Showing posts with label anilkumar c p. Show all posts
Showing posts with label anilkumar c p. Show all posts

Tuesday, 15 November 2011

മേഘമായ്‌ മധു മാത്യു ...



അനില്‍കുമാര്‍ സി. പി


'ഇന്ത്യന്‍ യുവതിസുന്ദരിവിദ്യാസമ്പന്ന, ഫ്ലെര്‍ട്ടിംഗ് ഇഷ്ടപ്പെടുന്നു ... സ്മാര്‍ട് ആയ യുവാക്കളില്‍ നിന്ന് സൌഹൃദം തേടുന്നു'

ഇന്റെര്‍നെറ്റിലെ ഏതോ സൌഹൃദ സൈറ്റിലെ പരസ്യത്തിൽ കണ്ണുടക്കി. ഫ്ലെര്‍ട്ടിംഗ് ഇഷ്ടപ്പെടുന്ന യുവതി... ആ പരസ്യം എവിടെയോ കൊളുത്തിയതുപോലെ!  

'
മേഘംഎന്നൊരു പ്രൊഫൈല്‍ പേര് മാത്രം!

കൂടുതലൊന്നും ആലോചിച്ചില്ല അവിടെ കണ്ട സൈറ്റ് ഐ ഡി യില്‍താല്പര്യമറിയിച്ച് ഒരു മെയിൽ അയച്ചു. 

അടുത്ത ദിവസത്തെ തിരക്കുകള്‍ക്കിടയിൽ എപ്പോഴോ ആണ് കമ്പ്യൂട്ടർ സ്ക്രീനില്‍ ഇന്‍കമിംഗ് മെസ്സെജിന്റെ നോട്ടിഫിക്കേഷൻ പ്രത്യക്ഷപ്പെട്ടത്‌.

'സുഹൃത്തെനന്ദി. താങ്കളെപ്പറ്റി കൂടുതല്‍ അറിയാൻ ആഗ്രഹിക്കുന്നുകാര്യമാത്രപ്രസക്തമായ മെയില്‍ ഒട്ടു നിരാശ തന്നെ നല്‍കി. മറുപടിയില്‍ താനും വിവാഹിതനാണെന്ന് പ്രത്യേകം പറഞ്ഞു. ഒപ്പം അവരുടെ പേരും മറ്റ് വിവരങ്ങളും ആരായുകയും ചെയ്തു.

'സ്നേഹിതാഫ്ലെര്‍ട്ടിംഗ് ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞത് കൊണ്ടാവും ഇത്ര താല്പര്യം അല്ലേതെറ്റിദ്ധരിക്കണ്ടജോലിയുടെയും ജീവിതത്തിന്റെയും തിരക്കുകള്‍ക്കിടയിൽ ഇത്തിരി നല്ല നിമിഷങ്ങള്‍ക്ക്‌ കെട്ടുപാടുകളില്ലാത്ത ഒരു നല്ല സൗഹൃദംഅത്രയേ ഉദ്ദേശിച്ചൊള്ളു. പിന്നെആദ്യം നമുക്കൊന്ന് കാണാംനമ്മുടെ കെമിസ്ട്രി വര്‍ക്കൌട്ട് ആകുമോ എന്ന് നോക്കാം ... എന്നിട്ടാവട്ടെ പേരും മറ്റ് വിവരങ്ങളുമൊക്കെ ... അത് പോരേ?'

മനസ്സിലെ കാണാത്ത സുഹൃത്തിന്റെ ചിത്രത്തിനു അല്പം മിഴിവേറിയതുപോലെ!

പിന്നെ മറ്റൊരു ഉച്ചനേരംമെസ്സേജെത്തി, 'നമുക്ക്‌ ഇന്നൊന്നു കണ്ടാലോ, 'ഹെര്‍മിറ്റെജിൽലഞ്ച്... പേടിക്കണ്ട മാഷേഞാനും ഷെയര്‍ ചെയ്യാം...'

മനസ്സില്‍ ഒരു മുഖം കുസൃതി കാട്ടി!

നേരത്തെ തന്നെ റെസ്റ്റോറന്റിലെത്തി.  ഡൈനിങ്ങ് ഹാളിൽ ആളുകൾ എത്തിത്തുടങ്ങുന്നതേയുള്ളു. സ്റ്റേജിൽ നിന്നും ലൈവായി ഒഴുകിവരുന്ന ഗസ്സൽ....

‘തു നഹി തോ സിന്ദഗി മേം ഔർ ക്യാ രഹ് ജായേഗാ
ദൂർ തക് തൻഹായൊ കാ സിത്സിലാ രെഹ് ജായേഗാ ....’

'ഹല്ലോ...'

തൊട്ടരുകില്‍ വിടര്‍ന്ന പുഞ്ചിരിയുമായി ഒരു യുവതി. ബിസിനസ്സ്‌ അറ്റയർ ... കറുത്ത സൺഗ്ലാസ്സ്തോളോളം വെട്ടിയോരുക്കിയ ഒഴുകിപ്പരക്കുന്ന മുടി ... നീണ്ട മൂക്കിലെ മൂക്കുത്തി മാത്രം ആ വേഷത്തിനു ചേരാത്തതു പോലെ!

കൈ നീട്ടി അവള്‍ സ്വയം പരിചയപ്പെടുത്തി ...

'ഞാന്‍ ... മേഘംഅല്ല മധു മാത്യു ...'

ഇതെന്തു പേര് എന്നോര്‍ത്തിരിക്കുമ്പോൾ അവൾ പറഞ്ഞു ...

'ഇനിയുമുണ്ട് ഒരുപാടു സര്‍പ്രൈസുകൾ ...'

ഹോട്ടലിനു മുന്നിലെ ഗിഫ്റ്റ്‌ ഷോപ്പിൽ നിന്ന് വാങ്ങിയ റോസാപ്പൂവിന്റെ കാര്യം അപ്പോഴാണ് ഓര്‍ത്തത്. സില്‍ക്ക്‌ റിബ്ബൺ കൊണ്ടു അലങ്കരിച്ച റോസാപ്പൂ നീട്ടുമ്പോള്‍ അവൾ ഉറക്കെ ചിരിച്ചു.

'ഓഹ് ... ഫ്ലെര്‍ട്ടിങ്ങ് എന്ന് പറഞ്ഞത് കൊണ്ടാവും അല്ലെ?'

'ഹേയ് ... വിഷമിക്കണ്ട ഞാനൊരു തമാശ പറഞ്ഞതാണ്'
പൂവ് കയ്യില്‍ വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു.

'എന്റെ പേരിനെക്കുറിച്ചാവും ആദിത്യൻ ഓര്‍ക്കുന്നത്?'

മലയാളിയായ അച്ഛന്‍റെയുംബംഗാളിയായ അമ്മയുടെയുംഡല്‍ഹിയിലെ ജീവിതത്തിന്റെയും ഒക്കെ കഥകള്‍ അവൾ ലഞ്ച് കഴിക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടിരുന്നു. കൂടുതല്‍ സമയവും ആദിത്യന്‍ ഒരു കേള്‍വിക്കാരൻ തന്നെയായിരുന്നു. 

ലഞ്ച് കഴിഞ്ഞ് പോകാനെഴുനേല്ക്കുമ്പോള്‍ അവൾ പറഞ്ഞു,

'ആദി... എനിക്ക് തോന്നുന്നു നമുക്ക്‌ വളരെ നല്ല സുഹൃത്തുക്കൾ ആകാൻ കഴിയും എന്ന്.'

