്‍ കാത്തുനില്‍ക്കും.

അതും കഴിഞ്ഞാണ് കോര്‍പ്പറേറ്റ് യുദ്ധങ്ങളുടെ യുഗം ആരംഭിക്കുക. ഒരു പക്ഷേ,റോബോട്ടുകളുടെ യുദ്ധങ്ങളും,ലോകമഹായുദ്ധവും.ഈ രസകരമായ സംഭവങ്ങളെല്ലാം കാണാന്‍ ഒരു പത്തു സെന്റ് ചന്ത്രോപരിതലവും, അവിടെയൊരു വീടും, ഒരു കിണറും, കുറച്ചു കപ്പയും,ചീരയും,വഴുതനയും,വെണ്ടയും,വാഴയും,തുളസിത്തറപോലെയെങ്കിലും കുറച്ച് നെല്‍ച്ചെടികളും വളര്‍ത്തുന്നതായി സ്വപ്നം കാണാനുള്ള സിദ്ധി ഉപയോഗപ്പെടുത്തി വര്‍ത്തമാനത്തിന്റെ ആശങ്കകളെ മോഹാലസ്യത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ് ഈ ചിത്രകാരന്‍.

സത്യത്തില്‍ നമ്മുടെ യുവരാജനേയും,അവരുടെ ഇറ്റലിക്കാരിയായ അമ്മയേയും പ്രതീക്ഷയോടെ നോക്കുകയാണ് ചിത്രകാരന്‍.ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യ മുഴുവന്‍ പിടിച്ചടക്കാനുള്ള സാഹചര്യം ഇപ്പോഴും നിലവിലുണ്ടായിട്ടും,... വിയര്‍പ്പുപൊടിയാതെ ഇസ്തിരി ചുളിയാതെ സൌന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പില്‍ മുഴുകിയിരിക്കുന്നപോലുള്ള അതിന്റെ നേതൃത്വത്തിന്റെ ആണത്വത്തില്‍ വിശ്വാസമില്ലാത്തതിനാല്‍, രാജകുടുംബമെങ്കിലും ആത്മാഭിമാനത്താല്‍ ശക്തിപ്പെട്ടിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ്. കാരണം, താമസിയാതെ നാം വിഷം തീനികളും,പരീക്ഷണ മൃഗങ്ങളും,ദയാവദത്തിനു വിധേയരാകുന്ന മൂന്നാം ലോക കീടങ്ങളുമായിത്തീരും. ബിടി മുല ഞെട്ടുകളും, ബിടി.ഗര്‍ഭപാത്രങ്ങളും,വെളുത്തതൊലിയും,ഇരുണ്ട തൊലിയും,കറുത്തതൊലിയും ഇച്ഛാനുസരണം മാറ്റാന്‍ കഴിവുള്ള തന്തയില്ലാത്ത ബിടി കുട്ടികളെ ബിടി ഗര്‍ഭാശയങ്ങളില്‍ വച്ച് വിരിയിച്ചെടുക്കുന്ന ഒരു ലോകത്ത് ആണെന്നുപറഞ്ഞ് ജീവിച്ചിട്ടെന്തുകാര്യം ?

ബിടി വേശ്യാ യുഗത്തിനു മുന്‍പ് അന്തസ്സായി ഒന്ന് ആത്മഹത്യ ചെയ്യാന്‍ അന്തസ്സുള്ള സ്വദേശിയായ ഒരു ഔണ്‍സ് വിഷമെങ്കിലും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്ക് വികസിപ്പിക്കാനാകണേ എന്ന പ്രാര്‍ത്ഥയിലാണിപ്പോള്‍.

Tuesday, 13 September 2011

ഈര്‍ച്ച, ഈര്‍ച്ചവാള്‍, ആപ്പ്, ഈര്‍ച്ചക്കാരന്‍, ഈര്‍ച്ച മില്‍‍...


