Showing posts with label benny damodaran. Show all posts
Showing posts with label benny damodaran. Show all posts

Tuesday, 15 November 2011

സുഖമാണെനിക്കിപ്പോള്‍

ബെന്നി ദാമോദരൻ

സുഖമാണെനിക്കിപ്പോള്‍
സ്വച്ഛമാം നീലാകാശം
കുഞ്ഞിളം കാറ്റും പൂവും
വന്നുപോം വിരുന്നുകാര്‍
വിരലിന്‍ തുമ്പത്തോളം
വാണിതന്‍ നൃത്തം ഉണ്ട്
വരവായി വസന്തത്തിന്‍
തുമ്പികള്‍ പറവകള്‍

ഉയിരിന്‍ ആധാരമാം
ഹൃദയ സ്പന്ദനത്തിനു
പ്രേമസഗീതത്തിന്റെ
മധുരവും താളവും
ശ്വാസ നിശ്വാസങ്ങളെ
തോട്ടുപോം പ്രകൃതിക്ക്
നവ്യയാം നവോഡതന്‍
ചൂടും സുഗന്ധവും
തനുവില്‍ ശരത്ക്കാല
ചില്ലകള്‍ പുഷ്പ്പിക്കുന്നു
ഉമ്മ വെച്ചെണയുന്നു
വെന്മേഘശലഭങ്ങള്‍

കൊച്ചരി പല്ലുകള്‍
കാട്ടി ചിരിക്കുന്ന
പാല്‍മുഖം  പോലിന്നു
നെഞ്ചില്‍ കവിതകള്‍
ഉമ്മവെച്ചോമാനിച്ചു
ഓമന പ്പുക്കളെ
മധുരമാം താരാട്ട്
പാടി ഞാന്‍ ഉറക്കുന്നു.

വിരലുണ്ടുറങ്ങുന്ന
സൂര്യമുഖങ്ങളെ
തൊട്ടുണര്‍ത്തീടുന്നു
വാണിയെന്‍ വിരല്‍ തുമ്പാല്‍
പൊട്ടിക്കരഞ്ഞും
ചിരിച്ചും വിസ്മയ
പൂമിഴി ചിമ്മിയും
പാല്‍മുത്തമേകിയും
നെഞ്ചില്‍ കരേറി
നൃത്തം ചവിട്ടുന്ന
ഉണ്മ്മയെന്‍ ഉണ്ണികള്‍
സ്വര്‍ണപ്പറവകള്‍

കാലം ചിരാതുകള്‍
കത്തിച്ചു വെച്ചിടും
എന്‍ ഉണ്ണികള്‍ക്കാനന്ദമോടെ
ലസിക്കുവാന്‍
വാഴ്വോ വസന്തത്തിന്‍
പൂക്കണി മാത്രമായ്
നിത്യം വിരിഞ്ഞിടും
പൊന്‍ ഊയലായി ആടിടും
ഹൃത്തില്‍ കതിര്‍ കാലം
പൊന്‍ മുത്തു ചൂടുന്നു
പൊന്‍ പൊലിയില്‍ നിറഞ്ഞിടും
നാളെയെന്‍ പൂമുഖം