ലിഫ്റ്റിലേക്ക് നടക്കുമ്പോള്‍ ഡ്രസ്സിനുള്ളിൽ തുളുമ്പുന്ന മധുവിന്റെ ഭാരിച്ച നിതംബത്തില്‍  കണ്ണുടക്കിയത് ഒരു നിമിഷം പിൻ‌വലിക്കാൻ കഴിഞ്ഞില്ല!

പിറ്റേദിവസം മെയില്‍ ബോക്സ് തുറന്നത് വല്ലാത്തൊരു ആകാംക്ഷയോടെ ആയിരുന്നുപ്രതീക്ഷ തെറ്റിയില്ല... മധുവിന്റെ മെയില്‍ ...

'ആദിവെറുമൊരു തമാശക്ക് വേണ്ടിയാണ് ആ സൈറ്റില്‍ പരസ്യം കൊടുത്തത്. പിന്നെ നിന്നോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ സമയം കൊല്ലാൻ ഒരു നേരമ്പോക്ക്അത്രയേ ഉദ്ദേശിച്ചൊള്ളു... പക്ഷെ ഇപ്പോൾ നിന്നെ പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ഇനി എനിക്ക് അങ്ങനെ ആകാൻ കഴിയും എന്നു തോന്നുന്നില്ല. ഞാൻ ഇപ്പോൾ നല്ലൊരു കൂട്ടുകാരനേ കണ്ടെത്തിയ സന്തോഷത്തിലാണ്നീയോ?’

മെയിലുകളിലൂടെഫോൺ വിളികളിലൂടെവല്ലപ്പൊഴുമുള്ള കണ്ടുമുട്ടലുകളിലൂടെ ആ സൌഹൃദം മനസ്സുകളുടെ അതിരുകൾ ഇല്ലാതാക്കി. സ്വകാര്യങ്ങൾ പങ്കുവെക്കാൻ,  മനസ്സു തുറക്കാൻവിഷമങ്ങളുംസന്തോഷങ്ങളും ഒക്കെ പങ്കുവെക്കാൻ പരസ്പരം മനസ്സുകൾ കൊണ്ട് തൊട്ടറിയാൻ കഴിയുന്ന ഒരു ബന്ധം.

'ചില്ലീസിലെടേബിളില്‍ മെക്സിക്കൻ ലഞ്ച് പ്ലേറ്റിലേക്ക് പകര്‍ന്നു തരുന്നതിനിടയില്‍ ഒരിക്കൽ അവൾ പറഞ്ഞു,

'ആദീഎനിക്ക് തോന്നുന്നു ഏറ്റവും നല്ല സുഹൃത്തുക്കളാകാന്‍ കഴിയുന്നത് ഓപ്പസിറ്റ് സെക്സില്‍ പെട്ടവര്‍ക്കാണെന്ന്.

ഓഫീസിനു മുന്നില്‍ ഡ്രോപ്പ് ചെയ്ത്‌ മടങ്ങാനോരുങ്ങുമ്പോൾ അവൾ ചോദിച്ചു,

'എന്താണ് വീക്കെന്‍ഡു പരിപാടിഫ്രീ ആണെങ്കിൽ ലഞ്ച് എന്റെ വീട്ടിലാകാം. നാട്ടിൽ നിന്ന് അച്ഛനും അമ്മയും വരുന്നുണ്ട്പിന്നെ നീ ഇതുവരെ മാത്യുവിനെ പരിചയപ്പെട്ടില്ലല്ലൊ...

അവധി ദിവസം മധുവിന്റെ വീട്ടില്‍ എത്തുമ്പോൾ മനസ്സിൽ കുറെ ആശങ്കകള്‍ ഉണ്ടായിരുന്നു ... 

കതകു തുറന്ന മധുവിന്റെ മോളുടെ കണ്ണുകളിലെ പൂത്തിരിയുംനുണക്കുഴി കാട്ടിയുള്ള ചിരിയും ഒപ്പം അച്ഛന്‍റെയുംഅമ്മയുടെയും ഹൃദ്യമായ പെരുമാറ്റവും ആ ആശങ്കകളെ അസ്ഥാനത്താക്കി. കണ്ണുകള്‍ ചുറ്റും പരതി ...

'മാത്യു ഇപ്പോൾ വരുംബാത്ത്‌റൂമിലാണ് ...'

ഷോകേസിൽ ഏതോ പാര്‍ട്ടിയിൽ അരയിൽ കൈ കോര്‍ത്ത്‌ നൃത്തം ചെയ്യുന്ന മധുവിന്റെയും മാത്യുവിന്റെയും ഫോട്ടോ.

'ഹല്ലോ മിസ്റ്റര്‍ ആദിത്യൻ ...'

നീട്ടിയ കൈ പിടിച്ചു കുലുക്കുമ്പോൾ മനസ്സിലോര്‍ത്തുമധുവിന് പറ്റിയ ആള്‍ തന്നെ .. ഹാന്‍സം ആന്‍ഡ്‌ സ്മാര്‍ട്ട്.

ഔപചാരിക സംസാരത്തിന് ശേഷം മാത്യു എഴുനേറ്റു, 'മിസ്റ്റര്‍ ആദിത്യൻ ഇരിക്കൂ,  എനിക്കല്‍പ്പം ജോലിയുണ്ട്.അയാള്‍ അകത്തേക്ക്‌ വലിഞ്ഞു.

പിന്നീട് കണ്ട ദിവസംചൈനീസ്‌ റെസ്റ്റോറന്റിൽ ചിക്കൺ സൂപ്പിന്റെ എരിയും ചൂടും കണ്ണു നിറച്ചപ്പോൾ അവളോട് ചോദിച്ചു,
'അന്ന്‍ വീട്ടിൽ വന്നപ്പോൾ നിന്റെയും മാത്യുവിന്റെയും പെരുമാറ്റത്തിൽ എന്തോ പന്തികേട് പോലെ തോന്നി.. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റു പോലെ ... നീങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നം...പറയാവുന്നതാണെങ്കിൽ പറഞ്ഞാൽ മതി കേട്ടൊ?’

'നിന്നോട് പറയാനാവാത്ത എന്ത് കാര്യമാണ് എനിക്കുള്ളത് ആദീ?'

സൂപ്പ്‌ ബൌളിൽ സ്പൂൺ വെറുതെ ഇളക്കിക്കൊണ്ട് ഏറെനേരം അവൾ മിണ്ടാതിരുന്നു. പിന്നെ തടിച്ചു മലര്‍ന്ന ചുണ്ടുകൾ നാപ്കിൻ കൊണ്ടു അമര്‍ത്തി തുടച്ച് അവൾ പറഞ്ഞു...

'ശരിയാണ് ആദീഞങ്ങള്‍ അഭിനയിക്കുകയാണ്‌ മറ്റുള്ളവരുടെ മുന്നിൽ ... ഉത്തമ ഭാര്യാ ഭര്‍ത്താക്കന്മാർ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പരസ്പരം ഉള്ള ഒരു അഡ്ജസ്റ്റ്മെന്റ്! വിവാഹത്തിനു ശേഷമുള്ള ഈ പത്തു വർഷങ്ങളിൽ ഒരിക്കൽ പോലും ഒരു ഭാര്യയുടെ ജീവിതം എനിക്കു കിട്ടിയിട്ടില്ല. മുപ്പതു വയസ്സിനു മുമ്പേ ഒരു ഭർത്താവുള്ള വിധവയാണു ഞാൻ എന്നു പറഞ്ഞാൽ നിനക്കു മനസ്സിലാകുമോ?