 ചിത്രകാരൻ

ഈര്‍ച്ചപ്പണിയെടുക്കുന്ന തൊഴിലാളികളെ വീരാധനയോടെ നോക്കിക്കണ്ടിരുന്ന കാലമുണ്ടായിരുന്നു. (35 വര്‍ഷം മുന്‍പ്)ചെറുതും, വലുതുമായ ഈര്‍ച്ച വാളുകളുമായി, പ്രത്യേകം കെട്ടിയുയര്‍ത്തിയ പ്ലാറ്റ്ഫോമുകള്‍ക്കു മുകളിലും താഴേയുമായി നിന്ന് വലിയ മരത്തടികള്‍ പലകകളായും ഉരുപ്പടികളായും അളവുതെറ്റാതെ ഈര്‍ന്നെടുക്കുന്ന വിദ്യ നല്ലൊരു കാഴ്ച്ചതന്നെയായിരുന്നു .

മരത്തടികള്‍ പലകകളാക്കുംബോള്‍ ഈര്‍ച്ചവാള്‍ ജാമാകാതെ സൂക്ഷിക്കാന്‍ മരത്തിന്റെ വിടവില്‍ ആപ്പ് വക്കുന്ന പരിപാടി ഇപ്പോഴും കാര്‍ട്ടൂണുകളിലും ഹാസ്യകഥകളിലുമൊക്കെയായി അപൂര്‍വ്വമായെങ്കിലും ഉപയോഗിച്ചു കാണുന്നുണ്ട്.

കുട്ടിക്കാലത്ത് ഈര്‍ച്ചമില്ലുകളില്‍ നിന്നും ഈര്‍ച്ചപ്പൊടി (ഒരു കുട്ടിച്ചാക്കു നിറയെ ഈര്‍ച്ചപ്പൊടി -മരപ്പൊടി-ലഭിക്കാന്‍ വില 25 പൈസ) വാങ്ങാന്‍ അതിരാവിലെ പരിസരത്തെ കുട്ടികളുമായി തിക്കി തിരക്കി ക്യൂ നിന്നിരുന്നത് ഇന്നു രാവിലെ അയല്‍പ്പക്കത്തെ പറമ്പില്‍ ഈര്‍ച്ചപ്പണി നടക്കുന്നതു കണ്ടപ്പോള്‍ ഓര്‍മ്മയിലേക്ക് ഓടിയെത്തി :)

ഈര്‍ച്ചപ്പൊടി പ്രത്യേകമായ വൃത്താകൃതിയിലുള്ള ഇരുംബുകൊണ്ടുള്ള അടുപ്പില്‍ ടൈറ്റാക്കി നിറച്ച് ഉമിയില്‍ തീയിടുന്നതുപോലെ നീറി നീറി അല്‍പ്പാല്‍പ്പമായി കത്തിക്കുന്ന പതിവുണ്ടായിരുന്നു അന്ന്. ഒരു ദിവസത്തെ പാചകമെല്ലാം ഒരൊറ്റ ഈര്‍ച്ചപ്പൊടി അടുപ്പുകൊണ്ട് സാധിക്കും.

ഈര്‍ച്ച, ഈര്‍ച്ച മില്‍, ഈര്‍ച്ചവാള്‍, ആപ്പ്, ഈര്‍ച്ചക്കാരന്‍ തുടങ്ങിയ വാക്കുകള്‍ തുടച്ചുമിനുക്കി വക്കാന്‍ ഓര്‍മ്മിപ്പിച്ച ഈര്‍ച്ചക്കാര്‍ക്കു നന്ദി.

Sunday, 14 August 2011

വേണം വേശ്യാലയങ്ങള്‍, ഹോട്ടലുകളെപ്പോലെ !