'ജാതകദോഷത്തിന്റെ പേരില്‍ സൌന്ദര്യവുംവിദ്യാഭ്യാസവുംോലിയും എല്ലാം ഉണ്ടായിരുന്നിട്ടും വിവാഹാലോചനകള്‍ ഒന്നൊന്നായി മുടങ്ങിയപ്പോഴാണ് അച്ഛന്‍റെയും അമ്മയുടെയും കണ്ണുനീരിന് മുന്നിൽ എന്നേക്കാൾ വളരെ വിദ്യാഭ്യാസം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കാൻ തയ്യാറായത്‌. ആദ്യരാത്രിയില്‍ തന്നെ എന്നിലെ സ്ത്രീത്വത്തെ ഒന്നുണര്‍ത്താൻ പോലും നോക്കാതെപിച്ചിച്ചീന്തപ്പെട്ടപ്പോള്‍ തകര്‍ന്നുപോയത് എന്റെ സ്വപ്നങ്ങളായിരുന്നു ആദീ. തകര്‍ന്ന ശരീരവും മനസ്സുമായി ഉറക്കെകരയാൻ പോലുമാവാതെ കിടക്കുമ്പോൾ എല്ലാം പിടിച്ചടക്കിയവനെപ്പോലെ തൊട്ടടുത്ത്‌ കിടന്നുറങ്ങുന്ന മനുഷ്യനോട് വെറുപ്പാണ് തോന്നിയത്‌. പിന്നെ രതിവൈകൃതങ്ങളുടെ പരീക്ഷണവസ്തു മാത്രമായി എന്റെ ശരീരം മാറിയപ്പോള്‍ അറപ്പ് തോന്നിയത്‌ എന്റെ ശരീരത്തോട് തന്നെയായിരുന്നു. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും നല്ല പ്രായത്തിൽ തന്നെ മനസ്സുംശരീരവും,വികാരങ്ങളും മരവിച്ച് പോയിരിക്കുന്നു എനിക്ക്.'

നിറഞ്ഞു വരുന്ന കണ്ണുകള്‍ അമര്‍ത്തി തുടച്ച് അവൾ പറഞ്ഞു,

'ആദീനിനക്കൂഹിക്കാന്‍ കഴിയുമോ കിടപ്പറയിലെക്ക് മറ്റൊരു പുരുഷനെ കൂടി ക്ഷണിച്ച് ഒരു 'ത്രീസംസെക്സിനു നിര്‍ബന്ധിക്കുന്ന ഭര്‍ത്താവുള്ള ഒരു പെണ്ണിന്റെ മാനസികാവസ്ഥ?'

പോട്ടിവരുന്ന കരച്ചിലടക്കാന്‍ നാപ്കിൻ കടിച്ചു പിടിച്ച് അവളെന്റെ തോളിലേക്ക് തല ചായിച്ചു. മധുവിനെ ചേര്‍ത്തു പിടിച്ച് തോളിൽ മെല്ലെ തലോടുമ്പോള്‍ അവളുടെ തേങ്ങലുകൾ ക്രമേണ നേര്‍ത്തുവന്നു.

'നിന്റെ ഒരു നല്ല ദിവസം ഞാന്‍ നശിപ്പിച്ചു അല്ലേ ആദീ?' 

കംഫര്‍ട്ട് റൂമിൽ പോയി മടങ്ങി വന്ന ആൾ ആകെ മാറിയിരുന്നു... അവള്‍ വീണ്ടും മധു മാത്യുവായി!

ഇടക്കിടെയുള്ള സന്ദര്‍ശനങ്ങളിലൂടെ ഞാനും ആ കുടുംബത്തിലെ ഒരംഗമായി മാറി. എന്ത് കാര്യവും തുറന്നു പറയാന്‍ കഴിയുന്ന ഒരുതരം ആത്മബന്ധം..ശരീരങ്ങളും അതിന്റെ വികാരങ്ങളും ഒരിക്കലും കടന്നു വരാത്ത സൌഹൃദത്തിന്‍റെ നൈര്‍മ്മല്യം! ദിവസങ്ങള്‍ കഴിയുംതോറും ഞങ്ങളുടെ സൌഹൃദത്തിന് അതിരുകള്‍ മാഞ്ഞുപോയി ..

ഒരിക്കല്‍ മധു എഴുതി ...

'ആദീനല്ല സൗഹൃദം എന്തെന്ന്‍ ഞാൻ അനുഭവിച്ചറിയുകയാണിപ്പോൾനിന്നിലൂടെ. മനസ്സൊന്നു തുറക്കാന്‍, സുഖവുംദുഖവുംസന്തോഷങ്ങളും ഒക്കെ പന്കുവെക്കുവാന്‍ ആണ്  ഞാനെന്നും ഒരു സുഹൃത്തിനെ തിരഞ്ഞത്. പക്ഷെ സ്നേഹവുംസൌഹൃദവും ഭാവിച്ചു വന്നവര്‍ക്ക്സഹായവുമായെത്തിയ ബോസ്സിന്ബോസ്സിന്റെ താല്പര്യം പിടിച്ചുപറ്റാന്‍ പിമ്പിങ്ങിനു പോലും തയ്യാറായ കൂട്ടുകാരികള്‍ക്ക്... എല്ലാവര്‍ക്കും വേണ്ടത്‌ എന്റെ ശരീരമായിരുന്നു. എല്ലാ പെണ്ണിനും ഈ അവസ്ഥയായിരിക്കുമോ?'

കൊച്ചു കൊച്ചു കാര്യങ്ങൾക്കു പോലും മധു പലപ്പൊഴും വഴക്കുകൂടി. ഒരിക്കൽ പറഞ്ഞ സമയത്ത് ലഞ്ചിനെത്താൻ കഴിഞ്ഞില്ല. അധികം താമസിയാതെ മധുവിന്റെ ഫോണെത്തി,

‘എന്നോടൊപ്പം ലഞ്ച് കഴിക്കാനല്ലേ നിനക്കു സമയമില്ലാതൊള്ളു...നീ നിന്റെ കൂട്ടുകാരോടൊപ്പം നടന്നോ... ഞാനാരാ? ഇനി എന്നെ നീ കാണണ്ട, വിളിക്കുകയും ചെയ്യരുത്.’

ദിവസങ്ങളോളം അവൾ ഫോൺ അറ്റൻ‌ഡ് ചെയ്തില്ല... അവസാനം നേരിട്ട് കണ്ട് സോറി പറയേണ്ടിവന്നു അവളുടെ പരിഭവം തീരാൻ. പിന്നെയും പലപ്പോഴും അവളുടെ ശാഠ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചു.ഓരോ കൊച്ചു പിണക്കങ്ങള്‍ കഴിയുമ്പോഴും കുസൃതി നിറഞ്ഞ ചിരിയോടെ അവള്‍ പറയും ..അതെ ,നിന്നോടു വഴക്കിട്ടിരിക്കുമ്പൊഴാണ് ഞാന്‍ അറിയുന്നത് ആദി നീ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന്...

ഒരു ദിവസം ഷോപ്പിംഗ്‌മാളിലെ എലിവേറ്ററിൽ കാലെടുത്തു വെക്കാൻ വിഷമിക്കുന്നതുകണ്ടാണ്‌ മധുവിനെ ശ്രദ്ധിച്ചത്.

'എന്ത് പറ്റി മധു?'

'ഒന്നുമില്ലെടാകുറച്ചു ദിവസമായി വിട്ടുമാറാത്ത നടുവേദനയുംതലവേദനയും ... ക്ഷീണം കൊണ്ടാവും.'

വാരാന്ത്യത്തിലെ ഉച്ചയൂണിനോടൊപ്പമുള്ള രണ്ട് പെഗ്ഗ് വിസ്കിയും കഴിച്ച് മയങ്ങുമ്പോഴാണ് ഫോൺ ശബ്ദിച്ചത്... മധുവിന്റെ ക്ഷീണിച്ച സ്വരം ...

‘ആദീ ഞാൻ ആശുപത്രിയിലാണ്, നീ ഇങ്ങോട്ടൊന്നു വരുമോ?’

ആശുപത്രി കിടക്കയിൽ വേദനസംഹാരിയുടെ മയക്കത്തിൽ മധു. ഏറെനേരം കഴിഞ്ഞ് കണ്ണുതുറന്ന് എന്റെ മുഖത്തേക്ക് നോക്കിയ അവളുടെ ചുണ്ടുകളിൽ ഒരു വരണ്ട ചിരി പ്രത്യക്ഷപ്പെട്ടു.

‘നീ തനിച്ചേയുള്ളോ, മാത്യു എവിടെ?’

‘ഓ... അയാൾ ഏതോ കൂട്ടുകാരിയേ എയർപോർട്ടിൽ കൊണ്ടാക്കാൻ പോയിരിക്കുന്നു. ഇവിടെ നേഴ്സുമാർ ഉണ്ടല്ലോ എനിക്ക് കൂട്ടിന്!‘

‘ആദീ നിനക്കെന്നെ ആ ബാത്ത്റൂമിന്റെ വാതിൽക്കൽ വരെ ഒന്നു കൊണ്ടുപോകാമോ, എഴുനേൽക്കുമ്പോൾ തലചുറ്റുന്നതുപോലെ.’

ബാത്ത്റൂമിന്റെ വാതിൽക്കലെത്തിയതും അവൾ ശർദ്ദിക്കാൻ തുടങ്ങി. അവളുടെ ആശുപത്രി ഗൌൺ മുഴുവൻ ശർദ്ദിലായി. പിന്നെ തളർന്ന് കുഴഞ്ഞ് അവളെന്റെ തോളിലേക്ക് വീണു. മധുവിനെ ഒറ്റക്ക് നിർത്തിയിട്ട് നെഴ്സുമാരെ വിളിക്കാൻ പോലുമാകാത്ത അവസ്ഥ. അവസാനം തണുത്ത വെള്ളത്തിൽ അവളുടെ മുഖം കഴുകി, പിന്നെ ശർദ്ദിൽ വീണു കുഴഞ്ഞ ഗൌൺ ഊരിമാറ്റി. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച മധുവിനെ ഒരു കുഞ്ഞിനെപ്പോലെ കോരിയെടുത്ത് കിടക്കയിൽ കൊണ്ടുവന്നു കിടത്തി ഷീറ്റ് പുതപ്പിച്ചു. അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞിരുന്നു!

ഡിസ്ച്ചാർജ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞ് ഒരു ദിവസം ഫോൺ ചെയ്യുമ്പോൾ അവൾ പറഞ്ഞു,

‘ആദീ, ഇന്ന് ഫോളൊ-അപ്പിനായി ആശുപത്രിയിൽ പോയിരുന്നു. ഇന്നും സ്കാൻ ചെയ്തു നോക്കിയിട്ട് ഡോക്ടർ പറയുന്നത് എനിക്ക് ഒരു അസുഖവും ഇല്ല എന്നാണ്. നിനക്കറിയുമോ പിന്നെ ഡോക്ടർ എന്താണു പറഞ്ഞത് എന്ന്?’

‘സംതൃപ്തമായ ലൈംഗിക ജീവിതമില്ലാത്തഅല്ലെങ്കില്‍ ലൈംഗിക ജീവിതമേ ഇല്ലാത്ത വിവാഹിതരായ സ്ത്രീകളിലാണ് ഈ അസുഖങ്ങള്‍ കാണുക എന്ന്‍. അവ ശാരീരികമല്ല, മാനസികമാണത്രേ.'

‘മധൂ... അതിനു നിങ്ങൾ തമ്മിൽ...?’

‘ഇല്ലെന്നു ഞാൻ പറയുന്നില്ല. കിടപ്പുമുറിയിലെ റ്റി. വി. യിൽ ഏതൊക്കെയോ പേ ചാനലുകളിൽ രതി വൈകൃതങ്ങൾ കണ്ട് പേ പിടിച്ച്, രാത്രിയിലെപ്പോഴോ അയാളെന്നിൽ വിഴുപ്പുഭാണ്ഡമായമരുന്നതു ചിലപ്പോഴൊക്കെ ഞാൻ അറിയാറുണ്ട്. പിന്നെ ശരീരത്തിലെ മാലിന്യങ്ങൾ കഴുകി കളയുമ്പോഴും മനസ്സിൽ അയാളേൽ‌പ്പിക്കുന്ന മുറിവുകൾ കഴികിക്കളയാനാവുന്നില്ലല്ലൊ എന്നോർത്ത് ഉറങ്ങാതെ കിടക്കാറുമുണ്ട്’

'മധൂഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും നല്ല പ്രായത്തിലൂടെയാണ് നീ ഇപ്പോള്‍ കടന്നുപോകുന്നത്. തീര്‍ച്ചയായും നീ ഫ്രിജിഡ് അല്ല. നിന്റെ ഈ വികാരശൈത്യം ഒഴിവാക്കൻഅസുഖങ്ങൾ ഒഴിവാക്കാൻ എന്തുകൊണ്ട് നിനക്ക് മാസ്റ്റർബേഷനെ കുറിച്ച് ആലോചിച്ചുകൂടാ?’

'മാസ്റ്റര്‍ബേഷൻ... സ്വയംഭോഗം...?അവള്‍ ഉറക്കെ ഉറക്കെ ചിരിച്ചു. 'അതിനു ഞാനൊരു ടീനേജ് പെണ്‍കുട്ടി അല്ലല്ലോ ആദീ...'

'മധൂനിന്നോടാരാണു പറഞ്ഞത്‌ ടീനേജുകാര്‍ മാത്രമാണ് സ്വയംഭോഗം ചെയ്യുന്നത് എന്ന്‍! ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പഠനത്തിൽ 95% പുരുഷന്മാരും 71% സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നവരാണ് എന്നാണ് കണ്ടെത്തിയത്. വിവാഹിതരില്‍ തന്നെ 50%  ത്തിലേറെ പുരുഷന്മാരും 40% ത്തിലേറെ സ്ത്രീകളും അത് ചെയ്യുന്നവരാണ്.' 

മധു ഏറെനേരം നിശ്ശബ്ദയായിരുന്നു, പിന്നെ ഫോണിന്റെ അങ്ങേത്തലക്കൽ അവളുടെ ശബ്ദം ഗൌരവമാർന്നു...