ചിത്രകാരൻ

ഏതൊരു അങ്ങാടിയിലും ഒന്നോ രണ്ടോ ഹോട്ടലോ ചായക്കടയോ സാധാരണമാണ്.
സദാചാരികളും മര്യാദ രാമന്മാരുമായ നമുക്ക് ഭക്ഷണം വീടുകളില്‍ നിന്നുതന്നെ ലഭിക്കുന്നുണ്ടെന്നിരിക്കേ മുക്കിനു മുക്കിനു ഹോട്ടലുകളെന്തിന് എന്ന് ആരും ചോദിക്കാറില്ല.
നമ്മുടെ പ്രാദേശിക ഭരണ സ്ഥാപനങ്ങളോ സംസ്ഥാന സര്‍ക്കാരോ പൊതുസ്ഥലങ്ങളില്‍
ആവശ്യത്തിനു വൃത്തിയുള്ള ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു പരിപാലിക്കുന്നതില്‍ കഴിവുകെട്ടവരാണെന്ന് നമുക്കറിയാം. സര്‍ക്കാരിന്റെ ആ കഴിവുകേടിനെപ്പോലും പരിഹരിക്കുന്നത് നമ്മുടെ ഹോട്ടലുകളാണ്. ഈ ഹോട്ടലുകള്‍ പോലെ എന്തുകൊണ്ട് നല്ല വേശ്യാലയങ്ങള്‍ വേണമെന്ന് നമുക്ക് തോന്നുന്നില്ല ? ആരോഗ്യകരമായും, വൃത്തിയോടെയും, അന്തസ്സോടെയും നടത്തപ്പെടുന്ന വേശ്യാലയങ്ങള്‍ക്ക് സമൂഹത്തിന്റെ സാംസ്ക്കാരിക രാഷ്ട്രീയ അഭിവൃദ്ധിക്കായി മഹനീയ സംഭാവന നല്‍കാനാകുമെന്ന സത്യം നമുക്ക് അംഗീകരിക്കാനാകില്ലെന്നു മാത്രമല്ല, ചിന്തിക്കാന്‍ കൂടി സാധിക്കില്ല. അത്രയും ഭീരുത്വം പേറുന്നതാണ് നമ്മുടെ സമൂഹ മനസാക്ഷി.

ചിത്രകാരനും ആ ഭീരുത്വത്തിന്റെ ഭാഗമാണ്. 46 വയസ്സായിട്ടും ഒരു വേശ്യാലയ സന്ദര്‍ശനത്തിന്
യോഗമോ, ഭാഗ്യമോ/നിര്‍ഭാഗ്യമോ ഉണ്ടായിട്ടില്ല. മാത്രമല്ല കലശാലായ  അറപ്പും, അയിത്തബോധവുമുള്ളതിനാല്‍ ശ്രമിച്ചിട്ടുമില്ല :) എന്നാല്‍, എല്ലാവരും ഒരുപോലാകുമെന്ന് കരുതാന്‍ പാടില്ലല്ലോ.  ഈ വക പ്രശ്നങ്ങളൊന്നുമില്ലാത്തതും,
സെക്സില്ലാതെ വിശന്നു പൊരിയുന്നവരുമായവരെ നമ്മുടെ സമൂഹത്തില്‍ മാത്രമല്ല, നെറ്റിലടക്കം ധാരാളമായി കാണേണ്ടിവരുന്നുണ്ട്. അവരുടേത് വലിയൊരു സമൂഹമാണ്. ആ സമൂഹത്തില്‍ സ്ത്രീകളും പുരുഷന്മാരുമെല്ലാമുണ്ട്. ധനികരും ദരിദ്രരുമുണ്ട്. അവരും നമ്മുടെ ഭാഗമാണ്.

 സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും, വര്‍ഗ്ഗീയത വളരുന്നതിനും, രാഷ്ട്രീയം അക്രമ പ്രകടനങ്ങളായി അധപ്പതിക്കുന്നതിനും,സ്ത്രീപീഢനങ്ങള്‍ക്കും, ബാല പീഢനങ്ങാള്‍ക്കും, പൊതുമുതല്‍ നശിപ്പിക്കുന്നതിനും, ബീവറേജസിനു മുന്നിലെ നീണ്ട ക്യൂവിനും,  വ്യക്തിബഹുമാനമില്ലായ്മക്കും  ലൈഗീക ദാരിദ്ര്യം കാരണമാകുന്നുണ്ട് . ലൈംഗീകത മനസ്സിന്റെ വിശപ്പാണ് . ഇണചേരലിലൂടെ മനുഷ്യനു ലഭിക്കുന്ന സാന്ത്വനത്തെ സത്യസന്ധതയോടെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം വളരേണ്ടതുണ്ട്. മാന്യമായി നമുക്ക് സമൂഹത്തില്‍ ജീവിക്കാന്‍ നാം മാത്രം നന്നായാല്‍ പോര. നമ്മുടെ വിശപ്പു മാറിയാലും അന്യന്‍ വിശന്നിരിക്കുന്നുണ്ടെങ്കില്‍ അവിടെ അസമാധാനം ഒരു തീപ്പൊരിക്കായി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തിനായുള്ള വിശപ്പിനേക്കാള്‍ എത്രയോ ആയിരം മടങ്ങ് ശക്തമാണ് ഇണചേരാനാകാത്തതിന്റെ വിശപ്പെന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു പക്ഷേ, ആ വിശപ്പിന്റെ പൊട്ടിത്തെറികളാണ് നമ്മുടെ വാര്‍ത്താമാധ്യമങ്ങളുടെ മുഖ്യമായ വാര്‍ത്താവിഭവങ്ങളിളേറെയും.  നമ്മള്‍ സദാചാരികളായിരുന്ന് കൊത്തിത്തിന്നുന്നതും ഇണചേരാനാകാതെ പരവശപ്പെടുന്ന മനുഷ്യന്റെ വിചാരരഹിതമായ പ്രവൃത്തികളുടെ ശവശരീരങ്ങളെയാണ്. നമ്മൂടെ നിലവിലുള്ള മാടമ്പി സംസ്ക്കാരപ്രകാരം ശവം തീനികളായ സദാചാരി സംസ്ക്കാരം മാന്യമായി തോന്നാം.


എന്നാല്‍ നമുക്ക് ജനാധിപത്യവ്യവ്സ്ഥയില്‍ ഇന്നല്ലെങ്കില്‍ നാളെ പ്രവേശിക്കേണ്ടതുണ്ട്.
അതായത് പുരോഗതി പ്രാപിക്ക്ക്കേണ്ടതുണ്ട്.  അതിനായുള്ള ആത്മശുദ്ധീകരണത്തിനായി, ജനാധിപത്യബോധത്തിനായി, വ്യക്തിസ്വാതന്ത്ര്യത്തിനായി നമ്മുടെ സമൂഹത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്.
അതിന്റെ ഭാഗമായി നാം ചിന്തിക്കാന്‍ ഭയപ്പെടുന്ന അടിസ്ഥാന വിഷയങ്ങള്‍ പോലും വസ്തുനിഷ്ടമായി വിശകലനം ചെയ്യേണ്ടതുണ്ട്.
നമ്മുടെ സമൂഹത്തിലെ തിന്മയെ സ്വാന്തനിപ്പിച്ച് ക്രിയാത്മകമാക്കാന്‍ ശേഷിയുള്ള വേശ്യകളുടെ
മാന്യതയും, അന്തസ്സും, സാമൂഹ്യ അംഗീകാരവും ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്ന തിരിച്ചറിവാണ് നമുക്കാദ്യം ഉണ്ടാകേണ്ടത്.  വിപ്പ്ലവകരമായ ആ തിരിച്ചറിവ് ചിന്താശീലര്‍ക്കിടയിലെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

ലൈംഗീകത സമൂഹത്തിന്റെ ഹൃദയപ്രവര്‍ത്തനമാകുമ്പോള്‍, അതിനു മാന്യത നല്‍കേണ്ടത് സമൂഹത്തിന്റെ ആരോഗ്യത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ്.