'ആദീഞാനും ഒരു പെണ്ണ് തന്നെയായിരുന്നുഎല്ലാ വികാരങ്ങളുംവിചാരങ്ങളുമുള്ള പെണ്ണ്. കൌമാര ജീവിതം ആവോളം ആസ്വദിച്ച ഒരു കാലം എനിക്കുമുണ്ടായിരുന്നു. ഹോസ്റ്റല്‍ മുറിയിലെ ഇരുട്ടിൽ വിരല്‍തുമ്പുകള്‍ക്ക് തീ പിടിക്കുമ്പോൾ അന്നെനിക്കോര്‍ക്കാൻ ഒരു മുഖമുണ്ടായിരുന്നു... എന്റെ പ്രിയപ്പെട്ട രന്ജിയുടെ മുഖം! ഒരു ചെറുചൂടുള്ള നിലാവായി അവനെന്നെ എപ്പോഴും പൊതിഞ്ഞു നിന്നിട്ടും,  പരസ്പരം ഒരുപാട് ഇഷ്ടമാണെന്നറിഞ്ഞിട്ടും ഒരിക്കലും ഞങ്ങളുടെ സ്നേഹം തുറന്നു പറയാന്‍ ഞങ്ങള്‍ക്കായില്ല. അവസാനം അവനെന്നെ തേടിയെത്തിയപ്പോഴേക്കും ഒരുപാടു വൈകിപ്പോയിരുന്നു!'

'മനപ്പൂര്‍വ്വം മറന്നു കളയാൻ ശ്രമിച്ച ആ മുഖം എപ്പോഴൊക്കെയോ ഓര്‍ത്തെടുത്ത്അവ്യക്തമായ ആ ചിത്രം കൊണ്ട് എന്നെ ഉണര്‍ത്തി എടുക്കാന്‍ എപ്പോഴോക്കെയോ ഞാനും ശ്രമിച്ചിട്ടുണ്ട്... പക്ഷെ ഒരിക്കലും എനിക്കതിനായില്ല!'

നീണ്ടുനിന്ന മൌനത്തിനോടുവിൽ പൊടുന്നനെ അവൾ ചോദിച്ചു,

'ആദീനീ എനിക്ക് രെൻ‌ജിയെ കണ്ടുപിടിച്ചു തരുമോ?’ 

'അതിപ്പോള്‍ ഞാനെങ്ങനെ, അറിയാത്തൊരാളിനെ ... എവിടെ നിന്ന് ...'

'അതൊന്നും എനിക്കറിയില്ലഎവിടെ നിന്നെങ്കിലും നീ അവനെ എനിക്ക് കണ്ടുപിടിച്ചു തരണംഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ വാശി പിടിക്കാൻ തുടങ്ങി.

പിന്നെ ഏറെക്കാലം നീണ്ടുനിന്ന അന്വേഷണങ്ങള്‍ ... സോഷ്യല്‍ നെറ്റ് വര്‍ക്കുകളിൽ ... ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിൽ എവിടെനിന്നോ അവൾ ചികഞ്ഞെടുത്ത വിലാസത്തിന്റെ നുറുങ്ങുകളില്‍  ... ഫ്രണ്ട് ഫൈന്‍ഡർ സൈറ്റുകളിൽ ...

അവസാനം ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിൽ അവൾ പറഞ്ഞതുപോലെ ഒരാളെ കണ്ടെത്തി. അത് രഞ്ജി തന്നെയെന്നറിഞ്ഞപ്പോള്‍ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

'ആദീനിനക്കിപ്പോള്‍ ഒരുമ്മ തരാൻ തോന്നുന്നുണ്ട് എനിക്ക്. ഇന്ന് രാത്രി അവന്‍ ചാറ്റ് ലൈനിൽ വരാം എന്ന് പറഞ്ഞിട്ടുണ്ട്നാളെ എല്ലാ വിവരങ്ങളും പറയാം കേട്ടോ.'

പിറ്റേന്ന് അവളുടെ മെയില്‍ വന്നു...

'എടാഇന്നലെ ഞങ്ങള്‍ രാവേറുവോളം സംസാരിച്ചു. ഇപ്പോൾ നിന്റെ മുഖത്ത് ഒരു ചിരി പരക്കുന്നുണ്ട് അല്ലേപക്ഷെ അവന്‍ സംസരിച്ചതൊക്കെ അവന്റെ പുതിയ ബിസിനസ്സിനെക്കുറിച്ചുംസത്ഗുണസമ്പന്നയായ ഭാര്യയെക്കുറിച്ചുംമോന്റെ കുസൃതിയെക്കുറിച്ചും ഒക്കെയായിരുന്നു. കുറ്റം പറയരുതല്ലോഇടക്ക്‌ എപ്പൊഴോ അവൻ ചോദിച്ചിരുന്നുഎനിക്ക് സുഖമല്ലേ എന്ന്! വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കണ്ടുമുട്ടൽ വേണ്ടിയിരുന്നില്ല ആദീ. വല്ലപ്പോഴും ഓര്‍ക്കാൻ, എന്റേതെന്നു പറയാൻ കുറച്ച് നല്ല ഓര്‍മ്മകളുണ്ടായിരുന്നുഇന്ന് അവയും എനിക്ക് നഷ്ടമായി!'

Saturday, 13 August 2011

പാപസങ്കീര്‍ത്തനം


 


അനിൽകുമാർ .സി.പി



മുറ്റത്തെ പൊന്‍ചെമ്പകത്തില്‍ പൂവുകളെല്ലാം കൊഴിഞ്ഞിരിക്കുന്നു.

തൊടിയിലെ വാഴക്കയ്യില്‍ ഇരുന്നു തന്നെ ഉറ്റുനോക്കുന്ന അണ്ണാറക്കണ്ണന്റെ കണ്ണുകള്‍ കത്തുന്നതുപോലെ ... 

ജനലഴികളില്‍ പിടിച്ച് ഗോപന്‍ ദൂരേക്ക്‌ നോക്കി നിന്നു ... റബ്ബര്‍ മരങ്ങള്‍ക്ക് മുകളില്‍ മേടച്ചൂടു തിളക്കുന്നു ...

കാലില്‍ ചാരി നിന്ന് മെല്ലെ കുറുകിയ കുറിഞ്ഞിപ്പൂച്ചയെ കയ്യിലെടുത്തു... ദിവ്യമോളുടെ പ്രിയപ്പെട്ട പൂച്ച.

ഒരു മുരള്‍ച്ചയോടെ കറങ്ങുന്ന ഫാനിന്റെ ചൂടുകാറ്റ്‌ അസഹ്യമായപ്പോള്‍ അയാള്‍ പുറത്തേക്ക് ഇറങ്ങി. 

ലവ്ബേര്‍ഡ്ര്‍സിന്റെ കൂട്ടില്‍ പോടുന്നെ ശബ്ദം നിലച്ചു. അടുത്തെത്തിയപ്പോഴേക്കും ചിതറിപ്പറന്ന കിളികള്‍ കൂടിന്റെ ഭിത്തിയില്‍ തട്ടി നിലത്ത് വീണു. കിളികള്‍ക്ക് തീറ്റ കൊടുത്ത പഴം ഉറുമ്പരിക്കുന്നു.

മുറ്റത്തെ ചെടികളൊക്കെ വെള്ളം കിട്ടാതെ വാടി നില്‍ക്കുന്നു. 

റോസാച്ചെടിയില്‍ വിടരാറായ ഒരു പൂമുട്ട് ഒടിഞ്ഞു തൂങ്ങി കിടന്നു!

വല്ലാത്ത പുകച്ചില്‍ ... അകവും പുറവും നീറുന്നു... അയാള്‍ അകത്തേക്ക് തന്നെ നടന്നു.

ഷോകേസിലെ തങ്ങളുടെ കുടുംബ ചിത്രത്തില്‍ കണ്ണുടക്കി. തന്റെയും ദേവിയുടെയും തോളിലൂടെ കയ്യിട്ട് കണ്ണുകളില്‍ കുസൃതിയുമായി ദിവ്യമോള്‍ . അവളുടെ വിടര്‍ന്ന കണ്ണുകള്‍ ...

അയാള്‍ വീണ്ടും നോക്കി ... 

ദിവ്യയുടെ കണ്ണില്‍ അടര്‍ന്നു വിഴാന്‍ തുടങ്ങുന്ന ഒരു തുള്ളി കണ്ണീര്‍ !

ദേവിയുടെ കണ്ണുകളില്‍ നിന്ന്‍ തന്റെ നേര്‍ക്ക്‌ നീളുന്ന തീ ജ്വാലകള്‍ ... അറിയാതെ അയാള്‍ ഇരു കൈകളും കൊണ്ടു കണ്ണുകള്‍ പൊത്തി ! 

വീടിനുള്ളിലെ ഏകാന്തത ഭയപ്പെടുത്താന്‍ തുടങ്ങി. ഇരുള്‍ വീണ മൂലകളില്‍ ആരൊക്കെയോ പതുങ്ങി നില്‍ക്കുന്നത് പോലെ.

മുകളിലേക്കുള്ള പടികള്‍ക്കരികില്‍ ദിവ്യമോളുടെ മുറി തുറന്നു കിടക്കുന്നു.

കട്ടിലില്‍ അലമാരയില്‍ നിന്ന് വലിച്ചു വാരിയിട്ട  തുണികള്‍ ....

ചുവരിനോട് ചേര്‍ന്ന്‍ മേശപ്പുറത്ത് അടുക്കിവെച്ച പുസ്തകങ്ങളും ബുക്കുകളും.

കട്ടിലിനടുത്തുള്ള സൈഡ് ടേബിളില്‍ തന്റെ നെഞ്ചിലിരുന്നു പല്ലില്ലാമോണകാട്ടി ചിരിക്കുന്ന മോളുടെ ഫോട്ടോ; അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം!

മുറിയിലേക്ക്‌ കാലെടുത്തു കുത്താന്‍ തുടങ്ങിയ അയാള്‍ പൊടുന്നനെ നിന്നു ... ആരോ പിന്നില്‍ നിന്നു വലിച്ചതുപോലെ!

മുകള്‍നിലയിലെ സിറ്റൌട്ടില്‍  ചൂരല്‍ കസേരയില്‍ അയാള്‍ ഇരുന്നു. തൊട്ടടുത്ത്‌ ടീപോയില്‍ പകുതിയൊഴിഞ്ഞ വിസ്കിക്കുപ്പിയും ഗ്ലാസ്സും. കുപ്പി  എടുത്ത്. ഗ്ലാസ്സിലേക്ക് പകരാനോരുങ്ങുമ്പോള്‍ ഓര്‍ത്തു, 'ഇല്ല ... വേണ്ടാ... ഇതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം..!'

കയ്യിലിരുന്ന കുപ്പി ആരോടോ പക തീര്‍ക്കാനെന്നതുപോലെ ദൂരേക്ക്‌ വലിച്ചെറിഞ്ഞു.

കസേരയിലേക്ക്‌ ചാരിക്കിടന്ന അയാളുടെ മനസ്സില്‍ ഓര്‍മ്മകള്‍ തീക്കാറ്റായി.

താനും, ദേവിയും, മോളും അടങ്ങിയ കൊച്ചു കുടുംബം. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലും എന്നും സന്തോഷത്തിന്റെ ദിനങ്ങള്‍ . 

എല്ലാ സ്നേഹവും ഒരാള്‍ക്ക് തന്നെ കൊടുക്കണം എന്ന ആഗ്രഹം കൊണ്ട് ഒരു കുട്ടി മതി എന്ന് തീരുമാനിച്ചു. ഭാര്യ എന്നതിനേക്കാളുപരി ഒരു നല്ല കൂട്ടുകാരിയായി എന്നും ദേവി. മോളുടെ കളിയിലും ചിരിയിലും ഒക്കെ ലോകം തന്നെ മറന്ന ദിവസങ്ങള്‍ . പലപ്പോഴും ദേവി കളിയാക്കി,

'ഇങ്ങനെ ഒരു അച്ഛനും മകളും ... കൊഞ്ചിച്ച് വഷളാക്കണ്ട കേട്ടോ ...'

മകള്‍ ഹൈസ്കൂള്‍ ക്ലാസ്സിലെത്തിയതോടെയാണ് ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്‌. ദേവി പലപ്പോഴും ഓര്‍മ്മിപ്പിച്ചു,

'മോള്‍ കൊച്ചു കുട്ടിയൊന്നുമല്ല ... ഇനി നോക്കിയിരിക്കുമ്പോള്‍ അവള്‍ അങ്ങ് വളരും ...'

'എന്റെ മോളുടെ കാര്യമൊന്നും ഓര്‍ത്തു നീ വിഷമിക്കണ്ട'

അങ്ങനെ പറഞ്ഞെങ്കിലും അത് അയാളുടെ മനസ്സിലും ഒരു ചോദ്യചിഹ്നമായി. സുന്ദരിയായ മകള്‍ , പ്രായത്തിലും കവിഞ്ഞ വളര്‍ച്ച ... പഠിത്തത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും സമര്‍ത്ഥ. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണം ... പിന്നെ വാടകവീടിന്റെ ഭാരം ഒഴിവാക്കണം.

ഗള്‍ഫിലേക്ക് യാത്രയാകുമ്പോള്‍ മോളെ പിരിയുന്ന വിഷമമായിരുന്നു. നിറയുന്ന മിഴികള്‍ തന്നില്‍ നിന്നു മറക്കാന്‍ പാടുപെട്ട് ദേവി ആശ്വസിപ്പിച്ചു,

'നമ്മുടെ മോള്‍ക്ക്‌ വേണ്ടിയല്ലേ?'

പിന്നെ ഓരോ വര്‍ഷവും അവധിക്കാലത്തിനായി താനും, ദേവിയും, മോളും കാത്തിരുന്നു. സന്തോഷത്തിന്റെ ദിവസങ്ങള്‍ ... ആഗ്രഹങ്ങളൊക്കെ ഒന്നൊന്നായി സാധിച്ചു കൊണ്ടിരുന്നു. 

അവധിക്കാലം എപ്പോഴും ഒരു ഉത്സവമായി. കിടപ്പറയില്‍ താനും ദേവിയും എന്നും പുതുമകള്‍ തേടുന്ന കൌമാര മനസ്സ് സൂക്ഷിച്ചു. ഓരോ അവധിക്കാലത്തും ദേവിക്കും മകള്‍ക്കുമായി വാങ്ങുന്ന സമ്മാനങ്ങള്‍ക്കൊപ്പം ദേവിക്ക്‌ മാത്രമായി ഒരു സ്പെഷ്യല്‍ സമ്മാനപ്പൊതിയുണ്ടാകുമായിരുന്നു; ബൂട്ടീക്കുകളില്‍ നിന്ന് വാങ്ങുന്ന മനോഹരമായ അടിവസ്ത്രങ്ങള്‍ ! എബ്രോയ്ഡറിയും, ഫ്രില്ലുകളുമൊക്കെയുള്ള അത്തരം അടിവസ്ത്രങ്ങളില്‍ ദേവിയെ കാണുന്നത് എന്നും തനിക്കൊരു ലഹരിയായിരുന്നു.

പ്ലസ്‌ ടു കഴിഞ്ഞതോടെ ദിവ്യയ്ക്ക് പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. അതോടെ തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തി. സ്വസ്ഥമായ കുടുംബജീവിതത്തിന്റെ നല്ല നാളുകള്‍ .

മോള്‍ പോയിക്കഴിഞ്ഞാല്‍ തൊടിയിലേക്കിറങ്ങും. അവിടെ സമൃദ്ധമായി വളരുന്ന പച്ചക്കറികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ വീട്ടുജോലികളൊക്കെ തീര്‍ത്ത്‌ ദേവിയും കൂട്ടിനെത്തും. ചിരിയും കളിയുമായി സമയം പോകുന്നതറിയില്ല.

ഉച്ചഭക്ഷണത്തിനു മുമ്പ് പതിവായുള്ള ഒരു പെഗ് വിസ്ക്കിക്ക് വേണ്ടി കുപ്പിയെടുത്ത് വെക്കുമ്പോള്‍ മാത്രം ദേവിയുടെ മുഖം കറുക്കും...

'വേണ്ടാത്ത ദുശ്ശീലങ്ങളൊക്കെ പഠിച്ചു വെച്ചോളൂ ...' 

മുഖം വെട്ടിച്ച് അവള്‍ നടന്നുപോകുമ്പോള്‍ ചിരിയാണ് വരിക.

ഒരു ഞായറാഴ്ച... ദേവി വനിതാ സോസൈറ്റിയുടെ എന്തോ മീറ്റിങ്ങിനു പോയിരിക്കുന്നു. മോള്‍ താഴെ അവളുടെ മുറിയിലാണെന്നു തോന്നുന്നു. അന്ന്‍ പതിവില്‍ കൂടുതല്‍ മദ്യപിച്ചു. അടുത്ത ഗ്ലാസ്സ് നിറക്കാന്‍ തുടങ്ങുമ്പോഴാണ് ഐസ് വാട്ടര്‍ തീര്‍ന്നല്ലോ എന്നോര്‍ത്തത്. താഴേക്ക് നോക്കി നീട്ടി വിളിച്ചു,

'മോളെ ... മോളേ ...'

'ഈ കൊച്ചിതെവിടെ പോയി' ... അയാള്‍ താഴേക്ക്‌ ചെന്നു.

ഫ്രിഡ്ജില്‍ നിന്ന് ഐസ് വാട്ടറും എടുത്ത്‌ മടങ്ങുമ്പോള്‍ ശ്രദ്ധിച്ചു, മോളേ അവിടെയെങ്ങും കാണാനില്ല. അവളുടെ മുറിയുടെ കതക്‌ ചാരിയിട്ടേ ഉള്ളു. 
വാതിലിനടുത്തെത്തി വിളിച്ചു നോക്കിയിട്ടും മറുപടി കാണാതെ വന്നപ്പോള്‍ അയാള്‍ കതക്‌ തള്ളിത്തുറന്ന് ഉള്ളിലേക്ക് നോക്കി. ബാത്ത്റുമില്‍ നിന്ന്‍ ഒരു മൂളിപ്പാട്ട് കേള്‍ക്കുന്നുണ്ട്. തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോഴാണ് കതകു തുറക്കുന്ന ശബ്ദം കേട്ടത്. 

തിരിഞ്ഞുനോക്കിയ അയാള്‍ സ്ഥബ്ധനായിപ്പോയി... തലയില്‍ ടവ്വല്‍ ചുറ്റി, അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് ദിവ്യ... വെളുത്ത ശരീരത്തില്‍ കറുത്ത, ഫ്രില്ലു വെച്ച അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചു നില്‍ക്കുന്ന മോള്‍ ദേവിയുടെ മറ്റോരു പതിപ്പ് പോലെ തോന്നി. ഒരു നിമിഷം കണ്ണുകള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞില്ല.
പെട്ടെന്നു പരിസരബോധം വന്നപ്പോള്‍ അയാള്‍ ഞെട്ടി, 'ഛെ ... എന്താണു തനിക്കു പറ്റിയത്! മോൾ കാണാഞ്ഞത് നന്നായി‘. തല കുമ്പിട്ട് അയാള്‍ മുകളിലേക്ക് പോയി.

ഗ്ലാസ്സിനുള്ളില്‍ പതഞ്ഞുയരുന്ന വിസ്കി. വിസ്കിക്കുള്ളില്‍ തുള്ളിക്കളിക്കുന്ന ഐസ് ക്യുബിനു രൂപം മാറുന്നത് പോലെ! ഐസ് ക്യുബിനിപ്പോള്‍ അല്പവസ്ത്രധാരിണിയായി, വന്യമായി അരക്കെട്ടിളക്കി നൃത്തം ചെയ്യുന്ന ബെല്ലിഡാന്‍സറുടെ രൂപം ... അയാള്‍ നോക്കിയിരിക്കുമ്പോള്‍ പിന്നെയും അതിനു  രൂപം മാറുന്നു ... വെളുത്ത തുടുത്ത ശരീരത്തില്‍ കറുത്ത അടിയുടുപ്പുകളുമായി ദേവി ... അല്ല ... അയാള്‍ തല കുടഞ്ഞു ... ദിവ്യമോള്‍ !!!

തല പെരുക്കുന്നു എന്ന് തോന്നിയപ്പോള്‍ ഗ്ലാസിലെ സ്വര്‍ണ്ണ നിറമുള്ള മദ്യം അയാള്‍ ഒറ്റ വലിക്ക്‌ അകത്താക്കി. തൊണ്ടയിലൂടെ അത് എരിഞ്ഞിറങ്ങി.

എന്തൊക്കെയാണ് താനീ ഓര്‍ക്കുന്നത് ... തന്റെ പൊന്നുമോള്‍ ... അയാള്‍ തല കുടഞ്ഞു!

മനസ്സ്‌ പുകയാന്‍ തുടങ്ങിയപ്പോള്‍ ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ച് അയാള്‍ ദൂരേക്ക് നോക്കി നിന്നു.

'പപ്പാ...' മോള്‍ ഓടിവന്നു പുറകില്‍ നിന്ന് കെട്ടിപ്പിടിച്ചു.

അവള്‍ എപ്പോഴും അങ്ങനെയാണ്. 18  വയസ്സായെങ്കിലും തന്‍റെ അടുത്ത്‌ എപ്പോഴും കൊച്ചു കുട്ടിയായിരുന്നു.

'ഈ പെണ്ണിന് വളര്‍ന്നു എന്നൊരു വിചാരവുമില്ല'

ദേവി മോളെ വഴക്ക് പറയുമ്പോഴൊക്കെ താന്‍ പറയും ...

'അവള്‍ എനിക്ക് എന്നും കുഞ്ഞല്ലേ ദേവീ?'

അയാളെ ചുറ്റിപ്പിടിച്ച് ദിവ്യമോള്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അയാള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല!

ദിവ്യയുടെ മാംസളത പുറത്തമര്‍ന്നതോടെ അയാള്‍ ആകെ അസ്വസ്ഥനാകാന്‍ തുടങ്ങി.

മോള്‍ എന്തോ ചോദിച്ചതിനു യാന്ത്രികമായി മൂളി. സന്തോഷത്തോടെ കവിളിലൊരുമ്മ നല്‍കി അവള്‍ പടികളിറങ്ങിപ്പോയി. സിരകളില്‍ ലഹരി നിറക്കുന്ന നേര്‍ത്ത സുഗന്ധവും, കുളികഴിഞ്ഞ ശരീരത്തിന്റെ നേര്‍ത്ത തണുപ്പും ...

തലച്ചോറില്‍ കടന്നലുകള്‍ മൂളുന്നു. അയാള്‍ കണ്ണുകൾ ഇറുക്കിയടച്ചു.

അടുത്ത കാലത്ത്‌ ഏതോ ഇംഗ്ലിഷ് ചാനലില്‍ കണ്ട 'സ്റ്റീവ് വില്‍ക്കോസ് ഷോ' അയ്യാളുടെ മനസ്സിലെത്തി. ആ ടോക് ഷോയില്‍ പരസ്പരം ശാരീരിക ബന്ധം പുലര്‍ത്തുകയും അത് ശരിയാണെന്ന് ന്യായീകരിക്കുകയും ചെയ്യുന്ന ഒരു അഛനെയും മകളെയും  കാണിച്ചത്‌ അയ്യാള്‍ ഓര്‍ത്തു.

മനസ്സില്‍ എവിടെയോ ഒരു കഴുകന്റെ ചിറകടികള്‍ ... മറ്റൊരു കോണില്‍ അമര്‍ത്തിയ ഒരു നിലവിളി ...

കുപ്പിയില്‍ അവശേഷിച്ച മദ്യം അങ്ങനെ തന്നെ വായിലേക്ക് കമഴ്ത്തി.

അയാളുടെ മനസ്സില്‍ ചെകുത്താന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി, നിലത്തുറക്കാത്ത കാലുകളുമായി താഴേക്കുള്ള പടികള്‍ ഇറങ്ങി.

ദിവ്യമോളുടെ മുറിവാതില്‍ക്കല്‍  അയാള്‍ ഒരു നിമിഷം നിന്നു... അവള്‍ എന്തോ വായിച്ച് കൊണ്ട് കട്ടിലില്‍ കിടക്കുന്നു. മിഡിക്ക് പുറത്തേക്ക് കാണുന്ന വെളുത്ത കൊഴുത്ത കണങ്കാല്‍ ...

ഒരു ചെന്നായ്‌ അയ്യാളുടെ ഉള്ളില്‍ ഓരിയിട്ടു ...

അടുത്തേക്ക്‌ വരുന്ന അയ്യാളുടെ കണ്ണുകള്‍ കണ്ടു ദിവ്യ ഞെട്ടി ...

'പപ്പാ ...’   പേടിച്ചരണ്ട ഒരു നിലവിളി പുറത്തുവരും മുമ്പു തന്നെ അയ്യാൾ അവളുടെ മുകളിലേക്ക് ചാടിവീണു! കുതറി മാറാൻ ശ്രമിക്കുന്ന ദിവ്യയെ ബലമായി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒരു അലര്‍ച്ച കേട്ടത്,

'ദ്രോഹീ ...' 

ഭദ്രകാളിയെപ്പോലെ തന്റെ നേര്‍ക്ക് പാഞ്ഞു വരുന്ന ദേവിയെ ഒരു നോക്ക് കണ്ടതേയുള്ളൂ...

ബോധം വീഴുമ്പോള്‍ ചുറ്റിനും ഇരുട്ട്. തലയുടെ പിന്‍ഭാഗത്ത്‌ നല്ല വേദന. പരിസരബോധം വീണ്ടുകിട്ടാന്‍ ഏതാനം നിമിഷങ്ങളെടുത്തു. താന്‍ മോളുടെ കിടക്കയിലാണിപ്പോഴും. എന്താണ് സംഭവിച്ചത്‌ എന്നോര്‍ത്തപ്പോള്‍ അയാളുടെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി! തപ്പിത്തടഞ്ഞ് ലൈറ്റിട്ടു, അലമാരിയിലെ തുണികളൊക്കെ വലിച്ചു വാരിയിട്ടിരിക്കുന്നു. 

മേശപ്പുറത്ത്‌ രണ്ടായി മടക്കിയ ഒരു പേപ്പര്‍ . വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അയാള്‍ അത് നിവര്‍ത്തി.

'ഞങ്ങള്‍ പോകുന്നു. എനിക്ക് ഇനി ഇങ്ങനെ ഒരു ഭര്‍ത്താവില്ല, മോള്‍ക്ക്‌ ഇങ്ങനെ  ഒരഛനും'

രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു അവര്‍ പോയിട്ട് ...

പുറത്ത്‌ വെയില്‍ ഉരുകുന്നു. ഉള്ളില്‍ ഒരു അഗ്നിപര്‍വ്വതം പുകയുന്നു.


ഏതു അഗ്നിയില്‍ എരിഞ്ഞാലാണ് തനിക്കൊന്നാശ്വസിക്കാനാകുക ... ഏതു ഉമിത്തീയില്‍ നീറിയാലാണ് തനിക്ക്‌ ശിക്ഷയാവുക ... ഏതു ഗംഗയില്‍ മുങ്ങിയാലാണ് തന്റെ പാപങ്ങള്‍ക്ക്‌ മോക്ഷം ലഭിക്കുക ...


അയ്യാളുടെ മുഖം ഒരു നിമിഷം ശാന്തമായി. ഇടത് കയ്യിലെ പിടയുന്ന  ഞരമ്പുകള്‍ അയ്യാളെ ക്ഷണിച്ചു, മേശവലിപ്പ് തുറന്ന്‍ ബ്ലേഡ്‌ കയ്യിലെടുത്തു... ഇല്ല ... താന്‍ മരിക്കാന്‍ പാടില്ല ... ഒരു നിമിഷം കൊണ്ടു കിട്ടുന്ന മരണം തനിക്കുള്ള ശിക്ഷയല്ല ...

അശാന്തമായ കാത്തിരിപ്പ് , മരണത്തിനു വേണ്ടി ... അതാണ് തനിക്ക് വിധിച്ചിട്ടുള്ളത്. തന്റെ പൊന്നുമോളെ തനിക്കെങ്ങനെ .... പാപഭാരം താങ്ങാനാവാതെ തലച്ചോര്‍ പൊട്ടിച്ചിതറുന്നതുപോലെ.  അസ്ഥികള്‍ക്കുള്ളില്‍ അരിച്ചെത്തുന്ന വിശപ്പിന്റെയും  ദാഹത്തിന്റെയും ഭ്രാന്തമായ വേദനയില്‍ പിടഞ്ഞു പിടഞ്ഞു ഈ ഒറ്റമുറിയില്‍ ഒടുങ്ങണം ഈ ജന്മം. പുഴുക്കള്‍ പോലും തൊടാന്‍ മടിച്ച്  നിന്നേക്കാവുന്ന ഈ ശരീരത്തെ ഇനി എന്റെ പൊന്നുമോള്‍ കാണരുത്.

അയാള്‍ അകത്ത്‌ നിന്ന്‍ മുറി പൂട്ടി താക്കോല്‍ ജനല്‍ തുറന്ന്‍ വലിച്ചെറിഞ്ഞു ... മോളുടെ കുഞ്ഞിക്കാലടികള്‍ ഓടിനടന്ന മുറ്റത്തെ മണല്‍ത്തരികളില്‍ ഒന്ന് കൂടി നോക്കി ... പിന്നെ പതുക്കെ ജനാലയുടെ കതകുകള്‍ അടച്ചു കൊളുത്തിട്ടു. തന്റെ ദേവിയെ ഒരിക്കല്‍ കൂടി മനസ്സില്‍ കണ്ടു. പിന്നെ തണുത്ത സിമന്റു തറയില്‍ അയാള്‍ കിടന്നു പതിയെ കണ്ണുകള്‍ അടച്ചു... എന്നോ വന്നെത്തുന്ന മരണത്തിനുവേണ്ടി അശാന്തമായി കാത്തുകിടന്നു.